2 ശമൂവേല്‍
ശെൌലിന്‍റെ മരണത്തെപ്പറ്റി ദാവീദ് അറിയുന്നു
1
അമാലേക്യരെ തോല്പിച്ചതിനുശേഷം ദാവീദ് സിക് ലാഗിലേക്കു മടങ്ങി. ശെൌല്‍ കൊല്ല പ്പെട്ടയു ട നെ ആയിരുന്നു അത്. ദാവീദ് അവിടെ രണ്ടു ദിവസം തങ് ങി. അനന്തരം മൂന്നാം ദിവസം ഒരു യുവസൈനികന്‍ സി ക്ലാഗിലേക്കു വന്നു. ശെൌലിന്‍റെ പാളയത്തില്‍ നിന് നായിരുന്നു അയാള്‍ വന്നത്. അയാളുടെ വസ്ത്രങ്ങള്‍ കീ റിയിരുന്നു. അയാളുടെ തലയില്‍ചെളിപുരണ്ടുമിരുന്നു* അയാളുടെ ٹ പുരണ്ടുമിരുന്നു അയാള്‍ വളരെ ദു:ഖിതനായിരുന്നുവെന്നാണിതു കാണിക്കുന്നത്. . അയാള്‍ ദാവീദിന്‍റെയടുത്തു വന്ന് മുഖം നിലത്തമര്‍ത്തി നമസ്കരിച്ചു.
ദാവീദ് അയാളോടു ചോദിച്ച, “നീ എവിടെ നിന്നാ ണു വരുന്നത്?”അയാള്‍ ദാവീദിനോടു പറഞ്ഞു, യിസ്രാ യേലുകാരുടെ പാളയത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.” ദാവീദ് അയാളോടു ചോദിച്ചു, “യുദ്ധത്തില്‍ ആരാണ് ജ യിച്ചതെന്ന് ദയവായി എന്നോടു പറയൂ.”അയാള്‍ മറുപ ടി പറഞ്ഞു, “നമ്മുടെ ആള്‍ക്കാര്‍ യുദ്ധരംഗത്തുനിന്നും ഓടിപ്പോയി. അനേകം പേര്‍ യുദ്ധഭൂമിയില്‍ വീണു മരി ച്ചു. ശെൌലും അവന്‍റെ പുത്രന്‍ യോനാഥാനും മരിച് ചു.” ദാവീദ്ആയുവസൈനികനോ ടുചോദിച്ചു,ശെൌ ലുംഅവന്‍റെപുത്രന്‍യോനാഥാനുംമരിച്ചുവെന്ന്നിനക്കെങ്ങനെ അറിയാം?”
യുവസൈനികന്‍ പറഞ്ഞു, “ഞാന്‍ ഗില്‍ബോവാ മല യിലെത്താനിടയായി. ശെൌല്‍ തന്‍റെ കുന്തത്തില്‍ ചാരി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഫെലിസ്ത്യരുടെ തേരുകളും കുതിരപ്പടയാളികളും ശെൌലിനോടടുത്തു കൊണ്ടിരു ന്നു. ശെൌല്‍ പിന്തിരിഞ്ഞു നോക്കിയപ്പോള്‍ എന് നെ കണ്ടു. അയാള്‍ എന്നെ വിളിച്ചു. ഞാന്‍ വിളി കേട്ടു. അപ്പോള്‍ ഞാന്‍ ആരാണെന്ന് ശെൌല്‍ എന്നോടു ചോ ദിച്ചു. ഒരു അമാലേക്യനാണെന്നു ഞാനവനോടു പറഞ് ഞു. അപ്പോള്‍ ശെൌല്‍ പറഞ്ഞു, ‘ദയവായി എന്നെ കൊല്ലൂ. എനിക്കു വല്ലാതെ മുറിവേറ്റിരിക്കുന്നു. മര ണാസന്നനായിട്ടും ഞാന്‍ ചാകുന്നില്ല.’ 10 അയാളുടെ മു റിവുകള്‍ കണ്ടപ്പോള്‍ അയാള്‍ മരണാസന്നനായി എന്ന് എനിക്കു ബോധ്യമായി. അതിനാല്‍ ഞാന്‍ അയാളെ വധി ച്ചു.അനന്തരംഞാന്‍അയാളുടെകിരീടവുംകൈവളയുംഊരിയെടുത്തു. അത് ഞാന്‍ അങ്ങയ്ക്കായി കൊ ണ്ടുവ ന് നി ട്ടുണ്ട് പ്രഭോ!”
11 തീവ്രദുഃഖം പ്രകടിപ്പിക്കുന്നതിന് ദാവീദ് തന്‍റെ വസ്ത്രങ്ങള്‍വലിച്ചുകീറി.ദാവീദിനോടൊപ്പമുണ്ടായിരുന്നവരും അങ്ങനെ തന്നെ ചെയ്തു. 12 അവര്‍ വളരെ ദുഃഖിതരായി കരഞ്ഞു. വൈകുന്നേരംവരെ അവരൊന്നും കഴിച്ചില്ല. ശെൌലിന്‍റെയും യോനാഥാന്‍റെയും മരണ ത്തില്‍ അവര്‍ കരഞ്ഞു. യഹോവയുടെ കൊല്ലപ്പെട്ട ജനതയ്ക്കും യിസ്രായേലിനും വേണ്ടി ദാവീദും അവന്‍റെ യാളുകളും കരഞ്ഞു. ശെൌലും അയാളുടെ പുത്രന്‍ യോ നാഥാനും അനവധി യിസ്രായേലുകാരും യുദ്ധത്തില്‍ മരി ച്ചതുകൊണ്ടാണവര്‍ കരഞ്ഞത്.
അമാലേക്യനെ വധിക്കാന്‍ ദാവീദു കല്പിക്കുന്നു
13 അനന്തരം ശെൌലിന്‍റെ മരണവാര്‍ത്ത തന്നെ അറി യിച്ച ഭടനുമായി ദാവീദ് സംസാരിച്ചു. ദാവീദു ചോ ദി ച്ചു, “നീ എവിടെ നിന്നാണു വരുന്നത്?”യുവഭടന്‍ മറു പടിപറഞ്ഞു,ഞാനൊരുപരദേശിയുടെപുത്രനാണ്.ഞാനൊരു അമാലേക്യനാണ്.” 14 ദാവീദ് യുവഭടനോടു ചോദി ച് ചു,യഹോവയുടെഅഭിഷിക്തരാജാവിനെവധിക്കാന്‍നിനക്കു ഭയമുണ്ടാകാഞ്ഞതെന്ത്?”
15-16 ദാവീദ് അമാലേക്യനോടു തുടര്‍ന്നു പറഞ്ഞു, “നി ന്‍റെമരണത്തിനുനീതന്നെഉത്തരവാദിയാകുന്നു.യഹോവയുടെ അഭിഷിക്തരാജാവിനെനീവധിച്ചുവെന്നനിന്‍റെ വാക്കുകള്‍തന്നെനീകുറ്റവാളിയാണെന്നുതെളിയിക്കുന്നു.”അനന്തരംതന്‍റെഒരുയുവഭടനെവിളിച്ചിട്ട്അമാലേക്യനെവധിക്കാന്‍ദാവീദുകല്പിച്ചു.അങ്ങനെയിസ്രായേലുകാരനായ യുവാവ് അമാലേക്യനെ വധിച്ചു.
ശെൌലിനെയും യോനാഥാനെയുംപറ്റി ദാവീദിന്‍റെ വിലാപഗാനം
17 ശെൌലിനെയും അയാളുടെ പുത്രന്‍ യോനാഥാ നെ യും പറ്റി ദാവീദ് ഒരു വിലാപഗാനം പാടി. 18 യെഹൂദയിലെ ജനങ്ങളെ മുഴുവന്‍ ആ ഗാനം പഠിപ്പിക്കാന്‍ ദാവീദ് തന്‍ റെയാളുകളോടു കല്പിച്ചു. വില്ല് എന്നാണ് ഈ ഗാനത് തിന്‍റെ പേര്. ശൂരന്മാരുടെ പുസ്തകത്തില്‍ ഇത് എഴുതപ് പെട്ടിട്ടുണ്ട്.
19 , നിന്‍റെ സൌന്ദര്യം മലകളില്‍ നശിപ് പിക്കപ് പെ ട്ടു. ഓ! ആ വീരന്മാര്‍ എങ്ങനെ വീണു. 20 ആ വാര്‍ത്ത ഗത് തില്‍പറയരുത്.അസ്കെലോനിലെതെരുവുകളില്‍അതുവിളിച്ചുപറയരുത്.ആഫെലിസ്ത്യനഗരങ്ങള്‍സന്തോഷിക്കും! ആ പട്ടണങ്ങളിലെ വിദേശികള്‍ സന്തുഷ്ടരാകും. 21 ഗില്‍ബോവാപര്‍വ്വതങ്ങള്‍ക്കുമേല്‍ മഴയോ മഞ്ഞോ വീഴാതിരിക്കട്ടെ. ആ വയലുകളില്‍നിന്നും വഴിപാടു ക ളൊന്നുംവരാതിരിക്കട്ടെ.വീരന്മാരുടെപരിചകള്‍അവിടെതുരുന്പിച്ചു.ഇല്ല,ശെൌലിന്‍റെപരിചയില്‍എണ്ണയിട്ടില്ല. 22 യോനാഥാന്‍റെ വില്ല് അതിന്‍റെ പങ്ക് ശത് രുക്കളെ വധിച്ചു.ശെൌലിന്‍റെവാള്‍അതിന്‍റെപങ്കിനെ വധിച്ചു! മരിച്ചവരുടെ ദേഹത്തുനിന്നും അവര്‍ രക്തം ചിതറിച്ചു. ശക്തരുടെ മേദസ്സിലേക്കു അവര്‍ വെട്ടി.
23 ശെൌലും യോനാഥാനും ജീവിതത്തില്‍ പരസ്പരം സ്നേഹിച്ചാഹ്ലാദിച്ചു. മരണത്തിനുപോലും അവരെ വേര്‍പെടുത്താനായില്ല! കഴുകന്മാരെക്കാള്‍ വേഗത യു ള്ളവരായിരുന്നുഅവര്‍.സിംഹങ്ങളെക്കാള്‍കരുത്തരായിരുന്നു അവര്‍. 24 യിസ്രായേല്‍പുത്രിമാരേ, ശെൌലിനു വേ ണ്ടി കരയുക. ശെൌല്‍ നിങ്ങള്‍ക്കു മനോഹരമായ ചുവ ന്ന വസ്ത്രങ്ങള്‍ തന്നു. നിങ്ങളുടെ വസ്ത്ര ങ്ങളി ലവ ന്‍ സ്വര്‍ണ്ണ അലുക്കുകള്‍ പിടിപ്പിച്ചു.
25 യുദ്ധത്തില്‍ കരുത്തര്‍ വീണു. ഗില്‍ബോവയുടെ കു ന്നില്‍ യോനാഥാന്‍ മരിച്ചു.
26 എന്‍റെ സഹോദരനായ യോനാഥാനേ, നിന്‍റെ നഷ്ടം എനിക്കെത്ര വലുതാണ്! നിന്നോടൊപ്പമുള്ള ജീവിതം ഞാനത്രമാത്രംആസ്വദിച്ചു.നിനക്കെന്നോടുണ്ടായിരുന്നസ്നേഹംസ്ത്രീകളുടെസ്നേഹത്തെക്കാള്‍വലുതായിരുന്നു. 27 കരുത്തര്‍ യുദ്ധത്തില്‍ വീണു. യുദ്ധോ പകരണ ങ്ങള്‍ നശിച്ചു.”