യോഥാം യെഹൂദയുടെ രാജാവ്
27
1 രാജാവാകുന്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരണം നടത്തി. യെരൂശാ എന്നായിരുന്നു അയാളുടെ അമ്മയുടെ പേര്. സാദോക്കിന്‍റെ പുത്രിയായിരുന്നു യെരൂശാ.
2 യഹോവ ആവശ്യപ്പെട്ട കാര്യങ്ങള്‍ യോഥാം ചെയ്തു. തന്‍റെ പിതാവായ ഉസ്സീയാവ് ചെയ്തതുപോലെതന്നെ അയാള്‍ യഹോവയെ അനുസരിച്ചു. എന്നാല്‍ യോഥാം തന്‍റെ പിതാവിനെപ്പോലെ ധൂപാര്‍ച്ചനയ്ക്കായി യഹോവയുടെ ആലയത്തില്‍ കയറിയില്ല. പക്ഷേ ജനങ്ങള്‍ തെറ്റു ചെയ്യുന്നതു തുടര്‍ന്നു.
3 യഹോവയുടെ ആലയത്തിന്‍റെ മുകളിലത്തെ കാവാടം യോഥാം പുതുക്കി. ഓഫെലിന്‍റെ മതിലില്‍ അയാള്‍ കുറേപണികള്‍ നടത്തി.
4 യെഹൂദയിലെ മലന്പ്രദേശത്ത് യോഥാം പട്ടണങ്ങള്‍ പണിയുകയും ചെയ്തു. വനത്തില്‍ യോഥാം കോട്ടകളും ഗോപുരങ്ങളും നിര്‍മ്മിച്ചു.
5 അമ്മോന്യരുടെ രാജാവിനോടും അയാളുടെ സേനയോടും ഏറ്റുമുട്ടി യോഥാം അവരെ തോല്പിച്ചു. അതിനാല്‍ അമ്മോന്യര്‍ യോഥാമിന് മൂന്നുവര്‍ഷത്തേക്കു വര്‍ഷം തോറും നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതന്പും പതിനായിരം കോര്‍ യവവും നല്‍കി.
6 തന്‍റെ ദൈവമാകുന്ന യഹോവയെ വിശ്സ്തതയോടെ അനുസരിച്ചതിനാല്‍ യോഥാം ശക്തനായി.
7 യോഥാമിന്‍റെ മറ്റു പ്രവൃത്തികളും അയാള്‍ ചെയ്ത യുദ്ധങ്ങളും ‘യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
8 രാജാവാകുന്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. പതിനാറു വര്‍ഷം അയാള്‍ യെരൂശലേമില്‍ ഭരിച്ചു.
9 പിന്നെ, യോഥാം മരിക്കുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ജനങ്ങള്‍ അയാളെ ദാവീദിന്‍റെ നഗത്തിലാണ്* ദാവീദിന്‍റെ നഗരം യെരൂശലേമിന്‍റെ മറ്റൊരു പേര്. സംസ്കരിച്ചത്. യോഥാമിന്‍റെ സ്ഥാനത്ത് യോഥാമിന്‍റെ പുത്രനായ ആഹാസ് രാജാവായി.