യിസ്രായേലിന്‍റെ പുത്രന്മാര്‍
2
1 രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍,
2 ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍ എന്നിവരായിരുന്നു യിസ്രായേലിന്‍റെ പുത്രന്മാര്‍.
യെഹൂദയുടെ പുത്രന്മാര്‍
3 ഏര്‍, ഓനാന്‍, ശേലാ എന്നിവരായിരുന്നു യെഹൂദയുടെ പുത്രന്മാര്‍. ബത്ശൂവയായിരുന്നു അവരുടെ മാതാവ്. ബത്ശൂവാ ഒരു കനാന്‍കാരിയായിരുന്നു. യെഹൂദയുടെ ആദ്യ പുത്രനായ ഏര്‍ ദുഷ്ടനാണെന്ന് യഹോവ കണ്ടു. അതിനാലാണ് യഹോവ ഏരിനെ വധിച്ചത്.
4 യെഹൂദയുടെ പുത്രഭാര്യയായ താമാര്‍ പേരെസ്സ്, സേരഹ് എന്നിവര്‍ക്ക് ജന്മമേകി. അങ്ങനെ യെഹൂദയ്ക്കു അഞ്ചു പുത്രന്മാരുണ്ടായി.
5 ഹെസ്രോന്‍, ഹാമൂല്‍ എന്നിവരായിരുന്നു പേരെസ്സിന്‍റെ പുത്രന്മാര്‍.
6 സേരഹിന് അഞ്ചു പുത്രന്മാരുണ്ടായിരുന്നു. സിമ്രി, ഏഥാന്‍, ഹേമാന്‍, കാല്‍ക്കോല്‍, ദാരാ എന്നിവരായിരുന്നു അവര്‍.
7 സിമ്രിയുടെ പുത്രനായിരുന്നു കര്‍മ്മി. ആഖാര്‍ കര്‍മ്മിയുടെ പുത്രന്‍. യിസ്രായേലിന് അനവധി ദുരിതങ്ങള്‍ വരുത്തിയ ആളായിരുന്നു ആഖാര്‍. യുദ്ധത്തില്‍ താന്‍ പിടിച്ചെടുത്ത സാധനങ്ങള്‍ തനിക്കായി കൈവശം വച്ചയാളായിരുന്നു ആഖാര്‍. പക്ഷേ ആ സാധനങ്ങളെല്ലാം അയാള്‍ ദൈവത്തിനു സമര്‍പ്പിക്കേണ്ടിയിരുന്നു.
8 അസര്യാവായിരുന്നു ഏഥാന്‍റെ പുത്രന്‍.
9 യെരഹ്മയേല്‍, രാം, കെലൂബായി എന്നിവര്‍ ഹെസ്രോന്‍റെ പുത്രന്മാരായിരുന്നു.
രാമിന്‍റെ പിന്‍ഗാമികള്‍
10 അമ്മീനാദാബിന്‍റെ പിതാവായിരുന്നു രാം. അമ്മീനാദാബ് നഹശോന്‍റെ പിതാവും. നഹശോന്‍ യെഹൂദയിലെ ജനങ്ങളുടെ നേതാവായിരുന്നു.
11 ശല്‍മോന്‍റെ പിതാവായിരുന്നു നഹശോന്‍. ശല്‍മോന്‍ ബോവസിന്‍റെ പിതാവ്.
12 ഓബേദിന്‍റെ പിതാവായിരുന്നു ബോവസ്. ഓബേദ് യിശ്ശായിയുടെ പിതാവ്.
13 യിശ്ശായി ഏലിയാബിന്‍റെ പിതാവ്. ഏലിയാബ് യിശ്ശായിയുടെ ആദ്യപുത്രന്‍. യിശ്ശായിയുടെ രണ്ടാമത്തെ പുത്രനായിരുന്നു അബീനാദാബ്. ശിമെയാ ആയിരുന്നു അയാളുടെ മൂന്നാമത്തെ പുത്രന്‍.
14 നഥനയേലായിരുന്നു യിശ്ശായിയുടെ നാലാമത്തെ പുത്രന്‍. രദ്ദായിയായിരുന്നു യിശ്ശായിയുടെ അഞ്ചാമത്തെ പുത്രന്‍.
15 ഓസെം യിശ്ശായിയുടെ ആറാമത്തെ പുത്രനും ദാവീദ് ഏഴാമത്തെ പുത്രനുമായിരുന്നു.
16 സെരൂയയും അബീഗയിലുമായിരുന്നു അവരുടെ സഹോദരിമാര്‍. അബീശായി, യോവാബ്, അസാഹേല്‍ എന്നിവരായിരുന്നു സെരൂയയുടെ മൂന്നു പുത്രന്മാര്‍.
17 അബീഗയില്‍ ആയിരുന്നു അമാസയുടെ അമ്മ. യേഥെര്‍ ആയിരുന്നു അമാസയുടെ പിതാവ്. യിശ്മായേല്യര്‍ക്കിടയില്‍ നിന്നും വന്നവനാണ് യേഥെര്‍.
കാലേബിന്‍റെ പിന്‍ഗാമികള്‍
18 ഹെസ്രോന്‍റെ പുത്രനായിരുന്നു കാലേബ്. കാലേബിന് തന്‍റെ ഭാര്യയായ അസൂബയില്‍ കുട്ടികളുണ്ടായി. യെരിയോത്തിന്‍റെ പുത്രിയായിരുന്നു അസൂബാ. യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ എന്നിവരായിരുന്നു അസൂബായുടെ പുത്രന്മാര്‍.
19 അസൂബാ മരണമടഞ്ഞപ്പോള്‍ കാലേബ് എഫ്രാത്തിനെ വിവാഹം കഴിച്ചു. കാലേബിനും എഫ്രാത്തിനും ഒരു പുത്രനുണ്ടായി. അവര്‍ അവന് ഹൂര്‍ എന്നു പേരിട്ടു.
20 ഊരിയുടെ പിതാവായിരുന്നു ഹൂര്‍. ബെസലേലിന്‍റെ പിതാവായിരുന്നു ഊര്‍.
21 പിന്നീട് ഹെസ്രോന് അറുപതു വയസ്സായപ്പോള്‍ അയാള്‍ മാഖീരിന്‍റെ പുത്രിയെ വിവാഹം കഴിച്ചു. ഗിലെയാദിന്‍റെ പിതാവായിരുന്നു മാഖീര്‍. ഹെസ്രോന്‍ മാഖീരിന്‍റെ പുത്രിയുമായി ലൈംഗികവേഴ്ച നടത്തുകയും അവള്‍ സെഗൂബിനു ജന്മമേകുകയും ചെയ്തു.
22 യായീരിന്‍റെ പിതാവായിരുന്നു സെഗൂബ്. ഗിലെയാദിന്‍റെ രാജ്യത്ത് യായീരിന് ഇരുപത്തിമൂന്ന് നഗരങ്ങളുണ്ടായിരുന്നു.
23 എന്നാല്‍ ഗെശൂരും അരാമും യായീരിന്‍റെ ഗ്രാമങ്ങള്‍ കയ്യടക്കി. കെനാത്തും അതിനു ചുറ്റുമുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. എല്ലാറ്റിലും കൂടി അറുപതു ചെറിയ പട്ടണങ്ങളുണ്ടായിരുന്നു. ഈ പട്ടണങ്ങളെല്ലാം ഗിലെയാദിന്‍റെ പിതാവായ മാഖീരിന്‍റെ പുത്രന്മാരുടേതാണ്.
24 കാലേബിന്‍റെ നഗരമായ എഫ്രാത്തയില്‍ വച്ച് ഹെസ്രോന്‍ മരണമടഞ്ഞു. അയാളുടെ മരണശേഷം തന്‍റെ ഭാര്യ അബീയാ അയാളുടെ പുത്രനെ പ്രസവിച്ചു. അശ്ശൂര്‍ എന്നായിരുന്നു ആ പുത്രന്‍റെ പേര്. തെക്കോവയുടെ പിതാവായിരുന്നു അശ്ശൂര്‍.
യെരഹ്മയേലിന്‍റെ പിന്‍ഗാമികള്‍
25 ഹെസ്രോന്‍റെ ആദ്യ സന്താനമായിരുന്നു യെരഹ്മയേല്‍. രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാവ്
എന്നിവരായിരുന്നു യെരഹ്മയേലിന്‍റെ പുത്രന്മാര്‍. യെരഹ്മയേലിന്‍റെ ആദ്യസന്താനമായിരുന്നു രാം.
26 യെരഹ്മയേലിന് അതാരാ എന്ന് മറ്റൊരു ഭാര്യ കൂടിയുണ്ടായിരുന്നു. ഓനാമിന്‍റെ അമ്മയുടെ പേര് അതാരാ എന്നായിരുന്നു.
27 യെരഹ്മയേലിന്‍റെ മൂത്ത പുത്രനായ രാമിന്‍റെ പുത്രന്മാര്‍ മയസ്, യാമീന്‍, ഏക്കെര്‍ എന്നിവരായിരുന്നു.
28 ശമ്മായിയും യാദായുമായിരുന്നു ഓനാമിന്‍റെ പുത്രന്മാര്‍. നാദാബും അബീശൂരുമായിരുന്നു ശമ്മായിയുടെ പുത്രന്മാര്‍.
29 അബീഹയീല്‍ എന്നായിരുന്നു അബീശൂരിന്‍റെ ഭാര്യയുടെ പേര്. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു. അഹ്ബാന്‍, മോലീദ് എന്നായിരുന്നു അവരുടെ പേരുകള്‍.
30 സേലെദ്, അപ്പയീം എന്നിവരായിരുന്നു നാദാബിന്‍റെ പുത്രന്മാര്‍. സേലെദ് മക്കളുണ്ടാകാതെ മരിച്ചു.
31 യിശിയായിരുന്നു അപ്പയീമിന്‍റെ പുത്രന്‍. ശേശാനായിരുന്നു യിശിയുടെ പുത്രന്‍. അഹ്ളയീം ശേശാന്‍റെ പുത്രന്‍.
32 യാദ ശമ്മായിയുടെ സഹോദരനായിരുന്നു. യേഥെറും യോനാഥാനുമായിരുന്നു യാദയുടെ പുത്രന്മാര്‍. യേഥെര്‍ പുത്രന്മാരുണ്ടാകാതെ മരിച്ചു.
33 പേലെത്തും സാസായും യോനാഥാന്‍റെ പുത്രന്മാര്‍. യെരഹ്മയേലിന്‍റെ പുത്രന്മാരുടെ പട്ടിക ഇതാണ്.
34 ശേശാന്‍ പുത്രന്മാരില്ലാതെ മരിച്ചു. അയാള്‍ക്ക് പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശേശാന് ഈജിപ്തില്‍ നിന്നുള്ള യര്‍ഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.
35 ശേശാന്‍ തന്‍റെ പുത്രിയെ യര്‍ഹയ്ക്കു വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്കൊരു പുത്രനുണ്ടായി. അവന്‍റെ പേര് അത്ഥായി എന്നായിരുന്നു.
36 അത്ഥായി നാഥാന്‍റെ പിതാവായിരുന്നു. നാഥാന്‍ സാബാദിന്‍റെ പിതാവ്.
37 സാബാദ് എഫ്ളാലിന്‍റെ പിതാവ്. എഫ്ളാല്‍ ഓബേദിന്‍റെ പിതാവ്.
38 ഓബേദ് യെഹൂവിന്‍റെ പിതാവ്. യെഹൂ അസര്യാവിന്‍റെ പിതാവ്.
39 അസര്യാവ് ഹേലെസിന്‍റെ പിതാവ്. ഹേലെസ് എലെയാശയുടെ പിതാവ്.
40 എലെയാശ സിസ്മായിയുടെ പിതാവ്. സിസ്മായി ശല്ലൂമിന്‍റെ പിതാവ്.
41 ശല്ലൂം യെക്കാമ്യാവിന്‍റെ പിതാവ്. യെക്കാമ്യാവ് എലീശാമയുടെ പിതാവ്.
കാലേബിന്‍റെ കുടുംബം
42 യെരഹ്മയേലിന്‍റെ സഹോദരനായിരുന്നു കാലേബ്. കാലേബിന് ഏതാനും പുത്രന്മാരുണ്ടായിരുന്നു. മേശാ ആയിരുന്നു അയാളുടെ മൂത്ത പുത്രന്‍. മേശാ സീഫിന്‍റെ പിതാവ്. മാരേശ ഹെബ്രോന്‍റെ പിതാവ്.
43 കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ എന്നിവരായിരുന്നു ഹെബ്രോന്‍റെ പുത്രന്മാര്‍.
44 ശേമാ രഹമിന്‍റെ പിതാവ്. രഹം യൊര്‍ക്കെയാമിന്‍റെ പിതാവ്. രേക്കെം ശമ്മായിയുടെ പിതാവ്.
45 മാവോന്‍ ശമ്മായിയുടെ പുത്രന്‍. ബേത്ത്-സൂറിന്‍റെ പിതാവായിരുന്നു മാവോന്‍.
46 ഏഫാ എന്നായിരുന്നു കാലേബിന്‍റെ ദാസിയുടെ പേര്. ഹാരാന്‍, മോസ, ഗാസേസി എന്നിവരുടെ അമ്മയായിരുന്നു ഏഫാ. ഹാരാന്‍ ഗാസേസിന്‍റെ പിതാവ്.
47 രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ് എന്നിവര്‍ യാദയുടെ പുത്രന്മാര്‍.
48 മയഖാ കാലേബിന്‍റെ മറ്റൊരു ദാസിയായിരുന്നു. ശേബെരിന്‍റെയും തിര്‍ഹനയുടെയും അമ്മയായിരുന്നു മയഖാ.
49 ശയഫിന്‍റെയും ശെവായുടെയും അമ്മ കൂടിയായിരുന്നു മയഖാ. മദ്മന്നയുടെ പിതാവായിരുന്നു ശയഫ്. ശെവാ മക്ബേനയുടെയും ഗിബെയയുടെയും പിതാവ്. അക്സാ ആയിരുന്നു കാലേബിന്‍റെ പുത്രി.
50 കാലേബിന്‍റെ പിന്‍ഗാമികളുടെ ഒരു പട്ടികയാണിത്. ഹൂര്‍ ആയിരുന്നു കാലേബിന്‍റെ ആദ്യ പുത്രന്‍. എഫ്രാത്തയുടെ പുത്രനായിരുന്നു അവന്‍. കിര്യത്ത്-യെയാരീമിന്‍റെ സ്ഥാപകനായ ശോബാല്‍,
51 ബേത്ത്ലേഹെമിന്‍റെ സ്ഥാപകനായ ശല്‍മാ, ബേത്ത്-ഗാദേരിന്‍റെ സ്ഥാപകനായ ഹാരേഫ് എന്നിവരായിരുന്നു ഹൂരിന്‍റെ പുത്രന്മാര്‍.
52 കിര്യത്ത്-യെയാരീമിന്‍റെ സ്ഥാപകനായിരുന്നു ശോബാല്‍. ശോബാലിന്‍റെ പിന്‍ഗാമികളുടെ ഒരു പട്ടികയാണിത്: ഹരോവേ, മെനൂഹോത്തിയിലെ പകുതിജനത.
53 കിര്യത്ത്-യെയാരീമിലെ ഗോത്രങ്ങള്‍. ഇവരാണ് യിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍ എന്നിവര്‍. സൊരാത്യരും എസ്താവോല്യരും മിശ്രായരില്‍ നിന്നും ഉണ്ടായവരാണ്.
54 ശല്‍മയുടെ പിന്‍ഗാമികളുടെ പട്ടിക: ബേത്ത്ലേഹെം, നെതോഫാ, അത്രോത്ത്-ബേത്ത്-യോവാബ് എന്നിവിടങ്ങളിലെ ആളുകളും മാനഹത്യയിലെ പകുതി ജനതയും സൊര്യരും
55 യബ്ബേസ്, തിരാത്ത്, ശിമെയാത്ത്, സുഖാത്ത് എന്നിവിടങ്ങളില്‍ വസിച്ച ലേഖകരുടെ കുടുംബങ്ങളും. ഹമാത്തില്‍നിന്നും വന്ന കേന്യരാണ് ഈ ലേഖകര്‍. ബേത്ത്-രേഖാബിന്‍റെ സ്ഥാപകനായിരുന്നു ഹമാത്ത്.