യിസ്രായേലിനുള്ള ഒരു ശോകഗാനം
5
യിസ്രായേല്‍ജനമേ, നിങ്ങള്‍ക്കെതിരെ ഒരു ചരമഗീതമായി ഞാന്‍ ഉറക്കെ ചൊല്ലുന്ന ഈ സന്ദേശം ശ്രദ്ധിച്ചു കേട്ടാലും.
യിസ്രായേല്‍കന്യക വീണിരിക്കുന്നു.
ഇനി യും അവള്‍ എഴുന്നേല്‍ക്കയില്ല.
ഒന്നു നിവരാന്‍ സഹായിക്കാന്‍ ആരുമില്ലാതെ അവളുടെ
സ്വന്തം ദേശത്തു ഉപേക്ഷിക്കപ്പെട്ട് അവള്‍ കിട ക്കുന്നു.
എന്തെന്നാല്‍ എന്‍െറ യജമാനനായ യഹോ വ പറയുന്നത് ഇതാകുന്നു:
“ആയിരം യോദ്ധാ ക്കളെ യുദ്ധത്തിനയയ്ക്കുന്ന ഒരു നഗരത്തിലേ ക്കു,
നൂറു യോദ്ധാക്കളേ തിരിച്ചുവരൂ.
നൂറു യോദ്ധാക്കളെ അയയ്ക്കുന്ന ഒരു നഗരത്തിലേ ക്കു
പത്തു യോദ്ധാക്കളേ തിരിച്ചു വരൂ.”
യഹോവ യിസ്രായേലിനെ മടങ്ങിവരാന്‍
പ്രോത്സാഹിപ്പിക്കുന്നു
എന്തെന്നാല്‍ യിസ്രായേല്‍ജനത്തോടു യഹോവ പറയുന്നത് ഇതാകുന്നു:
“എന്നിലേ ക്കുവരിക, നിങ്ങള്‍ ജീവനോടെയിരിക്കും!
ബേഥേലില്‍ പോകരുത്.
ഗില്‍ഗാലില്‍ ചെല്ലരുത്.
ബേര്‍-ശേബയില്‍ കടക്കരുത്.
കാര ണം ഗില്‍ഗാല്‍ നിവാസികള്‍ തീര്‍ച്ചയായും പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുക യും
ബേഥേല്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.
യഹോവയിങ്കലേക്കു വരിക, നിങ്ങള്‍ ജീവ നോടെയിരിക്കും.
ഇല്ലെങ്കില്‍ തീപോലെ യഹോവ യോസേഫ്കുലത്തിനുനേരെ പായും.
അത് ബേഥേലിനെ വിഴുങ്ങും. അത് കെടു ത്താന്‍ ആരും ഉണ്ടാകയുമില്ല.
ഹാ കഷ്ടം, ന്യായത്തെ കയ്പാക്കുകയും
നീതിയെ തറയിലിടുകയും ചെയ്യുന്നവരേ!
നക്ഷത്രങ്ങളായ കാര്‍ത്തികയെയും മകയിര ത്തെയും സൃഷ്ടിച്ചവനും
കൂരിരുട്ടിനെ പ്രഭാത മാക്കുന്നവനും
പകലിനെ ഇരുണ്ടരാത്രിയാക്കു ന്നവനും
കടലിലെ വെള്ളങ്ങളെ വിളിക്കുകയും അവയെ ഭൂമിയുടെമേല്‍ ചൊരിയുകയും ചെയ്യുന്നവനുമായവന്‍ മാത്രമാണ് ദൈവം.
യഹോവ എന്നത്രെ അവന്‍െറ നാമം!
കോട്ട നശിപ്പിക്കുന്നതിനു വേണ്ടി കരുത്തു ള്ളവരെ
വകവരുത്തുന്നവന്‍ അവന്‍ തന്നെ.”
യിസ്രായേലുകാര്‍ ചെയ്ത ദുഷ്ടകൃത്യങ്ങള്
10 ന്യായസഭയില്‍ അന്യായത്തെ വെല്ലുവിളി ക്കുന്നവനെ
നിങ്ങള്‍ വെറുക്കുകയും സത്യം പറയുന്നവനെ നിങ്ങള്‍ പകയ്ക്കുകയും ചെയ്യു ന്നു.
11 അതുകൊണ്ട് എളിയവരെ നിലത്തിട്ടു ചവിട്ടുകയും
അവരുടെ ഓഹരിധാന്യം അവ രില്‍നിന്ന് തട്ടിയെടുക്കുകയും ചെയ്തുകൊണ്ട്
നിങ്ങള്‍ ചെത്തുകല്ലിന്‍െറ മോടിയുള്ള വീടു കളുണ്ടാക്കിയിരിക്കുന്നെങ്കിലും
അവയില്‍ നിങ്ങള്‍ പാര്‍ക്കുകയില്ല.
നിങ്ങള്‍ വിശേഷ പ്പെട്ട മുന്തിരിത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചിരി ക്കുന്നെങ്കിലും
അവയുടെ വീഞ്ഞ് നിങ്ങള്‍ കുടി ക്കുകയില്ല.
12 എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ പല പാപങ്ങളെയും ഞാനറിയുന്നു.
നിങ്ങള്‍ ശരി ക്കും അതിക്രമങ്ങള്‍ ചെയ്തു.
ശരിചെയ്യുന്ന വരെ നിങ്ങള്‍ മുറിപ്പെടുത്തുന്നു.
പണം വാങ്ങി നിങ്ങള്‍ തിന്മചെയ്യുന്നു.
പാവങ്ങള്‍ക്ക് നിങ്ങള്‍ ന്യായസഭയില്‍ നീതിനിഷേധിക്കു കയും ചെയ്യുന്നു.
13 “അതുകൊണ്ട് വിവേകശാലി ഈ കാലത്ത് മൌനം പാലിക്കും.
കാരണം ഈ കാലം ചീത്ത യാണ്.
14 നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനായും
നിങ്ങള്‍ പറഞ്ഞതുപോലെ
സര്‍വശക്തനായ യഹോവയായ ദൈവം നിങ്ങളോടുകൂടെ ഇരി ക്കേണ്ടതിനായും
തിന്മയ്ക്കുപകരം നന്മയെ അന്വേഷിക്കുക.
15 തിന്മയെ വെറുക്കുകയും നന്മയെ സ്നേഹി ക്കുകയും
ന്യായസഭയില്‍ നീതിയെ പ്രതിഷ്ഠി ക്കുകയും ചെയ്യുക.
ഒരു പക്ഷെ, സര്‍വശക്ത നായ യഹോവയായ ദൈവം
യോസേഫിന്‍െറ കുലത്തില്‍ ശേഷിക്കുന്നവരോടു കരുണ കാട്ടി യേക്കാം.
കൊടിയ ദു:ഖത്തിന്‍െറ ഒരു കാലം വരുന്നു
16 അതുകൊണ്ട് എന്‍െറ യജമാനനും സര്‍വശ ക്തനുമായ ദൈവം പറയുന്നത് ഇതാകുന്നു:
“എല്ലാ പൊതു കവലകളിലും നിലവിളി ഉണ്ടാ കും.
എല്ലാ തെരുവുകളിലും ‘അയ്യോ ഇല്ല, അയ്യോ ഇല്ല’ എന്ന് അവര്‍ പറയും.
കൃഷിക്കാരെ വിലാപത്തിനും വിലാപത്തൊഴിലുകാരെ അലമുറയ്ക്കും അവര്‍ വിളിയ്ക്കും.
17 ഞാന്‍ നിങ്ങളുടെ നടുവില്‍ക്കൂടെ കടന്നു പോകുന്നതുകൊണ്ട്
സകല മുന്തിരിത്തോപ്പു കളിലും നിലവിളി ഉണ്ടാകും,”
എന്നു യഹോവ പറയുന്നു.
18 യഹോവ വിധിനടത്തുന്ന ദിവസത്തിനു വേണ്ടി
മോഹത്തോടെ കാത്തിരിക്കുന്ന നിങ്ങ ള്‍ക്ക് അതെത്ര ഭയങ്കരമായിരിക്കും.
യഹോവ യുടെ ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇങ്ങനെ ഒരു മനോഭാവം എന്തിന്?
അത് വെളിച്ചമല്ല, ഇരുട്ടായിരിക്കും.
19 അത് ഒരു സിംഹത്തില്‍നിന്നും രക്ഷപ്പെട്ടോ ടുന്നവന്‍
കരടിയെ കണ്ടു മുട്ടുന്നതുപോലെ ആയിരിക്കും.
അല്ലെങ്കില്‍ അവന്‍ ഒരു വീട്ടില്‍ ചെല്ലുകയും
ചുമരില്‍ കൈചാരുകയും ചെയ്യു ന്പോള്‍
അവനെ ഒരു പാന്പു കടിക്കുന്നതുപോ ലെ ആയിരിക്കും.
20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരു ട്ടാണ്.
പ്രകാശത്തിന്‍െറ ഒരു കിരണം പോലുമി ല്ലാത്ത ഒരു ഇരുണ്ട ദിവസമാകുന്നു.
യിസ്രായേലിന്‍െറ ആരാധന യഹോവ നിരസിക്കുന്നു
21 “നിങ്ങളുടെ ഉത്സവങ്ങള്‍ ഞാന്‍ വെറുക്കു ന്നു.
അവ ഞാന്‍ സ്വീകരിക്കില്ല!
നിങ്ങളുടെ സഭായോഗങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നില്ല.
22 നിങ്ങള്‍ ഹോമബലികളും ധാന്യബലികളും എനിക്കര്‍പ്പിച്ചാലും
ഞാന്‍ അവ കൈക്കൊള്ളു കയില്ല.
കൊഴുത്ത കാലികളെ നിവേദിച്ചുള്ള
നിങ്ങളുടെ സമാധാനബലികള്‍ ഞാന്‍ ഗൌനി ക്കുകയില്ല.
23 നിന്‍െറ പാട്ടിന്‍െറ ഒച്ച എന്നില്‍നിന്ന് എടുത്തുമാറ്റൂ.
നിന്‍െറ വീണകളുടെ സംഗീതം ഞാന്‍ കേള്‍ക്കുകയില്ല.
24 എന്നാല്‍ ന്യായം വെള്ളം പോലെയും
നീതി ഒരിക്കലും വരണ്ടു പോകാത്ത ഒരരുവി പോലെ യും ഒഴുകട്ടെ.
25 ഹേ യിസ്രായേല്‍കുലമേ, നാല്പതു കൊല്ലം എനിക്കു മരുഭൂമിയില്‍
ബലികളും വഴിപാടു കളും നിങ്ങള്‍ കൊണ്ടു വന്നുവോ? ഇല്ല!
26 പക്ഷെ നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ഉണ്ടാ ക്കിയ വിഗ്രഹങ്ങളായി
നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങളുടെ നക്ഷത്രദേവ നായ കീയൂനെയും
നിങ്ങള്‍ നിങ്ങളുടെ കൂടെ ചുമന്നു.
27 അതിനാല്‍ നിങ്ങളെ ഞാന്‍ പ്രവാസിക ളായി ദമ്മേശെക്കിന്‍െറയും അപ്പുറത്തേക്കു അയയ്ക്കും,”
എന്ന് സര്‍വശക്തനായ ദൈവ മെന്നും
യഹോവയെന്നും നാമമുള്ളവന്‍ പറ യുന്നു.