പലതരം യാദൃച്ഛികപാപങ്ങള്‍
5
“ഒരാള്‍ ഒരു മുന്നറിയിപ്പ് കേള്‍ക്കുകയോ മറ്റുള്ളവ രോടു പറയേണ്ട ചിലതൊക്കെ കാണുകയോ കേള്‍ക് കുകയോ ചെയ്തേക്കാം. താന്‍ കണ്ടതോ കേട്ടതോ പറ യാതിരുന്നാല്‍ അയാള്‍ പാപം ചെയ്യുകയായിരിക്കും. ഒരാള്‍ അശുദ്ധമായ ചിലതിനെ സ്പര്‍ശിച്ചെന്നു വരാം. അതൊരു ഇണങ്ങിയ മൃഗത്തിന്‍റെ മൃതദേഹമോ അശു ദ്ധമൃഗത്തിന്‍റെ മൃതദേഹമോ ആകാം. അത്തരം അശുദ്ധവ സ്തുവിനെ താന്‍ സ്പര്‍ശിച്ചു എന്നയാള്‍ തിരിച്ചറി ഞ്ഞാല്‍, അയാള്‍ തന്‍റെ പാപത്താല്‍ അപരാധിയാകുന്നു. ഒരാളെ അശുദ്ധനാക്കുന്ന അനേകം വസ്തുക്കള്‍ ഉണ്ട്. മറ്റൊരാളില്‍നിന്നും ഉണ്ടാകുന്ന ഇത്തരം വസ്തുക്കളെ ഒരാള്‍ അറിയാതെ സ്പര്‍ശിച്ചെന്നുവരാം. ആ മനുഷ്യന്‍ താന്‍ അശുദ്ധമായ എന്തിനെയോ സ്പര്‍ശിച്ചു എന്നറി ഞ്ഞാല്‍ അയാള്‍ കുറ്റക്കാരനായിരിക്കും. അഥവാ നല്ല താണെങ്കിലും തീയതാണെങ്കിലും ഒരുവന്‍ പെട്ടെന്ന് ഒരു പ്രതിജ്ഞയെടുത്തു എന്നു വരാം. ജനങ്ങള്‍ പല തര ത്തിലുള്ള വാഗ്ദാനങ്ങള്‍ ആലോചന കൂടാതെ ചെയ്യാറു ണ്ട്. ഒരാള്‍ അത്തരമൊരു വാഗ്ദാനം നടത്തുകയും അതു മറക്കുകയും ചെയ്യാം. അയാള്‍ ആ വാഗ്ദാനത്തെപ്പറ്റി ഓര്‍ക്കുന്പോള്‍ അതു പാലിക്കാതിരുന്ന പാപം അയാ ള്‍ക്കുണ്ടാകും. അതിനാല്‍ ഒരാള്‍ ഇത്തരം തെറ്റുകള്‍ ചെ യ്താല്‍ അയാള്‍ ആ കുറ്റം ഏറ്റുപറയേണ്ടതുണ്ട്. അയാള്‍ തന്‍റെ തെറ്റിന് യഹോവയ്ക്കു അപരാധബലി നടത്ത ണം. അയാള്‍ ഒരു പെണ്‍ചെമ്മരിയാടിനെയോ പെണ്‍ കോ ലാടിനെയോ പാപബലിക്കായി കൊണ്ടുവരണം. അനന് തരം പുരോഹിതന്‍ അയാളെ അയാളുടെ പാപങ്ങളില്‍ നി ന്നും ശുദ്ധീകരിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്യണം.
“അയാള്‍ക്ക് യഹോവയ്ക്കു ഒരു കുഞ്ഞാടിനെ കൊ ണ്ടുവരാനുള്ള കഴിവില്ലെങ്കില്‍ പകരം രണ്ടു ചെങ്ങാ ലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ കൊ ണ്ടുവന്നാല്‍ മതി. അതായിരിക്കും അയാളുടെ അപരാ ധ ബലി. ഒരു പക്ഷി പാപബലിക്കും മറ്റേത് ഹോമബ ലി ക്കും ഉള്ളതായിരിക്കും. അയാള്‍ അവയെ പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ ആദ്യം ഒരു പക്ഷിയെ പാപബലി അര്‍പ്പിക്കും. പുരോഹിതന്‍ അതിന്‍റെ തല കഴുത്തില്‍നിന്നും പറിച്ചെടുക്കും. പക്ഷേ പുരോ ഹി തന്‍ പക്ഷിയെ രണ്ടായി പിളര്‍ക്കുകയില്ല. പുരോ ഹി തന്‍ പാപബലിയുടെ രക്തം യാഗപീഠത്തിന്‍റെ വശത്തു തളിക്കണം. മിച്ചമുള്ള രക്തം യാഗപീഠത്തിന്‍റെ ചുവ ട്ടിലും ഒഴിക്കണം. അതാണ് പാപബലി. 10 അനന്തരം ഹോ മബലിയുടെ നിയമങ്ങളനുസരിച്ച് പുരോഹിതന്‍ രണ് ടാമത്തെ പക്ഷിയേയും ബലിയര്‍പ്പിക്കണം. അങ്ങനെ പുരോഹിതന്‍ അയാളെ തന്‍റെ പാപത്തില്‍നിന്നും ശുദ് ധീകരിക്കും. ദൈവം അയാളോടു ക്ഷമിക്കുകയും ചെയ് യും.
11 “രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കു ഞ് ഞുങ്ങളെയോ കൊണ്ടുവരാന്‍ കഴിയാത്തവന്‍ എട്ടു കോപ്പ നേര്‍ത്തമാവു കൊണ്ടുവരണം. അതായിരിക്കും അയാളുടെ പാപബലി. അതൊരു പാപബലിയായതിനാല്‍ അതില്‍ അയാള്‍ എണ്ണയോ കുന്തിരിക്കമോ ചേര്‍ക്കാന്‍ പാടില്ല. 12 അയാള്‍ മാവ് പുരോഹിതനെ ഏല്പിക്കണം. പുരോഹിതന്‍ അതില്‍നിന്നും ഒരു കൈ മാവ് എടുക്കണം. അതൊരു സ്മാരകബലിയായിരിക്കും. അത് അഗ്നിയി ലൂടെ യഹോവയ്ക്കു നല്‍കുന്ന ഒരു ബലിയായിരിക്കും. അതൊരു പാപബലിയായിരിക്കും. 13 അങ്ങനെ പുരോ ഹിതന്‍ അയാളെ ശുദ്ധനാക്കും. ദൈവം അയാളോടു ക്ഷമി ക്കുകയും ചെയ്യും. മിച്ചംവരുന്ന ധാന്യം പുരോ ഹിത നുള്ളതാണ്, ധാന്യബലിപോലെ തന്നെ.”
14 യഹോവ മോശെയോടു പറഞ്ഞു, 15 “യഹോവയ്ക്കു വിശുദ്ധമായ ഏതിലെങ്കിലും ഒരാള്‍ യാദൃച്ഛികമായി പാപം ചെയ്തുവെന്നുവരാം. അപ്പോള്‍ അയാള്‍ ഒരു കുറ വുമില്ലാത്ത ഒരാണാടിനെ കൊണ്ടുവരണം. അതായിരി ക്കും അയാളുടെ പാപത്തിനുള്ള പ്രായശ്ചിത്തം. ഔദ് യോഗിക മാനദണ്ഡമനുസരിച്ച്* ഔദ്യോഗിക മാനദണ്ഡം “വിശുദ്ധശേക്കെല്‍” സമ്മേളനക്കൂടാരത്തിലോ ദൈവാലയത്തിലോ ഉപയോഗിച്ച ഔദ്യോഗിക അളവ്. നിങ്ങള്‍ ആണാടിനു വില നിശ്ചയിക്കണം. 16 വിശുദ്ധമായവയെ സംബന് ധി ച്ച് താന്‍ ചെയ്ത പാപങ്ങള്‍ക്ക് അയാള്‍ പ്രായശ്ചിത്തം ചെയ്യണം. വാഗ്ദാനം ചെയ്ത സാധനങ്ങള്‍ അതിന്‍റെ മൂ ല്യത്തിന്‍റെ അഞ്ചിലൊന്നു കൂട്ടി അയാള്‍ നല്‍കണം. അയാള്‍ ആ പണം പുരോഹിതനെ ഏല്പിക്കണം. അങ്ങ നെ അപരാധബലിയിലെ ആണാടിലൂടെ പുരോഹിതന്‍ അയാളെ പാപത്തില്‍നിന്നും ശുദ്ധീകരിക്കും. ദൈവം അ യാളോടു ക്ഷമിക്കുകയും ചെയ്യും.
17 “അരുതെന്നു യഹോവ വിലക്കിയിട്ടുള്ള പ്രവൃത് തികള്‍ ചെയ്ത് പാപം ചെയ്യുന്ന ഒരാള്‍ അതേപ്പറ്റി ബോധവാനാണോ എന്നതു പ്രശ്നമല്ല. അയാള്‍ തെറ് റുകാരന്‍ തന്നെയാണ്. തന്‍റെ പാപത്തിന് അയാള്‍ ഉത്തര വാദിയായേ പറ്റൂ. 18 ഒരു കുറവുമില്ലാത്ത ഒരാണാടിനെ അയാള്‍ പുരോഹിതന്‍റെയടുത്തേക്കു കൊണ്ടുവരണം. ആ ആടായിരിക്കും അയാളുടെ അപരാധബലി. അങ്ങനെ അറിയാതെ ചെയ്ത തെറ്റില്‍നിന്നും പുരോഹിതന്‍ അ യാളെ ശുദ്ധീകരിക്കും. ദൈവം അയാളോടു പൊറുക് കു കയും ചെയ്യും. 19 തന്‍റെ പാപത്തെക്കുറിച്ച് അവന് അ റിവില്ലെങ്കില്‍ പോലും, അയാള്‍ തെറ്റുകാരനാണ്. അ തിനാല്‍ അയാള്‍ യഹോവയ്ക്കു അപരാധബലി അര്‍പ് പിക്കണം.”