യാഗപീഠത്തിനരികെ നില്‍ക്കുന്ന യഹോവയുടെ ദര്‍ശനം
9
എന്‍െറ യജമാനന്‍ യാഗപീഠത്തി നരികെ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു,
“ഉമ്മറപ്പടിപോലും ഇളകിപ്പോകേണ്ടതി നായി
തൂണുകളുടെ ഉച്ചിക്കുതന്നെ അടിക്കുക.
തൂണുകള്‍ ജനങ്ങളുടെ തലയില്‍ വീഴേണ്ടതിന്
അവ തകര്‍ക്കുക.
ബാക്കിയുള്ളവരെ ഞാന്‍
വാള്‍കൊണ്ടു കൊല്ലും.
ഒരുവനും കടന്നുകള യില്ല.
ഒരുവനും രക്ഷപ്പെടുകയില്ല.
അവര്‍ പാതാളത്തില്‍ തുരന്നുചെന്നാല്‍
എന്‍െറ കൈ അവിടെനിന്ന് അവരെ പിടിക്കും.
അവര്‍ ആകാശത്തിലേക്കു കയറിച്ചെന്നാല്‍
ഞാന്‍ അവിടെനിന്ന് അവരെ ഇറക്കും.
അവര്‍ കര്‍മ്മേല്‍മലയുടെ ഉച്ചിയില്‍ ഒളി ച്ചാല്‍
ഞാന്‍ അവിടെനിന്ന് അവരെ തെരഞ്ഞു പിടിക്കും.
അവര്‍ എന്നെവെട്ടിച്ച് കടലിന്‍െറ അടിയില്‍ ചെന്നൊളിച്ചാല്‍
ഞാന്‍ കടല്‍ഭൂത ത്തോടു കല്പിച്ച് അവരെ കടിപ്പിക്കും.
അവര്‍ അവളുടെ ശത്രുക്കളാല്‍ പ്രവാസിക ളായി പിടിക്കപ്പെടുന്നുവെങ്കില്‍
ഞാന്‍ വാളി നോടു കല്പിച്ച്
അവരെ അവിടെ കൊല്ലിക്കും.
ഗുണത്തിനല്ല, പിന്നെയോ,
ദ്രോഹത്തിനായി ഞാന്‍ അവരുടെമേല്‍ എന്‍െറ നോട്ടം ഉറപ്പി ക്കും.”
ശിക്ഷ ജനത്തെ നശിപ്പിക്കും
എന്‍െറ യജമാനനും സര്‍വശക്തനുമായ യഹോവ ഭൂമിയെ തൊടുന്പോള്‍,
അത് ഉരുകുക യും
അതില്‍വസിക്കുന്ന സകലമനുഷ്യരും വിലപിക്കുകയും
ആ ദേശം മുഴുവനും ഈജി പ്തിലെ നൈല്‍നദിയെപ്പോലെ
ഉയരുകയും താഴുകയും ചെയ്യും.
യഹോവ സ്വര്‍ഗ്ഗങ്ങളില്‍ അവന്‍െറ മാളിക മുറികള്‍ പണിയുകയും
ഭൂമിക്കുമുകളില്‍ അവ ന്‍െറ ആകാശമണ്ഡപം തീര്‍ക്കുകയും ചെയ്തു.
അവന്‍ കടലിലെ വെള്ളങ്ങളെ വിളിക്കുകയും
അവയെ ഭൂമിയുടെമേല്‍ ഒഴിക്കുകയും ചെയ്യു ന്നു.
യഹോവ എന്നത്രെ അവന്‍െറ നാമം.
യഹോവ യിസ്രായേലിന്‍െറ നാശം ഉറപ്പുകൊടുക്കുന്നു
യഹോവ പറയുന്നു,
“യിസ്രായേലുകാരേ, നിങ്ങള്‍ എനിക്കു എത്യോപ്യക്കാരെപ്പോലെ യാണ്.
യിസ്രായേലിനെ ഈജിപ്തില്‍നിന്നും
ഫെലിസ്ത്യരെ കഫ്തോരില്‍നിന്നും
അരാ മ്യരെ കീറില്‍നിന്നും ഞാന്‍ കൊണ്ടുവന്നു.”
നോക്കൂ, എന്‍െറ യജമാനനായ യഹോവ പാപമുള്ള രാഷ്ട്രത്തെ ദര്‍ശിക്കുന്നു.
യഹോവ പറയുന്നു,
“ഞാന്‍, യഹോവ, അതിനെ ഭൂമുഖ ത്തുനിന്നു നശിപ്പിക്കും.”
എന്നാല്‍ യാക്കോബു ഗൃഹത്തെ മുഴുവന്‍ നശിപ്പിക്കയില്ല.
നോക്കിക്കോളൂ, ഞാന്‍ ഒരു കല്പന കൊടുക്കു കയാണ്.
എല്ലാ രാഷ്ട്രങ്ങളുടെയും ഇടയില്‍
നിന്ന് യിസ്രായേലിനെ ധാന്യം അരിപ്പയിലിട്ട് അരിക്കുന്നതുപോലെ
ഞാന്‍ അരിക്കും.
ഒരൊറ്റ ച്ചരലും ഊര്‍ന്നു താഴെ വീഴുകയില്ല.
10 ‘ആപത്ത്’ ഞങ്ങളെ അടുക്കുകയോ പിടിക്കു കയോ ഇല്ല
എന്നു പറയുന്ന എന്‍െറ ജനത്തി ന്‍െറ ഇടയിലെ
സകലപാപികളും വാളാല്‍ മരിക്കും.”
രാജ്യം പുനസ്ഥാപിക്കുമെന്ന്
ദൈവം ഉറപ്പു കൊടുക്കുന്നു
11 “ആ സമയം ദാവീദിന്‍െറ തകര്‍ന്ന കൂടാരം
ഞാന്‍ വീണ്ടും ഉയര്‍ത്തും.
കൂടാരത്തിന്‍െറ ചുമ രുകളിലുള്ള വിള്ളലുകള്‍ ഞാന്‍ അടയ്ക്കും.
അതിന്‍െറ കേടുപാടുകള്‍ ഞാന്‍ തീര്‍ക്കും.
വളരെപ്പണ്ടുണ്ടായിരുന്നതുപോലെ അതിനെ പുതുക്കിപ്പണിയുകയും ചെയ്യും.
12 എന്തിനെന്നാല്‍ എദോമിന്‍െറയും ഒരിക്കല്‍ എന്‍േറതായിരുന്ന
സകലരാഷ്ട്രങ്ങളുടെയും അവശേഷം യിസ്രായേല്‍ ഒരു പക്ഷേ കയ്യട ക്കിയേക്കാം,”
എന്ന് ഇതു സംഭവിപ്പിക്കുന്ന
യഹോവ പറയുന്നു.
13 യഹോവ പറയുന്നു,
“ഉഴുന്നവന്‍ കൊയ്യു ന്നവന്‍െറയും
വിതയ്ക്കുന്നവന്‍ മുന്തിരി ചവി ട്ടുന്നവന്‍െറയും ഒപ്പമെത്തുന്ന കാലം വരികയാ ണ്.
കുന്നുകളില്‍നിന്നും മലകളില്‍നിന്നും മധു രമുള്ള
വീഞ്ഞ് ഒഴുകുകയും എല്ലാ കുന്നുകളും അതൊഴുക്കുകയും ചെയ്യും.
14 എന്‍െറ ജനമായ യിസ്രായേലിന്‍െറ ഐശ്വര്യം
ഞാന്‍ തിരിച്ചുകൊണ്ടു വരും.
അവര്‍ വന്‍നഗരങ്ങള്‍ പണിത്
അവയില്‍ പാര്‍ക്കും.
അവര്‍ മുന്തിരിവയലുകള്‍ ഉണ്ടാക്കി
അവ യുടെ വീഞ്ഞുകുടിക്കുകയും
തോട്ടങ്ങളുണ്ടാ ക്കി
അവയുടെ പഴങ്ങള്‍ തിന്നുകയും ചെയ്യും.
15 ഞാന്‍ അവരെ അവരുടെ ദേശത്ത് നടും.
ഞാന്‍ അവര്‍ക്കു കൊടുത്ത ദേശത്തുനിന്ന് അവര്‍ ഇനി ഒരിക്കലും പറിച്ചെടുക്കപ്പെടുക യില്ല”
എന്ന് നിന്‍െറ ദൈവമായ യഹോവ പറയുന്നു.