ടൈഗ്രീസുനദീതീരത്ത് ദാനീ യേലിന്‍െറ ദര്‍ശനം
10
പാര്‍സിയുടെ രാജാവായിരുന്നു കോരെ ശ്. കോരെശിന്‍െറ മൂന്നാം ഭരണവര്‍ഷം, ദാനീയേല്‍ ഇക്കാര്യങ്ങളെപ്പറ്റി മനസ്സിലാക്കി. ബേല്‍ത്ത്ശെസ്സര്‍ എന്നായിരുന്നു ദാനീയേലി ന്‍െറ അപര നാമം.) ഇക്കാര്യങ്ങള്‍ സത്യമാണ്, പക്ഷേ മനസ്സിലാക്കാന്‍ വിഷമകരവും. എന്നാല്‍ ദാനീയേലിന് ഇക്കാര്യങ്ങള്‍ മനസ്സി ലായി. അവ അയാളോടു ഒരു ദര്‍ശനത്തില്‍ വിശദീകരിക്കപ്പെട്ടിരുന്നു.
ദാനീയേല്‍ പറയുന്നു, “അന്ന്, ഞാന്‍, ദാനീ യേല്‍, മൂന്നാഴ്ചക്കാലത്തേക്കു വളരെ ദു:ഖിത നായിരുന്നു. ആ മൂന്നാഴ്ചക്കാലം ഞാന്‍ വിശി ഷ്ടഭോജ്യങ്ങളൊന്നും കഴിച്ചില്ല. ഞാന്‍ മാംസ മൊന്നും കഴിച്ചില്ല. വീഞ്ഞു കുടിക്കുകയും ചെയ്തില്ല. തലയില്‍ ഞാന്‍ എണ്ണ തേച്ചില്ല. മൂന്നാഴ്ചക്കാലത്തേക്കു ഞാനിതൊന്നും ചെയ്തില്ല.
“ആ വര്‍ഷം, ആദ്യമാസത്തിന്‍െറ ഇരുപത്തി നാലാം തീയതി, ഞാന്‍ മഹത്തായ ടൈഗ്രീസു നദീതീരത്തു നില്‍ക്കുകയായിരുന്നു. അവിടെ നില്‍ക്കവേ, ഞാന്‍ തലയുയര്‍ത്തി നോക്കി. എനിക്കുമുന്പില്‍ ഒരാള്‍ നില്‍ക്കുന്നതു ഞാന്‍ കാണുകയും ചെയ്തു. ലിനന്‍വസ്ത്രങ്ങളായി രുന്നു അയാള്‍ ധരിച്ചിരുന്നത്. തനിത്തങ്കം കൊ ണ്ടുണ്ടാക്കിയ ഒരു പട്ട അയാള്‍ അരയില്‍ ധരി ച്ചിരുന്നു. അയാളുടെ ശരീരം മൃദുവായി, തിള ങ്ങുന്ന ഒരു കല്ലുപോലെയായിരുന്നു. അവന്‍െറ മുഖം മിന്നല്‍പോലെ തിളങ്ങിയിരുന്നു! അവ ന്‍െറ കണ്ണുകള്‍ തീജ്വാല പോലെയായിരുന്നു. അവന്‍െറ കൈകളും പാദങ്ങളും മിനുക്കിയ ഓടുപോലെയായിരുന്നു! അവന്‍െറ ശബ്ദമോ, ഒരാള്‍ക്കൂട്ടത്തിന്‍െറയത്ര ഉച്ചത്തിലും!
“ഞാന്‍, ദാനീയേല്‍, മാത്രമായിരുന്നു ആ ദര്‍ശനം കണ്ടത്. എന്നോടൊപ്പമുണ്ടായിരുന്നവ ര്‍ക്ക് ആ ദര്‍ശനമുണ്ടായില്ല. പക്ഷേ എന്നിട്ടും അവര്‍ ഭയന്നു. ഭയംകൊണ്ട് അവര്‍ ഓടിയൊ ളിക്കുകവരെ ചെയ്തു. അങ്ങനെ ഞാന്‍ ഒറ്റ യ്ക്കായി. ഞാന്‍ ആ ദര്‍ശനം കാണുകയായി രുന്നു. അതെന്നെ ഭയപ്പെടുത്തി. എനിക്കെന്‍െറ ശക്തി നഷ്ടപ്പെട്ടു. എന്‍െറ മുഖം മരിച്ചവന്‍േറ തുപോലെ വിളറിവെളുത്തു. ഞാന്‍ നിസ്സഹായ നുമായിരുന്നു. പിന്നെ, ദര്‍ശനത്തില്‍ പ്രത്യക്ഷ നായവന്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. അവ ന്‍െറ ശബ്ദം കേള്‍ക്കവേ ഞാനൊരു അഗാധ ഉറക്കത്തിലാണ്ടു. എന്‍െറ മുഖം നിലത്തു പറ്റി ക്കിടന്നു.
10 “അപ്പോള്‍ ഒരു കരം എന്നെ സ്പര്‍ശിച്ചു. അങ്ങനെ സംഭവിച്ചപ്പോള്‍ ഞാന്‍ കൈകളി ലും കാല്‍മുട്ടുകളിലും എഴുന്നേറ്റു. ഞാന്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. 11 ദര്‍ശനത്തി ലെ മനുഷ്യന്‍ എന്നോടുപറഞ്ഞു, ‘ദാനീയേ ലേ, ദൈവം നിന്നെ വളരെ സ്നേഹിക്കുന്നു. ഞാന്‍ നിന്നോടു പറയുന്ന കാര്യങ്ങളെപ്പറ്റി ശ്രദ്ധയോടെ ചിന്തിക്കുക. എഴുന്നേല്‍ക്കൂ, ഞാന്‍ നിന്‍െറയടുത്തേക്കു അയയ്ക്കപ്പെട്ടതാ ണ്.’ അവന്‍ ഇതു പറഞ്ഞപ്പോള്‍, ഞാന്‍ എഴു ന്നേറ്റു. ഭയംകൊണ്ട് ഞാനപ്പോഴും വിറയ്ക്കുക യായിരുന്നു. 12 അനന്തരം ദര്‍ശനത്തിലെ മനു ഷ്യന്‍ വീണ്ടും സംസാരിച്ചുതുടങ്ങി. അയാള്‍ പറഞ്ഞു, ‘ദാനീയേലേ ഭയപ്പെടേണ്ട. ആദ്യ ദിനം മുതലേ ജ്ഞാനം നേടാനും ദൈവസമക്ഷ ത്തില്‍ വിനീതനാകാനും നീ നിശ്ചയിച്ചു. അവന്‍ നിന്‍െറ പ്രര്‍ത്ഥനകള്‍ കേള്‍ക്കുകയാ യിരുന്നു. നീ പ്രാര്‍ത്ഥിക്കുകയായിരുന്നതിനാ ലാണു ഞാന്‍ നിന്‍െറയടുത്തേക്കു വന്നത്. 13 എന്നാല്‍ പാര്‍സിയുടെ പ്രഭു (ദൂതന്‍) എനി ക്കെതിരെ പോരാടുകയും എന്നെ ഇരുപത്തൊ ന്നുദിവസം ഉപദ്രവിക്കുകയും ചെയ്തിരുന്നു. അനന്തരം പ്രധാനപ്രഭുക്കന്മാരില്‍ (ദൂതന്മാര്‍) ഒരാളായ മീഖായേല്‍ എന്‍െറ രക്ഷയ്ക്കെത്തി. എന്തെന്നാല്‍ ഞാനവിടെ പാര്‍സിരാജാവി ന്‍െറ മുന്പില്‍ കുടുങ്ങിയിരുന്നു. 14 ദാനീയേല്‍, ഇപ്പോള്‍ ഞാന്‍ നിന്‍െറയടുത്തു വന്നിരിക്കു ന്നത് നിന്‍െറ ജനതയ്ക്കു ഭാവിയിലെന്തു സംഭ വിക്കുമെന്നു നിന്നോടു വിവരിക്കുന്നതിനാണ്. ഭാവിയിലെ ഒരു കാലത്തെപ്പറ്റിയുള്ളതായി രുന്നു ആ ദര്‍ശനം.’
15 “അയാള്‍ എന്നോടു സംസാരിച്ചു കൊണ്ടി രിക്കവേ, ഞാന്‍ മുഖം നിലത്തമര്‍ത്തി നമിച്ചു. എനിക്കു സംസാരിക്കാനായില്ല. 16 അനന്തരം മനുഷ്യനെപ്പോലെ കാണപ്പെട്ടവന്‍ എന്‍െറ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. ഞാന്‍ വായ തുറക്കു കയും സംസാരിച്ചു തുടങ്ങുകയും ചെയ്തു. ഞാന്‍ എനിക്കു മുന്പില്‍ നില്‍ക്കുന്നവനോടു പറഞ്ഞു, ‘പ്രഭോ, ദര്‍ശനത്തില്‍ കണ്ട കാര്യ ങ്ങള്‍ എന്നെ കുഴക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എനിക്കു നിസ്സഹായത അനു ഭവപ്പെടുന്നു. 17 പ്രഭോ, ഞാന്‍ അങ്ങയുടെ ദാസ നായ ദാനീയേലാകുന്നു. എനിക്കെങ്ങനെ അങ്ങയോടു സംസാരിക്കാനാകും? എന്‍െറ ശക്തി നഷ്ടമായിരിക്കുന്നു. എനിക്കു ശ്വസി ക്കാന്‍ പോലും വിഷമമായിരിക്കുന്നു.’
18 “മനുഷ്യനെപ്പോലെ കാണപ്പെട്ടവന്‍ എന്നെ വീണ്ടും സ്പര്‍ശിച്ചു. അയാളെന്നെ തൊട്ടപ്പോള്‍ എനിക്ക് ശക്തിയുണ്ടായി. 19 അപ്പോള്‍ അവന്‍ പറഞ്ഞു, ‘ദാനീയേലേ, ഭയപ്പെടണ്ട. ദൈവം നിന്നെ വളരെ സ്നേഹി ക്കുന്നു. നിനക്കു സമാധാനം. ഇപ്പോള്‍ ശക്ത നായിരിക്കുക, ശക്തനായിരിക്കുക.’
“അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ശക്തനായിത്തീര്‍ന്നു. അപ്പോള്‍ ഞാന്‍ പറ ഞ്ഞു, ‘പ്രഭോ, അങ്ങെനിക്കു ശക്തി തന്നിരിക്കു ന്നു. ഇനി അങ്ങയ്ക്കു സംസാരിക്കാം.’
20 “അതിനാല്‍ അവന്‍ അവരോടു പറഞ്ഞു, ‘ദാനീയേലേ, ഞാനെന്തിനാണ് നിന്‍െറയടു ത്തേക്കു വന്നതെന്ന് നിനക്കറിയാമോ? വൈകാ തെ എനിക്ക് പാര്‍സി പ്രഭുവിനെതിരെ യുദ്ധ ത്തിനു പോകേണ്ടതുണ്ട്. ഞാന്‍ പോകുന്പോള്‍ ഗ്രീസിലെ പ്രഭുവരും. 21 എന്നാല്‍ ദാനീയേല്‍, ഞാന്‍ പോരുന്നതിനു മുന്പ് സത്യത്തിന്‍െറ പുസ്തകത്തില്‍ എന്താണെഴുതിയിരിക്കുന്ന തെന്ന് ഞാന്‍ ആദ്യം നിന്നോടു പറയേണ്ടതുണ്ട്. മീഖായേലല്ലാതെ ആരും ആ ദുഷ്ടദൂതന്മാര്‍ക്കെ തിരെ എന്നോടൊപ്പം നില്‍ക്കുന്നില്ല. നിന്‍െറ ജനതയ്ക്കുമേല്‍ ഭരണം നടത്തുന്ന പ്രഭുവാണ് മീഖായേല്‍.