വെട്ടുക്കിളികളുടെ ദര്‍ശനം
7
യഹോവ എനിക്കു കാട്ടിത്തന്നത് ഇതായി രുന്നു: രണ്ടാംവിള വളരുന്ന ഘട്ടത്തില്‍ അവന്‍ വെട്ടുക്കിളികളെ ഒരുക്കുകയായിരുന്നു. ഒന്നാം വിളവെടുപ്പില്‍നിന്ന് രാജാവിന്‍േറതു കൊയ്തെടുത്തിരുന്നു. വെട്ടുക്കിളികള്‍ ദേശ ത്തുള്ള ചെടികള്‍ തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു, “അയ്യോ, എന്‍െറ യജമാനനായ യഹോവേ, ദയവായി പൊറുക്കണേ! ഇത്രയ്ക്കു അശുവായ യാക്കോബ് എങ്ങനെ ജീവന്‍ പുലര്‍ ത്തും?
അപ്പോള്‍ യഹോവ അതേപ്പറ്റി തന്‍െറ മനസ്സു മാറ്റി. യഹോവ പറഞ്ഞു, “അതു സംഭ വിക്കുകയില്ല.”
തീയുടെ ദര്‍ശനം
എന്‍െറ യജമാനനായ യഹോവ എന്നെ കാട്ടിത്തന്നത് ഇതാകുന്നു: എന്‍െറ യഹോവ യായ ദൈവം ഒരു അഗ്നിയെ വിളിക്കുകയായി രുന്നു. അഗ്നി മഹാസമുദ്രത്തെ നശിപ്പിക്കുക യും പിന്നെ കരയെ നശിപ്പിക്കാന്‍ തുടങ്ങു കയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു, “അയ്യോ എന്‍െറ യഹോവയായ ദൈവമേ, ദയവായി നിര്‍ത്തണേ! ഇത്രയ്ക്കു അശുവായ യാക്കോബ് എങ്ങനെ ജീവന്‍ പുലര്‍ത്തും?”
അപ്പോള്‍ യഹോവ അതേപ്പറ്റി തന്‍െറ മന സ്സുമാറ്റി. എന്‍െറ യഹോവയായ ദൈവം പറഞ്ഞു, “അതു സംഭവിക്കുകയില്ല.”
തൂക്കുനൂലിന്‍െറ ദര്‍ശനം
യഹോവ എന്നെ കാട്ടിത്തന്നത് ഇതാകുന്നു: എന്‍െറ യഹോവ തൂക്കുനൂല്‍ പിടിച്ചുപണിത ഒരു മതിലിനരികെ നില്‍ക്കുകയായിരുന്നു. അവ ന്‍െറ കയ്യില്‍ ഒരു തൂക്കുനൂലും ഉണ്ടായിരുന്നു. അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “ആമോസേ, നീ കാണുന്നതെന്താകുന്നു?”
ഞാന്‍ പറഞ്ഞു, “ഒരു തൂക്കുനൂല്‍.”അപ്പോള്‍ യജമാനന്‍ എന്നോടു പറഞ്ഞു, “നോക്കൂ, എന്‍െറ ജനമായ യിസ്രായേലിന്‍െറ ഇടയ്ക്കു ഞാന്‍ ഒരു തൂക്കുനൂല്‍ ഇടുന്നു. ഇനി ഒരിക്കലും അവരെ ഞാന്‍ ഒഴിവാക്കയില്ല. യിസ്ഹാക്കി ന്‍െറ പൂജാമലകള്‍ തകര്‍ക്കപ്പെടും. യിസ്രായേ ലിന്‍െറ ഉന്നതസ്ഥലങ്ങളും തകര്‍ക്കപ്പെടും. യൊരോബെയാമിന്‍െറ കുലത്തെ എന്‍െറ വാള്‍കൊണ്ട് ആക്രമിച്ചു കൊല്ലുകയും ചെയ്യും.”
അമസ്യാവ് ആമോസിനെ തടയാന്‍ ശ്രമിക്കുന്നു
10 ബേഥേലിലെ പുരോഹിതനായ അമസ്യാ വ് യിസ്രായേലിലെ യൊരോബെയാംരാജാ വിന് ഈ സന്ദേശമയച്ചു: “യിസ്രായേല്‍ഗൃഹ ത്തിന്‍െറ ഒത്ത നടുവില്‍വെച്ച് ആമോസ് നിന ക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്‍െറ വാക്കുകള്‍ മുഴുവന്‍ വഹിക്കാന്‍ രാജ്യത്തിനു കഴിവില്ല. 11 ആമോസ് പറഞ്ഞത് ഇതാകുന്നു: ‘യൊരോബെയാം വാളാല്‍ മരിക്കു കയും യിസ്രായേല്‍ തീര്‍ച്ചയായും സ്വദേശത്തു നിന്ന് തടവുകാരായി പിടിക്കപ്പെടുകയും ചെയ്യും.”’
12 അമസ്യാവ് ആമോസിനോടു പറഞ്ഞു, “ഹേ, ദര്‍ശകാ, പോകുക, യെഹൂദദേശത്തേക്കു ഓടിപ്പോകുക. നിന്‍െറ ഭക്ഷിക്കലും പ്രവചിക്ക ലും അവിടെ നടത്തിക്കൊള്‍ക. 13 പക്ഷെ ഇനി ഒരിക്കലും നീ ബേഥേലില്‍ പ്രവചിക്കരുത്. കാരണം അത് രാജാവിന്‍െറ വിശുദ്ധമന്ദിരവും രാജ്യത്തിന്‍െറ ആലയവുമാണ്.”
14 അപ്പോള്‍ ആമോസ് അമസ്യാവിനോടു മറു പടി പറഞ്ഞു, “ഞാന്‍ ഒരു പ്രവാചകനായിരു ന്നില്ല. പ്രവാചകരുടെ കുടുംബത്തില്‍പ്പെട്ടവ നുമായിരുന്നില്ല. പകരം ഞാന്‍ ഒരു കാലിവളര്‍ ത്തുകാരനും കാട്ടത്തിക്കായ കീറുന്നവനുമായി രുന്നു. 15 പക്ഷെ യഹോവ എന്നെ ആടുവളര്‍ത്തു കാരില്‍ നിന്നെടുത്തിട്ട് എന്നോടു പറഞ്ഞു, ‘ചെന്ന് യഹോവയുടെജനമായ യിസ്രായേ ലിനെതിരായി പ്രവചിക്കുക.’ 16 അതുകൊണ്ട് ഇപ്പോള്‍ നീ യഹോവയുടെ സന്ദേശം കേള്‍ ക്കുക. നീ പറയുന്നു, ‘യിസ്രായേലിനെതിരെ പ്രവചിക്കരുത്, യിസ്ഹാക്കിന്‍െറ കുലത്തിനെ തിരെ പ്രസംഗിക്കരുത്’ എന്ന്. 17 അതുകൊണ്ട് യഹോവ പറയുന്നത് ഇതത്രെ: ‘നിന്‍െറ പത്നി നഗരത്തില്‍ ഒരു വേശ്യയായിപ്പോകും. നിന്‍െറ പുത്രന്മാരൂം പുത്രിമാരും വാളാല്‍ കൊല്ലപ്പെടും. അന്യര്‍ നിന്‍െറ നിലം അളന്നു പങ്കിട്ടെടുക്കും. നീ ഒരു വിദേശത്തുവെച്ച് മരിച്ചുപോകും. യിസ്രായേലിനോ, സ്വദേശത്തുനിന്ന് ദൂരെ പ്രവാസത്തിലേക്കു പോകേണ്ടിയും വരും.”’