ആമോസ്
ആമുഖം
1
1 തെക്കോവയിലെ ഇടയന്മാരിലൊരുവനായ ആമോസിന്‍െറ വാക്കുകളാണിവ. ഈ വാക്കു കള്‍ ഭൂകന്പത്തിനു രണ്ടുകൊല്ലം മുന്പ്, യെഹൂദ രാജാവായ ഉസ്സീയാവിന്‍െറയും യിസ്രായേല്‍ രാജാവും യോവാശിന്‍െറ പുത്രനുമായ യൊ രോബെയാമിന്‍െറയും കാലത്ത് യിസ്രായേലി നെപ്പറ്റിയുള്ള ദര്‍ശനങ്ങളിലാണ് അവനു കിട്ടി യത്.
അരാമിനുള്ള ശിക്ഷ
2 ആമോസ് പറഞ്ഞു:
“ആക്രമിക്കാന്‍ ഓങ്ങു ന്ന ഒരു സിംഹത്തെപ്പോലെ യഹോവ സീയോ നില്‍ നിന്നു ഗര്‍ജ്ജിക്കുന്നു.
യെരൂശലേമില്‍ നിന്ന് അവന്‍ ഇടിമുഴക്കുകയും ചെയ്യുന്നു.
ഇടയന്മാരുടെ മേച്ചില്‍പ്പുറങ്ങള്‍ ഉണങ്ങുന്നു.
കര്‍മ്മേല്‍മലമുകള്‍പോലും ഉണങ്ങിയിരി ക്കുന്നു.”
3 യഹോവ പറയുന്നത് ഇതാകുന്നു: “ദമ്മേശെ ക്കിലെ നിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കു ഞാന്‍ അവരെ നിശ്ചയമാ യും ശിക്ഷിക്കും. കാരണം, ഇരുന്പുമെതിഉപകര ണങ്ങള്‍കൊണ്ട് ആരോ ധാന്യം മെതിക്കുന്നതു പോലെ അവര്‍ ഗിലെയാദിലെജനതയെ മുടിച്ചു കളഞ്ഞിരിക്കുന്നു.
4 അതുകൊണ്ട് രാജാ വായ ഹസായേലിന്‍െറ വീട്ടിന്മേല്‍ ഞാന്‍ തീ അയയ്ക്കും. അത് രാജാവായ ബെന്‍ഹദദിന്‍െറ കോട്ടകള്‍ തീര്‍ത്തും ചുട്ടുചാന്പലാക്കും.
5 “ദമ്മേശെക്കിന്‍െറ കവാടങ്ങള്‍ ഞാന്‍ തള്ളി ത്തുറക്കും. ആവെന്‍താഴ്വരയില്‍ സിംഹാസന ത്തില്‍ ഇരിക്കുന്നവനെ ഞാന്‍ അറുത്തുകളയും. ബേത്ത്-ഏദെനില്‍ ചെങ്കോല്‍ പിടിക്കുന്ന വനെയും ഞാന്‍ അറുത്തുകളയും. അരാമ്യര്‍ കീറിലേക്കു പ്രവാസികളായി പോകേണ്ടിയും വരും. യഹോവ ആ കാര്യങ്ങള്‍ പറഞ്ഞു.”
ഫെലിസ്ത്യര്‍ക്കുള്ള ശിക്ഷ
6 യഹോവ പറയുന്നത് ഇതാകുന്നു: “ഗസ്സ യിലെ നിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്ക് ഞാന്‍ അവരെ നിശ്ചയമാ യും ശിക്ഷിക്കും. കാരണം, ഏദോമിന് അടിമക ളായി വില്‍ക്കുന്നതിനുവേണ്ടി അവര്‍ രാഷ്ട്ര ത്തിലെ മുഴുവന്‍ ജനങ്ങളെയും തടവുകാരായി പിടിച്ചുകൊണ്ടുപോയിരിക്കുന്നു.
7 അതുകൊ ണ്ട് ഗസ്സയുടെ മതിലിന്മേല്‍ ഞാന്‍ തീ അയ യ്ക്കും. അത് അതിന്‍െറ കോട്ടകളെ തീര്‍ത്തും ചുട്ടുചാന്പലാക്കും.
8 അസ്തോദില്‍ സിംഹാ സനത്തില്‍ ഇരിക്കുന്നവനെയും അസ്കെ ലോനില്‍ ചെങ്കോല്‍ പിടിക്കുന്നവനെയും ഞാന്‍ അറുത്തുകളയും. എക്രോനെതിരെ ഞാന്‍ എന്‍െറ കൈ തിരിക്കും. ഫെലിസ്ത്യരില്‍ ജീവനോടെ ശേഷിക്കുന്നവര്‍ മരിച്ചുപോകും.”എന്‍െറ യഹോവയായ ദൈവം ആ കാര്യങ്ങള്‍ പറഞ്ഞു.
ഫൊയ്നീക്യര്‍ക്കുള്ള ശിക്ഷ
9 യഹോവ പറയുന്നത് ഇതാകുന്നു: “സോര്‍ നിവാസികള്‍ ആവര്‍ത്തിച്ചുചെയ്ത അതിക്രമ ങ്ങള്‍ക്കു ഞാന്‍ അവരെ നിശ്ചയമായും ശിക്ഷി ക്കും. കാരണം അവര്‍ തടവുകാരായി പിടിച്ച രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളെയും എദോ മിന് അടിമകളായി വിറ്റുകളഞ്ഞു. ബന്ധുക്ക ളുടെ ഇടയില്‍ യിസ്രായേല്‍ ഉണ്ടാക്കിയ കരാര്‍ അവര്‍ ഓര്‍ത്തതുമില്ല.
10 അതുകൊണ്ട് സോരി ന്‍െറ മതിലിന്മേല്‍ ഞാന്‍ തീ അയയ്ക്കും. അത് അതിന്‍െറ കോട്ടകളെ മുഴുവനും ചുട്ടുചാന്പ ലാക്കും.”
എദോംകാര്‍ക്കുള്ള ശിക്ഷ
11 യഹോവ പറയുന്നത് ഇതാകുന്നു: “എദോംനിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്ക് ഞാന്‍ അവരെ നിശ്ചയമാ യും ശിക്ഷിക്കും. കാരണം എദോം അവന്‍െറ സഹോദരനെ വാളുമായി പിന്‍തുടര്‍ന്നു. ഒട്ടും കരുണ കാട്ടിയുമില്ല. അവന്‍െറ ക്രോധം ഒരു വന്യമൃഗത്തെപ്പോലെ നിത്യമായി നിലനില്‍ ക്കുകയും യിസ്രായേലിനെ വലിച്ചുകീറുന്നത് അവന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു.
12 അതുകൊണ്ട് തേമാനില്‍ ഞാന്‍ തീ അയ യ്ക്കും. അത് ബൊസ്രയിലെ കോട്ടകളെ മുഴു വനും ചുട്ടുചാന്പലാക്കും.”
അമ്മോന്യര്‍ക്കുള്ള ശിക്ഷ
13 യഹോവ പറയുന്നത് ഇതാകുന്നു: “അമ്മോ ന്‍നിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതി ക്രമങ്ങള്‍ക്ക് ഞാന്‍ അവരെ നിശ്ചയമായും ശിക്ഷിക്കും. കാരണം അവര്‍ അതിര്‍ത്തി വിസ്താരപ്പെടുത്തുന്നതിനുവേണ്ടി ഗിലെയാ ദിലെ ഗര്‍ഭിണികളെ കൊന്നുകളഞ്ഞു.
14 അതുകൊണ്ട് രബാനഗരത്തിന്‍െറ മതിലി ന്മേല്‍ ഞാന്‍ തീ അയയ്ക്കും. അത് യുദ്ധ ദിവസത്തെ നിലവിളി പോലെയും ചുഴലിക്കാ റ്റിന്‍െറ ദിവസത്തെ കാറ്റുപോലെയും വന്ന് അതിന്‍െറ കോട്ടകളെ മുഴുവനും ചുട്ടുചാന്പലാ ക്കും.
15 അപ്പോള്‍ അവരുടെ രാജാവ് അവന്‍െറ ഉദ്യോഗസ്ഥന്മാരോടുകൂടെ പ്രവാസിയായി പോകും.”യഹോവ പറഞ്ഞത് അതാകുന്നു.