ദാവീദിന്‍റെ പുത്രന്മാര്‍
3
ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാരുടെ പട്ടിക:
അമ്നോനായിരുന്നു ദാവീദിന്‍റെ ആദ്യപുത്രന്‍. അഹീനോവാമായിരുന്നു അമ്നോന്‍റെ അമ്മ. യിസ്രെയേല്‍ പട്ടണക്കാരിയായിരുന്നു അവള്‍. ദാനീയേലായിരുന്നു രണ്ടാമത്തെ പുത്രന്‍. യെഹൂദയിലെ കര്‍മ്മേല്‍ക്കാരിയായ അബീഗയില്‍ ആയിരുന്നു അവന്‍റെ അമ്മ.
അബ്ശാലോം ആയിരുന്നു മൂന്നാമത്തെ പുത്രന്‍. തല്‍മായിയുടെ പുത്രിയായ മയഖ ആയിരുന്നു അവന്‍റെ അമ്മ. ഗെശൂരിലെ രാജാവായിരുന്നു തല്‍മായി. അദോനീയാവ് ആയിരുന്നു നാലാമത്തെ പുത്രന്‍, ഹഗ്ഗീത്ത് ആയിരുന്നു അവന്‍റെ അമ്മ. ശെഫത്യാവ് ആയിരുന്നു അഞ്ചാമത്തെ പുത്രന്‍. അവന്‍റെ അമ്മ അബീതാല്‍ ആയിരുന്നു.
യിഥ്രെയാമായിരുന്നു ആറാമത്തെ പുത്രന്‍. ദാവീദിന്‍റെ ഭാര്യയായ എഗ്ളാ അവന്‍റെ അമ്മ. ഈ ആറു പുത്രന്മാരും ദാവീദിന് ജനിച്ചത് ഹെബ്രോനില്‍ വച്ചാണ്. ഏഴു വര്‍ഷവും ആറു മാസവും ദാവീദ് അവിടെ ഭരിച്ചു.
ദാവീദ് യെരൂശലേമില്‍ മുപ്പത്തിമൂന്നുവര്‍ഷം രാജാവായിരുന്നു. ദാവീദിന് യെരൂശലേമില്‍ വച്ചു ജനിച്ച കുട്ടികള്‍ ഇവരായിരുന്നു: ബത്ശേബയില്‍നിന്നും നാലു കുട്ടികള്‍. അമ്മീയേലിന്‍റെ പുത്രിയായിരുന്നു ബത്ശേബ: ശിമേയാ, ശോബാബ്, നാഥാന്‍, ശലോമോന്‍ എന്നിവരായിരുന്നു അവര്‍. 6-8 മറ്റ് ഒന്‍പതു കുട്ടികള്‍ ഇവരായിരുന്നു: യിബ്ഹാര്‍, ഏലീശാമാ, ഏലീഫേലെത്ത്, നോഗഹ്, നേഫെഗ് യാഫീയാ, ഏലീശാമാ, ഏല്യാദാ, ഏലീഫേലെത്ത്. അവരെല്ലാം ദാവീദിന്‍റെ പുത്രന്മാരായിരുന്നു. ദാവീദിന് ദാസിമാരിലും മറ്റു പുത്രന്മാരുണ്ടായിരുന്നു. താമാര്‍ ദാവീദിന്‍റെ പുത്രിയായിരുന്നു.
ദാവീദിന്‍റെ കാലശേഷമുള്ള യെഹൂദാ രാജാക്കന്മാര്‍
10 രെഹബെയാം ശലോമോന്‍റെ പുത്രനായിരുന്നു. അബീയാവായിരുന്നു രെഹബെയാമിന്‍റെ പുത്രന്‍. ആസാ അബീയാവിന്‍റെ പുത്രനായിരുന്നു. യെഹോശാഫാത്തായിരുന്നു ആസായുടെ പുത്രന്‍. 11 യഹോരാം യെഹോശാഫാത്തിന്‍റെ പുത്രന്‍. അഹസ്യാവ് യഹോരാമിന്‍റെ പുത്രന്‍. 12 അമസ്യാവ് യോവാശിന്‍റെ പുത്രന്‍. അസര്യാവ് അമസ്യാവിന്‍റെ പുത്രന്‍. യോഥാം അസര്യാവിന്‍റെ പുത്രന്‍. 13 ആഹാസ് യോഥാമിന്‍റെ പുത്രന്‍. ഹിസ്കീയാവ് ആഹാസിന്‍റെ പുത്രന്‍. മനശ്ശെ ഹിസ്കീയാവിന്‍റെ പുത്രന്‍. 14 ആമോന്‍ മനശ്ശെയുടെ പുത്രന്‍. യോശീയാവ് ആമോന്‍റെ പുത്രന്‍.
15 യോശീയാവിന്‍റെ പുത്രന്മാരുടെ പട്ടിക: യോഹാനാനായിരുന്നു ആദ്യ പുത്രന്‍. യെഹോയാക്കീം രണ്ടാമത്തെ പുത്രന്‍. സിദെക്കിയാവ് മൂന്നാമത്തെ പുത്രന്‍. ശല്ലൂം നാലാമത്തെ പുത്രന്‍. 16 യെഹോയാഖീന്‍, സിദെക്കിയാവ് എന്നിവര്‍ യെഹോയാക്കീമിന്‍റെ പുത്രന്മാരായിരുന്നു.* യെഹോയാഖീന്‍ … പുത്രന്മാരായിരുന്നു ഇതു രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം. (1) “സിദെക്കിയാവ് യെഹോയാക്കീമിന്‍റെ പുത്രനും യെഹോയാഖീന്‍റെ സഹോദരനുമായിരുന്നു,” (2) ”ഈ സിദെക്കിയാവ് യെഹോയാഖീന്‍റെ പുത്രനും യെഹോയാക്കീമിന്‍റെ പൌത്രനുമായിരുന്നു.”
ബാബിലോണ്‍ പ്രവാസത്തിനുശേഷമുള്ള ദാവീദിന്‍റെ കുടുംബം
17 യെഹോയാഖീന്‍ ബാബിലോണ്യയില്‍ തടവുകാരനായതിനു ശേഷമുള്ള തന്‍റെ കുട്ടികളുടെ പട്ടികയാണിത്: ശെയല്‍ത്തീയേല്‍, 18 മല്‍ക്കീരാം, പെദായാവ്, ശെനസ്സര്‍, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
19 സെരുബ്ബാബേലും ശിമെയിയുമായിരുന്നു പെദായാവിന്‍റെ പുത്രന്മാര്‍. മെശുല്ലാമും ഹനന്യാവും സെരുബ്ബാബേലിന്‍റെ പുത്രന്മാര്‍. ശെലോമീത്ത് അവരുടെ സഹോദരിയായിരുന്നു. 20 സെരുബ്ബാബേലിന് മറ്റ് അഞ്ചുപുത്രന്മാര്‍ കൂടിയുണ്ടായിരുന്നു. ഹശൂബാ, ഓഹെല്‍, ബേരെഖ്യാവ്, ഹസാദ്യാവ്, യൂശബ് - ഹേസെദ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.
21 പെലത്യാവ് ഹനന്യാവിന്‍റെ പുത്രന്‍. യെശയ്യാവ് അവന്‍റെ പുത്രന്‍. രെഫായാവ് അവന്‍റെ പുത്രന്‍. അര്‍ന്നാന്‍ അയാളുടെ പുത്രന്‍. ഒബദ്യാവ് അയാളുടെ പുത്രന്‍. ശെഖന്യാവ് അയാളുടെ പുത്രന്‍.
22 ശെഖന്യാവിന്‍റെ പിന്‍ഗാമികളുടെ പട്ടിക ഇതാണ്: ശെമയ്യാവ്. ശെമയ്യാവിന് ആറുപുത്രന്മാര്‍: ശെമയ്യാവ്, ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്യാവ്, ശാഫാത്ത്. 23 നെയര്യാവിന് മൂന്നു പുത്രന്മാര്‍. എല്യോവേനായി, ഹിസ്കീയാവ്, അസ്രീക്കാം. 24 എല്യോവേനായിയ്ക്കു ഏഴ് പുത്രന്മാര്‍. ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാന്‍, ദെലായാവ്, അനാനി, എന്നിവരായിരുന്നു അവര്‍.