വാഗ്ദാനങ്ങളാണു പ്രധാനം
27
1 യഹോവ മോശെയോടു പറഞ്ഞു,
2 “യിസ്രായേല്‍ജനതയോടു പറയുക: ഒരാള്‍ ഒരു വാ ഗ്ദാനം യഹോവയോടു ചെയ്തിരിക്കാം. ഒരു വ്യക്തിയെ യഹോവയ്ക്കു നല്‍കാമെന്ന വാഗ്ദാനം. അയാള്‍ പിന്നീട് വിശിഷ്ടമായൊരു രീതിയില്‍ യഹോവയെ ശുശ്രൂഷി ക്ക ണം. പുരോഹിതന്‍ ആ വ്യക്തിക്ക് ഒരു വില നിശ്ചയി ക്കണം. അയാളെ യഹോവയില്‍നിന്നും മടക്കിവാങ്ങ ണ മെന്നാഗ്രഹിക്കുന്നവര്‍ ആ വില നല്‍കണം.
3 ഇരുപതി നും അറുപതിനും ഇടയ്ക്കു പ്രായമുള്ള ഒരാള്‍ക്ക് ഔദ് യോ ഗിക അളവിന്‍പ്രകാരം അന്‍പതു ശേക്കെല്‍ വെള്ളി ആണ് വില.
4 ഇരുപതിനും അറുപതിനും ഇടയ്ക്കു പ്രായമുള്ള ഒരു സ്ത്രീയുടെ വിലയാകട്ടെ മുപ്പതു ശേക്കെലും.
5 അ ഞ്ചു മുതല്‍ ഇരുപതു വയസ്സുവരെ പ്രായമുള്ള ഒരാണി ന് ഇരുപതു ശേക്കെലായിരിക്കും വില. അതേ പ്രായമുള്ള ഒരു പെണ്ണിന് പത്തു ശേക്കെലും വിലയായിരിക്കും.
6 ഒ രുമാസം മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ഒരാണ്‍ ശിശുവിന്‍റെ വില അഞ്ചു ശേക്കെലാണ്. പെണ്‍കുട്ടി ക് ക് മൂന്നു ശേക്കെലും.
7 അറുപതിനും അതിനു മുകളിലും പ് രായമുള്ള ഒരു പുരുഷന് പതിനഞ്ചു ശേക്കെലാണു വില. സ്ത്രീക്ക് പത്തു ശേക്കെലും.
8 “ആ വില നല്‍കാന്‍ പ്രാപ്തിയില്ലാത്തവനെ പുരോ ഹിതന്‍റെ മുന്പില്‍ കൊണ്ടുവരണം. അയാള്‍ക്കു എത്ര പണം താങ്ങാനാകുമെന്ന് പുരോഹിതന്‍ നിശ്ച യിക്ക ണം.
യഹോവയ്ക്കുള്ള സമ്മാനങ്ങള്‍
9 “യഹോവയ്ക്കുള്ള ബലിയായി ചില മൃഗങ്ങളെ ന ല്‍കാം. അത്തരം ഒരു മൃഗത്തെ ഒരുവന്‍ കൊണ് ടുവരു ന് പോള്‍ ആ മൃഗം വിശുദ്ധമായിത്തീരും.
10 ആ മൃഗത്തെ അ യാള്‍ യഹോവയ്ക്കു നേര്‍ച്ചയാക്കിയതിനാല്‍ അതിനു പകരം മറ്റൊരു മൃഗത്തെ വയ്ക്കാന്‍ പാടില്ല. മറ്റേ തെ ങ്കിലും സാധനം അതിനു പകരം വയ്ക്കാന്‍ ശ്രമിക്കു ക കൂടി ചെയ്യരുത്. ഒരു ചീത്ത മൃഗത്തിന് പകരം ഒരു നല്ല മൃഗത്തെപ്പോലും വയ്ക്കരുത്. ഒരു നല്ല മൃഗത്തിനു പകരം ഒരു ചീത്തമൃഗത്തെയും വയ്ക്കരുത്. മൃഗങ്ങളെ മാറ്റാന്‍ അയാള്‍ ശ്രമിക്കുകയാണെങ്കില്‍, രണ്ടു മൃഗങ്ങ ളും വിശുദ്ധമായിത്തീരും. രണ്ടു മൃഗങ്ങളും യഹോവയു ടേതായിത്തീരും.
11 “ചിലയിനം മൃഗങ്ങളെ യഹോവയ്ക്കു വഴിപാടര്‍പ് പിക്കാന്‍ പാടില്ല. അത്തരം അശുദ്ധമൃഗങ്ങളി ലൊന് നിനെ ആരെങ്കിലും ബലിക്കായി കൊണ്ടുവന്നാല്‍ അ തിനെ പുരോഹിതന്‍റെ മുന്പില്‍ കൊണ്ടുവരണം.
12 പു രോഹിതന്‍ ആ മൃഗത്തിന്‍റെ വില നിശ്ചയിക്കണം. മൃഗ ത്തിന്‍റെ നന്മതിന്മകളില്‍ അതു വലിയ വ്യത്യാസ മൊ ന്നും ഉണ്ടാക്കില്ല. പുരോഹിതന്‍ ഒരു വില നിശ്ചയി ച്ചാല്‍ അതായിരിക്കും ആ മൃഗത്തിന്‍റെ വില.
13 മൃഗത് തെ മടക്കിവാങ്ങണമെന്നയാള്‍ക്കാഗ്രഹമുണ്ടെങ്കില്‍ വിലയുടെ അഞ്ചിലൊന്നു കൂടി അവന്‍ കൂട്ടണം.
വീടിന്‍റെ മൂല്യം
14 “ഇനി ഒരുവന്‍ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധാ ര്‍പ്പണം നടത്തിയാല്‍ പുരോഹിതന്‍ അതിന്‍റെ വില നി ശ്ചയിക്കണം. വീട് നല്ലതോ ചീത്തയോ എന്ന വ്യ ത്യാസമില്ല. പുരോഹിതന്‍ നിശ്ചയിക് കുന്നതായി രിക്കും ആ വീടിന്‍റെ വില.
15 പക്ഷേ വീടു കൊടുത്തവന്‍ അതു മടക്കിവാങ്ങണമെന്നാഗ്രഹിച്ചാല്‍ വിലയുടെ അഞ്ചിലൊന്നു കൂടി അയാള്‍ നല്‍കണം. അപ്പോള്‍ ആ വീട് അയാളുടേതായിത്തീരും.
വസ്തുവിന്‍റെ മൂല്യം
16 “ഒരാള്‍ തന്‍റെ വസ്തുവിന്‍റെ ഒരു ഭാഗം യഹോവയ് ക്കു സമര്‍പ്പിച്ചാല്‍ അതിലെത്ര വിത്തു നടാം എന്ന തിനെ ആശ്രയിച്ചായിരിക്കും അതിന്‍റെ വില. ഒരു ഹോ മെര്‍* ഹോമെര്‍ ആറു ബുശേലോളം വരുന്ന ഒരു അളവ്. യവത്തിന് അന്പതു ശേക്കെല്‍ വെള്ളിയാണു വില.
17 അന്പതാം വര്‍ഷത്തിലാണൊരാള്‍ തന്‍റെ വയല്‍ നല്‍കു ന്നതെങ്കില്‍ അതിന്‍റെ വില പുരോഹിതന്‍ നിശ്ചയി ക്കുന്നതായിരിക്കും.
18 പക്ഷേ അന്പതാം വര്‍ഷത്തിനു ശേഷമാണ് അയാള്‍ വയല്‍ നല്‍കുന്നതെങ്കില്‍ അതിന്‍റെ യഥാര്‍ത്ഥ വില പുരോഹിതന്‍ കണക്കാക്കണം. അടുത്ത അന്പതാം വര്‍ഷം വരെ എത്ര വര്‍ഷങ്ങളുണ്ടെന്ന് അയാ ള്‍ എണ്ണണം. ആ സംഖ്യ കൊണ്ടു വേണം അയാള്‍ വില നിശ്ചയിക്കാന്‍.
19 വയല്‍ നല്‍കിയവന്‍ അതു മടക്കിവാങ് ങാനാഗ്രഹിച്ചാല്‍ യഥാര്‍ത്ഥ വിലയുടെ അഞ്ചിലൊ ന്നു കൂടി അയാള്‍ കൂടുതല്‍ കൊടുക്കണം. അപ്പോള്‍ ആ വയല്‍ വീണ്ടും അയാളുടേതായിത്തീരും.
20 അയാള്‍ ആ സ്ഥ ലം മടക്കിവാങ്ങുന്നില്ലെങ്കില്‍ അത് എന്നെന്നേ ക് കും പുരോഹിതന്മാരുടേതായിരിക്കും. ആ സ്ഥലം മറ്റാര്‍ ക്കെങ്കിലും വിറ്റാല്‍ ആദ്യത്തെ ഉടമയ്ക്ക് അത് തിരിച് ചു വാങ്ങിക്കാന്‍ കഴിയില്ല.
21 അയാള്‍ ആ സ്ഥലം അന്പ താം വര്‍ഷത്തില്‍ തിരിച്ചു വാങ്ങുന്നില്ലെങ്കില്‍ അ തു യഹോവയ്ക്കു വിശുദ്ധമായി തുടരും. അതെക്കാല ത്തേക്കും പുരോഹിതരുടേതാകും! പൂര്‍ണ്ണമായും യ ഹോവയ്ക്കു നല്‍കിയ സ്ഥലം പോലെയായിത്തീരും അത്.
22 “ഒരാള്‍ തന്‍റെ കുടുംബസ്വത്തല്ലാത്തതും വാങ്ങി യതുമായ സ്ഥലം യഹോവയ്ക്കു സമര്‍പ്പിക്കുന്പോള്‍
23 പുരോഹിതന്‍ അന്പതാം വര്‍ഷം വരെയുള്ള വര്‍ഷങ്ങള്‍ കൂട്ടണം. എന്നിട്ട് ആ സ്ഥലത്തിന്‍റെ വില നിശ്ചയി ക്കണം. അപ്പോള്‍ ആ സ്ഥലം യഹോവയുടേ തായിത് തീരും.
24 അന്പതാം വര്‍ഷം ആ സ്ഥലം യഥാര്‍ത്ഥ ഉടമയ് ക്ക് തന്നെ തിരിച്ചുകിട്ടും. യഥാര്‍ത്ഥ ഉടമകളായിരുന്ന കുടുംബത്തിലേക്ക് ആ സ്ഥലം ചെന്നെത്തും.
25 “ആ വില നല്‍കുന്പോള്‍ ഔദ്യോഗിക അളവു തന്നെ ഉപയോഗിക്കണം. ഒരു ശേക്കെല്‍ ഇരുപതു ഗേരാ എന്നാ യിരിക്കും തൂക്കം.
മൃഗങ്ങളുടെ മൂല്യം
26 “ആടുകളെയും പശുക്കളെയും ജനങ്ങള്‍ യഹോവയ് ക്കു വിശേഷദാനമായി നല്‍കാം. പക്ഷേ ആദ്യം ജനിച്ച മൃഗമാണെങ്കില്‍ അത് യഹോവയുടേതു തന്നെയാണ്. അ തിനാല്‍ അവയെ ആര്‍ക്കും വിശേഷദാനമായി യഹോവയ് ക്കു സമര്‍പ്പിക്കാനാവില്ല.
27 ആദ്യജാതരായ മൃഗങ്ങ ളെ ജനങ്ങള്‍ യഹോവയ്ക്കു നല്‍കണം. പക്ഷേ ആദ്യ ജാതമൃഗം അശുദ്ധമൃഗമാണെങ്കില്‍ അയാള്‍ അതിനെ തി രികെ വാങ്ങണം. പുരോഹിതന്‍ നിശ്ചയിക്കുന്ന വില യ്ക്കു പുറമെ അതിന്‍റെ അഞ്ചിലൊന്നു കൂടി അയാള്‍ നല്‍കണം. അയാള്‍ ആ മൃഗത്തെ വാങ്ങിയില്ലെങ്കില്‍ പുരോഹിതന്‍ അതിനെ മറ്റാര്‍ക്കെങ്കിലും ആ വിലയ് ക്കു വില്‍ക്കണം.
വിശേഷദാനങ്ങള്‍
28 “ജനങ്ങള്‍ യഹോവയ്ക്കു സമര്‍പ്പിക്കുന്ന ഒരു വിശേഷദാനമുണ്ട്. അത് യഹോവയ്ക്കു മാത്രമുള്ളതാണ്. അതു മടക്കിവാങ്ങാനോ വില്‍ക്കാനോ പാടില്ല. ആ ദാ നം യഹോവയ്ക്കുള്ളതാണ്. മനുഷ്യര്‍, മൃഗങ്ങള്‍, കുടും ബസ്വത്തില്‍ നിന്നുള്ള വയലുകള്‍ എന്നിവയെല്ലാം അതില്‍പ്പെടും.
29 യഹോവയ്ക്കുള്ള ആ വിശേഷപ്പെട്ട ദാനം ഒരു മനുഷ്യനാണെങ്കില്‍ അയാളെ മടക്കി വാങ്ങാ ന്‍ പാടില്ല. അയാള്‍ വധിക്കപ്പെടണം.
30 “വിളവുകളുടെ പത്തിലൊന്ന് യഹോവയ്ക്കുള്ള താണ്. വയലില്‍നിന്നുള്ള വിളവും മരങ്ങളില്‍നിന്നുള്ള പഴങ്ങളും പത്തിലൊന്നു വീതം യഹോവയ്ക്കു നല്‍ക ണം.
31 അതിനാല്‍ തന്‍റെ അവകാശം മടക്കി വേണമെന് നു ള്ളവന്‍ അതിന്‍റെ വിലയുടെ അഞ്ചിലൊന്നു കൂടി കൂടു തല്‍ കൊടുത്ത് അതു വാങ്ങണം.
32 “ഒരാളുടെ കാലിക്കൂട്ടത്തിലെ പത്തു മൃഗങ്ങളി ലൊന്നിനെവച്ച് പുരോഹിതന്‍ എടുക്കണം. എല്ലാ പത്താമത്തെ മൃഗവും യഹോവയ്ക്കുള്ളതാണ്.
33 തെര ഞ്ഞെടുക്കപ്പെട്ട മൃഗം നല്ലതോ ചീത്തയോ എന്ന് ഉടമസ്ഥന്‍ വേവലാതിപ്പെടേണ്ട. അവ വച്ചുമാറരുത്. ഒരു മൃഗത്തെ മറ്റൊരു മൃഗവുമായിവച്ചു മാറാന്‍ അയാള്‍ തീരുമാനിച്ചാല്‍ രണ്ടു മൃഗങ്ങളും യഹോവയുടേതാകും. ആ മൃഗത്തെ മടക്കിവാങ്ങാനാവില്ല.”
34 യിസ്രായേലുകാര്‍ക്കുവേണ്ടി യഹോവ സീനായി മലയില്‍വച്ച് മോശെയ്ക്കു നല്‍കിയ കല്പനകളാണിവ.