ഭൂമിയുടെ വിശ്രമസമയം
25
1 സീനായിപര്‍വ്വതത്തില്‍വച്ച് യഹോവ മോശെ യോടു സംസാരിച്ചു.
2 “യിസ്രായേല്‍ജനതയോടു പറയുക: ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്തേക്കു നിങ്ങ ള്‍ പ്രവേശിക്കണം. അപ്പോള്‍ നിങ്ങള്‍ ഭൂമിയെ വിശ്രമി ക്കാന്‍ അനുവദിക്കണം. യഹോവയെ മഹത്വപ്പെ ടുത് തുവാനുള്ള വിശിഷ്ട വിശ്രമസമയമാണിത്.
3 ആറു വര്‍ഷ ത്തേക്ക് നിങ്ങള്‍ ഭൂമിയില്‍ കൃഷി ചെയ്യണം. ആറു വര്‍ ഷം നിങ്ങളുടെ മുന്തിരിത്തോട്ടത്തിലെ മുന്തിരി അറു ത്തു കൊണ്ടുവരണം.
4 പക്ഷേ ഏഴാം വര്‍ഷം നിങ്ങള്‍ ഭൂമി യെ വിശ്രമിക്കാന്‍ അനുവദിക്കണം. അതു യഹോവയെ ആദരിക്കാനുള്ള വിശേഷ വിശ്രമസമയമായിരിക്കും. നി ങ്ള്‍ വയലുകളില്‍ വിത്തു വിതയ്ക്കുകയോ മുന്തിരി ച് ചെടികള്‍ കത്രിക്കുകയോ ചെയ്യരുത്.
5 നിങ്ങളുടെ വിള വെടുപ്പിനുശേഷം സ്വയം വളരുന്ന വിളവുകള്‍ നിങ്ങള്‍ കൊയ്യരുത്. നിങ്ങളുടെ മുന്തിരിത്തോട്ടത്തിലെ കത് രിക്കാത്ത മുന്തിരിച്ചെടികളില്‍നിന്നും നിങ്ങള്‍ മുന് തിരി പറിക്കരുത്. ഭൂമിയെ ഒരു വര്‍ഷത്തേക്ക് വിശ്രമി ക് കാന്‍ അനുവദിക്കണം.
6 “ഭൂമി ഒരു വര്‍ഷത്തേക്കു വിശ്രമിച്ചാലും നിങ്ങ ള്‍ക്കാവശ്യത്തിനു ഭക്ഷണമുണ്ടാകും. നിങ്ങളുടെ ആ ണ്‍പെണ്‍ ഭൃത്യവര്‍ഗ്ഗത്തിന് ആവശ്യത്തിനു ഭക്ഷണം കിട്ടും. നിങ്ങളുടെ കൂലിക്കാര്‍ക്കും നിങ്ങളോടൊത്തു വസിക്കുന്ന വിദേശികള്‍ക്കും വേണ്ടത്ര ഭക്ഷണം ലഭി ക്കും.
7 നിങ്ങളുടെ പശുക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തിന്നാന്‍ വേണ്ടത്ര ഭക്ഷണം ഉണ്ടായിരിക്കും.
അന്പതാം സംവത്സരം
8 “ഏഴു വര്‍ഷങ്ങളുടെ ഏഴുകൂട്ടങ്ങളെ നിങ്ങള്‍ എ ണ് ണണം. അതു നാല്പത്തൊന്‍പതു വര്‍ഷങ്ങളാണല്ലോ. ആ സമയത്ത് ഏഴു വര്‍ഷം ഭൂമിക്ക് വിശ്രമമായിരിക്കും.
9 പ്രായശ്ചിത്തദിനത്തില്‍ നിങ്ങള്‍ രാജ്യത്താകമാനം ഒരു ആണാടിന്‍റെ കൊന്പ് ഊതണം. ഏഴാം മാസത്തിന്‍റെ പത് താം ദിവസമാണത്.
10 അന്‍പതാം വര്‍ഷം നിങ്ങള്‍ ഒരു വിശേ ഷ വര്‍ഷമാക്കിത്തീര്‍ക്കണം. നിങ്ങളുടെ രാജ്യത്തു താമ സിക്കുന്ന എല്ലാവരെയും അന്ന് സ്വതന്ത്രരാക്കണം. ‘അന്പതാം സംവത്സരം’ എന്ന് ആ നാളുകള്‍ അറിയ പ്പെ ടും. നിങ്ങളിലോരോരുത്തരും അവരവരുടെ സ്വന്തം വ സ്തുവിലേക്ക് മടങ്ങിപ്പോകണം. നിങ്ങ ളിലോ രോ രുത്തരും അവരവരുടെ കുടുംബങ്ങളിലേക്കും മടങ്ങിപ് പോകണം.
11 അന്പതാം വര്‍ഷം നിങ്ങള്‍ക്ക് ഒരു വിശേഷ ആഘോഷമായിരിക്കണം. വിത്തു വിതയ്ക്കരുത്, സ്വയം വളരുന്ന വിളവുകള്‍ കൊയ്യരുത്. കത്രിക്കാത്ത മുന്തി രിച്ചെടികളില്‍നിന്ന് പഴങ്ങള്‍ പറിക്കരുത്.
12 ആ വര്‍ഷ മാണ് അന്പതാം സംവത്സരം. അത് നിങ്ങള്‍ക്കൊരു വിശു ദ്ധകാലമായിരിക്കും. വയലില്‍നിന്നുള്ള വിളവുകള്‍ നിങ് ങള്‍ ഭക്ഷിക്കണം.
13 അന്പതാംവര്‍ഷം നിങ്ങളോ രോരുത് തരും അവരവരുടെ വസ്തുവിലേക്കു മടങ്ങിപ് പോക ണം.”
14 “നിങ്ങളുടെ വസ്തു അയല്‍ക്കാരനു വില്‍ക്കു ന് പോള്‍ അവനെ ചതിക്കരുത്. അവന്‍റെ വസ്തു നിങ്ങള്‍ വാങ്ങുന്പോള്‍ വഞ്ചിക്കപ്പെടാനും അനുവദിക്കരുത്.
15 അയല്‍ക്കാരന്‍റെ വസ്തു വാങ്ങാന്‍ നിങ്ങള്‍ക് കാഗ്രഹ മുണ്ടെങ്കില്‍ അവസാനത്തെ അന്പതാം വര്‍ഷം മുതലു ള്ള വര്‍ഷങ്ങള്‍ എണ്ണുക. എന്നിട്ട് ആ വര്‍ഷങ്ങളെ അ ടിസ്ഥാനമാക്കി ശരിയായ വില നിശ്ചയിക്കുക. എന് തെന്നാല്‍ അയാള്‍ അടുത്ത അന്പതാം വര്‍ഷംവരെ വി ളവെടുക്കാനുള്ള അവകാശമേ യഥാര്‍ത്ഥത്തില്‍ നിങ്ങ ള്‍ക്കു വില്‍ക്കുന്നുള്ളൂ.
16 അടുത്ത അന്പതാം വര്‍ഷത് തി നു മുന്പ് അനവധി വര്‍ഷങ്ങളുണ്ടെങ്കില്‍ വില കൂടുത ലായിരിക്കുകയും വര്‍ഷങ്ങള്‍ കുറവാണെങ്കില്‍ വില കുറ വായിരിക്കുകയും ചെയ്യും. കാരണം, നിങ്ങളുടെ അയല്‍ ക്കാരന്‍ ഏതാനും വിളവുകള്‍ മാത്രമേ നിങ്ങള്‍ക്കു വില്‍ക് കുന്നുള്ളൂ. അടുത്ത അന്പതാം സംവത്സരത്തില്‍ ആ സ്ഥ ലം അയാളുടെ കുടുംബത്തിന്‍റേതായി മാറുകയും ചെയ്യും.
17 നിങ്ങള്‍ പരസ്പരം വഞ്ചിക്കാതിരിക്കുക. നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ ആദരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു!
18 “എന്‍റെ നിയമങ്ങളും ചട്ടങ്ങളും ഓര്‍മ്മിക്കുക. അ വ അനുസരിക്കുക! അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ രാ ജ് യത്ത് സുരക്ഷിതരായി ജീവിക്കും!
19 ഭൂമി നിങ്ങ ള്‍ക് കാ യി നല്ല വിളവും ഉണ്ടാക്കും. അപ്പോള്‍ നിങ്ങള്‍ക്കു ധാരാളം ഭക്ഷണമുണ്ടാകുകയും സുരക്ഷിതരായി നിങ്ങ ളുടെ രാജ്യത്തു വസിക്കാന്‍ കഴിയുകയും ചെയ്യും.
20 “പക്ഷേ നിങ്ങള്‍ പറഞ്ഞേക്കാം, ‘ഞങ്ങള്‍ വിതയ് ക്കുകയോ കൊയ്യുകയോ ചെയ്യാതിരുന്നാല്‍ ഏഴാം വര്‍ഷം ഞങ്ങള്‍ക്കു തിന്നാനൊന്നും ഉണ്ടാവില്ല.’
21 വ്യസനിക്കേണ്ടതില്ല! ആറാം വര്‍ഷം എന്‍റെ അനു ഗ്രഹത്തോട് നിങ്ങളിലേക്ക് വരാന്‍ ഞാന്‍ കല്പിക്കും. ഭൂമി മൂന്നുവര്‍ഷത്തേക്കുകൂടി വിളവുണ്ടാക്കുന്നതു തുടരും.
22 എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്ക്കുന്പോള്‍ നി ങ്ങള്‍ പഴയ വിളവായിരിക്കും ഭക്ഷണത് തിനുപ യോ ഗി ക്കുക. എട്ടാം വര്‍ഷത്തില്‍ നിങ്ങള്‍ വിതച്ചതു കൊയ് യുന്ന ഒന്‍പതാം വര്‍ഷം വരെ പഴയ വിളവില്‍നിന്നുള്ളത് തിന്നാന്‍ ഉണ്ടായിരിക്കും.
വസ്തുനിയമങ്ങള്‍
23 “ഭൂമി യഥാര്‍ത്ഥത്തില്‍ എന്‍റേതാണ്. അതിനാല്‍ നി ങ്ങള്‍ക്കത് സ്ഥിരമായി വില്‍ക്കാന്‍ കഴിയില്ല. എന്‍റെ രാജ്യത്ത് എന്നോടൊത്തു വസിക്കുന്ന വിദേശികളും സഞ്ചാരികളും മാത്രമാണ് നിങ്ങള്‍.
24 ആളുകള്‍ അവരുടെ നിലം വിറ്റേക്കാമെങ്കിലും കുടുംബങ്ങള്‍ക്കു നിലം തി രിച്ചു കിട്ടും.
25 നിങ്ങളുടെ രാജ്യത്തുള്ള ഒരു വ്യക്തി വളരെ ദരിദ്രനായേക്കാം. ദാരിദ്ര്യം കൊണ്ട് അയാള്‍ തന്‍ റെ വസ്തു വിറ്റെന്നു വരാം. അപ്പോള്‍ അവന്‍റെ അടു ത്ത ബന്ധു വന്ന് അവന്‍റെ വസ്തു അവനുവേണ്ടി തി രിച്ചു വാങ്ങണം.
26 അവനുവേണ്ടി വസ്തു തിരികെ വാ ങ്ങാന്‍ അടുത്ത ബന്ധുക്കളാരും ചിലപ്പോള്‍ ഉണ്ടാ യെ ന്നു വരില്ല. പക്ഷേ അവന് ആ സ്ഥലം മടക്കി വാങ് ങാനാവശ്യമായ പണമുണ്ടാകുന്പോള്‍,
27 അവന്‍ ഭൂമി വി റ്റപ്പോള്‍ മുതലുള്ള വര്‍ഷങ്ങള്‍ എണ്ണണം. ഭൂമിക്ക് എ ന്ത് വില കൊടുക്കണമെന്ന് ആ സംഖ്യ ഉപയോഗിച്ച് അവന്‍ കണക്കാക്കണം. എന്നിട്ട് അവന്‍ ആ സ്ഥലം മട ക്കി വാങ്ങണം. അപ്പോള്‍ ആ സ്ഥലം വീണ്ടും അവ ന്‍ റേതായിത്തീരും.
28 തന്‍റെ സ്ഥലം തിരിച്ചു വാങ്ങാന്‍ പ ണം അവനുണ്ടാകാതെ വന്നാല്‍ അന്പതാം വര്‍ഷം വരെ ആ സ്ഥലം അതു വാങ്ങിയവന്‍റെ കൈവശമിരിക്കും. അ പ്പോള്‍ ആ വിശേഷാഘോഷവേളയില്‍ ആ സ്ഥലം ആദ് യത്തെ ഉടമയുടെ കുടുംബത്തിന്‍റേതായിത്തീരും. അങ്ങ നെ ആ സ്ഥലം വീണ്ടും യഥാര്‍ത്ഥ കുടുംബത് തിന്‍റേതാ യിത്തീരും.
29 “ചുറ്റുമതിലുള്ള ഒരു നഗരത്തിലെ ഒരു വീട് ഒരുവന്‍ വില്‍ക്കുന്പോള്‍, അതു വിറ്റ് ഒരു വര്‍ഷത്തിനകം അതു തിരികെ കിട്ടാന്‍ അയാള്‍ക്ക് അവകാശമുണ്ടായിരിക്കും. ആ അവകാശം ഒരു വര്‍ഷം നീണ്ടുനില്‍ക്കും.
30 പക്ഷേ ഉടമ സ്ഥന്‍ ഒരു വര്‍ഷത്തിനകം അതു തിരികെ വാങ്ങു ന്നി ല് ലെങ്കില്‍ ചുറ്റുമതിലുള്ള ആ നഗരത്തിലെ വീട് അതു വാ ങ്ങുന്നവനും അവന്‍റെ പിന്‍ഗാമികള്‍ക്കുമുള്ള തായിരി ക്കും. അന്പതാം സംവത്സരത്തില്‍ ആ വീട് ആദ്യത്തെ ഉ ടമയ്ക്ക് മടക്കിക്കിട്ടില്ല.
31 ചുറ്റുമതിലില്ലാത്ത നഗ രങ്ങള്‍ തുറസ്സായ സ്ഥലമായി പരിഗണിക്കപ്പെടും. അതിനാല്‍ ആ കൊച്ചുനഗരങ്ങളില്‍ നിര്‍മ്മിച്ചിരി ക് കുന്ന വീടുകള്‍ അന്പതാം സംവത്സരത്തില്‍ ആദ്യത്തെ ഉടമയ്ക്ക് തന്നെ തിരികെ കിട്ടും.
32 “എന്നാല്‍ ലേവ്യരുടെ നഗരങ്ങളെപ്പറ്റി ഇതാണു പറയുന്നത്: ലേവ്യര്‍ക്ക് അവരുടെ നഗരങ്ങളിലെ തങ്ങ ളുടെ ഏതു വീടും മടക്കി വാങ്ങാം.
33 ഒരാള്‍ ലേവ്യരി ല്‍നി ന്ന് ഒരു വീട് വാങ്ങിയാല്‍, അന്പതാം സംവത്സരത്തില്‍ ലേവ്യനഗരത്തിലുള്ള ആ വീട് വീണ്ടും ലേവ്യരുടേതാ കും. കാരണം, ലേവ്യരുടെ വംശത്തില്‍ പ്പെട്ടവരു ടേതാ ണ് ലേവ്യനഗരം. യിസ്രായേല്‍ ജനത ആ നഗരങ്ങള്‍ ലേ വ്യര്‍ക്കു നല്‍കി.
34 ലേവ്യനഗരത്തിനു ചുറ്റുമുള്ള വയ ലും പുല്‍മേടുകളും വില്‍ക്കാന്‍ പാടില്ല. ആ വയലുകള്‍ എക്കാലത്തേക്കും ലേവ്യരുടേതാണ്.
അടിമകളുടെ യജമാനന്മാര്‍ക്കുള്ള നിയമങ്ങള്‍
35 “നിങ്ങളുടെ സ്വന്തം രാജ്യത്തുള്ള ഒരുവന്‍ കടുത്ത ദാരിദ്ര്യംകൊണ്ട് സ്വന്തം കാര്യങ്ങള്‍ നോക് കാന്‍ പോലും കഴിയാത്തവനായെന്നു വരാം. നിങ്ങളവനെ ഒര തിഥി എന്ന നിലയില്‍ നിങ്ങളോടൊപ്പം താമസി പ് പിക്കണം.
36 കടം കൊടുക്കുന്ന പണത്തിനു നിങ്ങള്‍ പലിശ ചുമത്തരുത്. നിങ്ങളുടെ ദൈവത്തെ ആദരിക് കു കയും നിങ്ങളുടെ സഹോദരനെ നിങ്ങളോടൊത്തു വ സിക്കാന്‍ അനുവദിക്കുകയും ചെയ്യുക.
37 നിങ്ങളവനു കൊടുക്കുന്ന ഒരു പണത്തിനും പലിശ വാങ്ങരുത്. നി ങ്ങളവനു വില്‍ക്കുന്ന ഭക്ഷണത്തില്‍നിന്നും ലാഭമു ണ്ടാക്കാനും ശ്രമിക്കരുത്.
38 നിങ്ങളുടെ ദൈവമാകുന്ന യഹോവ ഞാനാകുന്നു. കനാന്‍ദേശം നിങ്ങള്‍ക്കു നല്‍കു ന്നതിനും ഞാന്‍ നിങ്ങളുടെ ദൈവമായിരിക്കുന്നതിനും നിങ്ങളെ ഞാന്‍ ഈജിപ്തില്‍നിന്നും നയിച്ചു.
39 “കടുത്ത ദാരിദ്ര്യം മൂലം നിങ്ങളുടെ രാജ്യത്തെ ഒരു വന്‍ സ്വയം നിങ്ങള്‍ക്കു അടിമയായി അവനെത്തന്നെ വിറ്റാല്‍ നിങ്ങളവനെക്കൊണ്ട് അടിമയെപ്പോലെ പ ണിയെടുപ്പിക്കരുത്.
40 അവന്‍ നിങ്ങള്‍ക്ക് ഒരു കൂലി പ് പണിക്കാരനും അന്പതാം വര്‍ഷം വരെ നിങ്ങളോ ടൊ ത്തു വസിക്കുന്ന സന്ദര്‍ശകനുമായിരിക്കട്ടെ.
41 അനന് തരം അവന് നിങ്ങളെ വിട്ടുപോകാം. തന്‍റെ കുട്ടിക ളെ യുമെടുത്ത് അവന് തന്‍റെ കുടുംബത്തേക്കു പോകാം. തന്‍ റെ പൂര്‍വ്വികരുടെ വസ്തുവകകളിലേക്ക് അവന് മടങ് ങാം.
42 കാരണം, അവര്‍ എന്‍റെ ഭൃത്യരാണ്! അവരെ ഈ ജി പ്തിലെ അടിമത്വത്തില്‍നിന്നും ഞാനാണ് മോചി പ് പി ച്ചത്. അവര്‍ ഇനിയും അടിമകളായിത്തീരരുത്.
43 ആ മനു ഷ്യന് നിങ്ങള്‍ ക്രൂരനായൊരു യജമാനനായിരിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ ആദരിക്കണം.
44 “നിങ്ങളുടെ സ്ത്രീ-പുരുഷ അടിമകളെപ്പറ്റി: നിങ് ങള്‍ക്ക് ചുറ്റുമുള്ള ജനതകളില്‍നിന്ന് അടിമകളായി സ്ത് രീകളെയും പുരുഷന്മാരെയും ലഭിച്ചു എന്നു വരാം.
45 ജ നങ്ങള്‍ക്കിടയില്‍ വസിക്കുന്ന വിദേശികളുടെ കുടും ബ ങ്ങളില്‍ പിറന്ന കുട്ടികളെയും നിങ്ങള്‍ക്ക് അടിമകളായി ലഭിക്കാം. ആ അടിമക്കുട്ടികള്‍ നിങ്ങള്‍ക്കുള്ളതാണ്.
46 നി ങ്ങളുടെ കാലശേഷം ഈ വിദേശികളായ അടിമകളെ നിങ് ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കൈമാറാം. അവര്‍ എന്ന ന് നേക്കും നിങ്ങളുടെ അടിമകളായിരിക്കും. വിദേശികളായ അവരെ നിങ്ങള്‍ക്ക് അടിമകളാക്കാം. പക്ഷേ നിങ്ങള്‍ യി സ്രായേല്‍കാരായ സ്വന്തം സഹോദരന്മാരോട് ക്രൂര നാ യ യജമാനനായിരിക്കരുത്.
47 “നിങ്ങള്‍ക്കിടയിലുള്ള ഒരു വിദേശിയോ സന്ദര്‍ശ കനോ ധനികനായെന്നു വരാം. നിങ്ങള്‍ക്കിടയിലൊരാള്‍ വളരെ ദാരിദ്ര്യം ഉണ്ടായതു മൂലം നിങ്ങള്‍ക്കിടയിലെ വിദേശിക്കോ ഒരു വിദേശകുടുംബത്തിനോ സ്വയം അ ടിമയായെന്നു വരാം.
48 അയാള്‍ക്ക് സ്വയം മടക്കി വാങ്ങി സ്വതന്ത്രനാകാനുള്ള അവകാശമുണ്ടായിരിക്കും. അവന്‍ റെ സഹോദരന്മാരിലൊരുവന് അവനെ മടക്കിവാങ്ങാം.
49 അല്ലെങ്കില്‍ അവന്‍റെ അമ്മാവനോ അമ്മാവന്‍റെ പു ത്രനോ അവനെ മടക്കിവാങ്ങാം. അഥവാ അവന്‍റെ കുടും ബത്തില്‍പ്പെട്ട ഒരടുത്ത ബന്ധുവിന് അവനെ മടക്കി വാങ്ങാം. അഥവാ അവന് ധാരാളം പണമുണ്ടായാല്‍ അതു കൊടുത്ത് അയാള്‍ക്കുതന്നെ സ്വതന്ത്രനാകാം.
50 “എങ്ങനെയാണു നിങ്ങള്‍ വില നിശ്ചയിക്കുക? അ യാള്‍ തന്നെ വിദേശിക്കു വിറ്റ വര്‍ഷം മുതല്‍ അടുത്ത അ ന്പതാം വര്‍ഷം വരെയുള്ള വര്‍ഷങ്ങള്‍ എണ്ണുക. ആ സം ഖ്യ ഉപയോഗിച്ച് വില നിശ്ചയിക്കുക. കാരണം, അവ നെ അയാള്‍ ഏതാനും വര്‍ഷത്തേക്കു വാടകയ് ക്കെടുക് കകയേ ഉണ്ടായിട്ടുള്ളൂ!
51 അന്പതാം വര്‍ഷത്തിനു മുന്പ് ഇനിയും അനേകം വര്‍ഷങ്ങളുണ്ടെങ്കില്‍ അയാള്‍ വിലയു ടെ ഒരു വലിയ ഭാഗം മടക്കിക്കൊടുക്കണം. അതെല്ലാം എത്ര വര്‍ഷങ്ങളെന്നതിനെ ആശ്രയിച്ചിരിക്കും.
52 അന്പതാം വര്‍ഷം വരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെങ്കില്‍ യഥാര്‍ത്ഥവിലയുടെ ചെറിയൊരു ഭാഗം അയാള്‍ നല്‍കണം.
53 പക്ഷേ അയാള്‍ വിദേശിയോടൊപ്പം എല്ലാ വര്‍ഷവും ഒരു കൂലി ക്കാര നെപ്പോലെ കഴിയണം. അയാളുടെമേല്‍ ക്രൂരനായൊരു യജമാനനെപ്പോലെ പെരുമാറാന്‍ വിദേശിയെ അനുവദി ക്കരുത്.
54 “ആരും അവനെ മടക്കിവാങ്ങുന്നില്ലെങ്കില്‍ പ് പോലും അയാള്‍ സ്വതന്ത്രനാകും. അന്പതാം വര്‍ഷം അ വനും അവന്‍റെ കുട്ടികളും സ്വതന്ത്രരാകും.
55 കാരണം, യിസ്രായേല്‍ജനത എന്‍റെ ഭൃത്യന്മാരാണ്. എന്‍റെ ഭൃത് യരായ അവരെ ഞാന്‍ ഈജിപ്തിലെ അടിമത്തത്തി ല്‍നി ന്നും മോചിപ്പിച്ചതാണ്. നിങ്ങളുടെ ദൈവമായ യ ഹോവ ഞാനാകുന്നു!