മനുഷ്യരുടെ ദുഷ്ടപദ്ധതികള്‍
2
പാപം ചെയ്യാനാലോചിക്കുന്നവര്‍ക്കു ദുരി തമുണ്ടാകും.
കിടക്കയില്‍ കിടന്നുകൊണ്ടാ ണവര്‍ ദുഷ്ടപദ്ധതികളിടുന്നത്.
നേരം പ്രഭാത മാകുന്പോള്‍ ആ തിന്മകള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നു.
എന്തുകൊണ്ടെന്നാല്‍, ഇഷ്ടപ്പെട്ടതു ചെയ്യാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്നതു തന്നെ.
അവര്‍ക്കു വയലുകള്‍ വേണം. അതിനാലവ രതു പിടിച്ചെടുക്കുന്നു.
അവര്‍ക്കു വീടുകള്‍ വേണം. അതിനാലവരതു പിടിച്ചെടുക്കുന്നു.
ഒരു മനുഷ്യനെ വഞ്ചിച്ച് അവര്‍ അവന്‍െറ ഭവനം പിടിച്ചെടുക്കുന്നു.
ഒരുവനെ വഞ്ചിച്ച് അവന്‍െറ ഭൂമി അവര്‍ പിടിച്ചെടുക്കുന്നു.
ജനങ്ങളെ ശിക്ഷിക്കാനുള്ള യഹോ വയുടെ പദ്ധതികള്‍
അതിനാലാണ് യഹോവ ഇക്കാര്യങ്ങള്‍ പറ യുന്നത്.
“നോക്കൂ, ഈ കുടുംബത്തിനെതിരെ ഞാന്‍ ദുരിതങ്ങള്‍ ആസൂത്രണം ചെയ്യുകയാ ണ്.
നിങ്ങള്‍ക്കു തന്നെത്തന്നെ രക്ഷപ്പെടുത്താ നാവാത്ത അവസ്ഥയിലായിരിക്കും നിങ്ങള്‍.
നിങ്ങളുടെ അഹങ്കാരം നിലയ്ക്കും.
എന്തുകൊ ണ്ടെന്നാല്‍ ദുരിതങ്ങളുടെ വരവായി.
അപ്പോള്‍ ആളുകള്‍ നിങ്ങളെപ്പറ്റി പാട്ടു പാടും.
ഈ ശോകഗാനം അവര്‍ ആലപിയ്ക്കും:
‘ഞങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!
യഹോവ ഞങ്ങളുടെ സ്ഥലം കവര്‍ന്നെടുത്തു.
അത് അന്യ ര്‍ക്കു നല്‍കുകയും ചെയ്തു.
അതെ, എന്‍െറ ഭൂമി അവന്‍ പിടിച്ചെടുത്തു.
ഞങ്ങളുടെ വയലു കള്‍ യഹോവ ഞങ്ങളുടെ ശത്രുക്കള്‍ക്കിടയില്‍ പങ്കിട്ടു.
അതിനാല്‍ ആ ഭൂമി അളക്കാനോ
യഹോവ യുടെ ജനതയ്ക്കിടയില്‍ പങ്കിടാനോ ഞങ്ങള്‍ ക്കാവില്ല.’”
പ്രസംഗിക്കരുതെന്ന് മീഖയോ ടാവശ്യപ്പെടുന്നു
ജനങ്ങള്‍ പറയുന്നു, “ഞങ്ങളോടു പ്രസംഗി ക്കേണ്ട.
ഞങ്ങളെപ്പറ്റിയുള്ള ആ ദുഷിച്ച പ്രവച നങ്ങള്‍ നടത്തരുത്.
ഞങ്ങള്‍ക്കൊരു കുഴപ്പവും സംഭവിക്കില്ല.”
പക്ഷേ യാക്കോബിന്‍െറ ജനമേ,
ഞാനി തൊക്കെ പറയണം.
നിങ്ങളുടെ പാപങ്ങള്‍ മൂലം
യഹോവയ്ക്കു ക്ഷമ നശിച്ചു.
നിങ്ങള്‍ ധര്‍മ്മിഷ്ഠരായിരുന്നുവെങ്കില്‍
നിങ്ങളെപ്പറ്റി എനിക്കു നല്ലതു പറയാമായിരുന്നു.
എന്നാല്‍ എന്‍െറ ജനതയ്ക്കുനേരെ നിങ്ങള്‍ ഒരു ശത്രുവിനെപ്പോലെ* ശത്രുവിനെപ്പോലെ “ദൈവത്തിനെതിരായി” അല്ലെ ങ്കില്‍ “പരസ്പരമെതിരായി” എന്നര്‍ത്ഥമാകാം. എഴുന്നേറ്റിരിക്കുന്നു.
നടന്നുപോകുന്നവരുടെ വസ്ത്രങ്ങള്‍ നിങ്ങള്‍ കവര്‍ന്നെടുക്കുന്നു.
യുദ്ധത്തടവുകാരെയെന്ന പോലെയാണു
നിങ്ങള്‍ അവരുടെ സാധന ങ്ങള്‍ പിടിച്ചു പറിക്കുന്നത്.
എന്‍െറ ജനതയിലെ സ്ത്രീകളുടെ
നല്ല വസതികള്‍ നിങ്ങള്‍ പിടിച്ചെടുത്തു.
അവരുടെ കൊച്ചുകുട്ടികളില്‍നിന്നും
എന്‍െറ ധനം എന്നെ ന്നേക്കുമായി നിങ്ങള്‍ തട്ടിയെടുത്തു.
10 എഴുന്നേറ്റു പോകൂ!
ഇതു നിങ്ങള്‍ക്കു വിശ്രമ സ്ഥലമായിരിക്കില്ല.
എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ഈ സ്ഥലം നശിപ്പിച്ചു!
നിങ്ങളിതിനെ അശുദ്ധമാക്കി, അതിനാലിതു തകര്‍ക്കപ്പെടും!
അതൊരു ഭീകരനശീകരണമായിരിക്കും!
11 ഇവര്‍ക്ക് എന്നെ ശ്രവിക്കാനാഗ്രഹമില്ല.
പക്ഷേ, നുണകള്‍ പറഞ്ഞുപരത്തുന്നവനെ ഇവര്‍ സ്വീകരിക്കും.
ഒരു വ്യാജപ്രവാചകന്‍ വന്ന്,
“വീഞ്ഞും മദ്യവുമുള്ള സമൃദ്ധമായൊരു ഭാവിയുണ്ടാവും”
എന്നു പറഞ്ഞാല്‍ അവര്‍ അവനെ സ്വീകരിക്കും.
യഹോവ തന്‍െറ ജനതയെ ഒന്നിപ്പിക്കും
12 യാക്കോബിന്‍െറ ജനമേ, നിങ്ങളെയെല്ലാം ഞാന്‍ ഒരുമിച്ചുകൂട്ടി മടക്കിക്കൊണ്ടുവരും.
യിസ്രായേലില്‍ ജീവനോടെ ശേഷിക്കുന്നവരെ യെല്ലാം ഞാന്‍ ഒരുമിച്ചുകൂട്ടും.
ആലയിലെ ആടുകളെപ്പോലെ,
മേച്ചില്‍പ്പുറത്തെ ആടുക ളെപ്പോലെ ഞാനവരെ ഒരുമിപ്പിക്കും.
അനന്തരം അവിടം
അനേകരുടെ ശബ്ദംകൊണ്ട് മുഖരിത മാകും.
13 അപ്പോള്‍ “തകര്‍ക്കുന്നവന്‍” തകര്‍ക്കുന്നവന്‍ ഇതിനര്‍ത്ഥം നേതാവ്, ഒരു പക്ഷേ മശീഹാ. തള്ളിക്കടന്നു വരികയും അവന്‍െറ ജനതയുടെമുന്പില്‍ നട ക്കുകയും ചെയ്യും.
അവര്‍ കവാടങ്ങള്‍ തകര്‍ത്ത് നഗരം വിട്ടുപോകും.
അവര്‍ക്കുമുന്പേ തങ്ങ ളുടെ രാജാവുമായാണവര്‍ പോവുക.
യഹോവ യും തന്‍െറജനതയുടെ നായകനായി മുന്പിലു ണ്ടാവും.