സഭയിലെ ഒരു സാന്മാര്‍ഗ്ഗിക പ്രശ്നം
5
നിങ്ങള്‍ക്കിടയില്‍ ലൈംഗികപാപമുണ്ടെന്നാണ് ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍പ്പോലുമില്ലാത്ത വിധം വൃത്തികെട്ട ലൈംഗികപാപമാണത്. സ്വന്തം അപ്പന്‍റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നവന്‍ പോലുമുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും നിങ്ങള്‍ സ്വയം അഭിമാനിക്കുന്നു! നിങ്ങള്‍ ഖേദിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തവനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കുകയും വേണം. എന്‍റെ ശരീരം നിങ്ങളോടൊത്ത് അവിടെയില്ല; പക്ഷേ എന്‍റെ അത്മാവ് ഉണ്ട്. ആ പാപം ചെയ്തവനെ ഞാന്‍ വിധിക്കുകയും ചെയ്യും. ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്നപോലെ തന്നെയാണ് ഞാനവനെ വിധിച്ചത്. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഒത്തുചേരുക. ഞാന്‍ ആത്മാവില്‍ നിങ്ങളോടൊപ്പം ഉണ്ടാവുകയും, കര്‍ത്താവായ യേശുവിന്‍റെ ശക്തി നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യും. അപ്പോള്‍ ഇയാളെ സാത്താനു നല്‍കുക; അങ്ങനെ അവന്‍റെ പാപം നിറഞ്ഞ സ്വയം നശിപ്പിക്കപ്പെടട്ടെ. അപ്പോള്‍ അവന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ ദിനത്തില്‍ രക്ഷിക്കപ്പെടട്ടെ.
നിങ്ങളുടെ അഹങ്കാരം നന്നല്ല, ഈ വചനം നിങ്ങള്‍ക്കറിയില്ലേ, “അല്പം പുളിമാവ് മുഴുവന്‍ അരിമാവിനെയും പുളിപ്പിക്കും.” പഴയ എല്ലാ പുളിമാവും പുറത്തെടുക്കുക, അങ്ങനെയെന്നാല്‍ നിങ്ങള്‍ പുതിയൊരു അരിമാവാകും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുളിപ്പില്ലാത്ത പെസഹാ അപ്പമാ ണ്.* അതെ, ഞങ്ങളുടെ പെസഹാകുഞ്ഞാടായ* ക്രിസ്തു യാഗം കഴിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് നമുക്ക് നമ്മുടെ പെസഹാ ഭക്ഷണം കഴിക്കാം. പക്ഷേ പഴയ പുളിമാവുള്ള അപ്പമല്ല. പഴയ പുളിമാവ് പാപവും ദുര്‍വൃത്തിയുമാകുന്നു. എന്നാല്‍ നമുക്ക് പുളിപ്പില്ലാത്ത അപ്പം കഴിക്കാം. അത് നന്മയുടെയും സത്യത്തിന്‍റെയും അപ്പമാകുന്നു.
ലൈംഗികപാപം ചെയ്യുന്നവരുമായി യാതൊരു വിധത്തിലും ഇടപെടരുതെന്ന് ഞാന്‍ നിങ്ങള്‍ക്കയച്ച കത്തില്‍ എഴുതിയിരുന്നു. 10 എന്നാല്‍ ഈ ലോകത്ത് പാപം ചെയ്യുന്നവരുമായി ഇടപെടരുതെന്നല്ല ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. ഈ ലോകത്തിലുള്ള ലൈംഗികപാപം ചെയ്യുന്നവരും സ്വാര്‍ത്ഥരും പരസ്പരം വഞ്ചിക്കുന്നവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായി ബന്ധപ്പെടരുതെന്നല്ല. അവരില്‍ നിന്നും രക്ഷപെടുന്നതിന് നിങ്ങള്‍ ഈ ലോകം വിട്ടുപോകണം. 11 സ്വയം ക്രിസ്തുവില്‍ സഹോദരനെന്നു പറയുകയും ലൈംഗികപാപം ചെയ്യുകയോ സ്വാര്‍ത്ഥനായിരിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുകയോ ആളുകളെ ചീത്ത പറയുകയോ കുടിച്ചു മത്തരാകുകയോ ആളുകളെ വഞ്ചിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെടരുത്. അവരോടൊത്ത് ഭക്ഷിക്കുകപോലും ചെയ്യരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
12-13 സഭയുടെ ഭാഗമല്ലാത്തവരെ വിധിക്കുക എന്‍റെ കര്‍ത്തവ്യമല്ല. ദൈവം അവരെ വിധിക്കും. പക്ഷേ നിങ്ങളുടെ സഭയുടെ ഭാഗമായവരെ നിങ്ങള്‍ വിധിക്കണം. തിരുവെഴുത്തില്‍ പറയുന്നു, “ദുഷ്ടന്മാരെ സംഘത്തില്‍ നിന്നും പുറത്താക്കുക.* “ദുഷ്ടനെ … പുറത്താക്കുക” ഉദ്ധരണി ആവ. 22:21,24.