നീനെവേയ്ക്കു ദുര്‍വാര്‍ത്ത
3
1 കൊലയാളികളുടെ നഗരത്തിനു ദുരിതം:
നുണകള്‍ നിറഞ്ഞ ഒരു നഗരമാകുന്നു നീനെവേ.
മറ്റു രാജ്യങ്ങളില്‍നിന്നുള്ള കൊള്ളമു തലാണ് അതില്‍ നിറയെ.
അതു വേട്ടയാടി ക്കൊന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ട് നിറ ഞ്ഞിരിക്കുന്നു!
2 ചാട്ടവാറിന്‍െറ ശബ്ദം,
ചക്രങ്ങളുടെ ശബ്ദം,
കുതിരക്കുളന്പടിയൊച്ച,
തേരുരുളുന്ന ശബ്ദം ഇതെല്ലാം നിനക്കു കേള്‍ക്കാം!
3 കുതിരപ്പടയാളികള്‍ ആക്രമിക്കുകയാണ്.
അവരുടെ വാളുകള്‍ മിന്നുന്നു,
അവരുടെ കുന്ത ങ്ങള്‍ ചീറുന്നു!
കൊല്ലപ്പെട്ടവര്‍ അസംഖ്യമുണ്ട്,
ശവശരീരങ്ങള്‍ കുന്നുകൂടുന്നു. എണ്ണാനാവാത്ത ത്ര ശവശരീരങ്ങള്‍!
ആളുകള്‍ മൃതദേഹങ്ങളില്‍ തട്ടിവീഴുന്നു.
4 നീനെവേ മൂലമാണിതൊക്കെ സംഭവിച്ചത്.
ഒരിക്കലും വേണ്ടത്ര കിട്ടാത്ത വേശ്യയെപ്പോ ലെയാണു നീനെവേ.
അവള്‍ കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെടുന്നു.
അവള്‍ അനേകം ജനതകള്‍ ക്കു സ്വയം വില്‍ക്കുകയും
അവരെ അടിമകളാ ക്കാന്‍ ജാലവിദ്യ ഉപയോഗിക്കുകയും ചെയ്തു.
5 സര്‍വശക്തനായ യഹോവ പറയുന്നു,
“നീനെവേ, ഞാന്‍ നിനക്കെതിരാണ്.
നിന്‍െറ വസ്ത്രങ്ങള്‍ നിന്‍െറ മുഖം വരെ ഞാനുയര്‍ ത്തും.
രാഷ്ട്രങ്ങള്‍ നിന്‍െറ നഗ്നശരീരം കാണാന്‍ ഞാനിടയാക്കും.
ആ രാജ്യങ്ങള്‍ നിന്‍െറ അപമാനം കാണും.
6 നിന്‍െറമേല്‍ ഞാന്‍ വൃത്തികെട്ട വസ്തുക്കള്‍ വാരിയെറിയും.
നിന്നോടു ഞാന്‍ വെറുപ്പോടെ പെരുമാറും.
ആളുകള്‍ നിന്നെ നോക്കി പരിഹ സിക്കും.
7 നിന്നെക്കാണുന്നവര്‍ ഞെട്ടിത്തരിക്കും. അവര്‍ പറയും,
‘നീനെവേ നശിപ്പിക്കപ്പെട്ടു.
അവള്‍ക്കുവേണ്ടി ആരു കരയും?’
നീനെവേ, നിന്നെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടാകില്ലെ ന്നു എനിക്കറിയാം.”
8 നീനെവേ, നൈല്‍നദിക്കരികിലുള്ള തേബെ സിനെക്കാള്‍ ഭേദമാണോ നീ? അല്ല! തേബെ സിനു ചുറ്റും വെള്ളമുണ്ടായിരുന്നു. ആ വെള്ളം കൊണ്ടാണവന്‍ ശത്രുക്കളില്‍നിന്നും സ്വയം രക്ഷിച്ചിരുന്നത്. ആ വെള്ളം അവള്‍ ഒരു കോട്ട യായും ഉപയോഗിച്ചു!
9 എത്യോപ്യയും ഈജിപ്തും തേബെസിനെ കൂടുതല്‍ ശക്തമാക്കി. സുഡാനും ലിബിയയും അവളെ പിന്താങ്ങി.
10 പക്ഷേ തേബെസ് തോല്പിക്കപ്പെട്ടു. അവളുടെ ജനങ്ങള്‍ തടവുക രായി വിദേശങ്ങളിലേക്കു കൊണ്ടുപോകപ്പെ ട്ടു. അവളുടെ കുഞ്ഞുങ്ങളെ ഭടന്മാര്‍ ഓരോ തെരുവുമൂലയിലുമിട്ട് തല്ലിക്കൊന്നു. ആര് പ്രമാണികളെ അടിമകളാക്കണമെന്നു അവര്‍ നറുക്കിട്ടു നിശ്ചയിച്ചു. തേബെസിലെ പ്രമാ ണിമാരെ അവര്‍ ചങ്ങലയ്ക്കിട്ടു.
11 അതിനാല്‍ നീനെവേ, നീയും ഒരു കുടിയ നെപ്പോലെ നിലംപതിക്കും! നീ ഒളിക്കാന്‍ ശ്രമി ക്കും. ശത്രുവില്‍ നിന്നൊരഭയസ്ഥാനം തേടി നീ നടക്കും.
12 പക്ഷേ നീനെവേ, നിന്‍െറ ദുര്‍ഗ്ഗങ്ങളൊ ക്കെ അത്തിമരങ്ങള്‍ പോലെയാകും. പുതിയ കായ്കള്‍ പഴുക്കും. ഒരുവന്‍ വന്ന് മരം കുലുക്കു ന്നു. അത്തിപ്പഴം മുഴുവന്‍ അയാളുടെ വായി ലേക്കു വീഴുന്നു. അവന്‍ അവ തിന്നുന്നു. അങ്ങ നെ അവ തീരും!
13 നീനെവേ, നിന്‍െറ ജനം പെണ്ണുങ്ങളെപ്പോ ലെയാണ്. അവരെ കൊണ്ടുപോകാന്‍ ശത്രുഭട ന്മാര്‍ തയ്യാറായിരിക്കുന്നു. നിന്‍െറ ദേശത്തി ന്‍െറ വാതിലുകള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. വാതിലുകളുടെ തടിയോടാ ന്പലുകള്‍ തീ പിടിച്ചു നശിച്ചിരിക്കുന്നു.
14 നിന്‍െറ നഗരത്തില്‍ വെള്ളം സംഭരിക്കുക. എന്തുകൊണ്ടെന്നാല്‍, നിന്‍െറ നഗരങ്ങളെ ശത്രുക്കള്‍ വളയും. നഗരത്തിലേക്കു ഭക്ഷണമോ വെള്ളമോ കൊണ്ടുവരാന്‍ അവര്‍ ആരെയും അനുവദിക്കില്ല. നിന്‍െറ പ്രതിരോധം ശക്തമാ ക്കുക! കൂടുതല്‍ ചുടുകട്ടകളുണ്ടാക്കാന്‍ അധികം കളി മണ്ണു സംഭരിക്കുക! അതു നന്നായി ചവിട്ടി ക്കുഴയ്ക്കുക! ഇഷ്ടികയുണ്ടാക്കാനുള്ള അച്ചു കള്‍ കൊണ്ടുവരിക!
15 അതൊക്കെ ചെയ്താ ലും തീ നിന്നെ പൂര്‍ണ്ണമായും നശിപ്പിക്കും! വാള്‍ നിന്നെ കൊല്ലും. നിന്‍െറ ദേശം പച്ചക്കു തിരക്കൂട്ടം വന്നു പച്ചപ്പെല്ലാം തിന്നു തീര്‍ത്ത തുപോലെ കാണപ്പെടും.
നീനെവേ, നീ വളരെ വളര്‍ന്നു. നീ പച്ചക്കു തിരക്കൂട്ടം പോലെയായിത്തീര്‍ന്നു. നീയൊരു വെട്ടുക്കിളിക്കൂട്ടം പോലെയായി.
16 പലയിടത്തു പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്ന അനേകം കച്ചവടക്കാര്‍ നിനക്കുണ്ട്. ആകാശ ത്തിലെ നക്ഷത്രങ്ങളോളമുണ്ട് അവര്‍! എല്ലാം തിന്നുമുടിക്കുന്ന വെട്ടുക്കിളികളെപ്പോലെയാ ണവര്‍.
17 നിന്‍െറ സര്‍ക്കാരുദ്യോഗസ്ഥന്മാരും വെട്ടുക്കിളികളെപ്പോലെയാണ്. തണുപ്പുള്ള ദിവസം കന്മതിലിന്മേലിരിക്കുന്ന വെട്ടുക്കിളിക ളെപ്പോലെയാണവര്‍. പക്ഷേ സൂര്യനുയര്‍ന്നു വരുന്പോള്‍, പാറകള്‍ ചൂടാവുകയും വെട്ടുക്കി ളികള്‍ പറന്നുപോകയും ചെയ്യും. എങ്ങോട്ടെ ന്ന് ആരും അറിയുകയുമില്ല! നിന്‍െറ ഉദ്യോഗ സ്ഥന്മാരും അങ്ങനെയായിരിക്കും.
18 അശ്ശൂരിലെ രാജാവേ, നിന്‍െറ ഇടയന്മാര്‍ ഉറക്കമാണ്. കരുത്തരായ അവര്‍ ഉറങ്ങുകയാണ്. ഇപ്പോള്‍ നിന്‍െറ ആടുകള്‍ പര്‍വതങ്ങളില്‍ അലഞ്ഞുതിരിയുന്നു. അവരെ തിരികെകൊ ണ്ടുവരാന്‍ ആരുമില്ലാതെയായിരിക്കുന്നു.
19 നീനെവേ, നിനക്കു മുറിവേറ്റിരിക്കുന്നു, അതു
ഭേദമാക്കാന്‍ ഒന്നിനുമാവില്ല. നിന്‍െറ നാശത്തി ന്‍െറ വാര്‍ത്തയറിയുന്നവര്‍ കൈകൊട്ടുന്നു. അവര്‍ക്കെല്ലാം സന്തോഷമാണ്. എന്തുകൊണ്ടെ ന്നാല്‍ നീ അവരെ ഒരുപാടു വേദനിപ്പിച്ചു!”