സ്ത്രീയും മഹാസര്‍പ്പവും
12
1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു മഹാത്ഭുതം പ്രത്യക്ഷപ്പെട്ടു സൂര്യനെ വസ്ത്രമാക്കിയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. ചന്ദ്രന്‍ അവളുടെ പാദത്തിനടിയിലായിരുന്നു. പന്ത്രണ്ടു നക്ഷത്രങ്ങളുള്ള ഒരു കിരീടം അവള്‍ തലയില്‍ അണിഞ്ഞിരുന്നു.
2 അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവസമയമടുത്തതിനാല്‍ അവള്‍ വേദന കൊണ്ടു കരഞ്ഞു.
3 പിന്നീട് മറ്റൊരു അത്ഭുതവും സ്വര്‍ഗ്ഗത്തില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ചുവന്ന മഹാസര്‍പ്പവുമുണ്ടായിരുന്നു. മഹാസസര്‍പ്പത്തിന് ഏഴു തലയും ഓരോ തലയിലും ഏഴു കിരീടം വീതവും ഉണ്ടായിരുന്നു. മഹാസര്‍പ്പത്തിന് പത്തു കൊന്പും ഉണ്ടായിരുന്നു.
4 മഹാസര്‍പ്പം അതിന്‍റെ വാലുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ അടിച്ചുവാരി ഭൂമിയിലേക്കിട്ടു. മഹാസര്‍പ്പം, പ്രസവമടുത്ത ആ സത്രീയുടെ മുന്പില്‍ നിന്നു. പ്രസവിച്ചാലുടന്‍ കുട്ടിയെ തിന്നുകയായിരുന്നു ആ മഹാസര്‍പ്പത്തിന്‍റെ ലക്ഷ്യം.
5 അവള്‍ ഒരു പുത്രന്, ഒരാണ്‍കുട്ടിക്ക് ജന്മമരുളി. അവന്‍ ഒരു ഇരുന്പുവടി കൊണ്ട് എല്ലാ രാജ്യങ്ങളെയും ഭരിക്കും. അവളുടെ കുഞ്ഞ് ദൈവത്തിലേക്കും അവന്‍റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു.
6 ദൈവം അവള്‍ക്കു വേണ്ടി തയ്യാറാക്കിയ മരുഭൂമിയിലെ ഒരിടത്തേക്ക് അവള്‍ ഓടിപ്പോയി. അവിടെ അവള്‍ ആയിരത്തിരുന്നറ്ററുപതു ദിവസം പുലര്‍ത്തപ്പെടും.
7 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മീഖാ യേലും* മീഖായേല്‍ പ്രധാനദൂതന്‍ - ദൈവത്തിന്‍റെ മാലാഖമാരുടെ നേതാവ് (യൂദാ.9). അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തെ നേരിട്ടു. മഹാസര്‍പ്പവും അതിന്‍റെ ദൂതരും തിരിച്ചും യുദ്ധം ചെയ്തു.
8 എന്നാല്‍ മഹാസര്‍പ്പം അത്രശക്തനായിരുന്നില്ല. മഹാസര്‍പ്പത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥലം നഷ്ടപ്പെട്ടു.
9 മഹാസര്‍പ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. (പിശാച് അഥവാ സാത്താന്‍ എന്നും വിളിക്കപ്പെടുന്ന പഴയ പാന്പാണ് ആ മഹാസര്‍പ്പം. ലോകത്തെയാകെ പാപത്തിലേക്കു നയിക്കുന്നവന്‍.) മഹാസര്‍പ്പവും അവനോടൊപ്പം അവന്‍റെ ദൂതന്മാരും ഭൂമിയിലേക്കെറിയപ്പെട്ടു.
10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ഉഗ്രശബ്ദം കേട്ടു, “നോക്കൂ, ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ പരമാധികാരവും ഇതാ കൈവന്നിരിക്കുന്നു. നമ്മുടെ സഹോദരന്മാരെ കുറ്റപ്പെടുത്തിയവന്‍ പുറത്താക്കപ്പെട്ടതിനാലാണിതൊക്കെ കൈവന്നത്. നമ്മുടെ സഹോദരന്മാരെ നമ്മുടെ ദൈവത്തോട് അവന്‍ രാപകല്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
11 കുഞ്ഞാടിന്‍റെ രക്തം കൊണ്ടും തങ്ങളുടെ തന്നെ സത്യവചനങ്ങള്‍ കൊണ്ടും നമ്മുടെ സഹോദരന്മാര്‍ അവനെ തോല്പിച്ചു. അവര്‍ തങ്ങളുടെ ജീവനെ അത്ര സ്നേഹിച്ചില്ല. അവര്‍ മരണത്തെ ഭയന്നില്ല.
12 അതിനാല്‍ സ്വര്‍ഗ്ഗമേ, സ്വര്‍ഗ്ഗവാസികളേ സന്തോഷിക്കുക. പക്ഷേ ഭൂമിയ്ക്കും സമുദ്രത്തിനും ദുരിതം; എന്തെന്നാല്‍ പിശാച് നിന്നിലേക്കു ഇറങ്ങിവന്നിരിക്കുന്നു. ക്രോധത്താല്‍ നിറഞ്ഞവനാണു പിശാച്. തന്‍റെ സമയം തുച്ഛമാണെന്നവന്‍ അറിയുന്നു.”
13 താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടതാണെന്ന് മഹാസര്‍പ്പം മനസ്സിലാക്കി. അതിനാലവന്‍ ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയുടെ പിന്നാലെ പാഞ്ഞു.
14 എന്നാല്‍ ആ സ്ത്രീയ്ക്ക് വലിയ പരുന്തിന്‍റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് തനിക്കായൊരുക്കപ്പെട്ട മരുഭൂമിയിലേക്കു പറക്കാന്‍ കഴിഞ്ഞു. അവിടെ അവള്‍ മൂന്നരവര്‍ഷം പരിപാലിക്കപ്പെടും. അവിടെയവള്‍ മഹാസര്‍പ്പത്തില്‍ നിന്നും അകന്നിരിക്കും.
15 അപ്പോള്‍ മഹാസര്‍പ്പം തന്‍റെ വായില്‍ നിന്നും നദിപ്രവാഹത്തിനു സമാനമായി ഭാരിച്ച അളവില്‍ വെള്ളം ഒഴുക്കി. ജനപ്രവാഹത്തില്‍ പെട്ട് അവള്‍ ഒഴുകി പോകും വിധം അവളുടെ നേര്‍ക്കാണ് മഹാസര്‍പ്പം വെള്ളം ഒഴുക്കിയത്.
16 പക്ഷേ ഭൂമി അവളെ സഹായിച്ചു. ഭൂമി തന്‍റെ വായ് പിളര്‍ന്ന് മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നൊഴുകിയ ജലമാകെ കുടിച്ചു വറ്റിച്ചു.
17 അതോടെ മഹാസര്‍പ്പത്തിന് ആ സ്ത്രീയോടുള്ള കോപം വര്‍ദ്ധിച്ചു. മഹാസര്‍പ്പം അവളുടെ മറ്റു മക്കളോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവിടം വിട്ടുപോയി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നവരും യേശു പഠിപ്പിച്ച സത്യം സ്വീകരിച്ചവരുമാണവളുടെ മക്കള്‍.
18 മഹാസര്‍പ്പം കടല്‍പ്പുറത്തു നിലയുറപ്പിച്ചു.