പുരോഹിതര്‍ക്കുള്ള നിയമങ്ങള്‍
21
1 യഹോവ മോശെയോടു പറഞ്ഞു, “പുരോ ഹിത ന്മാരായ അഹരോന്‍റെ പുത്രന്മാരോട് ഇങ്ങനെ പറയുക: മരിച്ച ഒരാളെ സ്പര്‍ശിച്ചുകൊണ്ട് പുരോ ഹിതന്‍ സ്വയം അശുദ്ധനാകരുത്.
2 പക്ഷേ മരിച്ചയാള്‍ അയാളുടെ അടുത്തബന്ധുവാണെങ്കില്‍ അയാള്‍ക്ക് മൃത ദേഹം തൊടാം. തന്‍റെ അപ്പനോ അമ്മയോ പുത്രനോ പുത്രിയോ സഹോദരനോ
3 അവിവാഹിതയായ സഹോദ രിയോ ആണു മരിച്ചതെങ്കില്‍ പുരോഹിതന് അശുദ്ധ നാകാം. (ഭര്‍ത്താവില്ലാത്തതിനാല്‍ ആ സഹോദരി അയാ ളുടെ അടുത്തബന്ധുവാണ്. അതിനാല്‍ അവള്‍ മരിക്കു ന്പോള്‍ പുരോഹിതന്‍ അവള്‍ക്കുവേണ്ടി അശുദ്ധനാ കുന്നതില്‍ തെറ്റില്ല.)
4 പക്ഷേ മരിച്ചയാള്‍ തന്‍റെ അടി മകളിലൊരാളാണെങ്കില്‍ പുരോഹിതന്‍ അശുദ്ധനാകേ ണ്ടതില്ല.
5 “പുരോഹിതന്മാര്‍ തങ്ങളുടെ തല മൊട്ടയടിക് ക രുത്. അവര്‍ തങ്ങളുടെ താടിമീശയുടെ അഗ്രം മുറിക്കരുത്. പുരോഹിതന്മാര്‍ തങ്ങളുടെ ശരീരത്തില്‍ ഒരു മുറിവും ഉ ണ്ടാക്കരുത്.
6 അവര്‍ തങ്ങളുടെ ദൈവത്തിനു വേണ്ടി ശു ദ്ധരായിരിക്കണം. അവര്‍ ദൈവത്തിന്‍റെ നാമത്തെ ആദരി ക്കണം. കാരണം, അവര്‍ അപ്പവും അഗ്നിയിലൂടെ യ ഹോവയ്ക്കുള്ള വഴിപാടും വഹിക്കുന്നു. അതിനാല്‍ അ വര്‍ വിശുദ്ധരായിരിക്കണം.
7 “ഒരു പുരോഹിതന്‍ ദൈവത്തെ വിശുദ്ധരീതിയില്‍ ശുശ്രൂഷിക്കുന്നു. അതിനാല്‍ അയാള്‍ മറ്റു ചിലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന ഒരുവളെ വിവാഹം കഴി ക്കരുത്. അയാള്‍ ഒരു വേശ്യയേയോ വിവാഹമോചനം നട ത്തിയ ഒരുവളെയോ വിവാഹം കഴിക്കരുത്.
8 ഒരു പുരോ ഹിതന്‍ ദൈവത്തെ വിശുദ്ധമാര്‍ഗ്ഗത്തില്‍ ശുശ്രൂ ഷിക് കുന്നവനാണ്. അതിനാല്‍ നിങ്ങള്‍ അയാളെ പ്രത്യേക രീതിയില്‍ പരിഗണിക്കണം. കാരണം അവന്‍ വിശുദ്ധ വ സ്തുക്കള്‍ ഏന്തുന്നു! അവന്‍ വിശുദ്ധ അപ്പം ദൈവമു ന്പാകെ കൊണ്ടുവരുന്നു. യഹോവയായ ഞാന്‍ വിശുദ് ധനാകുന്നു. ഞാന്‍ നിങ്ങളെ വിശുദ്ധരുമാക്കുന്നു!
9 “ഒരു പുരോഹിതന്‍റെ പുത്രി വേശ്യയായി മാറിയാല്‍ അവള്‍ തന്‍റെ സ്ഥാനം കളങ്കപ്പെടുത്തുകയും പിതാ വി ന് മാനക്കേടുണ്ടാക്കുകയും ചെയ്യുകയായിരിക്കും! അ തിനാല്‍ അവളെ ദഹിപ്പിക്കണം.
10 “അവന്‍റെ സഹോദരന്മാര്‍ക്കിടയില്‍ നിന്നാണ് മുഖ്യപുരോഹിതനെ തെരഞ്ഞെടുത്തത്. അഭിഷേ കതൈ ലം അവന്‍റെ തലയില്‍ ഒഴിക്കും. അങ്ങനെ മഹാപുരോ ഹിതനായിരിക്കുക എന്ന വിശിഷ്ടജോലിക്ക് അവന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധവസ്ത്രങ്ങള്‍ അ ണിയാന്‍ അവന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിനാല്‍ തന്‍റെ ദുഃഖം അവന്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തന്‍റെ തലമുടി പറത്തിയിടരുത്. വസ്ത്രങ്ങള്‍ കീറുക യുമരുത്.
11 ഒരു മൃതശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അവന്‍ സ്വയം അശുദ്ധനാകരുത്. സ്വന്തം അപ്പന്‍റെ യോ അമ്മയുടെയോ മൃതദേഹമാണെങ്കില്‍പ്പോലും അതിനെ സമീപിക്കരുത്.
12 മഹാപുരോഹിതന്‍ ദൈവ ത് തിന്‍റെ വിശുദ്ധസ്ഥലം വിട്ടുപോയാല്‍ അവന്‍ അ ശുദ്ധ നാകുകയും ദൈവത്തിന്‍റെ വിശുദ്ധസ്ഥലം അശുദ്ധ മാകു കയും ചെയ്യും. പുരോഹിതന്‍റെ ശിരസ്സില്‍ അഭിഷേക തൈലം ഒഴിച്ചതാണ്. അതവനെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിക്കുന്നു. ഞാനാകുന്നു യഹോവ!
13 “മഹാപുരോഹിതന്‍ ഒരു കന്യകയെ വിവാഹം കഴിക് കണം.
14 മറ്റൊരാളുമായി ലൈംഗികബന്ധമുള്ള ഒരുവളെ മഹാപുരോഹിതന്‍ വിവാഹം കഴിക്കരുത്. മഹാപു രോ ഹിതന്‍ ഒരു വേശ്യയേയോ വിവാഹമോചിതയേയോ വി ധവയേയോ വിവാഹം കഴിക്കരുത്. തന്‍റെ തന്നെ ജനത യില്‍നിന്നും അവന്‍ ഒരു കന്യകയെ വിവാഹം കഴിക്കണം.
15 അങ്ങനെ ആളുകള്‍ അവന്‍റെ കുട്ടികളോട് ആദരവു കാ ണിക്കും* അങ്ങനെ … കാണിക്കും അഥവാ “അവന്‍റെ കുട്ടികള്‍ ജനങ്ങളില്‍ നിന്നും അശുദ്ധരാവില്ല.” . യഹോവയായ ഞാന്‍ മഹാപുരോഹിതനെ അവ ന്‍റെ പ്രത്യേകജോലിക്കായി വേര്‍പെടു ത്തിയി രിക്കു ന്നു.”
16 യഹോവ മോശെയോടു പറഞ്ഞു,
17 “അഹരോനോടു പറയുക: നിന്‍റെ പിന്‍ഗാമികളുടെ കുട്ടികളിലാര്‍ ക്കെ ങ് കിലും ഒരു ശാരീരികവൈകല്യമുണ്ടെങ്കില്‍ അവര്‍ ദൈ വത്തിനുള്ള അപ്പം കയ്യിലെടുക്കരുത്.
18 എന്തെങ് കി ലും ശാരീരികവൈകല്യമുള്ളവര്‍ ഒരിക്കലും പുരോ ഹിത നായി ശുശ്രൂഷിക്കുകയോ എനിക്കുള്ള ബലി കൊണ് ടു വരികയോ ചെയ്യാന്‍ പാടില്ല. ഇനി പറയുന്നവര്‍ പു രോഹിതരാകാന്‍ പാടില്ല:
അന്ധന്‍, തളര്‍വാതരോഗി, മുഖം വികൃതമായവന്‍, നീ ണ്ടകാലും കയ്യും ഉള്ളവന്‍
19 കാലോ കൈയോ ഒടിഞ്ഞ വന്‍,
20 കൂനുള്ളവന്‍, മുണ്ടന്‍, കണ്ണിനു കേടുള്ളവന്‍, ത്വ ക്രോഗി, ഉടഞ്ഞ വൃഷണമുള്ളവന്‍.
21 അഹരോന്‍റെ പിന്‍ഗാമികള്‍ക്കാര്‍ക്കെങ്കിലും എന് തെങ്കിലും കുറവുണ്ടെങ്കില്‍ അവന്‍ യഹോവയ്ക്കു അ ഗ്നിയിലൂടെ ബലി നല്‍കരുത്. അയാള്‍ ദൈവത്തിനുള്ള വി ശിഷ്ട അപ്പം എടുക്കുകയുമരുത്.
22 അയാള്‍ പുരോഹി ത രുടെ കുടുംബത്തില്‍നിന്നുള്ളവനായതിനാല്‍ അവന് വി ശുദ്ധ അപ്പവും അതിവിശുദ്ധ അപ്പവും തിന്നാം.
23 പ ക്ഷേ അവന് തിരശ്ശീല കടന്ന് അതിവിശുദ് ധസ്ഥല ത് തേക്ക് പോകാനാവില്ല. യാഗപീഠത്തിലേക്കു അവന് പോകാനാവില്ല. കാരണം അവന് ചില കുറവുകളുണ്ട്. അവന്‍ എന്‍റെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമാക് കാതിരി ക്കട്ടെ. ഞാന്‍ ആ സ്ഥലത്തെ വിശുദ്ധമാക്കുന്ന യഹോ വയാകുന്നു!”
24 അതിനാല്‍ മോശെ ഇക്കാര്യങ്ങള്‍ അഹരോനോടും അഹരോന്‍റെ പുത്രന്മാരോടും യിസ്രായേലിലെ മുഴുവ ന്‍ ജനതയോടും പറഞ്ഞു.