മീഖാ
ശമര്യയും യിസ്രായേലും ശിക്ഷിക്കപ്പെടും
1
മീഖയ്ക്ക് യഹോവയുടെ വചനം ലഭിച്ചു. യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ രാജാക്കന്മാരുടെ കാലത്തായിരുന്നു അത്. യെഹൂദയിലെ രാജാക്കന്മാരായിരുന്നു അവര്‍. മോരസത്തുകാരനായിരുന്നു മീഖാ. ശമര്യയെ യും യെരൂശലേമിനെയും പറ്റിയുള്ള ഈ ദര്‍ശന ങ്ങള്‍ മീഖാ കണ്ടു.
സകല ജനങ്ങളുമേ, കേള്‍ക്കൂ!
ഭൂമിയേ, അതി ലുള്ള സമസ്തവുമേ, കേള്‍ക്കൂ!
എന്‍െറ യജമാ നനാകുന്ന യഹോവ അവന്‍െറ വിശുദ്ധആല യത്തില്‍നിന്നു വരും.
നിങ്ങള്‍ക്കെതിരെ ഒരു സാക്ഷിയായായിരിക്കും അവന്‍ വരിക.
നോക്കൂ, യഹോവയിതാ അവന്‍െറ സ്ഥാന ത്തുനിന്നും പുറത്തേക്കു വരുന്നു.
ഭൂമിയിലെ ഉന്നതസ്ഥലങ്ങളിലൂടെ* ഉന്നതസ്ഥലങ്ങള്‍ ഇവിടെ വെറും “കുന്നുകള്‍” എന്നാവാം അര്‍ത്ഥം. അഥവാ ദൈവത്തെയോ വ്യാജ ദൈവങ്ങളെയോ ആരാധിക്കാനുള്ള സ്ഥലങ്ങളുമാ കാം. പലപ്പോഴും കുന്നുകളിലോ പര്‍വതങ്ങളിലോ ആയിരുന്നു ഈ സ്ഥലങ്ങള്‍. നടക്കുന്നതിനാണ വന്‍ വരുന്നത്.
പര്‍വതങ്ങള്‍ അവനു കീഴില്‍
തീയില്‍ അരക്കെന്നപോലെ ഉരുകും.
താഴ്വര കള്‍ പിളര്‍ന്ന്
മലയില്‍ നിന്നുള്ള ജലം പോലെ ഒഴുകിപ്പോകും.
യാക്കോബിന്‍െറ പാപമാണിതിനു കാരണം.
യിസ്രായേല്‍രാജ്യത്തിന്‍െറ പാപങ്ങളാണി തിനു കാരണം.
ശമര്യ, പാപത്തിനു നിദാനം
യാക്കോബിനെക്കൊണ്ട് പാപം ചെയ്യിച്ചതെ ന്താണ്?
അത് ശമര്യ ആയിരുന്നു!
യെഹൂദയി ലെ ഉന്നതസ്ഥലം എവിടെയാണ്?
അത് യെരൂശ ലേമാണ്!
അതിനാല്‍ ശമര്യയെ ഞാന്‍ വയലിലെ പാറക്കൂട്ടമാക്കും,
മുന്തിരി നടുന്നതിന് തയ്യാറാ ക്കിയ ഒരിടം.
ശമര്യയുടെഅടിത്തറയൊഴികെ
മുഴുവന്‍ കല്ലുകളും ഞാന്‍ താഴ്വരയിലേക്കു മറിച്ചിടും!
അവളുടെ വിഗ്രഹങ്ങള്‍ മുഴുവന്‍ കഷണങ്ങ ളായി തകരും.
അവളുടെ വേശ്യകളുടെ കൂലി (വിശഗ്രഹങ്ങള്‍) അഗ്നിയിലിടും.
അവളുടെ വ്യാജദൈവങ്ങളുടെ മുഴുവന്‍ പ്രതിമകളും ഞാന്‍തകര്‍ക്കും.
എന്തുകൊണ്ടെന്നാല്‍, എന്നോ ടുള്ള അവിശ്വസ്തതയിലൂടെയാണ് അവള്‍ ഈ സന്പത്തെല്ലാം സ്വരൂപിച്ചത്.
അതിനാല്‍ എന്നോട് അവിശ്വാസമുള്ളവര്‍
അവയെല്ലാം കവര്‍ന്നുകൊണ്ടു പോകും.
മീഖയുടെ മഹത്തായ ദു:ഖം
സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെച്ചൊല്ലി ഞാന്‍ വളരെ വ്യസനിക്കും.
ചെരിപ്പും വസ്ത്ര ങ്ങളുമില്ലാതെ ഞാന്‍ പോകും.
ഒരു നായെ പ്പോലെ ഞാന്‍ മോങ്ങും.
പക്ഷിയെപ്പോലെ ഞാന്‍ കരയും.
ശമര്യയുടെ മുറിവ് ഉണക്കാവുന്നതല്ല.
അവ ളുടെ രോഗം (പാപം) യെഹൂദയിലേക്കു പടര്‍ ന്നു.
അത് എന്‍െറ ജനതയുടെ നഗരകവാടത്തി ങ്കലെത്തി.
അത് യെരൂശലേംവരെ എത്തിയിരി ക്കുന്നു.
10 ഗത്തില്‍ ഇതു പറയരുത്.
അക്കോയില്‍ വില പിക്കരുത്.
ബേത്ത്-അഫ്രയിലെ
മണ്ണില്‍ നിങ്ങള്‍ കിടന്നുരുളുക.
11 ശാഫീരില്‍ വസിക്കുന്നവരേ,
നഗ്നരും ലജ്ജിതരുമായി നിങ്ങളുടെ വഴിയിലൂടെ കട ന്നുപോവുക.
സയനാന്‍നിവാസികള്‍
പുറ ത്തിറങ്ങില്ല.
ബേത്ത്-ഏസെലുകാര്‍ കരയുക യും
നിന്നില്‍നിന്നും അതിന്‍െറ പിന്തുണപിന്‍ വലിക്കുകയും ചെയ്യും.
12 സദ്വാര്‍ത്തയ്ക്കു കാത്തിരിക്കുന്ന
മാരോ ത്തിലെ ജനങ്ങള്‍ ദുര്‍ബലരാകും.
എന്തുകൊ ണ്ടെന്നാല്‍ യഹോവയില്‍ നിന്നിറങ്ങിവരുന്ന ദുരിതങ്ങള്‍
യെരൂശലേംനഗരകവാടത്തിലെ ത്തിയിരിക്കുന്നു.
13 ലാക്കീശിലെ മഹതീ,
വേഗതയുള്ള ഒരു കുതിരയെ രഥത്തില്‍ ചേര്‍ത്തു കെട്ടുക.
സീയോനിന്‍െറ പാപങ്ങള്‍ ലാക്കീശിലാരംഭി ച്ചു.
എന്തുകൊണ്ടെന്നാല്‍, യിസ്രായേലിന്‍െറ പാപങ്ങള്‍ നിങ്ങള്‍ പിന്തുടരുന്നു.
14 അതിനാല്‍ ഗത്തില്‍ മോരേശെത്തിന്
നിങ്ങള്‍ വിടുതല്‍ സമ്മാനങ്ങള്‍ നല്‍കുക,
യിസ്രായേലിലെരാജാക്കന്മാരെ
അക്സീബി ലെ ഭവനങ്ങള്‍ കുടുക്കും.
15 മാരേശായിലെ നിവാസികളേ,
നിങ്ങള്‍ക്കെ തിരെ ഞാനൊരാളെ അയയ്ക്കും.
അവന്‍ നിങ്ങ ള്‍ക്കുള്ളതൊക്കെ കവര്‍ന്നെടുക്കും.
യിസ്രായേ ലിന്‍െറ തേജസ്സ് (ദൈവം) അദുല്ലാമിലേക്കു വരും.
16 അതിനാല്‍ നിങ്ങളുടെ തലമുടി മുറിച്ചുകള ഞ്ഞ് മൊട്ടയാക്കുക.
എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ സ്നേഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ വിലപിക്കും.
കഴുകനെപ്പോ ലെ നിങ്ങളുടെ തല മുണ്ഡനം ചെയ്ത് നിങ്ങ ളുടെ ദു:ഖം പ്രകടിപ്പിക്കുക.
എന്തുകൊണ്ടെ ന്നാല്‍, നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളില്‍ നിന്നകറ്റപ്പെടും.