മോവാബിനുള്ള ശിക്ഷ
2
യഹോവ പറയുന്നത് ഇതാകുന്നു: “മോവാ ബ്നിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്ക് ഞാന്‍ അവരെ നിശ്ചയമാ യും ശിക്ഷിക്കും. കാരണം എദോംരാജാവിന്‍െറ അസ്ഥികള്‍ അവര്‍ ചുട്ടു കുമ്മായമാക്കിക്കള ഞ്ഞു. അതുകൊണ്ട് മോവാബിന്മേല്‍ ഞാന്‍ തീ അയയ്ക്കും. അത് കെരീയോത്ത് നഗരത്തി ലെ കോട്ടകളെ തീര്‍ത്തും ചുട്ടുചാന്പലാക്കും. യുദ്ധാക്രോശങ്ങളുടെയും കാഹളം വിളിയുടെ യും നടുക്ക് മോവാബ് മരിക്കും. രാജാവിനെ ഞാന്‍ അതിനകത്തുവെച്ച് കൊന്നുകളയും. അവന്‍െറ സകല ഉദ്യോഗസ്ഥരെയും കൂടി ഞാന്‍ കൊല്ലും.”യഹോവ പറഞ്ഞത് അതാ കുന്നു.
യെഹൂദയ്ക്കുള്ള ശിക്ഷ
യഹോവ പറയുന്നത് ഇതാകുന്നു: “യെഹൂദാ നിവാസികള്‍ ചെയ്ത അനവധി അതിക്രമങ്ങ ള്‍ക്ക് ഞാന്‍ അവരെ നിശ്ചയമായും ശിക്ഷിക്കും. കാരണം, അവര്‍ യഹോവയുടെ ന്യായപ്രമാ ണത്തെ അനുസരിക്കുന്നത് നിരാകരിക്കുകയും അവന്‍െറ ചട്ടങ്ങളെ ഉപേക്ഷിക്കുകയും ചെ യ്തു. അവരുടെ പൂര്‍വികര്‍ പിന്‍തുടര്‍ന്ന അവ രുടെ വ്യാജദൈവങ്ങള്‍ അവരെ വഴിതെറ്റിച്ചു. അതുകൊണ്ട് യെഹൂദയുടെമേല്‍ ഞാന്‍ തീ അയയ്ക്കും. അത് യെരൂശലേമിലെ കോട്ടകളെ തീര്‍ത്തും ചുട്ടുചാന്പലാക്കും.”
യിസ്രായേലിനുള്ള ശിക്ഷ
യഹോവ പറയുന്നത് ഇതാകുന്നു: “യിസ്രാ യേല്‍നിവാസികള്‍ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്ക് ഞാന്‍ അവരെ നിശ്ചയമാ യും ശിക്ഷിക്കും. കാരണം നേരുകാരെ അടിമക ളായി വെള്ളിക്കുവേണ്ടിയും ചെറിയകടം വീട്ടാന്‍ കഴിയാത്തതിന്‍െറ പേരില്‍ മുട്ടുള്ളവ രെ ഒരുജോഡി ചെരിപ്പിന്‍െറ വിലയ്ക്കും അവര്‍ വിറ്റുകളഞ്ഞു. അവര്‍ ആ പാവങ്ങളെ നിലത്തുതള്ളിയിട്ട് ചവിട്ടിമെതിച്ചു. അവരെ വഴിയില്‍നിന്ന് തള്ളിമാറ്റുകയും ചെയ്തു. എന്‍െറ വിശുദ്ധ നാമം കളങ്കപ്പെടുത്തുന്നതിനു വേണ്ടി ഒരു പുരുഷനും അവന്‍െറ അപ്പനും ഒരേ യുവതിയുമായി ലൈംഗികബന്ധം പുലര്‍ ത്തുന്നു. അവര്‍ പാവങ്ങളില്‍നിന്നു കടത്തിന് ഈടായി വാങ്ങിയ ഉടുപ്പുകള്‍ ഓരോ യാഗപീ ഠത്തിനുമരികെ വിരിച്ചു കിടക്കുകയും പിഴ ഒടുക്കിയവരില്‍ നിന്നുകിട്ടിയ വീഞ്ഞ് തങ്ങ ളുടെ ദൈവങ്ങളുടെ ആലയത്തില്‍ വച്ചുകുടി ക്കുകയും ചെയ്യുന്നു.
“പക്ഷേ ദേവദാരുക്കളുടെ ഉയരവും കരുവേ ലകങ്ങളുടെ ഉറപ്പുമുള്ള അമോര്യരെ അവരുടെ മുന്നില്‍വച്ച് ഞാന്‍തന്നെ മുടിച്ചു കളഞ്ഞു. അവരുടെ മുകളിലുള്ള പഴങ്ങളും താഴെയുള്ള വേരുകളും* അവരുടെ … വേരുകളും അവരുടെ മാതാപിതാക്കളും അവരുടെ കുട്ടികളും എന്നര്‍ത്ഥം. ഞാന്‍ നശിപ്പിച്ചു. 10 അമോര്യരുടെ ദേശം സ്വന്തമാക്കുവാന്‍ ഞാന്‍ നിങ്ങളെ സഹാ യിച്ചു. ഞാന്‍തന്നെ നിങ്ങളെ ഈജിപ്തുദേശ ത്തുനിന്നു പുറത്തേക്കു കൊണ്ടുവരികയും നാല്പതുകൊല്ലം മരുഭൂമിയിലൂടെ നടത്തിക്കുക യും ചെയ്തു. 11 ഞാന്‍ നിങ്ങളുടെ ആണ്‍്മക്ക ളില്‍ ചിലരെ പ്രവാചകരും നിങ്ങളുടെ യുവാ ക്കളില്‍ ചിലരെ നാസീര്‍വ്രതസ്ഥരും ആയി നിയമിച്ചു. “ഹേ യിസ്രായേല്‍ ജനമേ, ഇതു സത്യമാണ്.”യഹോവ ഇതെല്ലാം പറഞ്ഞു. 12 “പക്ഷെ നിങ്ങള്‍ നാസിര്‍വ്രതക്കാരെ വീഞ്ഞു കുടിപ്പിക്കുകയും ‘പ്രവചിക്കരുത്’ എന്നു പ്രവാ ചകരോടു കല്പിക്കുകയും ചെയ്തു. 13 അതു കൊണ്ട് ധാന്യം കവിച്ചു നിറച്ചവണ്ടി ഉറച്ചു പോകുന്നതുപോലെ ഞാന്‍ നിങ്ങളെ നിങ്ങള്‍ ഇരിക്കുന്നിടത്ത് ഉറപ്പിച്ചു കളയും.
14 വേഗത്തില്‍ പായുന്നവര്‍ക്കുപോലും രക്ഷ പ്പെടാന്‍ കഴിയില്ല. ശക്തിമാന്മാര്‍ വേണ്ടത്ര ശക്തന്മാരായിരിക്കില്ല. പടയാളികള്‍ക്ക് സ്വയം രക്ഷിക്കാനുമാവില്ല. 15 അന്പും വില്ലുമുള്ളവരും ജീവനോടെ ബാക്കിയാവില്ല. വേഗത്തില്‍ പായുന്നവര്‍ രക്ഷപ്പെടില്ല. കുതിരസവാരി ക്കാര്‍ അവരുടെ ജീവന്‍ രക്ഷിക്കയുമില്ല. 16 അതി ശൂരരായ പോരാളികള്‍ ആ ദിവസം ആയുധ ങ്ങള്‍ ഉപേക്ഷിച്ച് ഓടിക്കളയും.”യഹോവില്‍ നിന്നുള്ള സന്ദേശം ഇതാകുന്നു.