വിളക്കുകാലും വിശുദ്ധ അപ്പവും
24
യഹോവ മോശെയോടു പറഞ്ഞു, “ചതച്ച ഒലീ വില്‍നിന്നുമെടുത്ത എണ്ണ നിങ്ങളുടെയടു ത്തേ ക്കു കൊണ്ടുവരുവാന്‍ യിസ്രായേല്‍ജനതയോടു കല്പി ക്കുക. വിളക്കുകള്‍ക്കുള്ള എണ്ണയായിരിക്കും അത്. ആ വിളക്കുകള്‍ അണയാതെ കത്തിക്കണം. അഹരോന്‍ വേ ണം യഹോവയുടെ മുന്പില്‍ സമ്മേളനക്കൂടാരത്തില്‍ സ ന്ധ്യ മുതല്‍ പ്രഭാതം വരെ വിളക്കു കത്തിച്ചു വയ്ക് കാന്‍. അത് സാക്ഷ്യപെട്ടകത്തിന്‍റെ മുന്പില്‍ തൂക്കി യിട്ടിരിക്കുന്ന തിരശ്ശീലയ്ക്കു പുറത്തായിരിക്കണം. ഇതു നിത്യനിയമമാണ്. തങ്കത്തിലുണ്ടാക്കിയ വിള ക്കുകാലില്‍ യഹോവയ്ക്കു മുന്പില്‍ അഹരോന്‍ വിളക് കു കെടാതെ കത്തിച്ചുവയ്ക്കണം.
“നേര്‍ത്ത മാവുകൊണ്ട് പന്ത്രണ്ട് അപ്പം ഉണ് ടാക് കുക. ഒരു അപ്പത്തിനു രണ്ടിടങ്ങഴി മാവ് ഉപയോ ഗിക് കണം. അവയെ രണ്ടു നിരയായി യഹോവയുടെ മുന്പി ലെ സ്വര്‍ണ്ണമേശമേല്‍ വയ്ക്കുക. ഒരു നിരയില്‍ ആറെ ണ്ണം ഉണ്ടായിരിക്കണം. ഓരോ നിരയിലും ശുദ്ധമായ കുന്തിരിക്കം വിതറുക. അത് അഗ്നിയിലൂടെ യഹോ വ യ്ക്കു നല്‍കുന്ന വഴിപാടിനെപ്പറ്റി ഓര്‍മ്മിക്കുവാന്‍ യഹോവയെ സഹായിക്കും. എല്ലാ ശബ്ബത്തിലും അ ഹരോന്‍ അപ്പം യഹോവയ്ക്കു മുന്പില്‍ വയ്ക്കണം. ഇ ത് എന്നും ചെയ്യണം. യിസ്രായേല്‍ജനതയുമായുള്ള ഈ കരാര്‍ എക്കാലവും നിലനില്‍ക്കണം. ആ അപ്പം അഹ രോനും അവന്‍റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കും. അ വര്‍ക്ക് ആ അപ്പം ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക് ഷിക്കാം. കാരണം, ആ അപ്പം യഹോവയ്ക്കു അ ഗ്നി യിലൂടെ നല്‍കപ്പെട്ട വഴിപാടാണ്. അത് എക്കാലവും അ ഹരോന്‍റെ പങ്കായിരിക്കും.”
ദൈവത്തെ ശപിച്ചവന്‍
10 ഒരു യിസ്രായേലുകാരിക്ക് ഒരു പുത്രനു ണ്ടായിരു ന്നു. അവന്‍റെ പിതാവ് ഒരു ഈജിപ്തുകാരനായിരുന്നു. യിസ്രായേലുകാരുടെയിടയില്‍ നടക്കുകയായിരുന്ന അവ ന്‍ മറ്റൊരാളുമായി വഴക്കു തുടങ്ങി. 11 യിസ്രാ യേലു കാരിയായ ദാന്‍റെ വംശത്തില്‍പ്പെട്ട ദിബ്രിയുടെ പുത് രിയായ ശെലോമീത്തിന്‍റെ പുത്രന്‍ യഹോവയുടെ നാമ ത്തെ ശപിക്കാനും ദുഷിച്ചു പറയാനും തുടങ്ങി. അതി നാല്‍ ജനങ്ങള്‍ അവനെ മോശെയുടെ മുന്പില്‍ കൊണ് ടുവന്നു. 12 അവര്‍ അവനെ തങ്ങളുടെ അധീനതയില്‍ വയ് ക്കുകയും യഹോവയുടെ വ്യക്തമായ കല്പനയ്ക്കായി കാത്തരിക്കുകയും ചെയ്തു.
13 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, 14 “ശപിച്ചവനെ പാളയത്തിനു പുറത്തൊരിടത്തേക്കു കൊണ്ടുവരിക. അവന്‍ ശപിക്കുന്നതു കേട്ട എല്ലാ ജനങ്ങളെയും കൊണ്ടുവരിക. അവര്‍ അവരുടെ കൈകള്‍ അവന്‍റെ തലയില്‍ വയ്ക്കണം. അനന്തരം എല്ലാവരും കൂടി അവനെ കല്ലെറിഞ്ഞ് കൊല്ലണം. 15 യിസ്രാ യേ ല്‍ജനതയോടു നീ പറയണം: ദൈവനാമത്തെ ശപിക് കുന് നവന്‍ ശിക്ഷിക്കപ്പെടണം. 16 യഹോവയുടെ നാമത് തി നെതിരായി സംസാരിക്കുന്നവനാരായാലും അവന്‍ വധി ക്കപ്പെടണം. എല്ലാവരും ചേര്‍ന്ന് അവനെ കല്ലെറി യണം. വിദേശിയാണെങ്കിലും യിസ്രായേലുകാ രെപ് പോലെ ശിക്ഷിക്കപ്പെടണം. യഹോവയുടെ നാമത്തെ ആരെങ്കിലും ശപിച്ചാല്‍ അവന്‍ കൊല്ലപ്പെടണം.
17 “ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ കൊലയാളി വധി കപ്പെടണം. 18 മറ്റൊരാള്‍ക്കുള്ള ഒരു മൃഗത്തെ ഒരുവന്‍ കൊന്നാല്‍ അവന്‍ പകരം മൃഗത്തെ കൊടുക്കണം.
19 “അയല്‍ക്കാരനെ പരിക്കേല്പിക്കുന്നവന് അതേ മുറിവു തന്നെ ശിക്ഷയായി നല്‍കണം. 20 ഒടിഞ്ഞ എല് ലിനു പകരം ഒടിഞ്ഞ എല്ല്; കണ്ണിനു കണ്ണ്; പല് ലിനു പല്ല്; ഒരാള്‍ മറ്റൊരാള്‍ക്ക് ഏല്പിക്കുന്ന അതേ പരിക്ക് അയാള്‍ക്കും ഏല്പിക്കണം. 21 അതിനാല്‍ ഒരാള്‍ ഒരു മൃഗത്തെ കൊന്നാല്‍ ആ മൃഗത്തിന്‍റെ വില അയാള്‍ നല്‍കണം. പക്ഷേ ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ അയാളെ വധിക്കണം.
22 “ഈ നിയമം നിങ്ങള്‍ക്കു വിദേശികള്‍ക്കും ഒരേപോ ലെയായിരിക്കും. കാരണം, നിങ്ങളുടെ ദൈവമായ യഹോ വ ഞാനാകുന്നു.”
23 അനന്തരം മോശെ യിസ്രായേല്‍ജനതയോടു സംസാ രിക്കുകയും ശപിച്ചവനെ പാളയത്തിനു പുറത്തൊരി ടത്തു അവര്‍ കൊണ്ടുവരികയും ചെയ്തു. എന്നിട്ടവര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. അങ്ങനെ യഹോവ മോശെയോടു കല്പിച്ചത് യിസ്രായേല്‍ജനത നടപ്പാ ക്കുക മാത്രം ചെയ്തു.