ശെൌല്‍രാജാവിന്‍റെ കുടുംബചരിത്രം
8
ബെന്യാമീന്‍ ബേലയുടെ പിതാവ്. ബേലാ ബെന്യാമീന്‍റെ ആദ്യ പുത്രന്‍. അശ്ബേല്‍ ബെന്യാമീന്‍റെ രണ്ടാമത്തെ പുത്രന്‍. അഹ്രഹ് ബെന്യാമീന്‍റെ മൂന്നാമത്തെ പുത്രന്‍. നോഹാ ബെന്യാമീന്‍റെ നാലാമത്തെ പുത്രനും, രഫാ ബെന്യാമീന്‍റെ അഞ്ചാമത്തെ പുത്രനും.
3-5 അദ്ദാര്‍, ഗേരാ, അബീഹൂദ്, അബീശൂവാ, നയമാന്‍, അഹോഹ്, ഗേരാ, ശെഫൂഫാന്‍, ഹൂരാം എന്നിവര്‍ ബേലയുടെ പുത്രന്മാര്‍.
6-7 ഇവരായിരുന്നു ഏഹൂദിന്‍റെ പിന്‍ഗാമികള്‍. അവര്‍ ഗേബയില്‍ തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. അവര്‍ തങ്ങളുടെ വീടുകള്‍ വിട്ട് മാനഹത്തിലേക്കു ഓടിക്കപ്പെട്ടു. നയമാന്‍, അഹീയാവ്, ഗേരാ എന്നിവര്‍ ഏഹൂദിന്‍റെ പുത്രന്മാരായിരുന്നു. ഗേരാ അവരെ തങ്ങളുടെ വീടുകളില്‍നിന്നും ഓടിച്ചു. ഹുസ്സയുടെയും അഹീഹൂദിന്‍റെയും പിതാവായിരുന്നു ഗേരാ.
ശഹരയീം മോവാവിലെ തന്‍റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചു. അതിനുശേഷം അയാള്‍ക്ക് മറ്റൊരു ഭാര്യയില്‍ ഏതാനും കുട്ടികളുണ്ടായി. 9-10 ശഹരയീമിന് യോബാബ്, സിബ്യാവ്, മേശാ, മല്‍ക്കാം, യെവൂസ്, സാഖ്യാവ്, മിര്‍മ്മാ എന്നിവര്‍ തന്‍റെ ഭാര്യയായ ഹോദേശില്‍ ജനിച്ചു. അവര്‍ തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. 11 ശഹരയീമിനും ഹൂശീമിനും അബീത്തൂബ്, എല്പയല്‍ എന്നു പേരായ രണ്ടു പുത്രന്മാരുണ്ടായി.
12-13 ഏബെര്‍, മീശാം, ശേമെര്‍, ബെരീയാവ്, ശേമാ എന്നിവര്‍ എല്പയിലിന്‍റെ പുത്രന്മാര്‍. ഓനോവ്, ലോദ് എന്നീ പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള ചെറുപട്ടണങ്ങളും ശേമ പണിയിച്ചു. അയ്യാലോനില്‍ വസിക്കുന്ന കുടുംബങ്ങളുടെ നാഥന്മാരായിരുന്നു ബെരീയാവും ശേമയും. ആ പുത്രന്മാര്‍ ഗത്തില്‍ വസിച്ചിരുന്നവരെ അവിടെ നിന്നും ഒഴിപ്പിച്ചു.
14 ശാശക്, യെരേമോത്ത്, 15 സെബദ്യാവ്, അരാദ്, ഏദെര്‍, 16 മീഖായേല്‍, യിശ്പാ, യോഹാ എന്നിവര്‍ ബെരീയാവിന്‍റെ പുത്രന്മാര്‍. 17 സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെര്‍, 18 യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവര്‍ എല്പായലിന്‍റെ പുത്രന്മാര്‍.
19 യാക്കീം, സിക്രി, സബ്ദി, 20 എലീയേനായി, സില്ലെഥായി, എലീയേല്‍, 21 അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍.
22 യിശ്ഫാന്‍, ഏബെര്‍, എലീയേല്‍, 23 അബ്ദോന്‍, സിക്രി, ഹാനാന്‍, 24 ഹനന്യാവ്, ഏലാം അന്ഥോഥ്യാവ്, 25 യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്‍റെ പുത്രന്മാര്‍. 26 ശംശെരായി, ശെഹര്യാവ്, അഥല്യാവ്, 27 യാരെശ്യാവ്, എലീയാവ്, സിക്രി എന്നിവര്‍ യെരോഹാമിന്‍റെ പുത്രന്മാര്‍.
28 ഇവരെല്ലാം തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. നേതാക്കന്മാരെന്ന നിലയ്ക്കാണ് അവരെ അവരുടെ കുടുംബചരിത്രത്തില്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. അവര്‍ യെരൂശലേമില്‍ വസിച്ചു. 29 യെയീയേല്‍ ആയിരുന്നു ഗിബെയോന്‍റെ പിതാവ്. ഗിബെയോന്‍ പട്ടണത്തിലാണയാള്‍ ജീവിച്ചിരുന്നത്. യെയീയേലിന്‍റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു. 30 അബ്ദോനായിരുന്നു യെയീയേലിന്‍റെ മൂത്തപുത്രന്‍. സൂര്‍, കീശ്, ബാല്‍, നാദാബ്, 31 ഗെദോര്‍, അഹ്യോ, സേഖെര്‍, മിക്ലോത്ത എന്നിവരായിരുന്നു മറ്റു പുത്രന്മാര്‍. 32 മിക്ലോത്തയായിരുന്നു ശിമെയയുടെ പിതാവ്. ഈ പുത്രന്മാരും യെരൂശലേമിലുള്ള തങ്ങളുടെ ബന്ധുക്കള്‍ക്കടുത്തായിരുന്നു വസിച്ചിരുന്നത്.
33 നേര്‍ കീശിന്‍റെ പിതാവ്. കീശ് ശെൌലിന്‍റെ പിതാവ്. ശെൌല്‍ യോനാഥാന്‍, മല്‍ക്കീശൂവാ, അബീനാദാബ്, എശ്-ബാല്‍ എന്നിവരുടെ പിതാവ്. 34 മെരീബ്ബാല്‍ യോനാഥാന്‍റെ പുത്രന്‍. മെരീബ്ബാല്‍ മീഖയുടെ പിതാവ്. 35 പീഥോന്‍, മേലെക്, തരേയ, ആഹാസ് എന്നിവര്‍ മീഖയുടെ പുത്രന്മാര്‍.
36 ആഹാസ് യഹോവദ്ദയുടെ പിതാവ്. യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്. 37 മോസാ ബിനയയുടെ പിതാവ്. രാഫാ ബിനയയുടെ പുത്രന്‍. എലാസാ രാഫയുടെ പുത്രന്‍. ആസേല്‍ എലാസയുടെ പുത്രന്‍.
38 ആസേലിന് ആറു പുത്രന്മാര്‍. അസ്രീക്കാം, ബോഖ്രൂം, യിശ്മായേല്‍, ശെര്യാവ്, ഓബദ്യാവ്, ഹാനാന്‍ എന്നിവര്‍. ഇവരെല്ലാം ആസേലിന്‍റെ പുത്രന്മാരായിരുന്നു.
39 ഏശെക്ക് ആയിരുന്നു ആസേലിന്‍റെ സഹോദരന്‍. ഏശെക്കിന്‍റെ പുത്രന്മാര്‍: ഊലാം ഏശെക്കിന്‍റെ മൂത്തപുത്രന്‍. യെവൂശ് ഏശെക്കിന്‍റെ രണ്ടാമത്തെ പുത്രന്‍. എലീഫേലെത്ത് ഏശെക്കിന്‍റെ മൂന്നാമത്തെ പുത്രന്‍. 40 ഊലാമിന്‍റെ പുത്രന്മാര്‍ വില്ലാളികളായ ശക്തരായ ഭടന്മാരായിരുന്നു. അവര്‍ക്ക് അനേകം പുത്രന്മാരും പൌത്രിമാരും ഉണ്ടായിരുന്നു. ആകെക്കൂടി നൂറ്റന്പത് പുത്രപൌത്രന്മാര്‍. ഇവരെല്ലാവരും ബെന്യാമീന്‍റെ പിന്‍ഗാമികളായിരുന്നു.