ദാനീയേല്‍
ദാനിയേല്‍ ബാബിലോണിലേക്ക് കൊണ്ടുപോകപ്പെടുന്നു
1
നെബൂഖദ്നേസര്‍ ബാബിലോണിലെ രാജാ വായിരുന്നു. നെബൂഖദ്നേസര്‍ യെരൂശലേ മിലേക്കു വന്നു. തന്‍െറ സൈന്യവുമായി യെരൂ ശലേമിനെ വളഞ്ഞു. യെഹോയാക്കീം യെഹൂദ യിലെ രാജാവായതിന്‍െറ മൂന്നാം വര്‍ഷം* യെഹോയാക്കീം … വര്‍ഷം ഏതാണ്ട് 605 ബി. സിയിലാവാം ഇത്. ആയിരുന്നു അങ്ങനെ സംഭവിച്ചത്. യെഹൂദ യിലെ രാജാവായ യെഹോയാക്കീമിനെ തോ ല്പിക്കാന്‍ യഹോവ നെബൂഖദ്നേസരിനെ അനുവദിച്ചു. യഹോവയുടെ ആലയത്തില്‍ നിന്നും സകലപാത്രങ്ങളും മറ്റെല്ലാ സാധനങ്ങ ളും നെബൂഖദ്നേസര്‍ എടുത്തു. അയാള്‍ അതെ ല്ലാം ബാബിലോണിലേക്കു കൊണ്ടുപോയി. നെബൂഖദ്നേസര്‍ അതെല്ലാം തന്‍െറ വ്യാജ ദൈവങ്ങളുടെ ആലയത്തില്‍ വച്ചു.
അനന്തരം നെബൂഖദ്നേസര്‍ അശ്പെനാ സിന്‌ ഒരു കല്പന നല്‍കി. (രാജാവിനെ സേവി ച്ചിരുന്ന സകല ഷണ്ഡന്മാരുടെയും പരമപ്രമാ ണിയായ നേതാവായിരുന്നു അശ്പെനാസ്.) യെഹൂദാജനങ്ങളില്‍ ചിലരെ തന്‍െറ വസതി യിലേക്കു കൊണ്ടുവരാനാണ് അശ്പെനാസി നോടു കല്പിച്ചത്. പ്രമുഖകുടുംബങ്ങളില്‍ നിന്നും യിസ്രായേല്‍രാജാവിന്‍െറ കുടുംബ ത്തില്‍നിന്നുമുള്ള യെഹൂദന്മാരെയാണ് നെബൂ ഖദ്നേസരിനു വേണ്ടത്. ആരോഗ്യമുള്ള യെഹൂദയുവാക്കന്മാരെ മാത്രമേ അയാള്‍ക്കു വേണ്ടൂ. എന്തെങ്കിലും മുറിവോ ചതവോ ശാരീ രിക വൈകല്യങ്ങളോ ഇല്ലാത്ത യുവാക്കന്മാരെ യാണ് രാജാവിനാവശ്യം. കാര്യങ്ങള്‍ വേഗത്തി ലും അനായാസമായും ഗ്രഹിക്കാന്‍ കഴിയുന്ന സുന്ദരന്മാരും ബുദ്ധിമാന്മാരും സമര്‍ത്ഥരുമായ ചെറുപ്പക്കാരായിരിക്കണം അവര്‍. തന്‍െറ വസ തിയില്‍ പണിയെടുക്കാന്‍ കഴിവുള്ളവരുമായി രിക്കണം അവര്‍. യിസ്രായേലുകാരായ ആ ചെറുപ്പക്കാരെ കല്‍ദയരുടെ കല്‍ദയര്‍ ബാബിലോണിലെ ഒരു പ്രധാന ഗോത്രം. ഈ ഗോത്രക്കാരനാണ് ബാബിലോണ്‍ രാജാവ്. ഇവര്‍ വിദ്യസന്പന്നരാണ്. ശാസ്ത്രം, ചിരിത്രം, ഭാഷകള്‍ ജ്യോതിശ്ശാസ്ത്രം എന്നിവ അവര്‍ പഠിച്ചി രുന്നു. എന്നാല്‍, തങ്ങള്‍ക്കു ജാലവിദ്യയും നക്ഷത്ര ങ്ങളെ നോക്കി നടത്തുന്ന പ്രവചനവും അറയാമെ ന്നവര്‍ വിശ്വസിച്ചിരുന്നു. ഭാഷയും സാഹി ത്യവും പഠിപ്പിക്കാന്‍ അശ്പെനാസിനോടു രാജാവു പറഞ്ഞു.
ആ യുവാക്കള്‍ക്ക് നെബൂഖദ്നേസര്‍ രാജാവ് എന്നും ഒരു നിശ്ചിത അളവു ഭക്ഷണവും വീ ഞ്ഞും നല്‍കി. രാജാവു കഴിക്കുന്ന അതേ ഭക്ഷ ണം തന്നെയായിരുന്നു അത്. യിസ്രായേലുകാ രായ ആ ചെറുപ്പക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ പരിശീലനം നല്‍കാനും രാജാവ് ആവശ്യപ്പെ ട്ടു. അപ്പോള്‍ മൂന്നു വര്‍ഷത്തിനുശേഷം ആ ചെറുപ്പക്കാര്‍ക്ക് ബാബിലോണ്‍രാജാവിന്‍െറ ദാസന്മാരാകാന്‍ കഴിയണം. ആ യുവാക്കള്‍ക്കി ടയില്‍ ദാനീയേല്‍, ഹനാന്യാവ്, മീശായേല്‍, അസര്യാവ് എന്നിവരുണ്ടായിരുന്നു. യെഹൂദാ ഗോത്രക്കാരായിരുന്നു ഈ യുവാക്കള്‍.
അനന്തരം അശ്പെനാസ് ആ ചെറുപ്പക്കാര്‍ ക്ക് ബാബിലോണ്യന്‍ പേരുകള്‍ നല്‍കി. ബേല്‍ ത്ത്ശസ്സര്‍ എന്നായിരുന്നു ദാനീയേലിന്‍െറ പുതിയ പേര്. ശദ്രക്, എന്നായിരുന്നു ഹനന്യാ വിന്‍െറ പുതിയ പേര്. മീശായേലിന്‍െറ പുതി യപേര് മേശക് എന്നായിരുന്നു. അസര്യാവി ന്‍െറ പുതിയ പേര് അബേദ്-നെഗോ എന്നും.
രാജാവിന്‍െറ പോഷകപ്രദമായ ആഹാര മോ വീഞ്ഞോ കഴിക്കാന്‍ ദാനീയേല്‍ ഇഷ്ടപ്പെ ട്ടിരുന്നില്ല. ആ ഭക്ഷണവും വീഞ്ഞും കഴിച്ച് സ്വയം അശുദ്ധനാകാന്‍ ദാനീയേല്‍ ഇഷ്ടപ്പെ ട്ടില്ല. അതിനാല്‍ തന്നെ അപ്രകാരം അശുദ്ധനാ ക്കാതിരിക്കാന്‍ അയാള്‍ അശ്പെനാസിനോടു അനുവാദം ചോദിച്ചു.
ദൈവം, അശ്പെനാസിനെ ദാനീയേലി നോടു ദയയും കരുണയുമുള്ളവനാക്കാനിട യാക്കി. 10 എന്നാല്‍ അശ്പെനാസ് ദാനീയേലി നോടു പറഞ്ഞു, “എന്‍െറ യജമാനനായ രാജാ വിനെ ഞാന്‍ ഭയപ്പെടുന്നു. നിനക്ക് ഈ ഭക്ഷണ വും പാനീയവും നല്‍കാന്‍ രാജാവാണെ ന്നോടു കല്പിച്ചിരിക്കുന്നത്. നീ ഈ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ക്ഷീണിതനും രോഗിയുമാ യി കാണപ്പെടും. നിന്‍െറ പ്രായത്തിലുള്ള മറ്റു ചെറുപ്പക്കാരെക്കാള്‍ വഷളാകും നിന്‍െറ ഗതി. രാജാവിതു കാണുകയും എന്നോടു കോപിക്കു കയും ചെയ്യും. അദ്ദേഹം എന്‍െറ തല വെട്ടിക്കള ഞ്ഞേക്കും! അത് നിന്‍െറ അപരാധമായിരിക്കു കയും ചെയ്യും.”
11 അപ്പോള്‍ ദാനീയേല്‍ തങ്ങളുടെ പാറാവു കാരനോടു സംസാരിച്ചു. ദാനീയേലിനെയും ഹനാന്യാവിനെയും മീശായേലിനെയും അസ ര്യാവിനെയും നിരീക്ഷിക്കാന്‍ അശ്പെനാസ് പാറാവുകാരനോടു കല്പിച്ചിരുന്നു. 12 ദാനീ യേല്‍ പാറാവുകാരനോടു പറഞ്ഞു, “പത്തു ദിവസത്തേക്കു ഞങ്ങളെ ദയവായി ഈ പരീ ക്ഷണത്തിനനുവദിച്ചാലും: ഞങ്ങള്‍ക്കു പച്ച ക്കറികളും വെള്ളവുമല്ലാതെ ഒന്നും തരരുത്. 13 എന്നിട്ട് ഞങ്ങളെയും രാജാവിന്‍െറ ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരെയും താരതമ്യം ചെയ്യുക. ആര്‍ക്കാണ് ആരോഗ്യം കൂടുതലെന്ന് നിങ്ങള്‍ നേരിട്ടു മനസ്സിലാക്കുക. എന്നിട്ടു ഞങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിശ്ചയിക്കുക. ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരാ കുന്നു.”
14 അതിനാല്‍ ദാനീയേലിനെയും ഹനാന്യാ വിനെയും മീശായേലിനെയും അസര്യാവിനെ യും പത്തു ദിവസത്തേക്കു പരീക്ഷിക്കാമെന്നു പാറാവുകാരന്‍ സമ്മതിച്ചു. 15 പത്തു ദിവസങ്ങ ള്‍ക്കു ശേഷം ദാനീയേലും സുഹൃത്തുക്കളും രാജാവിന്‍െറ ഭക്ഷണം കഴിച്ച എല്ലാ യുവാക്ക ളെക്കാളും ആരോഗ്യവാന്മാരായി കാണപ്പെട്ടു. 16 അതിനാല്‍ പാറാവുകാരന്‍ ദാനീയേലിനും ഹനാന്യാവിനും മീശായേലിനും അസര്യാവി നും രാജാവിന്‍െറ വിശിഷ്ടഭോജ്യങ്ങളും വീഞ്ഞും എടുത്തുമാറ്റുന്നതും പച്ചക്കറികളും വെള്ളവും നല്‍കുന്നതും തുടരുകയും ചെയ്തു.
17 വ്യത്യസ്തതരത്തിലുള്ള നിരവധി വചന ങ്ങളും ശാസ്ത്രങ്ങളും പഠിക്കാന്‍ ദൈവം ദാനീ യേലിനും ഹനാന്യാവിനും മീശായേലിനും അസര്യാവിനും വിവേകവും കഴിവും നല്‍കി. ദാനീയേലിന് എല്ലാത്തരം ദര്‍ശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കുവാനും കഴിയുമാ യിരുന്നു.
18 എല്ലാ ചെറുപ്പക്കാര്‍ക്കും മൂന്നു വര്‍ഷത്തെ പരിശീലനം നല്‍കണമെന്നുണ്ടായിരുന്നു രാജാ വിന്. ആ കാലത്തിന്‍െറ അവസാനം അശ്പെ നാസ് എല്ലാ ചെറുപ്പക്കാരെയും നെബൂഖദ്നേ സര്‍രാജാവിന്‍െറ മുന്പിലേക്കു കൊണ്ടുവന്നു. 19 രാജാവ് അവരോടു സംസാരിച്ചു. ആ ചെറുപ്പ ക്കാരിലാരുംതന്നെ ദാനീയേല്‍, ഹനാന്യാവ്, മീശായേല്‍, അസര്യാവ് എന്നിവരുടെയത്ര സമ ര്‍ത്ഥരല്ലെന്നു രാജാവു കണ്ടു. അതിനാല്‍ ആ നാലു ചെറുപ്പക്കാരും രാജാവിന്‍െറ ദാസന്മാ രായി. 20 രാജാവ് ചില പ്രധാനകാര്യങ്ങളെപ്പറ്റി അവരോടു സംസാരിച്ചപ്പോഴൊക്കെ അവര്‍ വളരെ വിവേകവും ധാരണാശക്തിയും പ്രകടി പ്പിച്ചു. തന്‍െറ രാജധാനിയിലെ സകല മായാ ജാലക്കാരെയും ജ്ഞാനികളെയുംകാള്‍ പത്തു മടങ്ങു മികച്ചവരായിരുന്നു അവരെന്നു രാജാവു മനസ്സിലാക്കി. 21 കോരെശ് രാജാവായിരുന്നതി ന്‍െറ ആദ്യവര്‍ഷം കോരെശ് … ആദ്യവര്‍ഷം ഏതാണ്ട് 539-538 ബി. സി. കാലഘട്ടം. വരെ ദാനീയേല്‍ രാജാവി ന്‍െറ ദാസനായി തുടര്‍ന്നു.