വിശേഷ അവധിദിവസങ്ങള്‍
23
1 യഹോവ മോശെയോടു പറഞ്ഞു,
2 “യിസ്രായേല്‍ജനതയോടു പറയുക: യഹോവയു ടെ വിശുദ്ധതിരുനാളുകള്‍ വിശുദ്ധ സമ്മേളനദി വസങ്ങ ളായി നിങ്ങള്‍ പ്രഖ്യാപിക്കണം. എന്‍റെ വിശുദ്ധഅവ ധി ദിവസങ്ങള്‍ ഇവയാണ്.
ശബ്ബത്ത്
3 “ആറുദിവസം ജോലി ചെയ്യുക. പക്ഷേ ഏഴാം ദിവ സം ശബ്ബത്താണ്. അതു വിശ്രമത്തിനുള്ള വിശേഷ ദിവ സവും വിശുദ്ധസമ്മേളന ദിവസവുമാണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. അന്നു നിങ്ങളുടെ എല്ലാ വീടുകളിലും യഹോവയ്ക്കുള്ള ശബ്ബത്താണ്.
പെസഹ
4 “യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട അവധിദി വസങ്ങള്‍ ഇവയാകുന്നു. അവയ്ക്കായുള്ള നിശ്ചിതസ മയങ്ങളില്‍ വിശുദ്ധസമ്മേളനങ്ങള്‍ നിങ്ങള്‍ പ്രഖ്യാപി ക്കണം.
5 ആദ്യമാസത്തെ പതിനാലാംതീയതി സന്ധ്യയ് ക്ക് യഹോവയുടെ പെസഹയാകുന്നു.
പുളിപ്പിക്കാത്ത അപ്പത്തിന്‍റെ ഉത്സവം
6 “അതേ മാസത്തിന്‍റെ (നിസാന്‍) പതിനഞ്ചാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവമാണ്. ഏഴു ദി വസത്തേക്ക് നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന് നണം.
7 ഈ അവധി ദിവസത്തിന്‍റെ ആദ്യദിവസം ഒരു വി ശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. അന്ന് നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്.
8 ഏഴു ദിവസവും യഹോവയ്ക്കു ബലിയര്‍പ്പിക്കണം. ഏഴാം ദിവസം ഒരു വിശുദ്ധ സമ് മേളനം ചേരണം. ആ ദിവസവും ഒരു ജോലിയും ചെയ് യ രു ത്.”
ആദ്യവിളവെടുപ്പിന്‍റെ ഉത്സവം
9 യഹോവ മോശെയോടു പറഞ്ഞു,
10 “യിസ്രായേല്‍ ജനതയോട് ഇങ്ങനെ പറയുക: നിങ്ങള്‍ക്കു ഞാന്‍ തരുന്ന രാജ്യത്തേക്കു നിങ്ങള്‍ പ്രവേശിക്കും. അവിടെ നിങ്ങള്‍ വിളവു കൊയ്യും. അപ്പോള്‍ ആദ്യത്തെ കറ്റ പുരോ ഹിതനു നല്‍കണം.
11 പുരോഹിതന്‍ ആ കറ്റ യഹോവ യ് ക്കു മുന്പില്‍ നീരാജനം അര്‍പ്പിക്കും. അപ്പോള്‍ നി ങ്ങള്‍ സ്വീകാര്യരാകും. ഞായറാഴ്ച രാവിലെയാണ് പു രോഹിതന്‍ നീരാജനം ചെയ്യേണ്ടത്.
12 “കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള്‍ ഒരു വയസ്സായ കളങ്കമില്ലാത്ത ഒരു ആണ്‍കുഞ്ഞാടിനെ ഹോമയാഗമായിട്ട് അര്‍പ്പിക്കണം.
13 രണ്ടിടങ്ങഴി* രണ്ടിടങ്ങഴി ഒരു ഏഫയുടെ പത്തില്‍ രണ്ടു ഭാഗം. നേ ര്‍ത്തമാവ് എണ്ണചേര്‍ത്ത് ഒരു ധാന്യബലിയും നിങ്ങള്‍ നല്‍കണം. നാഴി† നാഴി ഒരു ഹീനിന്‍റെ നാലിലൊന്ന്. വീഞ്ഞും നിങ്ങള്‍ അര്‍പ്പിക്കണം. ആ വഴിപാടിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ്പിക്കും.
14 പുതിയ ധാന്യമോ പഴമോ പുതിയധാന്യം കൊണ്ടു ണ്ടാക്കിയ അപ്പമോ നിങ്ങള്‍ ഭക്ഷിക്കരുത്. ആദ്യം അതു ദൈവത്തിനു വഴിപാടര്‍പ്പിക്കണം. ഇതു നിങ്ങളു ടെ തലമുറകളിലൂടെ നിങ്ങള്‍ എവിടെയായിരുന്നാലും നിലനില്‍ക്കുന്ന നിയമമാണ്.
കൊയ്ത്തുത്സവം
15 “നിങ്ങള്‍ നീരാജനാര്‍പ്പണത്തിനു കറ്റകൊ ണ്ടു വന്ന ദിവസമായ ആ ഞായറാഴ്ച മുതല്‍ ഏഴാഴ്ചകള്‍ കണ ക്കാക്കുക.
16 ഏഴാമത്തെ ആഴ്ചയെ തുടര്‍ന്നു വരുന്ന ഞായറാഴ്ച അഥവാ അന്പതു ദിവസങ്ങള്‍ക്കു ശേഷം നി ങ്ങള്‍ യഹോവയ്ക്കു പുതിയൊരു കറ്റ ബലിയ ര്‍പ് പി ക്കണം.
17 അന്നു നിങ്ങളുടെ വീടുകളില്‍നിന്ന് രണ്ട് അ പ്പക്കഷണങ്ങള്‍ കൊണ്ടുവരിക. ആ അപ്പം ഒരു നീ രാജനാര്‍പ്പണത്തിനുള്ളതാണ്. ആ അപ്പം ഉണ്ടാക്കാന്‍ രണ്ടിടങ്ങഴി പുളിമാവും ഉപയോഗിക്കുക. അതായി രിക് കണം യഹോവയ്ക്കു നിങ്ങളുടെ ആദ്യവിളവെടുപ്പില്‍ നിന്നുള്ള വഴിപാട്.
18 “ജനങ്ങളുടെ ധാന്യബലിയോടൊപ്പം ഒരു കാള, രണ്ട് ആണാട്, ഒരു വയസ്സായ ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയേയും ബലിയര്‍പ്പിക്കണം. അവ ഒരു കുറവു മില്ലാത്ത മൃഗങ്ങളായിരിക്കണം. അവ ഒരു ഹോമബ ലിയായിട്ടുവേണം യഹോവയ്ക്കു സമര്‍പ്പിക്കാന്‍. അത് അഗ്നിയിലൂടെയുള്ള വഴിപാടാണ്. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ്പിക്കും.
19 ഒരു ആണ്‍കോ ലാടി നെ പാപബലിയായും ഒരു വയസ്സായ രണ്ട് ആണ്‍കു ഞ് ഞാടുകളെ സമാധാനബലിയായും അര്‍പ്പിക്കണം.
20 “അവയെ പുരോഹിതന്‍ രണ്ടു കുഞ്ഞാടുകളോ ടൊ പ്പവും ആദ്യവിളവെടുപ്പില്‍ നിന്നുള്ള അപ്പത് തോ ടൊപ്പവും യഹോവയ്ക്കു മുന്പില്‍ നീരാജനാര്‍പ്പണം ചെയ്യണം. അവ യഹോവയ്ക്കു വിശുദ്ധമാണ്. അവ പു രോഹിതനുള്ളതാണ്.
21 അതേദിവസം തന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനവും വിളിച്ചുകൂട്ടണം. അന്നു നിങ്ങ ള്‍ ഒരു ജോലിയും ചെയ്യരുത്. ഇതു നിങ്ങളുടെ വീടുകളി ല്‍ നിത്യനിയമമായിരിക്കും.
22 “നിങ്ങളുടെ ഭൂമിയില്‍ വിളവെടുക്കുന്പോള്‍ അരി കുവരെ ചേര്‍ത്തു കൊയ്യാതിരിക്കുകയും വേണം. തറയി ല്‍ വീഴുന്ന ധാന്യം പെറുക്കിയെടുക്കുകയുമരുത്. അവ പാവങ്ങള്‍ക്കും ഈ രാജ്യത്തുകൂടി സഞ്ചരിക്കുന്ന വി ദേശികള്‍ക്കുമായി ഉപേക്ഷിക്കുക. നിങ്ങളുടെ ദൈവ മാ യ യഹോവ ഞാനാകുന്നു!”
കാഹളങ്ങളുടെ ഉത്സവം
23 യഹോവ മോശെയോടു വീണ്ടും പറഞ്ഞു,
24 “യിസ്രായേല്‍ജനതയോടു വീണ്ടും പറയുക: ഏഴാംമാ സത്തിന്‍റെ ആദ്യദിവസം നിങ്ങള്‍ക്കൊരു വിശേഷ വിശ് രമദിനമായിരിക്കും. അന്ന് ഒരു വിശുദ്ധസ മ്മേളനമു ണ് ടായിരിക്കും. അത് ഒരു വിശേഷവിശ്രമദിനമാണെന്ന് ജന ങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ നിങ്ങള്‍ ഒരു കാഹളം വിളി യ് ക്കണം.
25 അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. അ ഗ്നിയിലൂടെ നിങ്ങള്‍ യഹോവയ്ക്കു ഒരു വഴിപാട് അര്‍ പ്പിക്കണം.”
പ്രായശ്ചിത്തദിനം
26 യഹോവ മോശെയോടു പറഞ്ഞു,
27 “ഏഴാം മാസ ത്തിന്‍റെ പത്താം ദിവസം പ്രായശ്ചിത്ത ദിനമായിരി ക് കണം. അന്ന് ഒരു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. അന്ന് നിങ്ങള്‍ ഭക്ഷണമൊന്നും കഴിക്കാ തിരിക്കു ക യും‡ നിങ്ങള്‍ … കഴിക്കാതിരിക്കുകയും “നിങ്ങള്‍ സ്വയം വിനീതരാകണം” എന്നര്‍ത്ഥം. അഗ്നിയിലൂടെ യഹോവയ്ക്കു ഒരു വഴിപാടു നല്‍ കുകയും വേണം.
28 അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ് യുകയുമരുത്. കാരണം, അന്ന് പ്രായശ്ചിത്തദിനമാണ്. ആ ദിവസം പുരോഹിതര്‍ യഹോവയ്ക്കു മുന്പില്‍ ചെല് ലുകയും നിങ്ങളെ ശുദ്ധരാക്കുന്നതിനുള്ള ചടങ്ങ് അനു ഷ്ഠിക്കുകയും വേണം.
29 “ആ ദിവസം ഉപവസിക്കാന്‍ മടിക്കുന്നവനെ അവന്‍ റെ ജനതയില്‍നിന്നും വേര്‍പെടുത്തണം.
30 അന്ന് എന്തെ ങ്കിലും ജോലി ചെയ്യുന്നവനെ ദൈവമായ ഞാന്‍ അവ ന്‍റെയാളുകള്‍ക്കിടയില്‍നിന്നും നശിപ്പിക്കും.
31 അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യാന്‍ പാടില്ലതന്നെ. നിങ് ങള്‍ എവിടെ വസിച്ചാലും ഇതു നിങ്ങള്‍ക്കു നിത്യനി യമമായിരിക്കും.
32 അത് നിങ്ങള്‍ക്കൊരു വിശേഷ വിശ്ര മദിനമായിരിക്കും. അന്നു നിങ്ങള്‍ ഉപവസിക്കണം. മാ സത്തിലെ ഒന്പതാംദിവസം സന്ധ്യയ്ക്കു തന്നെ നിങ് ങള്‍ ഈ വിശ്രമദിനം ആചരിച്ചു തുടങ്ങണം§ മാസത്തിലെ … തുടങ്ങണം യെഹൂദ കാലഗണനയനുസരിച്ച് സൂര്യാസ്തമയത്തോടെയാണു ദിവസം ആരംഭിക്കുന്നത്. . ആ സന്ധ് യമുതല്‍ പിറ്റേന്നു സന്ധ്യവരെയാണ് വിശ്രമദി നത്തി ന്‍റെ ദൈര്‍ഘ്യം.”
കൂടാരത്തിരുനാള്‍
33 യഹോവ വീണ്ടും മോശെയോടു പറഞ്ഞു,
34 “യിസ്രായേല്‍ജനതയോടു പറയുക: ഏഴാം മാസത്തിന്‍റെ പതിനഞ്ചാംദിവസം കൂടാരത്തിരുനാള്‍ ആഘോ ഷിക്ക ണം. യഹോവയ്ക്കുള്ള ഈ തിരുനാള്‍ ഏഴു ദിവസത്തേ ക് കാണ്.
35 ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം ഉണ്ടാ യി രിക്കണം. നിങ്ങള്‍ ഒരു ജോലിയും അന്ന് ചെയ്യരുത്.
36 ഏഴു ദിവസത്തേക്കു നിങ്ങള്‍ യഹോവയ്ക്കു ഹോമ ബലി അര്‍പ്പിക്കണം. എട്ടാംദിവസം, മറ്റൊരു വി ശുദ് ധസമ്മേളനം കൂടി നടത്തണം. അഗ്നിയിലൂടെ യഹോ വ യ്ക്കൊരു വഴിപാട് നടത്തണം. അതു ഒരു വിശുദ്ധസ മ്മേ ളനമായിരിക്കണം. നിങ്ങള്‍ ഒരു ജോലിയും ചെയ്യുക യു മരുത്.
37 “അവയൊക്കെയാണ് യഹോവയുടെ തിരുനാളുകള്‍. ആ ദിവസങ്ങളില്‍ വിശുദ്ധസമ്മേളനമുണ്ടായിരിക്കണം. അഗ്നിയിലൂടെ നിങ്ങള്‍ യഹോവയ്ക്കു ഹോമയാ ഗങ്ങ ള്‍, ധാന്യബലികള്‍, ബലികള്‍, പാനീയബലികള്‍ എന്നിവ യര്‍പ്പിക്കേണ്ടതാണ്. ശരിയായ മുഹൂര്‍ത്തത്തില്‍ തന് നെ അവ അര്‍പ്പിക്കണം.
38 യഹോവയുടെ ശബ്ബത്തു ദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പുറമെ ആ അവധി ദിവസങ്ങളും നിങ്ങളാഘോഷിക്കണം. യഹോവയ്ക് കു ള്ള മറ്റു സമ്മാനങ്ങള്‍ക്കു പുറമെയാണു ഈ സമ്മാനങ് ങള്‍ നിങ്ങള്‍ നല്‍കേണ്ടത്. വഴിപാടിനു പുറമെയാണു അവ നിങ്ങള്‍ നല്‍കേണ്ടത്. യഹോവയ്ക്കു നിങ്ങള്‍ ഇഷ്ടാ നുസരണം സമര്‍പ്പിക്കുന്ന വഴിപാടുകള്‍ക്കു പുറമെ യാ ണിത്.
39 “ഏഴാംമാസത്തിന്‍റെ പതിനഞ്ചാംദിവസം വയലുക ളിലെ വിളവുകള്‍ ശേഖരിച്ചതിനു ശേഷം നിങ്ങള്‍ യഹോ വയുടെ തിരുനാള്‍ ഏഴു ദിവസത്തേക്ക് ആചരിക്കണം. ഒന് നും എട്ടും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വിശേഷവിശ്ര മദി നമായിരിക്കണം.
40 ഒന്നാംദിവസം, പഴമരങ്ങളില്‍നിന്നും നല്ല പഴങ്ങള്‍ ശേഖരിക്കണം. പനങ്കൊന്പുകളും ഇല ത്താപ്പുള്ള മരശാഖകളും ആറ്റലരികളും നിങ്ങള്‍ എടു ക്കണം. നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്പില്‍ ഏഴു ദിവസം നിങ്ങള്‍ ആഘോഷിക്കണം.
41 എല്ലാ വര്‍ ഷവും യഹോവയുടെ സന്നിധിയില്‍ ഏഴു ദിവസം നിങ്ങ ള്‍ ഈ തിരുനാള്‍ ആഘോഷിക്കണം. ഇതു നിത്യനിയ മമാ ണ്. ഏഴാം മാസത്തില്‍ വേണം ഇതാഘോഷിക്കാന്‍.
42 ഏഴു ദിവസം താല്‍ക്കാലിക കൂടാരങ്ങളില്‍ നിങ്ങള്‍ വസിക്ക ണം. യിസ്രായേലില്‍ ജനിച്ചവരെല്ലാം ആ കൂടാരങ്ങ ളി ല്‍ വസിക്കണം.
43 കാരണം, യിസ്രായേല്‍ ജനതയെ ഈജി പ്തില്‍നിന്നും നയിക്കുകവഴി ഞാനവരെ താല്‍ക്കാലിക കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്നു നിങ്ങളുടെ പിന്‍ ഗാമികളറിയണം. നിങ്ങളുടെ ദൈവമായ യഹോവ ഞാനാ കുന്നു.”
44 യഹോവയെ മഹത്വപ്പെടുത്തുന്ന വിശുദ്ധ സമ് മേളനങ്ങളെപ്പറ്റിയെല്ലാം മോശെ യിസ്രായേ ല്‍ജനത യോടു പറഞ്ഞു.