ലൈംഗികബന്ധങ്ങളുടെ നിയമങ്ങള്‍
18
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോടു പറയുക: നിങ്ങളുടെ ദൈവമാകുന്ന യഹോവ ഞാനാകുന്നു. മുന്പ് നിങ്ങള്‍ ഈജിപ്തില്‍ താമസിച്ചു. ആ രാജ്യത്തു ചെയ്യപ് പെട് ടിരുന്നതൊന്നും നിങ്ങള്‍ ചെയ്യരുത്! നിങ്ങളെ ഞാന്‍ കനാനിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. ആ നാട്ടി ല്‍ അനുഷ്ഠിച്ചുവരുന്നതൊന്നും നിങ്ങള്‍ ചെയ്യരുത്. അവരുടെ ആചാരങ്ങളും അനുഷ്ഠിക്കരുത്. നിങ്ങള്‍ എന്‍ റെ ചട്ടങ്ങള്‍ അനുസരിക്കുകയും എന്‍റെ നിയമങ്ങള്‍ പി ന്തുടരുകയും വേണം! ആ ചട്ടങ്ങള്‍ പിന്തുടരുന് നുവെന് ന് നിങ്ങള്‍ ഉറപ്പുവരുത്തുക! എന്തുകൊണ്ടെന്നാല്‍ ഞാ ന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. അതി നാല്‍ എന്‍റെ നിയമങ്ങളും ചട്ടങ്ങളും നിങ്ങള്‍ അനുസരി ക്കണം. എന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കു ന്നവന്‍ ജീവിക്കും! ഞാന്‍ യഹോവയാകുന്നു!
“നിങ്ങളുടെ അടുത്ത ബന്ധത്തില്‍പ്പെട്ടവരുമായി നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്! ഞാന്‍ യ ഹോവയാകുന്നു.
“നിങ്ങളുടെ പിതാവോ മാതാവോ ആയും ഒരിക്കലും ലൈംഗികബന്ധം പുലര്‍ത്തരുത്. അവള്‍ നിങ്ങളുടെ അമ് മയാകുന്നു. അതിനാല്‍ അവളുമായി ലൈംഗികബന്ധം പാ ടില്ല. നിങ്ങളുടെ അമ്മയല്ലെങ്കിലും നിങ്ങളുടെ അ പ്പന്‍റെ ഭാര്യയുമായി ലൈംഗികബന്ധം പാടില്ല. എ ന്തുകൊണ്ടെന്നാല്‍, അതു നിങ്ങളുടെ പിതാവുമായുള്ള ലൈംഗികബന്ധം പോലെയാണ്.
“നിങ്ങളുടെ സഹോദരിയുമായും ലൈംഗികബ ന്ധ ത്തിലേര്‍പ്പെടരുത്. അവള്‍ നിങ്ങളുടെ പിതാവി ന്‍റെ യോ മാതാവിന്‍റെയോ മകളാണോ എന്നതു പ്രശ്ന മി ല്ല. അവള്‍ നിങ്ങളുടെ വീട്ടിലാണോ മറ്റെവിടെ യെങ് കിലുമാണോ ജനിച്ചതെന്നതും പ്രശ്നമല്ല.
10 “നിങ്ങളുടെ പൌത്രിയുമായും ലൈംഗികബന്ധ ത് തിലേര്‍പ്പെടരുത്. അവള്‍ നിങ്ങളുടെ തന്നെ ഭാഗമാണ്!
11 “നിങ്ങളുടെ പിതാവിനും അയാളുടെ ഭാര്യയ്ക്കും ഒരു പുത്രി പിറന്നാല്‍ അവള്‍ നിങ്ങളുടെ സഹോദ രിയാ യിരിക്കും. അവളുമായും നിങ്ങള്‍ ലൈംഗികബന്ധത് തി ലേര്‍പ്പെടരുത്.
12 “നിങ്ങളുടെ പിതൃസഹോദരിയുമായും ലൈംഗികബ ന്ധം പാടില്ല. അവള്‍ നിങ്ങളുടെ അടുത്ത ബന്ധുവാണ്. 13 നിങ്ങളുടെ അമ്മയുടെ സഹോദരിയുമായും ലൈംഗിക ബന്ധം പാടില്ല. അവള്‍ നിങ്ങളുടെ അമ്മയുടെ അടുത്ത ബന്ധുവാണ്. 14 നിങ്ങളുടെ പിതൃസഹോദരനുമായും ലൈംഗികബന്ധം പുലര്‍ത്തരുത്. നിങ്ങള്‍ നിങ്ങളുടെ അമ്മാവന്‍റെ ഭാര്യയുടെയടുത്ത് ലൈംഗികബന്ധത്തിനു പോകരുത്. അവള്‍ നിങ്ങളുടെ അമ്മാവിയാണ്.
15 “നിങ്ങള്‍ നിങ്ങളുടെ മകന്‍റെ ഭാര്യയെ പ്രാപി ക് കരുത്. അവള്‍ നിങ്ങളുടെ മകന്‍റെ ഭാര്യയാണ്. അവളുമാ യി നിങ്ങള്‍ക്ക് ലൈംഗികബന്ധം പാടില്ല.
16 “സഹോദരഭാര്യയെയും പ്രാപിക്കരുത്. അതു സ ഹോദരനുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതു പോ ലെയാണ്.
17 “ഒരു അമ്മയുമായും അവളുടെ മകളുമായും നിങ്ങള്‍ ക്ക് ലൈംഗികബന്ധം പാടില്ല. ആ സ്ത്രീയുടെ പൌ ത്രിയേയും നിങ്ങള്‍ പ്രാപിക്കരുത്. ആ പൌത്രി ആ സ്ത്രീയുടെ മകന്‍റെയോ മകളുടെയോ പുത്രിയാ യിക് കൊള്ളട്ടെ. അവളുടെ പൌത്രിമാര്‍ അടുത്ത ബന്ധു ക്ക ളാണ്. അവരുമായി ബന്ധപ്പെടുന്നത് പാപമാണ്.
18 “നിങ്ങളുടെ ഭാര്യ ജീവിച്ചിരിക്കേ അവളടെ സ ഹോദരിയേയും ഭാര്യയാക്കരുത്. അത് ആ സഹോദരി മാരെ ശത്രുക്കളാക്കും. നിങ്ങളുടെ ഭാര്യയുടെ സഹോദ രിയുമായും ലൈംഗികബന്ധം പാടില്ല.
19 “ഒരു സ്ത്രീ ഋതുവായിരിക്കുന്പോള്‍ അവളെ പ്രാ പിക്കാന്‍ ശ്രമിക്കരുത്. ആ സമയത്ത് അവള്‍ അശുദ്ധ യാ ണ്.
20 “അയല്‍ക്കാരന്‍റെ ഭാര്യയുമായി നിങ്ങള്‍ക്ക് ലൈം ഗികബന്ധം ഉണ്ടായാല്‍ അതു നിങ്ങളെ അഴുക്കാക്കും.
21 “നിങ്ങള്‍ നിങ്ങളുടെ മക്കളിലാരെയെങ്കിലും അഗ് നിയിലൂടെ മോലേക്കിനു നല്‍കരുത്. അങ്ങനെ ചെയ്യു ന്നത് നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ ആദ രിക്കുന്നില്ല എന്നാകും തെളിയിക്കുക! ഞാനാകുന്നു യഹോവ.
22 “ഒരു സ്ത്രീയുമായെന്നപോലെ ഒരു പുരുഷനു മാ യും നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. അത് ഉഗ്രപാപമാണ്!
23 “ഏതെങ്കിലും മൃഗവുമായും നിങ്ങള്‍ ലൈംഗിക ബ ന്ധത്തിലേര്‍പ്പെടരുത്. അതു നിങ്ങളെ അശുദ്ധ മാക്കു കയേ ഉള്ളൂ. അതുപോലെ സ്ത്രീകളും മൃഗവുമായി ബന്ധ പ്പെടരുത്. അതു പ്രകൃതിവിരുദ്ധമാണ്!
24 “ഈ തെറ്റുകള്‍ ചെയ്ത് നിങ്ങള്‍ സ്വയം അശുദ്ധരാ കാതിരിക്കുക! ഞാന്‍ ജനങ്ങളെ അവരുടെ രാജ്യത്തു നി ന്നും പുറത്താക്കി ആ ദേശം നിങ്ങള്‍ക്കു തരുന്നു! എന് തുകൊണ്ടെന്നാല്‍ അവര്‍ ആ കൊടുംപാപങ്ങള്‍ ചെയ്തു. 25 അവര്‍ ആ നാടിനെ അശുദ്ധമാക്കി! അതിനാല്‍ അവരുടെ പാപത്തിന് ഞാന്‍ അവരെക്കൊണ്ട് വില കൊടുപ്പി ക് കും. അതിനാല്‍ ആ നാട് അതിലെ ജനതയെ ഛര്‍ദ്ദി ക്കു ന്നു!
26 “അതിനാല്‍ നിങ്ങള്‍ എന്‍റെ നിയമങ്ങളും ചട്ടങ് ങ ളും അനുസരിക്കുക. നിങ്ങള്‍ അത്തരം കൊടുംപാപ ങ്ങ ളൊന്നും ചെയ്യരുത്. യിസ്രായേല്‍പൌരന്മാര്‍ക്കും നി ങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വസിക്കുന്ന മറ്റുള്ളവ ര്‍ ക്കും വേണ്ടിയുള്ളതാണ് ആ നിയമങ്ങള്‍! 27 നിങ്ങള്‍ക്കു മുന്പ് അവിടെ വസിച്ചവര്‍ ആ കടുംകൈകള്‍ ചെയ്ത് ദേശ ത്തെ അശുദ്ധമാക്കി! 28 നിങ്ങള്‍ അതു ചെയ്താല്‍ നിങ്ങള്‍ നാടിനെ അശുദ്ധമാക്കുകയായിരിക്കും. അപ്പോള്‍ നിങ് ങള്‍ക്കു മുന്പു വസിച്ചിരുന്നവരെയെന്നപോലെ ആ ദേശം നിങ്ങളെയും ഛര്‍ദ്ദിക്കും. 29 ആരെങ്കിലും ആ കൊ ടുംപാപങ്ങളിലെന്തെങ്കിലും ചെയ്താല്‍ അവന്‍ തന്‍റെ സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടണം! 30 മറ്റുള്ളവര്‍ ആ പാപങ്ങള്‍ ചെയ്തു. പക്ഷേ നിങ്ങള്‍ എന്‍റെ നിയമ ങ് ങള്‍ അനുസരിക്കണം! ആ കൊടുംപാപ ങ്ങളിലൊ ന്നു പോലും നിങ്ങള്‍ ചെയ്യരുത്! അവ ചെയ്ത് സ്വയം അശു ദ്ധരാകാതിരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ ഞാ നാകുന്നു.”