യിസ്സാഖാരിന്‍റെ പിന്‍ഗാമികള്‍
7
യിസ്സാഖാരിനു നാലു പുത്രന്മാരുണ്ടായിരുന്നു. തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ എന്നായിരുന്നു അവരുടെ പേരുകള്‍.
ഉസ്സി, രെഫായാവ്, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ തോലയുടെ പുത്രന്മാര്‍. അവരെല്ലാം തങ്ങളുടെ കുടുംബനേതാക്കന്മാരായിരുന്നു. അവരും അവരുടെ പിന്‍ഗാമികളും ശക്തരായ പടയാളികളായിരുന്നു. അവരുടെ കുടുംബങ്ങള്‍ വളര്‍ന്നു. ദാവീദ് രാജാവാകുന്ന കാലംവരെ സമര്‍ത്ഥരായ ഇരുപത്തീരായിരംപേര്‍ അതിലുണ്ടായിരുന്നു.
യിസ്രഹ്യാവ് ഉസ്സിയുടെ പുത്രന്‍. മീഖായേല്‍, ഓബദ്യാവ്, യോവേല്‍, യിശ്യാവ് എന്നിവര്‍ യിസ്രാഹ്യാവിന്‍റെ പുത്രന്മാര്‍. അവരഞ്ചു പേരും തങ്ങളുടെ കുടുംബങ്ങളുടെ തലവന്മാരായിരുന്നു. അവര്‍ക്ക് യുദ്ധസന്നദ്ധരായ മുപ്പത്താറായിരം ഭടന്മാരുണ്ടെന്ന് അവരുടെ കുടുംബ ചരിത്രം പറയുന്നു. അവര്‍ക്ക് ധാരാളം ഭാര്യമാരും കുട്ടികളുമുണ്ടായിരുന്നതിനാല്‍ വലിയ കുടുംബമായിരുന്നു അവരുടേത്.
യിസ്സാഖാരിന്‍റെ മുഴുവന്‍ ഗോത്രങ്ങളിലുമായി എണ്‍പത്തേഴായിരം ശക്തരായ പടയാളികളുണ്ടെന്ന് കുടുംബ ചരിത്രം കാണിക്കുന്നു.
ബെന്യാമീന്‍റെ പിന്‍ഗാമികള്‍
ബെന്യാമീന് മൂന്നു പുത്രന്മാര്‍. ബേല, ബേഖെര്‍, യെദിയയേല്‍ എന്നിവര്‍.
ബേലായ്ക്കു അഞ്ചു പുത്രന്മാര്‍. എസ്ബോന്‍, ഉസ്സി, ഉസ്സീയേല്‍, യെരിമോത്ത്, ഈരി എന്നിവര്‍. അവര്‍ തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. അവര്‍ക്ക് ഇരുപത്തീരായിരത്തി മുപ്പത്തിനാല് ഭടന്മാരുണ്ടായിരുന്നുവെന്ന് അവരുടെ കുടുംബചരിത്രം പറയുന്നു.
സെമീരാ, യോവാശ്, എലീയേസെര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, ആലേമെത്ത് എന്നിവര്‍ ബേഖെരിന്‍റെ പുത്രന്മാര്‍. അവരെല്ലാവരും ബേഖെരിന്‍റെ പുത്രന്മാരായിരുന്നു. കുടുംബനാഥന്മാര്‍ ആരാണെന്ന് കുടുംബചരിത്രം പറയുന്നുണ്ട്. അവരുടെ കുടുംബചരിത്രമനുസരിച്ച് അവരുടെ സൈന്യസംഖ്യ ഇരുപതിനായിരത്തി ഇരുന്നൂറാണ്.
10 ബില്‍ഹാന്‍ യെദീയയേലിന്‍റെ പുത്രന്‍. യെവൂശ്, ബെന്യാമീന്‍, ഏഹൂദ്, കെനയനാ, സേഥാന്‍, തര്‍ശീശ്, അഹീശാഹര്‍ എന്നിവര്‍ ബില്‍ഹാന്‍റെ പുത്രന്മാര്‍. 11 യെദീയയേലിന്‍റെ പുത്രന്മാരെല്ലാം തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. യുദ്ധസന്നദ്ധനായ പതിനേഴായിരത്തി ഇരുന്നൂറ് ഭടന്മാര്‍ അവര്‍ക്കുണ്ടായിരുന്നു.
12 ശൂപ്പീയരും ഹുപ്പീയരുമായിരുന്നു ഈരിന്‍റെ പിന്‍ഗാമികള്‍. ഹൂശിം അഹേരിന്‍റെ പുത്രന്‍.
നഫ്താലിയുടെ പിന്‍ഗാമികള്‍
13 യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം എന്നിവര്‍ ബില്‍ഹയില്‍ നഫ്താലിയുടെ പുത്രന്മാര്‍.
മനശ്ശെയുടെ പിന്‍ഗാമികള്‍
14 മനശ്ശെയുടെ പിന്‍ഗാമികള്‍ ഇവരാണ്: മനശ്ശെയ്ക്കും അയാളുടെ അരാമ്യക്കാരിയായ ദാസിയ്ക്കും അസ്രീയേല്‍ എന്നൊരു പുത്രനുണ്ടായിരുന്നു. മാഖീരും അവരുടെ പുത്രനായിരുന്നു. മാഖീര്‍ ഗിലെയാദിന്‍റെ പിതാവ്. 15 ഹൂപ്പീയരില്‍നിന്നും ശൂപ്പീയരില്‍നിന്നും മാഖീര്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. മാഖീറിന്‍റെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. ശെലോഫെഹാദ് എന്നായിരുന്നു അവളുടെ പേര്. അവള്‍ക്കു പുത്രിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
16 മാഖീരിന്‍റെ സഹോദരി മയഖായ്ക്കു ഒരു പുത്രനുണ്ടായിരുന്നു. മയഖാ ആ പുത്രന് പേരെശ് എന്നു പേരിട്ടു. ഗേരെശ് എന്നായിരുന്നു പേരെശിന്‍റെ സഹോദരന്‍റെ പേര്. ഊലാമും രേക്കെമും ഗേരെശിന്‍റെ പുത്രന്മാര്‍.
17 ബെദാന്‍ ഊലാമിന്‍റെ പുത്രന്‍. ഗിലെയാദിന്‍റെ പിന്‍ഗാമികള്‍ ഇവരായിരുന്നു. ഗിലെയാദ് മാഖീരിന്‍റെ പുത്രന്‍. മാഖീര്‍ മനശ്ശെയുടെ പുത്രന്‍. 18 മാഖീരിന്‍റെ സഹോദരി ഹമ്മോലേഖെത്തിന് ഈശ്-ഹോദ്, അബീയേസെര്‍, മഹ്ളാ എന്നിവര്‍ പുത്രന്മാര്‍.
19 അഹ്യാന്‍, ശേഖെം, ലിക്കെഹി, അനീയാം എന്നിവര്‍ ശെമീദയുടെ പുത്രന്മാര്‍.
എഫ്രയീമിന്‍റെ പിന്‍ഗാമികള്‍
20 എഫ്രയീമിന്‍റെ പിന്‍ഗാമികളുടെ പേരുകള്‍ ഇവയായിരുന്നു. ശൂഥേലഹ് എഫ്രയീമിന്‍റെ പുത്രന്‍. ശൂഥേലഹിന്‍റെ പുത്രന്‍ ബേരെദ്. ബേരെദിന്‍റെ പുത്രന്‍ തഹത്ത്. തഹത്തിന്‍റെ പുത്രന്‍ എലാദാ. 21 എലാദയുടെ പുത്രന്‍ തഹത്ത്. തഹത്തിന്‍റെ പുത്രന്‍ സബാദ്. സബാദിന്‍റെ പുത്രന്‍ ശൂഥേലഹ്.
ഗത്തു നഗരത്തില്‍ വളര്‍ന്ന ഏതാനുംപേര്‍ എസെരിനെയും എലാദയെയും വധിച്ചു. ഗത്തിലുള്ള അവരുടെ കന്നുകാലികളെയും ആടുകളെയും മോഷ്ടിക്കാന്‍ എസെരും എലാദയും പോയതു കൊണ്ടാണതു സംഭവിച്ചത്. 22 എഫ്രയീമായിരുന്നു എസെരിന്‍റെയും എലാദയുടെയും പിതാവ്. എസെരിന്‍റെയും എലാദയുടെയും മരണത്തില്‍ എഫ്രയീം അനവധി ദിവസം കരഞ്ഞു. എഫ്രയീമിന്‍റെ കുടുംബക്കാര്‍ അയാളെ സമാശ്വസിപ്പിക്കാന്‍ വന്നു. 23 പിന്നീട് എഫ്രയീം തന്‍റെ ഭാര്യയുമായി വേഴ്ചയിലേര്‍പ്പെട്ടു. എഫ്രയീമിന്‍റെ ഭാര്യ ഗര്‍ഭിണിയാവുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്‍റെ കുടുംബത്തിനെന്തോ ദോഷം സംഭവിച്ചിരിക്കുന്നതിനാല്‍ എഫ്രയീം അവന് ബെരീയാവ് എന്നു പേരിട്ടു. 24 ശെയെരാ ആയിരുന്നു എഫ്രയീമിന്‍റെ പുത്രി. ശെയെരാ, താഴത്തെ ബേത്ത്-ഹോരോനും മുകളിലത്തെ ബേത്ത്-ഹോരോനും താഴത്തെ ഉസ്സേന്‍-ശെയെരയും മുകളിലത്തെ ഉസ്സേന്‍ ശെയെരയും നിര്‍മ്മിച്ചു.
25 രേഫഹ് എഫ്രയീമിന്‍റെ പുത്രന്‍. രേശെഫ് രേഫഹിന്‍റെ പുത്രന്‍. തേലഹ് രേശെഫിന്‍റെ പുത്രന്‍. തഹന്‍ തേലഹിന്‍റെ പുത്രന്‍. 26 ലദാന്‍ തഹന്‍റെ പുത്രന്‍. അമ്മീഹൂദ് ലദാന്‍റെ പുത്രന്‍. എലീശാമാ അമ്മീഹൂദിന്‍റെ പുത്രന്‍. 27 നൂന്‍ എലീശാമായുടെ പുത്രന്‍. യോശുവ നൂന്‍റെ പുത്രന്‍.
28 എഫ്രയീമിന്‍റെ പിന്‍ഗാമികള്‍ വസിച്ച നഗരങ്ങള്‍: ബേഥേലും അതിനടുത്തുള്ള ഗ്രാമങ്ങളും നയരാന്‍വരെയും കിഴക്ക്, ഗേസെരും അതിനടുത്തുള്ള ഗ്രാമങ്ങളും പടിഞ്ഞാറ് ശെഖേമും അതിനടുത്ത് ഐയാവരെയുള്ള ഗ്രാമങ്ങളും അതിനടുത്തുള്ള ഗ്രാമങ്ങളും 29 മനശ്ശെയുടെ ദേശത്തിന്‍റെ അതിര്‍ത്തിയില്‍ ബേത്ത്-ശെയാന്‍, താനാക്ക്, മെഗിദ്ദോവ്, ദോര്‍പട്ടണങ്ങളും അവയ്ക്കടുത്തുള്ള ഗ്രാമങ്ങളും ആയിരുന്നു. യോസേഫിന്‍റെ പിന്‍ഗാമികള്‍ ആ പട്ടണങ്ങളില്‍ വസിച്ചു. യിസ്രായേലിന്‍റെ പുത്രനായിരുന്നു യോസേഫ്.
ആശേരിന്‍റെ പിന്‍ഗാമികള്‍
30 യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവ് എന്നിവര്‍ ആശേരിന്‍റെ പുത്രന്മാര്‍. സേരഹ് അവരുടെ സഹോദരി. 31 ഹേബെര്‍ മല്‍ക്കീയേല്‍ എന്നിവര്‍ ബെരീയാവിന്‍റെ പുത്രന്മാര്‍. മല്‍ക്കീയേല്‍ ബിര്‍സയീത്തിന്‍റെ പിതാവ്.
32 യഫ്ളേത്ത്, ശേമേര്‍, ഹോഥാം, അവരുടെ സഹോദരി ശൂവാ എന്നിവരുടെ പിതാവ് ഹേബെര്‍. 33 പാസാക്, ബിംഹാല്‍, അശ്വാത്ത് എന്നിവരായിരുന്നു യഫ്ളേത്തിന്‍റെ പുത്രന്മാര്‍. 34 അഹീ, രോഹ്ഗാ, യെഹൂബ്ബാ, അരാം എന്നിവര്‍ ശേമേരിന്‍റെ പുത്രന്മാര്‍.
35 ഹേലെം എന്നായിരുന്നു ശേമേരിന്‍റെ സഹോദരന്‍റെ പേര്. സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍ എന്നിവര്‍ ഹേലെമിന്‍റെ പുത്രന്മാര്‍. 36 സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ, 37 ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍, ബെയേരാ എന്നിവര്‍ സോഫഹിന്‍റെ പുത്രന്മാര്‍.
38 യെഫുന്നെ, പിസ്പാ, അരാ എന്നിവര്‍ യേഥെരിന്‍റെ പുത്രന്മാര്‍. 39 ആരഹ്, ഹന്നീയേല്‍, രിസ്യാ എന്നിവര്‍ ഉല്ലയുടെ പുത്രന്മാര്‍.
40 ഇവരെല്ലാവരും ആശേരിന്‍റെ പിന്‍ഗാമികള്‍. അവര്‍ തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. അവര്‍ നല്ല മനുഷ്യരും പടയാളികളും മഹാനേതാക്കന്മാരുമായിരുന്നു. യുദ്ധസന്നദ്ധരായ ഇരുപത്താറായിരം പേര്‍ അവരിലുണ്ടെന്ന് അവരുടെ കുടുംബചരിത്രം പറയുന്നു.