മരത്തെപ്പറ്റിയുള്ള നെബൂഖ ദ്നേസരിന്‍െറ സ്വപ്നം
5
1 ബേല്‍ശസ്സര്‍രാജാവ് തന്‍െറ ആയിരം ഉദ്യോ ഗസ്ഥന്മാര്‍ക്കായി ഒരു വലിയ വിരുന്നു നല്‍കി. രാജാവ് അവരോടൊപ്പം വീഞ്ഞു കുടി ക്കുകയായിരുന്നു.
2 ബേല്‍ശസ്സര്‍ വീഞ്ഞു കുടി ച്ചുകൊണ്ടിരിക്കവേ തന്‍െറ ദാസന്മാരോടു സ്വര്‍ണ്ണ-വെള്ളിക്കോപ്പകള്‍ കൊണ്ടുവരാന്‍ കല്പിച്ചു. അയാളുടെ പിതാവ് നെബൂഖദ്നേ സര്‍ യെരൂശലേമിലെ ആലയത്തില്‍നിന്നും കൊണ്ടുവന്ന കോപ്പകളാണിവ. തന്‍െറ പ്രഭുജ നങ്ങളും ഭാര്യമാരും അടിമപ്പെണ്ണുങ്ങളും ആ കോപ്പയില്‍നിന്നും കുടിക്കണമെന്ന് ബേല്‍ശസ്സ ര്‍രാജാവ് ആഗ്രഹിച്ചു.
3 അതിനാലവര്‍ യെരൂശ ലേമിലെ ദേവാലയത്തില്‍നിന്നും എടുത്തി രുന്ന സ്വര്‍ണ്ണക്കോപ്പകള്‍ കൊണ്ടുവന്നു. രാജാ വും ഭാര്യമാരും ഉദ്യോഗസ്ഥന്മാരും അടിമപ്പെ ണ്ണുങ്ങളും അവയില്‍നിന്നും കുടിച്ചു.
4 കുടിച്ചു കൊണ്ടിരിക്കവേ അവര്‍ തങ്ങളുടെ വ്യാജദൈ വങ്ങളെ സ്തുതിക്കുന്നുമുണ്ടായിരുന്നു. ആ ദേവ ന്മാര്‍ക്ക് അവര്‍ സ്തോത്രങ്ങള്‍ നല്‍കി. ആ ദേവന്മാരാകട്ടെ, സ്വര്‍ണ്ണവും വെള്ളിയും ഓടും ഇരുന്പും തടിയും കല്ലും ഒക്കെക്കൊണ്ടു നിര്‍മ്മി ക്കപ്പെട്ട വെറുംപ്രതിമകളായിരുന്നു.
5 അപ്പോള്‍ പെട്ടെന്ന് ഒരാളുടെ കൈപ്രത്യ ക്ഷമായി ചുമരില്‍ എഴുതാന്‍ തുടങ്ങി. വിരലു കള്‍ മതിലിന്‍െറ കുമ്മായക്കൂട്ടില്‍ കോറിയിട്ടു. രാജകൊട്ടാരത്തില്‍ വിളക്കുകാലിനു സമീപ മുള്ള ചുമരിലാണ് കൈ എഴുതിയത്. എഴുതി ക്കൊണ്ടിരുന്ന കൈ രാജാവ് കാണുന്നുണ്ടായി രുന്നു.
6 ബേല്‍ശസ്സര്‍രാജാവ് വല്ലാതെ ഭയന്നു. അയാ ളുടെ മുഖം വിളറിവെളുക്കുകയും ഭയംകൊണ്ട് മുട്ടുകള്‍ കൂട്ടിയിടിക്കുകയും ചെയ്തു. കാലു കള്‍ ദുര്‍ബലമായതിനാലവന് എഴുന്നേറ്റ് നില്‍ ക്കാന്‍കൂടി കഴിഞ്ഞില്ല.
7 രാജാവ് മായാജാലക്കാ രെയും കല്‍ദയരെയും തന്‍െറയടുത്തേക്കു കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ഈ ജ്ഞാനികളോട യാള്‍ പറഞ്ഞു, “ഈ എഴുത്തുവായിച്ച് അതി ന്‍െറ അര്‍ത്ഥം പറഞ്ഞുതരുന്ന ആര്‍ക്കും ഞാനൊരു സമ്മാനം തരും. അയാള്‍ക്കു ഞാന്‍ ഊത വസ്ത്രങ്ങള്‍ നല്‍കും. അവന്‍െറ കഴു ത്തില്‍ ഞാനൊരു മാലയണിയിക്കും. അവനെ ഞാന്‍ രാജ്യത്തിലെ മൂന്നാമത്തെ ഉന്നതഭരണാ ധിപനാക്കും.”
8 അതിനാല്‍ രാജാവിന്‍െറ ജ്ഞാനികളെല്ലാം വന്നു. പക്ഷേ എഴുതിയിരിക്കുന്നതു വായി ക്കാന്‍ അവര്‍ക്കായില്ല. അതിന്‍െറ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല.
9 ബേല്‍ശസ്സര്‍രാജാ വിന്‍െറ ഉദ്യോഗസ്ഥന്മാര്‍ പരിഭ്രമിച്ചു. രാജാ വാകട്ടെ കൂടുതല്‍ ഭയചകിതനും വ്യാകുലനു മായി. അയാളുടെ മുഖം ഭയന്നു വിളറിയിരുന്നു.
10 അനന്തരം രാജാവിന്‍െറ അമ്മ ആ വിരുന്നു നടക്കുന്നിടത്തേക്കു വന്നു. രാജാവിന്‍െറയും രാജകീയ ഉദ്യോഗസ്ഥന്മാരുടെയും ശബ്ദങ്ങള്‍ അവള്‍ കേട്ടു. അവള്‍ പറഞ്ഞു, “രാജാവ് നീണാള്‍ വാഴട്ടെ! ഭയപ്പെടരുത്! നിന്‍െറ മുഖം ഭയം കൊണ്ട് ഇങ്ങനെ വിളറാതിരിക്കട്ടെ!
11 വി ശുദ്ധ ദൈവങ്ങളുടെ ആത്മാക്കളുള്ള ഒരാള്‍ നിന്‍െറ രാജ്യത്തുണ്ട്. രഹസ്യങ്ങളറിയാന്‍ തനി ക്കാവുമെന്ന് അയാള്‍ നിന്‍െറ പിതാവിന്‍െറ കാലത്തു തന്നെ തെളിയിച്ചിട്ടുണ്ട്. താന്‍ വളരെ സമര്‍ത്ഥനും വിവേകിയുമാണെന്ന് അവന്‍ കാണിച്ചു. ഇക്കാര്യങ്ങളില്‍ താന്‍ ദേവന്മാരെ പ്പോലെയാണെന്ന് അവന്‍ കാണിച്ചു. നിന്‍െറ പിതാമഹന്‍ നെബൂഖദ്നേസര്‍രാജാവ് അയാ ളെ സകല ജ്ഞാനികളുടെയും ചുമതലക്കാര നാക്കി. മായാജാലക്കാരെയും കല്‍ദയരെയും അവന്‍ ഭരിച്ചു.
12 ഞാന്‍ പറഞ്ഞുവരുന്നയാ ളുടെ പേര് ദാനീയേല്‍ എന്നാകുന്നു. രാജാവ് അവന് ബേല്‍ത്ത്ശസ്സര്‍ എന്നു പേരു നല്‍കി. ബേല്‍ത്ത്ശസ്സര്‍ അതിസമര്‍ത്ഥനും എല്ലാം അറിയാവുന്നവനുമാകുന്നു. അവന് സ്വപ്ന ങ്ങള്‍ വ്യാഖ്യാനിക്കാം, രഹസ്യങ്ങള്‍ വിശദീക രിക്കാം, കഠിനപ്രശ്നങ്ങള്‍ക്കുത്തരം കാണാം. ദാനീയേലിനെ വിളിക്കുക. ചുവരെഴുത്തിന്‍െറ അര്‍ത്ഥം അവന്‍ പറഞ്ഞുതരും.”
13 അതിനാലവര്‍ ദാനീയേലിനെ രാജാവി ന്‍െറയടുത്തേക്കു കൊണ്ടുവന്നു. രാജാവ് ദാനീ യേലിനോടു പറഞ്ഞു, “യെഹൂദയില്‍നിന്നും എന്‍െറ പിതാവ് പ്രവാസികളിലൊരുവനായി പിടിച്ചു കൊണ്ടുവന്ന നിന്‍െറ പേര് ദാനീ യേല്‍
14 എന്നല്ലേനിന്നില്‍ ദേവന്മാരുടെ ആത്മാക്കളുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. നീ രഹസ്യങ്ങളറിയുന്നവനെന്നും അതിസമര്‍ത്ഥ നും വലിയ ജ്ഞാനിയുമാണെന്നും ഞാന്‍ കേട്ടി രിക്കുന്നു.
15 ഈ ചുവരെഴുത്തു വായിക്കാന്‍ ജ്ഞാനികളെയും മായാജാലക്കാരെയും വരു ത്തിയിരുന്നു. ഈ ചുവരെഴുത്തിന്‍െറ അര്‍ത്ഥം വിശദമാക്കാന്‍ ഞാനവരോടാവശ്യപ്പെട്ടു. പക്ഷേ ഈ ചുവരെഴുത്ത് വിശദീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
16 നിന്നെപ്പറ്റി ഞാന്‍ കേട്ടിരിക്കുന്നു. കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും കഠിനമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താ നും നിനക്കാകുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ ചുവരിലെഴുതിയിരിക്കുന്നത് എനിക്കുവേണ്ടി വായിച്ചു വ്യാഖ്യാനിച്ചു തന്നാല്‍ നിനക്കായി ഞാന്‍ ചെയ്യുന്നത് ഇതൊക്കെയായിരിക്കും: നിനക്കു ഞാന്‍ ഊതവസ്ത്രങ്ങള്‍ തരികയും കഴുത്തില്‍ സ്വര്‍ണ്ണമാല അണിയിക്കുകയും ചെയ്യും. പിന്നെ നീ ഈ രാജ്യത്തെ മൂന്നാമത്തെ ഉന്നതാധികാരിയുമാകും.”
17 അപ്പോള്‍ രാജാവിനു ദാനീയേല്‍ മറുപടി നല്‍കി. ദാനീയേല്‍ പറഞ്ഞു, “ബേല്‍ശസ്സര്‍രാ ജാവേ, സമ്മാനങ്ങളൊക്കെ അങ്ങു വച്ചുകൊ ള്ളുക, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തു കൊള്ളുക. പക്ഷേ, അങ്ങയ്ക്കായി ചുവരെഴു ത്തു ഞാന്‍ വായിക്കാം. അതിന്‍െറ അര്‍ത്ഥമെ ന്തെന്നു വിശദീകരിക്കുകയും ചെയ്യാം.
18 “രാജാവേ, അത്യുന്നതനായ ദൈവം അങ്ങ യുടെ പിതാമഹന്‍ നെബൂഖദ്നേസരിനെ വളരെ മഹാനും ശക്തനുമായ രാജാവാക്കി. ദൈ വം അദ്ദേഹത്തെ വളരെ പ്രമാണിയാക്കി.
19 നിര വധി രാജ്യക്കാരും നിരവധി ഭാഷക്കാരും നെബൂ ഖദ്നേസരിനെ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാല്‍ അത്യുന്നതനായ ദൈവം അദ്ദേഹത്തെ വളരെ പ്രമാണിയായ രാജാവാ ക്കി. നെബൂഖദ്നേസരിന് ആരെങ്കിലും മരിക്ക ണമെന്ന് തോന്നിയാല്‍ അയാളവനെ വധിക്കു കയും ഒരുവന്‍ ജീവിക്കണമെന്നു തോന്നിയാല്‍ അവനെ അയാളതിനനുവദിക്കുകയും ചെയ്തി രുന്നു. പ്രമാണികളാകേണ്ടവരെ അദ്ദേഹം പ്രമാ ണിയാക്കിയിരുന്നു. പ്രമാണികളല്ലാതാകേണ്ട വരെ അദ്ദേഹം അങ്ങനെയുമാക്കിയിരുന്നു.
20 “എന്നാല്‍ നെബൂഖദ്നേസര്‍ അഹങ്കാരി യും കഠിനഹൃദയനുമായിത്തീര്‍ന്നു. അതിനാല്‍ അദ്ദേഹത്തിന്‍െറ ശക്തി അദ്ദേഹത്തില്‍നിന്നും എടുക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ രാജസിംഹാസ നം എടുത്തുമാറ്റ പ്പെടുകയും മഹത്വം കുറയ്ക്ക പ്പെടുകയും ചെയ്തു.
21 അനന്തരം നെബൂഖ ദ്നേസര്‍ മനുഷ്യര്‍ക്കിടയില്‍നിന്നും ഓടിക്ക പ്പെട്ടു. അദ്ദേഹത്തിന്‍െറ മനസ്സ് മൃഗങ്ങളുടേതു പോലെയായി. അദ്ദേഹം കാട്ടുകഴുതകള്‍ക്കൊ പ്പം കഴിയുകയും പശുവിനെപ്പോലെ പുല്ലു തിന്നുകയും ചെയ്തു. അദ്ദേഹം മഞ്ഞു കൊണ്ടു നനഞ്ഞു. അദ്ദേഹം തന്‍െറ പാഠം പഠിക്കുംവരെ ഇതൊക്കെ സംഭവിച്ചു. പിന്നെ, സര്‍വശക്ത നായ ദൈവമാണ് മനുഷ്യരുടെ രാജ്യത്തെ ഭരി ക്കുന്നതെന്ന് അദ്ദേഹം പഠിച്ചു. അത്യുന്നതനായ ദൈവം തനിക്കിഷ്ടമുള്ളവരെ രാജ്യഭരണം ഏല്പിക്കുകയും ചെയ്യുന്നു.
22 “എന്നാല്‍ ബേല്‍ശസ്സര്‍, നിനക്കിക്കാര്യ ങ്ങള്‍ അറിയുകയും ചെയ്യാം! നീ നെബൂഖദ്നേ സരിന്‍െറ ചെറുമകനാകുന്നു. എന്നിട്ടും നീ വിനീതനായിട്ടില്ല.
23 ഇല്ല, നീ വിനീതനായിട്ടേ യില്ല. പകരം നീ സ്വര്‍ഗ്ഗസ്ഥനായ യഹോവ യ്ക്കെതിരെ തിരിഞ്ഞു. യഹോവയുടെ ആലയ ത്തിലെ പാനപാത്രങ്ങള്‍ കൊണ്ടുവരാന്‍ നീ കല്പിച്ചു. പിന്നെ, നീയും നിന്‍െറ രാജകീയ ഉദ്യോഗസ്ഥന്മാരും നിന്‍െറ ഭാര്യമാരും ദാസിമാ രും ആ കോപ്പകളില്‍നിന്നും കുടിച്ചു. സ്വര്‍ണ്ണം, വെള്ളി, വെങ്കലം, ഇരുന്പ്, തടി, കല്ല് എന്നിവ കൊണ്ടുള്ള ദേവന്മാരെ നീ സ്തുതിച്ചു. അവ യഥാര്‍ത്ഥ ദൈവങ്ങളല്ല. അവര്‍ക്കു കാണാനാ വില്ല, കേള്‍ക്കാനാവില്ല, ഒന്നും മനസ്സിലാവുക യുമില്ല. നിന്‍െറ ജീവിതത്തിന്മേലും നിന്‍െറ സകലപ്രവൃത്തികളിന്മേലും അധികാരമുള്ള ദൈവത്തെ നീ ആദരിക്കുന്നില്ല.
24 അങ്ങനെ, അതിനാല്‍, ദൈവം ആ കൈയെ ചുമരിലെഴു താനയച്ചു.
25 ചുവരിലെഴുതിയിരിക്കുന്ന വാക്കു കള്‍ ഇവയാകുന്നു:
മെനേ, മെനേ, തെക്കേല്‍, ഊഫര്‍സീന്‍.
26 “ഈ വാക്കുകളുടെ അര്‍ത്ഥം ഇതാകുന്നു:
മെനേ:
നിന്‍െറ രാജ്യം അവസാനിക്കുംവരെയുള്ള ദിനങ്ങള്‍ ദൈവം എണ്ണിയിരിക്കുന്നു.
27 തെക്കേല്‍:
നീ തുലാസ്സില്‍ തൂക്കപ്പെട്ടിരിക്കുന്നു, നീ പോരാത്തവനെന്നു കണ്ടിരിക്കുന്നു.
28 ഊഫര്‍സീന്‍:
നിന്‍െറ രാജ്യം നിന്നില്‍ നിന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അത് മേദ്യര്‍ക്കും പാര്‍സികള്‍ ക്കുമിടയില്‍ വീതിക്കപ്പെടും.”
29 അപ്പോള്‍ ദാനീയേല്‍ ഊതവസ്ത്രം ധരി ക്കാന്‍ ബേല്‍ശസ്സര്‍ കല്പിച്ചു. അവന്‍െറ കഴു ത്തില്‍ സ്വര്‍ണ്ണമാലയിടുകയും രാജ്യത്തെ ഉയ ര്‍ന്ന മൂന്നാം അധികാരിയെന്നു പ്രഖ്യാപിക്കുക യും ചെയ്തു.
30 അതേ രാത്രി, ബാബിലോണു കാരുടെ രാജാവ് ബേല്‍ശസ്സര്‍ വധിക്കപ്പെട്ടു.
31 മേദ്യനായ ദാര്യാവേശ് പുതിയ രാജാവായി. ദാര്യാവേശിന് അറുപത്തിരണ്ടോളം വയസ്സു ണ്ടായിരുന്നു.