9
1 എല്ലാ യിസ്രായേലുകാരുടെയും പേരുകള്‍ അവരുടെ കുടുംബചരിത്രങ്ങളിലെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ആ കുടുംബചരിത്രങ്ങള്‍ ‘യിസ്രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
യെരൂശലേമുകാര്‍
യെഹൂദയിലെ ജനങ്ങള്‍ തടവുകാരാക്കപ്പെടുകയും ബാബിലോണിലേക്കു അയയ്ക്കപ്പെടുകയും ചെയ്തു. അവര്‍ ദൈവത്തോടു വിശ്വസ്തരല്ലായിരുന്നതിനാലാണ് ആ സ്ഥലത്തേക്കു മാറ്റപ്പെട്ടത്.
2 മടങ്ങിവന്ന് തങ്ങളുടെ സ്വന്തം നാട്ടില്‍ വസിച്ച ആദ്യജനത യിസ്രായേലുകാര്‍, പുരോഹിതര്‍, ലേവ്യര്‍, ആലയത്തിലെ ഭൃത്യന്മാര്‍ എന്നിവരായിരുന്നു.
3 യെഹൂദാ, ബെന്യാമീന്‍, എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങളില്‍ നിന്ന് യെരൂശലേമില്‍ വസിച്ചിരുന്നവര്‍ ഇവരൊക്കെയാണ്:
4 ഊഥായി അമ്മീഹൂദിന്‍റെ പുത്രന്‍. അമ്മീഹൂദ് ഒമ്രിയുടെ പുത്രന്‍. ഒമ്രി ഇമ്രിയുടെ പുത്രന്‍. ഇമ്രി ബാനിയുടെ പുത്രന്‍. ബാനി പേരെസിന്‍റെ ഒരു പിന്‍ഗാമി. പേരെസ് യെഹൂദയുടെ പുത്രന്‍.
5 യെരൂശലേമില്‍ വസിച്ചിരുന്ന ശീലോന്യര്‍: മൂത്ത പുത്രനായ അസായാവും അയാളുടെ പുത്രന്മാരും.
6 യെരൂശലേമില്‍ വസിച്ചിരുന്ന സേരഹ്യര്‍: യെയൂവേലും അവരുടെ ചാര്‍ച്ചക്കാരും. ആകെ അറുന്നൂറ്റി തൊണ്ണൂറുപേര്‍.
7 യെരൂശലേമില്‍ വസിച്ചിരുന്ന ബെന്യാമീന്‍ഗോത്രക്കാര്‍: സല്ലൂ മെശുല്ലാമിന്‍റെ പുത്രന്‍. മെശുല്ലാം ഹോദവ്യാവിന്‍റെ പുത്രന്‍. ഹോദവ്യാവ് ഹസ്സെനൂവയുടെ പുത്രന്‍.
8 യിബ്നെയാവ് യെരോഹാമിന്‍റെ പുത്രന്‍. ഏല ഉസ്സിയുടെ പുത്രന്‍. ഉസ്സി മിക്രിയുടെ പുത്രന്‍. മെശുല്ലാം ശെഫത്യാവിന്‍റെ പുത്രന്‍. ശെഫത്യാവ് രെയൂവേലിന്‍റെ പുത്രന്‍. രെയൂവേല്‍ യിബ്നെയാവിന്‍റെ പുത്രന്‍.
9 ബെന്യാമീന്‍ കുടുംബത്തിന്‍റെ ചരിത്രമനുസരിച്ച് യെരൂശലേമില്‍ തൊള്ളായിരത്തി അന്‍പത്താറുപേര്‍ വസിച്ചിരുന്നു. ഇവരെല്ലാം തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു.
10 യെരൂശലേമില്‍ ജീവിച്ചിരുന്ന പുരോഹിതന്മാര്‍ ഇവരാണ്. യെദയാവ്, യെഹോയാരീബ്, യാഖീന്‍,
11 അസര്യാവ്. അസര്യാവ് ഹില്‍ക്കീയാവിന്‍റെ പുത്രന്‍. ഹില്‍ക്കീയാവ് മെശുല്ലാമിന്‍റെ പുത്രന്‍. മെശുല്ലാം സാദോക്കിന്‍റെ പുത്രന്‍. സാദോക്ക് മെരായോത്തിന്‍റെ പുത്രന്‍. മെരായോത്ത് അഹീത്തൂബിന്‍റെ പുത്രന്‍. അഹീത്തൂബ് ആയിരുന്നു ദൈവത്തിന്‍റെ ആലയത്തിലെ പ്രധാന ചുമതലക്കാരാന്‍.
12 യെരോഹാമിന്‍റെ പുത്രന്‍ അദായാവും ഉണ്ടായിരുന്നു. യെരോഹാം പശ്ഹൂരിന്‍റെ പുത്രന്‍. പശ്ഹൂര്‍ മല്‍ക്കീയാവിന്‍റെ പുത്രന്‍. അദീയേലിന്‍റെ പുത്രനായ മയശായിയും ഉണ്ടായിരുന്നു. അദീയേല്‍ യഹ്സേരയുടെ പുത്രന്‍. യഹ്സേര മെശുല്ലാമിന്‍റെ പുത്രന്‍. മെശുല്ലാം മെശില്ലേമിത്തിന്‍റെ പുത്രന്‍. മെശില്ലേമിത്ത് ഇമ്മോരിന്‍റെ പുത്രന്‍.
13 ആയിരത്തി എഴുന്നേറ്ററുപതു പുരോഹിതന്മാരുണ്ടായിരുന്നു. അവര്‍ തങ്ങളുടെ കുടുംബനാഥന്മാരായിരുന്നു. ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷകളുടെ ചുമതലക്കാരായിരുന്നു അവര്‍.
14 യെരൂശലേമില്‍ വസിച്ചിരുന്ന ലേവ്യഗോത്രക്കാര്‍: ഹശ്ശൂബിന്‍റെ പുത്രന്‍ ശെമയ്യാവ്. ഹശ്ശൂബ് അസ്രീക്കാമിന്‍റെ പുത്രന്‍. അസ്രീക്കാം ഹശബ്യാവിന്‍റെ പുത്രന്‍. ഹശബ്യാവ് മെരാര്യരുടെ ഒരു പിന്‍ഗാമി.
15 ബക്ബക്കര്‍, ഹേറെശ്, ഗാലാല്‍, മത്ഥന്യാവ് എന്നിവരും യെരൂശലേമില്‍ ജീവിച്ചിരുന്നു. മത്ഥന്യാവ് മീഖയുടെ പുത്രന്‍. മീഖാ സിക്രിയുടെ പുത്രന്‍. സിക്രി ആസാഫിന്‍റെ പുത്രന്‍.
16 ഓബദ്യാവ് ശെമയ്യാവിന്‍റെ പുത്രന്‍. ശെമയ്യാവ് ഗാലാലിന്‍റെ പുത്രന്‍. ഗാലാല്‍ യെദൂഥൂന്‍റെ പുത്രന്‍. ആസയുടെ പുത്രന്‍ ബേരെഖ്യാവും യെരൂശലേമില്‍ താമസിച്ചിരുന്നു. ആസാ എല്‍ക്കാനയുടെ പുത്രന്‍. എല്‍ക്കാനാ നെതോഫാത്തിനു സമീപമുള്ള ചെറുപട്ടണങ്ങളില്‍ വസിച്ചു.
17 യെരൂശലേമില്‍ വസിച്ചിരുന്ന ദ്വാരപാലകന്മാന്‍: ശല്ലൂം, അക്കൂബ്, തല്‍മോന്‍, അഹീമാന്‍, അവരുടെ ബന്ധുക്കള്‍. ശല്ലൂം ആയിരുന്നു അവരുടെ നേതാവ്.
18 ഇപ്പോള്‍ അവര്‍ കിഴക്കെവശത്ത് രാജാവിന്‍റെ കവാടത്തിന് തൊട്ടടുത്തു നില്‍ക്കുന്നു. അവര്‍ ലേവ്യരുടെ ഗോത്രക്കാരായ ദ്വാരപാലകന്മാരായിരുന്നു.
19 ശല്ലൂം കോരേയുടെ പുത്രന്‍. കോരഹ് എബ്യാസാഫിന്‍റെ പുത്രന്‍. എബ്യാസാവ് കോരഹിന്‍റെ പുത്രന്‍. ശല്ലൂമും അവന്‍റെ സഹോദരന്മാരും ദ്വാരപാലകന്മാരായിരുന്നു. അവര്‍ കോരഹിന്‍റെ കുടുംബക്കാരായിരുന്നു. വിശുദ്ധകൂടാരത്തിന്‍റെ കവാടം കാക്കുകയായിരുന്നു അവരുടെ ജോലി. അവര്‍ക്കുമുന്പ് അവരുടെ പൂര്‍വ്വികര്‍ ചെയ്തതുപോലെ തന്നെയായിരുന്നു അവര്‍ ആ ജോലി നിര്‍വ്വഹിച്ചിരുന്നത്. അവരുടെ പൂര്‍വ്വികര്‍ക്കും വിശുദ്ധകൂടാരത്തിന്‍റെ കവാടം കാക്കുന്ന ജോലിയായിരുന്നു.
20 പണ്ട് ഫീനെഹാസ് ആയിരുന്നു ദ്വാരപാലകന്മാരുടെ ചുമതലക്കാരന്‍. എലെയാസാരിന്‍റെ പുത്രനായിരുന്നു ഫീനെഹാസ്. യഹോവ ഫീനെഹാസിനോടു കൂടെയുണ്ടായിരുന്നു.
21 മെശേലെമ്യാവിന്‍റെ പുത്രനായ സെഖര്യാവ് വിശുദ്ധകൂടാരത്തിന്‍റെ കവാടത്തിലെ ദ്വാരപാലകനായിരുന്നു.
22 വിശുദ്ധ കൂടാരത്തിന്‍റെ കവാടം കാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറ്റിപ്പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നു. അവരുടെ പേരുകള്‍ അവരുടെ ചെറുപട്ടണങ്ങളിലെ കുടുംബചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും ശമൂവേലും ചേര്‍ന്നാണ് അവരെ വിശ്വസ്തരായി തെരഞ്ഞെടുത്തത്.
23 യഹോവയുടെ ഭവനത്തിന്‍റെയും വിശുദ്ധകൂടാരത്തിന്‍റെയും കവാടങ്ങള്‍ കാക്കുന്നതിനുള്ള ഉത്തരവാദിത്വം കാവല്‍ക്കാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കുമായിരുന്നു.
24 കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ നാലു ദിക്കുകളിലും കവാടങ്ങളുണ്ടായിരുന്നു.
25 കാവല്‍ക്കാരുടെ ചെറുപട്ടണങ്ങളില്‍ വസിക്കുന്ന ചാര്‍ച്ചക്കാര്‍ ചില പ്രത്യേകാവസരങ്ങളില്‍ അവരെ സഹായിക്കാനെത്തേണ്ടിയിരുന്നു. ഓരോതവണയും ഏഴു ദിവസം അവര്‍ വന്ന് കാവല്‍ക്കാരെ സഹായിക്കുമായിരുന്നു.
26 എല്ലാ കാവല്‍ക്കാരുടെയും നേതാക്കന്മാരായി നാലു പാറാവുകാരുണ്ടായിരുന്നു. അവര്‍ ലേവ്യരായിരുന്നു. ദൈവത്തിന്‍റെ ആലയത്തിലെ മുറികളും ഖജനാവും സൂക്ഷിക്കുന്ന ജോലിയായിരുന്നു അവരുടേത്.
27 എല്ലാ രാത്രിയിലും അവര്‍ ദൈവത്തിന്‍റെ ആലയത്തില്‍ കാവല്‍നില്‍ക്കും. എന്നും പ്രഭാതത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കുന്ന ജോലിയും അവരുടേതായിരുന്നു.
28 ആലയ ശുശ്രൂഷകള്‍ക്കുപയോഗിക്കുന്ന പാത്രങ്ങളുടെ ചുമതല കാവല്‍ക്കാര്‍ക്കായിരുന്നു. അവ അകത്തേക്കു കൊണ്ടുവരുന്പോള്‍ അവര്‍ പാത്രങ്ങള്‍ എണ്ണും. പുറത്തേക്കു കൊണ്ടുപോകുന്പോഴും അവര്‍ അവ എണ്ണും.
29 മറ്റു ദ്വാരപാലകന്മാര്‍ക്ക് മരസാധനങ്ങളുടെയും വിശുദ്ധ പാത്രങ്ങളുടെയും ചുമതലയായിരുന്നു. മാവ്, വീഞ്ഞ്, എണ്ണ, ധൂപം, വിശിഷ്ടതൈലം എന്നിവയുടെ ചുമതലയും അവര്‍ വഹിച്ചു.
30 എന്നാല്‍ വിശുദ്ധ തൈലം കൂട്ടുന്ന ചുമതല പുരോഹിതന്മാര്‍ക്കായിരുന്നു.
31 ബലികള്‍ക്കായി ഉപയോഗിക്കുന്ന അപ്പം ഉണ്ടാക്കുന്ന ചുമതലക്കാരനായി ലേവ്യനായ മത്ഥിഥ്യാവ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ ശല്ലൂമിന്‍റെ മൂത്തപുത്രനായിരുന്നു. കോരഹ് കുടുംബക്കാരനായിരുന്നു ശല്ലൂം.
32 കോരഹിന്‍റെ കുടുംബക്കാരായ ദ്വാരപാലകന്മാരില്‍ ചിലര്‍ക്ക്, എല്ലാ ശബ്ബത്തിനും മേശമേല്‍ വയ്ക്കാനുള്ള അപ്പമുണ്ടാക്കുന്ന ചുമതലയായിരുന്നു.
33 ഗായകരും കുടുംബനാഥന്മാരുമായ ലേവ്യര്‍ ആലയത്തിലെ മുറികളില്‍ താമസിച്ചു. ആലയത്തില്‍ രാത്രിയും പകലും ജോലികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് മറ്റു ചുമതലകളൊന്നും കൊടുത്തിരുന്നില്ല.
34 ഈ ലേവ്യരെല്ലാവരും തങ്ങളുടെ കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുടുംബചരിത്രങ്ങളില്‍ അവര്‍ കുടുംബത്തലവന്മാരായിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. അവര്‍ യെരൂശലേമില്‍ താമസിച്ചു.
ശെൌല്‍രാജാവിന്‍റെ കുടുംബചരിത്രം
35 യെയീയേല്‍ ഗിബെയോന്‍റെ പിതാവ്. ഗിബെയോന്‍ പട്ടണത്തിലായിരുന്നു യെയീയേല്‍ താമസിച്ചിരുന്നത്. മയഖാ എന്നായിരുന്നു യെയീയേലിന്‍റെ ഭാര്യയുടെ പേര്.
36 അബ്ദോനായിരുന്നു യെയീയേലിന്‍റെ മൂത്ത പുത്രന്‍. സൂര്‍, കീശ്, ബാല്‍, നേര്‍, നാദാബ്,
37 ഗെദോര്‍, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരായിരുന്നു മറ്റു പുത്രന്മാര്‍.
38 മിക്ലോത്ത് ശിമെയാമിന്‍റെ പിതാവ്. യെയീയേലിന്‍റെ കുടുംബം യെരൂശലേമില്‍ അവരുടെ ബന്ധുക്കളുടെ അടുത്താണ് വസിച്ചിരുന്നത്.
39 നേര്‍ കീശിന്‍റെ പിതാവ്. കീശ് ശെൌലിന്‍റെ പിതാവ്. ശെൌല്‍ യോനാഥാന്‍റെയും മല്‍ക്കീശൂവയുടെയും ഏശ്-ബാലിന്‍റെയും പിതാവ്.
40 മെരീബ്ബാല്‍ യോനാഥാന്‍റെ പുത്രന്‍. മെരീബ്ബാല്‍ മീഖയുടെ പിതാവ്.
41 പീഥോന്‍, മേലെക്, തഹ്രേയാ, ആഹാസ് എന്നിവര്‍ മീഖയുടെ പുത്രന്മാര്‍.
42 ആഹാസ് യാദാഹിന്‍റെ പിതാവ്. യാദാഹ്, യാരയുടെ പിതാവ്. യാരാ അലേമെത്തിന്‍റെയും അസ്മാവെത്തിന്‍റെയും സിമ്രിയുടെയും പിതാവ്. സിമ്രി മോസയുടെ പിതാവ്.
43 മോസ ബിനെയയുടെ പിതാവ്. രെഫയാവ് ബിനെയയുടെ പുത്രന്‍. എലാസാരെഫയാവിന്‍റെ പുത്രന്‍. ആസേല്‍ എലയാസായുടെ പുത്രന്‍.
44 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അസ്രീക്കാം, ബൊക്രൂ, യിശ്മായേല്‍, ശെയര്യാവ്, ഓബദ്യാവ്, ഹാനാന്‍ എന്നായിരുന്നു അവരുടെ പേരുകള്‍. അവര്‍ ആസേലിന്‍റെ കുട്ടികളായിരുന്നു.