അവള്‍ പറയുന്നു
3
1 രാത്രിയില്‍ ഞാന്‍ കിടക്കയില്‍
എന്‍െറ പ്രി യനെ തിരഞ്ഞു.
ഞാനവനായി തിരഞ്ഞു വെങ്കിലും
കണ്ടെത്താനായില്ല!
2 ഞാന്‍ ഉടന്‍ ഉണര്‍ന്ന് നഗരത്തില്‍ പരതും!
തെരുവുകളിലും വിശാലസ്ഥലങ്ങളിലും
എന്‍െറ പ്രിയനെ ഞാന്‍ തേടും.
ഞാന്‍ അവ നായി തെരഞ്ഞുവെങ്കിലും
കണ്ടെത്താനായില്ല!
3 നഗരത്തില്‍ കവാത്തു നടത്തുന്ന ഭടന്മാര്‍ എന്നെ കണ്ടുമുട്ടി.
“എന്‍െറ പ്രിയനെ നിങ്ങള്‍ കണ്ടുവോ?”എന്നു ഞാനവരോടു ചോദിച്ചു.
4 എന്‍െറ പ്രിയനെ ഞാന്‍ കണ്ടെത്തിയ പ്പോള്‍
കാവല്‍ക്കാരുടെയടുത്തു നിന്ന് ഞാന്‍ മാറിയതേയുള്ളു.
ഞാനവനെ തടഞ്ഞു നിര്‍ ത്തി, എന്‍െറ അമ്മയുടെ വീട്ടിലേക്കു നയിച്ചു.
എന്‍െറ അമ്മ എന്നെ പ്രസവിച്ച മുറിയില്‍ അവനെ എത്തിക്കുംവരെ
ഞാനവനെ പോകാ നനുവദിച്ചില്ല.
അവള്‍ യെരൂശലേം പുത്രിമാരോട്
5 യെരൂശലേം പുത്രിമാരേ,
കാലമാകുന്നതിനു മുന്‍പേ എന്‍െറ സ്നേഹത്തെ തട്ടിയുണര്‍ത്തി
സ്നേഹത്തെ ഇളക്കി വിടുകയില്ലെന്ന്
കാട്ടു കലമാനുകളുടെയും പേടമാനുകളുടെയും പേരില്‍
എന്നോടു പ്രതിജ്ഞ ചെയ്യുമോ?
അവനും വധുവും
6 ധാരാളം ആളുകള്‍ക്കൊപ്പം
മരുഭൂമിയില്‍ നിന്നും
വരുന്നവള്‍ ആരാണ്?
എരിയുന്ന മൂരും കുന്തിരിക്കവും സുഗന്ധവസ്തുക്കളും പടര്‍ ത്തുന്ന പുകമേഘങ്ങള്‍ പോലെ
അവരുടെ പിന്നില്‍ പൊടിപടലമുയരുന്നു.
7 ശലോമോന്‍െറ പല്ലക്കു കണ്ടാലും.
യിസ്രാ യേലിന്‍െറ കരുത്തരായ അറുപതു ഭടന്മാര്‍
അതിന് അകന്പടി നില്‍ക്കുന്നു.
8 രാത്രിയുടെ ഏതപകടത്തെയും നേരിടാന്‍ തയ്യാറായി
അവരുടെ പാര്‍ശ്വങ്ങളില്‍ വാള്‍ തൂങ്ങിക്കിടക്കുന്നു.
അവരെല്ലാം പരിശീലനം സിദ്ധിച്ച പോരാളികളാണ്.
9 ശലോമോന്‍രാജാവ് ലെബാനോനില്‍ നിന്നു കൊണ്ടുവന്ന തടികൊണ്ട്,
തനിക്കായൊരു പല്ല ക്കു നിര്‍മ്മിച്ചു.
10 വെള്ളിക്കഴകളും സ്വര്‍ണ്ണച്ചാരും ആയിരുന്നു അതിന്‍േറത്.
ഇരിപ്പിടമാകട്ടെ കരിഞ്ചുവപ്പു ചേലയാല്‍ പൊതിഞ്ഞതും.
യെരൂശലേം പുത്രി മാര്‍ സ്നേഹപൂര്‍വം തുന്നിച്ചേര്‍ത്തതുമാണ് ആ ചേല.
11 സീയോന്‍ പുത്രിമാരേ, വരൂ!
ശലോമോന്‍ രാജാവിനെ വന്നു കണ്ടാലും.
അവന്‍ അത്യധി കമായി ആനന്ദം പൂണ്ട,
അവന്‍െറ വിവാഹ ദിനത്തില്‍
അവന്‍െറ അമ്മ അവനെ അണിയി ച്ച കിരീടം കണ്ടാലും!