ചോദ്യം: വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്?
ഉത്തരം:
മറ്റെല്ലാ ലൈംഗീക പാപങ്ങളെപ്പോലെ തന്നെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെയും വേദപുസ്തകം തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു (പ്രവ.15:20; റോമ.1:29; 1കൊരി.5:1; 6:13,18; 2കൊരി.12:21; ഗലാ.5:19; എഫേ.5:3; കൊലോ.3:5; 1തെസ്സ.4:3; യൂദ.വാക്യം 7). വിവാഹത്തിനു മുമ്പ് ലൈഗീക ബന്ധം പൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം വ്യഭിചാരം പോലെയോ മറ്റു ലൈഗീക പാപങ്ങളെപ്പോലെയോ തന്നെ തെറ്റാണെന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്; കാരണം അത് ഒരാളുടെ ജീവിതപങ്കാളിയുമായുള്ള ലൈംഗീക ബന്ധമല്ലല്ലോ. ഭാര്യാഭര്‍ത്തക്കന്‍മാര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തെ മാത്രമേ ദൈവം അനുവദിച്ചിട്ടുള്ളു (എബ്രാ. 13:4).
പല രാജ്യങ്ങളിലും വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം ഇന്ന് ഒരു സാധാരണ കാര്യമായിത്തീര്‍ന്നിരിക്കയാണ്. പലപ്പോഴും ലൈംഗീകതയെ ഉല്ലാസതതിുനായിട്ടല്ലാതെ പ്രജനനത്തിനായി കാണാത്തതാണ് അതിന്റെ പ്രധാന കാരണം. ലൈംഗീകതയില്‍ സുഖവും ഉല്ലാസവും ഉണ്ട് എന്നതില്‍ സംശയമില്ല. അതങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും ലൈംഗീകതയിലെ സുഖം വിവാഹത്തിന്റെ പരിധിക്കുള്ളില്‍ അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗീകതയുടെ പരമപ്രധാനമായ ഉദ്ദേശം ഉല്ലാസമല്ല പ്രജനനമാണ്. വിവാഹത്തിനു മുമ്പ് ലൈംഗീക ബന്ധം ദൈവം അനുവദിക്കാതിരിക്കുന്നതിന്റെ കാരണം മനുഷവര്‍ഗ്ഗത്തെ ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തില്‍ നിന്നും ആവശ്യമില്ലാത്ത കുഞ്ഞുങ്ങളുടെ ജനനത്തില്‍ നിന്നും തടയുവാനല്ലാതെ സുഖം അനുഭവിക്കുന്നതിനെ തടയുവാനല്ല.
ദൈവം ആഗ്രഹിക്കുന്നതു പോലെയുള്ള ലൈംഗീക ജീവിതമാണ് മനുഷന്‍ നയിച്ചിരുന്നതെങ്കില്‍ നാം അധിവസിക്കുന്ന ഈ ഭൂമി ഇന്നത്തേതില്‍ നിന്ന് എത്ര അധികം വ്യത്യസ്തമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. ലൈംഗീക രോഗങ്ങള്‍ ഒന്നും ഇല്ലാത്ത, അവിവാഹിതരായ മാതാക്കള്‍ ഇല്ലാത്ത, അനാവശ്യമായ ഗര്‍ഭധാരണവും ഗര്‍ഭച്ഛിദ്രവും ഇല്ലാത്ത ഒരു ലോകമായിരിക്കും അത്. വിവാഹത്തിനു മുമ്പ് പൂര്‍ണ്ണ ലൈംഗീകവര്‍ജ്ജനം മാത്രമാണ് ദൈവം ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ലൈംഗീകവര്‍ജ്ജനം ജീവനെ രക്ഷിക്കുന്നു, കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നു, ലൈംഗീകതക്ക് അതിന്റേതായ മാറ്റും മഹത്വവും കൊടുക്കുന്നു; ഇതിലൊക്കെയുപരി മനുഷന് ലൈംഗീകത ദാനമായി കൊടുത്ത ദൈവത്തിന് മഹത്വവും ലഭിക്കുന്നു.
ചോദ്യം: അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
ഉത്തരം:
അന്യ ജാതിയില്‍ നിന്ന് വിവാഹം പാടില്ല എന്ന് പഴയ നിയമം പഠിപ്പിക്കുന്നു (ആവ.7:3-4). വിഗ്രഹ ആരാധനക്കാരായ പുറജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദൈവജനത്തെ അവര്‍ വഴി തെറ്റിക്കും എന്നതായിരുന്നു അതിനു കാരണം. അതുപോലെ പുതിയനിയമത്തിലും വിവാഹബന്ധത്തില്‍ വിലക്കു കല്‍പിച്ചിട്ടുണ്ട്. അത് വെറും ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലല്ല. "നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്; നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന് ഇരുളിനോട് എന്താണ് കൂട്ടായ്മ?" (2കൊരി. 6:14). ഏകദൈവ വിശ്വാസികളായിരുന്ന യിസ്രയേല്യര്‍ അവിശ്വാസികളായ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നു പറഞ്ഞിരുന്നതുപോലെ സത്യദൈവവിശ്വാസികളായ ക്രിസ്ത്യാനികളും അവിശ്വാസികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നതാണ് കല്‍പന. അല്‍പം കൂടെ വ്യക്തമായിപ്പറഞ്ഞാല്‍ അന്യവംശക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല.
ഒരു വ്യക്തിയെപ്പറ്റി നാം തീരുമാനിക്കേണ്ടത് തന്റെ ശരീര നിറത്തിന്റെ അടിസ്ഥാനത്തിലല്ല; സ്വഭാവത്തിന്റെ അടിസ്ഥനത്തിലാണ്. ശരീര നിറത്തിന്റേയോ മറ്റേതെങ്കിലും ഭൌമീക കാര്യത്തിന്റേയോ അടിസ്ഥനത്തില്‍ നാം മുഖപക്ഷം കാണിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോ.2:1-10, ഒന്നാം വാക്യവും ഒന്‍പതാം വാക്യവും പ്രത്യേകം ശ്രദ്ധിക്കുക). ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വറും ഭൌമീക കാര്യങ്ങളെ ആശ്രയിച്ചായിരിക്കരുത്. ക്രിസ്തുവില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്നാണ് ആദ്യമായി ഉറപ്പു വരുത്തേണ്ടത് (യോഹ.3:3-5). മിശ്രവിവാഹം ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; വിവാഹം ദൈവസന്നിധിയില്‍ ആലോചിച്ച് പ്രര്‍ത്ഥിച്ച് ദൈവഹിതം മനസ്സിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ്. വെറും ഭൌമീകമല്ല ആത്മീയകാര്യത്തിനാണ് മുന്‍ ഗണന കൊടുക്കേണ്ടത്.
മിശ്രവിവാഹം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണെന്നതില്‍ സംശയമില്ല. കാരണം മിശ്രവിവാഹിതര്‍ക്ക് തമ്മില്‍ തമ്മില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്നു മാത്രമല്ല ചുറ്റുപാടുമുള്ളവരും ചിലപ്പോള്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുവാന്‍ അല്‍പം മടി കാണിച്ചു എന്നുവന്നേക്കാവുന്നതാണ്. ചിലര്‍ക്ക് സ്വന്തകുടുംബങ്ങളില്‍ നിന്നു തന്നെ അവഗണനയും പുച്ഛവും സഹിക്കേണ്ടി വരും. ചിലപ്പോള്‍ അവരുടെ മക്കളേയും മക്കളുടെ ഭാവിയേയും ഇത് ബാധിച്ചു എന്നു വരാവുന്നതാണ്. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധയോടെ പരിഗണിച്ച ശേഷമേ ഒരു മിശ്രവിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളു. എന്നാല്‍ വേദപുസ്തകം മിശ്രവിവാഹത്തെ വിലക്കിയിട്ടില്ല എന്ന് മറക്കരുത്.
ചോദ്യം: ഒരു ക്രിസ്തീയ വിശ്വാസി ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നത് ശരിയാണോ?
ഉത്തരം:
ഒരു അവിശ്വാസിയെ വിവാഹം കഴിക്കുക എന്നത് ഒരു വിശ്വാസിക്ക് അനുവദനീയ കാര്യമായി വേദപുസ്തകം പറയുന്നില്ല. ഒരു അവിശ്വാസിയുമായി "ഇണയല്ലാപ്പിണ കൂടരുത്" എന്ന് 2കൊരി.6:14 പറയുന്നു. ഇത് ഒരേ നുകത്തില്‍ സമമല്ലാത്ത രണ്ടു കാളകളെ ചേര്‍ത്ത് കെട്ടിയിരിക്കുന്നതിനോട് താരതമ്യപ്പെടുത്തിയിരിക്കയാണ്. ഒരുമിച്ച് ഭാരം ചുമക്കുന്നതിനു പകരം അവ തമ്മില്‍ പൊരുതുവാനാണ് സാധ്യത കൂടുതല്‍ ഉള്ളത്. ഈ വേദഭാഗത്ത് വിവാഹവിഷയമല്ല പരാമര്‍ശിച്ചിരിക്കുന്നത് എങ്കിലും വിവാഹത്തോടുള്ള ബന്ധത്തില്‍ ഇത് വളരെ അര്‍ത്ഥവത്താണ്. കീഴെ വായിക്കുമ്പോള്‍ ക്രിസ്തുവിനും പിശാചിനും തമ്മില്‍ പൊരുത്തം ഇല്ല എന്ന് കാണുന്നു. വിശ്വാസിക്കും അവിശ്വാസിക്കും തമ്മില്‍ വിവാഹം നടന്നാല്‍ ആത്മീയ ഐക്യത്തിന് സാധ്യത ഒരിക്കലും ഉണ്ടായിരിക്കയില്ല. വിശ്വാസികളുടെ ശരീരങ്ങള്‍ ദൈവാത്മാവിന്റെ മന്ദിരം ആകുന്നു എന്ന കാര്യം പൌലോസ് അതിനു ശേഷം ഓര്‍പ്പിച്ചിരിക്കുന്നു (2കൊരി.6:15-17). അതുകൊണ്ട് വിശ്വാസികള്‍ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ലോകത്തില്‍ നിന്ന് വേര്‍പെട്ടിരിക്കണം എന്നത് വസ്തുതയാണ്. മറ്റേതു വിഷയത്തില്‍ ഇത് പ്രായോഗികം ആക്കിയില്ലെങ്കിലും രണ്ടു പേര്‍ തമ്മില്‍ ഏറ്റവും അടുത്തു ഇടപെടുവാന്‍ പോകുന്ന വിവാഹവിഷയത്തില്‍ ഇത് നിര്‍ബന്ധമായി പാലിച്ചിരിക്കണം.
വേദപുസ്തകം പറയുന്നത് വീണ്ടും ശ്രദ്ധിക്കുക. "വഞ്ചിക്കപ്പെടരുത്: ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടു പോകുന്നു" (1കൊരി.15:33). ഒരു അവിശ്വാസിയുമായി ഏതു കാര്യത്തിലായാലും വളരെ അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് നമ്മുടെ ദൈവീക കൂട്ടായ്മയെ ബാധിക്കും എന്നതില്‍ സംശയമില്ല. അവിശ്വാസികളെ സുവിശേഷീകരിക്കുവാനുള്ള കടമയാണ് നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്. അവരുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അനുവാദമില്ല. അവിശ്വാസികളോട് സ്നേഹിതരായിരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറം കടക്കുവാന്‍ അനുവാദമില്ല. ഒരു അവിശ്വാസിയെ വിവാഹം കഴിച്ചാല്‍ രണ്ടുപേരും ചേര്‍ന്നു കര്‍ത്താവിനെ പ്രസാദിപ്പിക്കുവാന്‍ സാധിക്കയില്ലല്ലോ. ഈ ലോകജീവിതത്തിലെ ഏറ്റവും പ്രധാന വിഷയമായ ദൈവീക കാര്യതതിലല്‍ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഐക്യത ഇല്ലെങ്കില്‍ ജീവിതം എങ്ങനെ സാഫല്യമാക്കുവാന്‍ കഴിയും?
ചോദ്യം: ഡേറ്റിംഗ്, കോര്‍ട്ടിംഗ് ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
ഉത്തരം:
പല സാംസ്ക്കാരിക വിഷയങ്ങളെപ്പറ്റി വേദപുസ്തകം ഒന്നും പറയുന്നില്ല. വേദപുസ്തകത്തിന്റെ സാംസ്കാരിക പശ്ചാത്തലം പൌരാണിക മദ്ധ്യപൂര്‍വ ദേശമാണ്. ഒരു സാംസ്കാരിക വിഷയത്തെപ്പറ്റി നാം തീരുമാനിക്കുമ്പോള്‍ വേദപുസ്തകത്തിലെ പ്രമാണങ്ങളെ കണക്കിലെടുത്താണ് നാം തീരുമാനിക്കേണ്ടത്. ആദ്യമായി മനസ്സിലാക്കേണ്ടത് ലോകത്തിന്റെ ഗതിക്കും ദൈവീക വഴിക്കും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട് എന്നതാണ് (2പത്രൊ.2:20). പാശ്ചാത്യ സംസ്കാരത്തില്‍ ഡേറ്റിംഗ് വഴിയാണ് നവദമ്പതിമാര്‍ അവരുടെ വിവാഹകാര്യം തീരുമാനിക്കുന്നത്. നമ്മുടെ സംസ്കാരത്തില്‍ മാതാപിതാക്കളുടെ ചുമതലയും അഭിമാനവുമാണ് അവരുടെ മക്കള്‍ക്ക് ജീവിതപങ്കാളികളെ കണ്ടുപിടിച്ചു കൊടുക്കുക എന്നത്. ഏതു രീതിയില്‍ ജീവിതപങ്കാളിയെ കണ്ടുപിടിച്ചാലും രക്ഷിക്കപ്പെട്ടവര്‍ രക്ഷിക്കപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നത് ദൈവ വചനത്തിന്റെ മറ്റപ്പെടാത്ത സത്യമാണ് (2കൊരി.6:14-18). വിവാഹകാര്യം തീരുമാനിക്കുമ്പോള്‍ ദൈവത്തിനു കൊടുക്കേണ്ട സ്ഥനം കൊടുക്കാതെ മറ്റു വിഷയങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ച് തീരുമാനം എടുത്താല്‍ പരാജയം സംഭവിക്കും എന്നതില്‍ സംശയമില്ല.
ദൈവമായ യഹോവയെ മുഴു ഹൃദയത്തോടും, മുഴു മനസ്സോടും, മുഴു ശക്തിയോടും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കല്‍പന (മത്താ.10:37). വേറൊരാളെ ദൈവത്തേക്കാളധികം സ്നേഹിക്കയോ അധികം പ്രാധാന്യം കൊടുക്കയോ ചെയ്യുന്നത് വിഗ്രഹാരാധന എന്ന പാപമാണ് (ഗലാ.5:20; കൊലൊ.3:5). വിവാഹത്തിനു മുമ്പു ദമ്പതിമാരെ ദൈവം ഒന്നായി ഇണയ്ക്കുന്നതുവരെ അവരുടെ എല്ലാ ലൈംഗീക വേഴ്ചകളും പാപമാണ് (1കൊരി.6:9,13; 2തിമോ.2:22). ലൈംഗീക പാപങ്ങള്‍ ദൈവത്തിനു എതിരായിരിക്കുന്നതുപോലെ തന്നെ അവ നമ്മുടെ ശരീരങ്ങള്‍ക്കും എതിരായ പാപമാണ് (1കൊരി.6:18). നാം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരേയും സ്നേഹികകുൊവാനും ബഹുമാനിക്കുവാനും കടപ്പെട്ടവരാണ് (റോം.12:9-10). പാശ്ചാത്യ സംസ്കാരം പിന്‍പറ്റി ഡേറ്റിംഗ് മൂലം ജീവിത പങ്കാളികളെ കണ്ടുപിടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം വേദപുസ്തക സത്യങ്ങളെ വിസ്മരിക്കുവാന്‍ പാടില്ലാത്തതാണ്. വിവാഹം എന്നത് രണ്ടു പേര്‍ ദൈവത്താല്‍ ഇണയ്ക്കപ്പെട്ട് ആജീവനാന്ത ബന്ധത്തിലേയ്ക്ക് പ്രവേശിക്കുന്നതാകയാല്‍ ദൈവ വചനത്തില്‍ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കേണ്ട കാര്യമാണ്.
ചോദ്യം: വിവാഹിതരാകാത്ത ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു?
ഉത്തരം:
ഒരുമിച്ച് താമസിക്കുക എന്നു പറഞ്ഞാല്‍ അവര്‍ തമ്മില്‍ ലൈംഗീക ബന്ധം ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ഒരിക്കലും ശരിയല്ല. അവിവാഹിതര്‍ തമ്മിലുള്ള ലൈംഗീക ബന്ധം മറ്റെല്ലാ അവിഹിത ലൈംഗീക ബന്ധങ്ങളെപ്പോലെ തന്നെ പാപമാണ് (അപ്പൊ.1:20;റോമ.1:29; 1കൊരി,5:1; 6:13,18;7:2; 10:8; 2കര്‍.12:21; ഗലാ.:5:19; കൊലൊ.3:5; 1തെസ്സ്.4:3; യൂദ.7). വേദപുസ്തകം അനുസരിച്ച് വിവാഹത്തിനു വെളിയിലെ എല്ലാ ലൈംഗീകതയും പാപമാണ്. മറ്റേതു ലൈംഗീക പാപങ്ങളെപ്പോലെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധവും പാപമാണ്. വിവാഹത്തിനു വെളിയിലെ യാതൊരു ലൈംഗീക ബന്ധവും വേദപുസ്തകം അനുവദിച്ചിട്ടില്ല.
ഒരുമിച്ച് താമസിക്കുക എന്നതുകൊണ്ട് ഒരേ വീട്ടില്‍ താമസിക്കുക എന്നാണ് അര്‍ത്ഥമെങ്കില്‍, അത് വേറൊരു വിഷയമാണ്. അധാര്‍മ്മീകമായി ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഒരു സ്ത്രീയും ഒരു പുരുഷനും ഒരേ വീട്ടില്‍ താമസിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുവാന്‍ ഇടയുള്ളതു കൊണ്ട് അത് ഒഴിവാക്കേണ്ടതാണ് (എഫെ.5:3; 1തെസ്സ.5:22). മാത്രമല്ല അത് അധാര്‍മീക ജീവിതത്തിന് പ്രേരിപ്പിക്കുവാനും ഇടയുണ്ടല്ലോ. അധാര്‍മീകതയെ വിട്ട് ഓടുവാന്‍ ബൈബിള്‍ നമുക്ക് ബുദ്ധി ഉപദേശിക്കുന്നു. അധാര്‍മ്മികതയിലേക്ക് വഴുതുവാന്‍ ഇട കൊടുക്കുവാനും പാടില്ലാത്തതാണ് (1കൊരി.6:18). ഒരുമിച്ചു താമസിക്കുന്നവര്‍ ഒരുമിച്ച് കിടക്കയിലും ആയിരിക്കും എന്നത് സാധാരണയാണ്. ഒരു പക്ഷെ അങ്ങനെ അവര്‍ ചെയ്തില്ലെങ്കിലും അങ്ങനെയാണ് മറ്റുള്ളവര്‍ അതിനെ മനസ്സിലാക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ച ഉണ്ടാകുമാറു ജീവിക്കുന്നതും വേദപുസ്തകം അനുവദിക്കുന്നില്ല (1കൊരി.10:24). നാം ചെയ്യുന്നതെല്ലാം ദൈവ നാമ മഹത്വത്തിനായി ചെയ്യുവാനാണ് കല്‍പന (1കൊരി.10:31). അവിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നത് ഒരിക്കലും ദൈവ നാമ മഹത്വത്തിനു കാരണമാകയില്ലല്ലോ. അതുകൊണ്ട് അവിവാഹിതരായ ദമ്പതിമാര്‍ ഒരിക്കലും ഒരുമിച്ചു താമസിക്കുവാന്‍ പാടുള്ളതല്ല.
ചോദ്യം: വിവാഹിതരാകാത്ത ദമ്പതികള്‍ എത്രത്തോളം അടുത്ത ബന്ധത്തില്‍ ഇടപെടാം?
ഉത്തരം:
എഫെ.5:3 ല്‍ ഇങ്ങനെ വായിക്കുന്നു. "ദുര്‍ന്നടപ്പും, യാതൊരു അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറക പോലും അരുത്". അധാര്‍മ്മീകതയുടെ സൂചന പോലും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യുവാന്‍ പാടില്ല എന്ന ഒരു പട്ടിക വേദപുസ്തകത്തില്‍ എവിടേയും ഇല്ല. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പോകുന്നവര്‍ ചെയ്യുന്ന അനേക കാര്യങ്ങള്‍ അവരെ ലൈംഗീകതക്ക് പ്രേരിപ്പിക്കയും അതിനായി തയ്യാറാക്കുകയും ചെയ്യുന്നവയാണ്. അത്തരം കാര്യങ്ങള്‍ വിവാഹിതരാകാത്ത ദമ്പതികള്‍ ഒരിക്കലും ചെയ്യുവാന്‍ പാടുള്ളതല്ല. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ആ വ്യക്തിയെ മോഹിക്കുന്നു എന്നതിന് അടയാളമാണല്ലോ. അന്യ ജഡത്തെ മോഹിക്കുന്നത് പാപമാണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.
ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നത് ശരിയാണോ എന്ന സംശയം മനസ്സില്‍ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പാടില്ലാത്തതാണ് (റോമ. 14:23). ലൈംഗീക ബന്ധവും അതിലേയ്ക്ക് നയിക്കുന്ന മറ്റു കാര്യങ്ങളും വിവാഹിതരായ ദമ്പതികള്‍ മാത്രമേ ചെയയുകവാന്‍ പടുള്ളൂ. അവിവാഹിതരായ ദമ്പതികള്‍ ഒരിക്കലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നു മാത്രമല്ല ലൈംഗീക ബന്ധത്തിനു പ്രേരിപ്പിക്കുന്നതോ, അതിലേക്ക് നയിക്കുന്നതോ ആയ യാതൊന്നും അവര്‍ക്ക് അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മില്‍ അന്വേന്യം കരങങമളില്‍ സ്പര്‍ശിക്കുന്നതും, ആലിംഗനം ചെയ്യുന്നതും, തമ്മില്‍ ചുംബനം ചെയ്യുന്നതും നമ്മുടെ സംസ്കാരത്തില്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങളല്ല. വിവാഹ ജീവിതത്തിലെ ലൈഗീകതയുടെ മാറ്റ് പൂര്‍ണ്ണമായി അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ് അവ യാതൊന്നും അനുഭവിച്ചിരിക്കുവാന്‍ പാടില്ലത്തതാണ്.
ചോദ്യം: വിവാഹത്തിനുവേണ്ടി ഞാന്‍ എങ്ങനെയാണ് തയ്യാറാകേണ്ടത്?
ഉത്തരം:
ജീവിതത്തിലെ മറ്റേതു കാര്യത്തിനുവേണ്ടി വേദപുസ്തക അടിസ്ഥാനത്തില്‍ തയ്യാറാകുന്നതുപോലെ വിവാഹത്തിനു വേണ്ടിയും തയ്യാറകേണ്ടതാണ്. വീണ്ടുംജനിച്ച ദൈവപൈതല്‍ എന്ന നിലക്ക് ജീവിതത്തിലെ പ്രധാന കര്‍ത്തവ്യം ദൈവമായ യഹോവയെ മുഴു ഹൃദയത്തോടും മുഴുമനസ്സോടും മുഴുശക്തിയോടും സ്നേഹിക്കുക എന്നതാണ് (മത്താ.22:37). ഇത് നിരാകരിക്കാവുന്ന ഒരു കല്‍പന അല്ല. ജീവിതത്തിന്റെ അടിസ്ഥാന തത്വം ഇതായിരിക്കണം. ഇതനുസരിച്ച് നാം ചെയ്യുന്ന ഏതു കാര്യവും ദൈവത്തിനു പ്രസാദമായതും ദൈവവചനത്തിനു അനുസരിച്ചുള്ളതും ആയിരിക്കണം.
ക്രിസ്തുയേശുവില്‍ കൂടെ നമുക്ക് ദൈവത്തോടുള്ള ബന്ധം നമ്മുടെ മറ്റെല്ലാ ബന്ധങ്ങളേയും നിയന്ത്രിക്കേണ്ടതാണ്. ഒരു വിശ്വാസിയുടെ വിവാഹജീവിതം ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന് അനുരൂപമായിരിക്കണം എന്ന് വചനം പഠിപ്പിക്കുന്നു (ഏഫെ.5:22,23). നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ദൈവവചനത്താല്‍ നിയന്ത്രിതമായിരിക്കണം. ദൈവത്തോടും ദൈവവചനത്തോടും നമുക്കുള്ള അനുസരണം ദൈവഹിതത്തിലുള്ള ഒരു വിവാഹജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്നു. എല്ലാ വിശ്വാസികളും അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കടപ്പെട്ടവരാണ് (1കൊരി.10:31).
വിവാഹതതിെനുവേണ്ടി തയ്യാറാകുമ്പോള്‍ നമ്മെ വിളിച്ച വിളിക്ക് യോഗ്യരായി നടന്ന്, വചനത്തില്‍ കൂടെ ദൈവത്തെ ആഴമായി അറിഞ്ഞ് (2തിമൊ.3:16,17), അവനു അനുസരണമുള്ളവരായി ജീവിക്കേണ്ടതാണ്. ദൈവത്തെ അനുസരിച്ച് നടക്കുവാന്‍ ഏതെങ്കിലും എളുപ്പ വഴികള്‍ ഒന്നുമില്ല. ദിവസം തോറും നാം ചെയ്യേണ്ട ഒരു തീരുമാനം ലോകത്തിനു ഒത്ത വേഷം കെട്ടതെ ദൈവവചനത്തിനു അനുസരിച്ച് ജീവിക്കും എന്നതാണ്. അനുദിവസവും അല്ല അനുനിമിഷവും നാം അവനെ അനുസരിച്ചു ജീവിച്ചെങ്കിലെ, വിളിച്ച വിളിക്ക് യോഗ്യരായി ജീവിക്കുവാന്‍ സാധിക്കയുള്ളൂ. ദൈവം മനുഷരാശിക്ക് കൊടുത്തിട്ടുള്ളതിലേയ്ക്കും വലിയ ദാനമായ ദാംബത്യജീവിതത്തിലേയ്ക്ക് നമ്മെ ഒരുക്കുന്നത് ഇതു മാത്രമാണ്.
ആത്മീയമായി പക്വതയുള്ള ഒരു വിശ്വാസി മറ്റെല്ലാവരേക്കാളും വിവാഹജീവിതത്തില്‍ സംതൃപ്തി അടയും എന്നതില്‍ സംശയമില്ല. വിവാഹജീവിതത്തിന് അന്വേന്യമുള്ള സമര്‍പ്പണം, താഴ്മ, സ്നേഹം, ബഹുമാനം എന്നിവയെല്ലാം ആവശ്യമാണ്. ഇങ്ങനെയുള്ള ഗുണങ്ങള്‍ ക്രിസ്തുവിനു തന്നത്താന്‍ സമര്‍പ്പിച്ച ഒരു ദൈവപൈതലിന്റെ കൈമുതലാണ്. വിവാഹത്തിനായി ഒരുങ്ങുമ്പോള്‍ നിങ്ങള്‍ ഏതു തരത്തിലുള്ള ആളായിത്തീരണം എന്ന് ദൈവം ആഗ്രഹിക്കുന്നുവോ, അത്തരത്തിലുള്ള ആളായിത്തീരുവാന്‍ ദൈവകരങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കേണ്ടതാണ് (റോമ.12:1-2). അങ്ങനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഒരാളിനെ ദൈവം ആ മംഗള ദിവസത്തേയ്ക്ക് ഒരുക്കും എന്നതില്‍ സംശയമില്ല.
ചോദ്യം: ആത്മസഖി എന്നു ഒന്നുണ്ടോ? എന്റെ ജീവിത പങ്കാളി ആകുവാന്‍ വേണ്ടി ദൈവം ഒരാളെ പ്രത്യേകമായി സൃഷ്ടിച്ചിട്ടുണ്ടോ?
ഉത്തരം:
പലരും ചിന്തിക്കുന്നത് ഞാന്‍ വിവാഹം കഴിക്കണം എന്ന് കരുതി ദൈവം ഒരാളെ എവിടെയോ സൃഷ്ടിച്ചിട്ടുണ്ട് എന്നും ഞാന്‍ ആ ആളിനെ അല്ലാതെ വേറെ ആരെ വിവാഹം കഴിച്ചാലും എനിക്ക് സന്തോഷമായിരിക്കുവാന്‍ കഴിയുകയില്ല എന്നുമാണ്. ഇങ്ങനെ വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല. ആത്മസഖി എന്ന ഈ ആശയം പലപ്പോഴും പലരും ഉപയോഗിക്കുന്നത് വിവാഹറദ്ദിനെ ന്യായീകരിക്കുന്നതിനു വേണ്ടി ആണ്. വിവാഹജീവിതത്തില്‍ ഏതെങ്കിലും കാരണം കൊണ്ട് സംതൃപ്തി ഇല്ലാത്തവര്‍ ചിന്തിക്കുന്നത് അവര്‍ അവരുടെ ആത്മസഖിമാരെ വിവാഹം കഴിക്കാതെ പോയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ്. ചിലര്‍ ഇതിനെ അവരുടെ സകല പ്രശ്നങ്ങള്‍ക്കും കാരണമായി കാണാറുമുണ്ട്. എന്നാല്‍ ഇത് വാസ്ഥവം അല്ല എന്നത് മറക്കരുത്. നിങ്ങള്‍ വിവാഹം കഴിഞ്ഞ ആളാണെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ നിങ്ങളുടെ ആത്മസഖിയാണ്. മര്‍ക്കോ.10:7-9 വരെയുള്ള വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു. "അതുകൊണ്ട് മനുഷന്‍ അപ്പനേയും അമ്മയേയും വിട്ട് ഭാര്യയോട് പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. അങ്ങനെ അവര്‍ പിന്നെ രണ്ടല്ല; ഒരു ദേഹമത്രേ. അകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷന്‍ വേര്‍പിരിക്കരുത് എന്നു പറഞ്ഞു". ഭാര്യയും ഭര്‍ത്താവും "പറ്റിച്ചേര്‍ന്നവരാണ്", "ഒരു ദേഹമാണ്", "അവര്‍ പിന്നെ രണ്ടല്ല", "യോജിപ്പിക്കപ്പെട്ടവരാണ്" അഥവാ അവര്‍ ആത്മസഖികള്‍ ആണ്.
ചിലപ്പോള്‍ ദമ്പതികള്‍ ആഗ്രഹിക്കുന്നതുപോലെ അവരുടെ വിവാഹം സന്തോഷപൂര്‍ണ്ണം ആയെന്ന് വരികയില്ല. അവര്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ക്കു രണ്ടുപേര്‍ക്കും തമ്മില്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശാരീരികവും, മാനസീകവും, ആത്മീയവുമായ യോജിപ്പ് ഉണ്ടായി എന്ന് വരികയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലും അവര്‍ ആത്മസഖികള്‍ തന്നെയാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവര്‍ തമ്മില്‍ വാസ്തവത്തില്‍ ആത്മസഖിത്വത്തിലേക്ക് ഉയരേണ്ടതിനു രണ്ടു പേരും യത്നിക്കേണ്ടതാണ്. ദമ്പതികള്‍ എങ്ങനെ ജീവിക്കണം എന്ന് വേദപുസ്തകം പറയുന്നുവോ, അങ്ങനെ ജീവിക്കുവാന്‍ കഴിഞ്ഞെങ്കില്‍ വാസ്തവത്തില്‍ ഒരേ ദേഹമായി പ്രായോഗിക ജീവിതത്തില്‍ അവര്‍ക്ക് ആയിരിക്കുവാന്‍ കഴിയും (എഫെ.5:22-23). നിങ്ങള്‍ വിവാഹിതരാണെങ്കില്‍ നിങ്ങളുടെ ആത്മസഖിയുമായിത്തന്നെയാണ് വിവാഹം നടന്നിരിക്കുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിവാഹം എത്രകണ്ട് വിഷമതകള്‍ നിറഞ്ഞിരുന്നാലും നിങ്ങള്‍ തമ്മില്‍ സ്നേഹവും ഏക്യവും, സന്തോഷവും പുനഃസ്ഥാപിക്കുവാന്‍ ദൈവത്തിനു കഴിയും.
ഒരാള്‍ തെറ്റായ ആളിനെ വിവാഹം കഴിച്ചിരിക്കുവാന്‍ ഇടയുണ്ടോ? നാം ദൈവ കരങ്ങളില്‍ നമ്മെത്തന്നെ സമര്‍പ്പിച്ച് അവന്റെ വഴിയില്‍ നടക്കുവാന്‍ തീരുമാനിച്ചിരുന്നാല്‍ നമ്മെ വഴി നടത്താം എന്ന് അവന്‍ വാക്കു പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും" (സദൃ.3:5-6). ഈ വാക്യങ്ങളുടെ അര്‍ത്ഥം നാം യഹോവയില്‍ ആശ്രയിക്കതെ സ്വന്തവിവേകത്തില്‍ ഊന്നിയാല്‍ നമുക്കു വഴിതെറ്റുവാന്‍ ഇടയുണ്ട് എന്നാണ്. ഒരു ദൈവ പൈതല്‍ ദൈവഹിതത്തിനു പ്രാധാന്യം കൊടുക്കാതെ മറ്റു കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ തെറ്റായ ആളിനെ വിവാഹം ചെയ്യുവാന്‍ ഇട വന്നേക്കാം എന്നതില്‍ സംശയമില്ല. അങ്ങനെ ആയിരുന്നാല്‍ കൂടെ ദൈവം സര്‍വശക്തന്‍ എന്നതു മറക്കാതെ അവനില്‍ ആശ്രയിച്ച് പരിഹാരം കാണാവുന്നതാണ്.
ദൈവത്തിന്റെ പൂര്‍ണ്ണഹിതത്തില്‍ അല്ലാതെ ആരെങ്കിലും വിവാഹം കഴിച്ചാലും, അവര്‍ അന്വേന്യം വിവാഹസമയത്ത് കൊടുക്കുന്ന വാക്ക് ദൈവസന്നിധിയില്‍ വിലയുള്ളതാണ്. ദൈവം ഉപേക്ഷണത്തെ വെറുകകുലന്നതുകൊണ്ട് (മലാ.2:16), തെറ്റായ ആളിനെ വിവാഹം കഴിച്ചു എന്നത് വിവാഹ റദ്ദിനുള്ള ന്യായമല്ല. "ഞാന്‍ തെറ്റായ ആളിനെ ആണ് വിവാഹം കഴിച്ചതെന്നും, എന്റെ ആത്മസഖിയെ കണ്ടുപിടിക്കുന്നതു വരെ എനിക്കു സന്തോഷവാനായിരിക്കുവാന്‍ സാധിക്കയില്ല" എന്നും പറയുന്നത് താഴെപ്പറയുന്ന കാരണങ്ങളാല്‍ വേദാധിഷ്ടിതമല്ല. അങ്ങനെ പറഞ്ഞാല്‍ നിങ്ങളുടെ തെറ്റായ തീരുമാനം ദൈവത്തിന്റെ പദ്ധതികളെ മറികടന്നു എന്ന് അര്‍ത്ഥമാകും. മാത്രമല്ല, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കുവാന്‍ ദൈവത്തിനു കഴിവില്ല എന്നും വരും. ദൈവത്തിനാല്‍ അസാദ്ധയാമായത് ഒന്നുമില്ല. നാം ദൈവ ഹിതത്തിനു നമ്മെത്തന്നെ കീഴ്പ്പെടുത്തിയാല്‍ എത്ര വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ രണ്ടുപേരേയും ഒന്നാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും.
നാം ദൈവവുമായി അടുത്ത ബന്ധത്തില്‍ തുടര്‍ന്നാല്‍, അവന്‍ നമ്മെ വ്യക്തമായി വഴി നടത്തും. ദൈവഹിതം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളേയും ദൈവം ആഗ്രഹിക്കുന്ന ആളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ദൈവം സഹായിക്കും എന്നതില്‍ സംശയമില്ല. കൃത്യമായി നമ്മുടെ ആത്മസഖിയെ കണ്ടുപിടിക്കുവാന്‍ ദൈവം ഇടയാക്കും. എന്നാല്‍ ആത്മസഖി ആയിരിക്കുക എന്നത് ഒരു അവസ്ഥ മാത്രമല്ല; അത് ആജീവനാന്ത അനുഭവം കൂടെ ആണ്. ഏതു ഭാര്യാഭര്‍ത്താക്കന്‍മാരും ദൈവത്താല്‍ ഇണെക്കപ്പെട്ട് ആത്മീയമായും, മാനസീകമായും, ശാരീരികമായും ഒരു ദേഹം ആയിത്തീര്‍ന്നതു കൊണ്ട് അവര്‍ ആത്മസഖികള്‍ ആണ്. ഇത് അനുഭവത്തില്‍ കൊണ്ടുവരേണ്ടത് അവരവരുടെ കടമയാണ്. ഏതു ദമ്പതികളും വാസ്തവത്തില്‍ പ്രായോഗിക ജീവിതത്തില്‍ ആത്മസഖികള്‍ ആയിത്തീരുന്നത് വേദപുസ്തകത്തില്‍ ദാമ്പത്ത്യജീവിതത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് പിന്തുടരുമ്പോള്‍ മാത്രമാണ്.