യാദൃച്ഛിക പാപത്തിനുള്ള വഴിപാട്
4
യഹോവ മോശെയോടു സംസാരിച്ചു. യഹോവ പറ ഞ്ഞു, s”യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: ഒരാള്‍ യാദൃച്ഛികമായി പാപം ചെയ്തുവെന്നിരിക്കട്ടെ. യഹോവ അരുതെന്നു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്താല്‍, ഇനി പറയുന്ന സംഗതികള്‍ അയാള്‍ ചെയ്യ ണം:
“ജനങ്ങളെ പാപത്തിന്‍റെ അപരാധം ചെയ്യിക്കും വിധം, അഭിഷിക്തനായൊരു പുരോഹിതന്‍ ഒരു വീഴ്ച വരുത്തിയാല്‍ പുരോഹിതന്‍ തന്‍റെ പാപത്തിന് യഹോ വയ്ക്കു ഒരു വഴിപാടര്‍പ്പിക്കണം. യാതൊരു കുറവു മില്ലാത്ത ഒരു കാളക്കുട്ടിയെ പുരോഹിതന്‍ വഴിപാടു നല്‍കണം. ഒരു പാപബലി എന്ന നിലയ്ക്ക് അയാള്‍ കാള ക്കുട്ടിയെ യഹോവയ്ക്കു സമര്‍പ്പിക്കണം. അഭിഷി ക്തനായ പുരോഹിതന്‍ യഹോവയുടെ മുന്പിലുള്ള സമ് മേളനക്കൂടാരത്തിന്‍റെ കവാടത്തിലേക്ക് കാളയെ കൊ ണ് ടുവരണം. തന്‍റെ കൈ കാളയുടെ തലയില്‍വച്ച് അയാള്‍ യ ഹോവയുടെ സന്നിധിയില്‍ ആ കാളയെ കൊല്ലണം. അ നന്തരം അഭിഷിക്തനായ പുരോഹിതന്‍ കുറേ രക്തമെടു ത്ത് സമ്മേളനക്കൂടാരത്തിലേക്കു പോകണം. പുരോ ഹി തന്‍ വിരല്‍ രക്തത്തില്‍ മുക്കി ഏഴു തവണ യഹോവയുടെ അതിവിശുദ്ധസ്ഥലത്തിന്‍റെ തിരശ്ശീലയ്ക്കു മുന്പില്‍ തളിക്കണം. യഹോവയുടെ സന്നിധിയില്‍, സമ്മേള നക് കൂടാരത്തിലുള്ള ധൂപയാഗപീഠത്തിന്‍റെ മൂലകളിലും കുറ ച്ചുരക്തം അയാള്‍ തളിക്കണം. സമ്മേളനക്കൂ ടാരത്തി ന്‍റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടി ല്‍ അയാള്‍ കാളയുടെ രക്തം മുഴുവനും ഒഴിക്കണം. പാപബ ലിയ്ക്കുള്ള കാളയുടെ മുഴുവന്‍ കൊഴുപ്പും അയാള്‍ എടു ക്കണം. ആന്തരികാവയവങ്ങളിന്മേലും അവയ്ക്കു ചു റ്റിലുമുള്ള കൊഴുപ്പു മുഴുവന്‍ അയാള്‍ എടുക്കണം. രണ് ടു വൃക്കകളും പിന്നിലെ പുറംപേശിക്കടുത്ത് അതിനെ പൊതിഞ്ഞു നില്‍ക്കുന്ന കൊഴുപ്പും ശേഖരിക്കണം. കരളിന്‍റെ കൊഴുപ്പുള്ള ഭാഗവും എടുക്കണം. വൃക്കക ളോടൊപ്പം അവന്‍ അതു മാറ്റണം. 10 സമാധാന ബലിയു ടെ കാളയില്‍ നിന്നുള്ള വഴിപാട് എന്നപോലെ വേണം പുരോഹിതന്‍ ഈ ഭാഗങ്ങള്‍ അര്‍പ്പിക്കാന്‍. ഹോമയാ ഗപീഠത്തിന്മേല്‍വച്ചു വേണം പുരോഹിതന്‍ മൃഗത്തി ന്‍റെ ഭാഗങ്ങള്‍ ബലിയര്‍പ്പിക്കാന്‍. 11-12 പക്ഷേ പുരോ ഹിതന്‍ കാളയുടെ തൊലി, തല, കാലുകള്‍ എന്നിവയിലെ മുഴുവന്‍ മാംസവും ആന്തരഭാഗങ്ങളും ചാണകവും പുറത് തേക്കു കൊണ്ടുവരണം. പാളയത്തിനു പുറത്ത് ചാരം കൊണ്ടിടേണ്ട പ്രത്യേകസ്ഥലത്ത് പുരോഹിതന്‍ ആ സാധനങ്ങള്‍ കളയണം. പുരോഹിതന്‍ അതെല്ലാം വിറ കിന്മേലിട്ട് ഹോമിക്കണം. ചാരമിടുന്നിടത്തുവേണം കാളയെ ദഹിപ്പിക്കാന്‍.
13 “യിസ്രായേല്‍ജനത മുഴുവന്‍ മന:പൂര്‍വ്വമല്ലാതെ പാപം ചെയ്തെന്നുവരാം. ചെയ്യരുതെന്നു യഹോവ കല്പിച്ച കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ടാകാം. അങ് ങനെ സംഭവിച്ചാല്‍ അവര്‍ തെറ്റുകാരായിരിക്കും. 14 ആ പാപത്തെപ്പറ്റി ബോധവാന്മാരാകുന്പോള്‍ അവര്‍ രാജ് യത്തിനു മുഴുവനും വേണ്ടി ഒരു കാളക്കുട്ടിയെ പാപബ ലിയായി അര്‍പ്പിക്കണം. കാളയെ അവര്‍ സമ്മേളനക് കൂ ടാരത്തിലേക്കു കൊണ്ടുവരണം. 15 ജനങ്ങളുടെ മൂപ്പ ന് മാര്‍ തങ്ങളുടെ കൈകള്‍ കാളയുടെ തലയില്‍വച്ച് യഹോ വയുടെ മുന്പില്‍ നില്‍ക്കുന്പോള്‍ ഒരാള്‍ യഹോവയുടെ സന്നിധിയില്‍വച്ച് കാളയെ കൊല്ലണം. 16 അനന്തരം അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ കുറേ രക്തം സമ് മേളനക്കൂടാരത്തിലേക്കു കൊണ്ടുപോകണം. 17 പുരോ ഹിതന്‍ തന്‍റെ വിരല്‍ രക്തത്തില്‍ മുക്കി യഹോവയുടെ മുന്പില്‍ തിരശ്ശീലയ്ക്കു മുന്പില്‍ തളിക്കണം. 18 അന ന്തരം പുരോഹിതന്‍ യഹോവയുടെ സന്നിധിയില്‍ സമ് മേളനക്കൂടാരത്തിലുള്ള യാഗപീഠത്തിന്‍റെ മൂലകളില്‍ കുറേ രക്തം ഒഴിക്കണം. മുഴുവന്‍ രക്തവും പുരോഹിതന്‍ സമ്മേളനക്കൂടാരത്തിന്‍റെ പ്രവേശനക വാടത്തിങ്ക ലു ള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. 19 അന ന്തരം പുരോഹിതന്‍ മൃഗത്തിന്‍റെ മുഴുവന്‍ കൊഴുപ് പു മെടുത്ത് യാഗപീഠത്തില്‍ ഹോമിക്കണം. 20 പാപബലി യു ടെ കാളയെ അര്‍പ്പിക്കുന്നതുപോലെ വേണം പുരോ ഹിതന്‍ ഈ ഭാഗങ്ങള്‍ അര്‍പ്പിക്കാന്‍. അങ്ങനെ പുരോ ഹിതന്‍ ജനങ്ങളെ പാപവിമുക്തരാക്കും. യിസ്രായേല്‍ജ നതയോട് ദൈവം ക്ഷമിക്കുകയും ചെയ്യും. 21 പുരോഹി തന്‍ ഈ കാളയെ പാളയത്തിനു പുറത്തേക്കു കൊണ്ടുവ ന്നു ദഹിപ്പിക്കണം. ആദ്യത്തെ കാളയെ ചുട്ടതുപോ ലെ തന്നെ വേണം ഇതും. അത് സമൂഹത്തിനു മുഴുവന്‍ വേ ണ്ടിയുള്ള പാപബലിയാണ്.
22 “ഒരു ഭരണകര്‍ത്താവ് ദൈവമായ യഹോവ വിലക് കിയിരിക്കുന്ന ഒരു കാര്യം യാദൃച്ഛികമായി ചെയ്യു കയും അതുവഴി പാപം ചെയ്യുകയും ചെയ്തുവെന്നു വരികില്‍ അയാള്‍ തെറ്റുകാരനായിരിക്കും. 23 തന്‍റെ പാപത് തെപ്പറ്റി ബോധവാനായാല്‍ അയാള്‍ യാതൊരു കുറവുമി ല്ലാത്ത ഒരാടിനെ കൊണ്ടുവരണം. അതായിരിക്കും അവ ന്‍റെ വഴിപാട്. 24 യഹോവയുടെ മുന്പില്‍ ഹോമ യാഗ മര്‍ പ്പിക്കുന്ന സ്ഥലത്തുവച്ച് ഭരണാധിപന്‍ ആടിന്‍റെ ത ലയില്‍ കൈവയ്ക്കുകയും അതിനെ കൊല്ലുകയും വേ ണം. ആ ആട് ഒരു പാപബലിയായിരിക്കും. 25 പുരോഹിത ന്‍ പാപബലിയുടെ രക്തം തന്‍റെ വിരല്‍കൊണ്ട് എടുക് കുകയും അത് ഹോമയാഗപീഠത്തിന്‍റെ കൊന്പുകളില്‍ പുരട്ടുകയും വേണം. മിച്ചമുള്ള രക്തം പുരോഹിതന്‍ യാ ഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. 26 ആടിന്‍റെ മുഴുവ ന്‍ കൊഴുപ്പും പുരോഹിതന്‍ യാഗപീഠത്തില്‍ ഹോമി ക് കണം. സമാധാനബലിയുടെ കൊഴുപ്പു ബലി അര്‍പ് പി ച്ചതുപോലെ ഇതും അയാള്‍ ഹോമിക്കണം. അങ്ങനെ പുരോഹിതന്‍ ഭരണാധിപനെ ശുദ്ധീകരിക്കും. ദൈവം ഭര ണാധിപനോടു പൊറുക്കുകയും ചെയ്യും.
27 “സാധാരണക്കാരിലൊരാള്‍ യാദൃച്ഛികമായി ഒരു പാപം ചെയ്താല്‍, അല്ലെങ്കില്‍ യഹോവ വിലക്കിയ ഒരു കാര്യം ചെയ്താല്‍, തന്‍റെ പാപംകൊണ്ട് അപരാ ധി യാണയാള്‍. 28 തന്‍റെ പാപത്തെപ്പറ്റി ബോധവാ നാകു ന്പോള്‍ അയാള്‍ ഒരു കുറവുമില്ലാത്ത ഒരു പെണ്ണാ ടി നെ കൊണ്ടുവരണം. അതായിരിക്കും അയാളുടെ പാപബ ലി. തന്‍റെ പാപത്തിനു പ്രായശ്ചിത്തമായി അവന്‍ ആ ആടിനെ നല്‍കണം. ഹോമയാഗപീഠത്തിനു മുന്പില്‍വ ച്ച് അവന്‍ ആടിന്‍റെ തലയില്‍ കൈവച്ചുകൊണ്ട് അതി നെ വധിക്കണം. 29-30 അനന്തരം പുരോഹിതന്‍ ആടിന്‍റെ രക്തം തന്‍റെ കൈവിരലില്‍ എടുത്ത് യാഗപീഠത്തിന്‍റെ കൊന്പുകളില്‍ പുരട്ടണം. അനന്തരം മിച്ചമുള്ള രക്തം പുരോഹിതന്‍ യാഗപീഠത്തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. 31 ആടിന്‍റെ കൊഴുപ്പു മുഴുവനും പുരോഹിതന്‍ സമാധാ നബലിയില്‍ അര്‍പ്പിച്ചതുപോലെ അര്‍പ്പി ക്കണം. യഹോവയ്ക്കു ഒരു സൌരഭ്യമായി അത് യാഗപീഠത്തില്‍ ഹോമിക്കണം. അങ്ങനെ പുരോഹിതന്‍ അയാളെ ശുദ്ധീ കരിക്കും. ദൈവം അവനോട് ക്ഷമിക്കുകയും ചെയ്യും.
32 “ഒരു കുഞ്ഞാടിനെയാണ് അയാള്‍ തന്‍റെ പാപബ ലിക്കായി കൊണ്ടുവരുന്നതെങ്കില്‍ ഒരു കുറവുമില് ലാ ത്ത പെണ്‍കുഞ്ഞാടിനെ വേണം കൊണ്ടുവരാന്‍. 33 അയാ ള്‍ തന്‍റെ കൈകള്‍ മൃഗത്തിന്‍റെ തലയില്‍ വയ്ക്കുകയും ഹോമയാഗമൃഗത്തെ കൊന്നിടത്തുവച്ച് അതിനെ പാ പബലിയായി വധിക്കുകയും വേണം. 34 പാപബലിയുടെ രക്തത്തില്‍ കുറേ എടുത്ത് പുരോഹിതന്‍ തന്‍റെ വിരലു കൊണ്ട് ഹോമയാഗപീഠത്തിന്‍റെ മൂലകളില്‍ പുരട്ടണം. കുഞ്ഞാടിന്‍റെ മിച്ചമുള്ള രക്തം മുഴുവന്‍ യാഗപീഠത് തിന്‍റെ ചുവട്ടില്‍ ഒഴിക്കണം. 35 സമാധാന ബലിയുടെ കുഞ്ഞാടിന്‍റെ കൊഴുപ്പ് അര്‍പ്പിച്ചതുപോലെ വേണം പുരോഹിതന്‍ ഈ കുഞ്ഞാടിന്‍റെയും കൊഴുപ്പ് അര്‍പ്പിക്കാന്‍. അഗ്നിയിലൂടെ യഹോവയ്ക്കു മറ്റേതു ബലിയും നല്‍കുന്പോലെ പുരോഹിതന്‍ യാഗപീഠത് തി ല്‍ അതു ഹോമിക്കുകയും വേണം. അങ്ങനെ പുരോഹിത ന്‍ അയാളെ അയാളുടെ പാപത്തില്‍നിന്നും ശുദ്ധീകരിക് കും. ദൈവം അയാളോടു പൊറുക്കുകയും ചെയ്യും.