ദാനീയേലും സിംഹങ്ങളും
6
തന്‍െറ രാജ്യം മുഴുവന്‍ ഭരിക്കുന്നതിന് നൂറ്റി യിരുപതു പാര്‍സി ഉദ്യോഗസ്ഥരെ തെര ഞ്ഞെടുക്കുകയെന്നത് നല്ലൊരാശയമായിരിക്കു മെന്ന് ദാര്യാവേശ് കരുതി. അദ്ദേഹം ആ നൂറ്റി യിരുപത് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഭരണം നട ത്താന്‍ മൂന്നു പേരെയും തെരഞ്ഞെടുത്തു. ദാനീ യേല്‍ ആ മൂന്നുമേല്‍നോട്ടക്കാരിലൊരുവനായി രുന്നു. ആരും തന്നെ വഞ്ചിക്കാതിരിക്കുന്നതിനും തന്‍െറ രാജ്യത്ത് തനിക്കൊന്നും നഷ്ടപ്പെടാതി രിക്കുന്നതിനുമാണ് ഈ മൂന്നുപേരെ രാജാവ് നിയോഗിച്ചത്. താന്‍ മറ്റു മേല്‍നോട്ടക്കാരെ ക്കാള്‍ ഭേദമാണെന്ന് ദാനീയേല്‍ സ്വയം തെളി യിച്ചു. തന്‍െറ സല്‍സ്വഭാവംകൊണ്ടും മഹ ത്തായ കഴിവുകള്‍ കൊണ്ടുമാണ് ദാനീയേല്‍ ഇതു ചെയ്തത്. രാജാവ് ദാനീയേലില്‍ വളരെ സന്തുഷ്ടനായി. അയാളെ രാജ്യത്തിന്‍െറ മുഴു വന്‍ അധികാരിയാക്കാന്‍ അദ്ദേഹം ആലോചി ച്ചു. എന്നാല്‍ ഇതേപ്പറ്റി കേട്ട മറ്റു മേല്‍നോട്ട ക്കാരും അധിപന്മാരും വളരെ അസൂയക്കാരായി. അവര്‍ ദാനീയേലിനെ കുറ്റപ്പെടുത്താന്‍ കാര ണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു. അതിനാല്‍ അവര്‍ സര്‍ക്കാര്‍കാര്യങ്ങളില്‍ ദാനീയേലിന്‍െറ ഓരോ പ്രവൃത്തികളും നിരീക്ഷിച്ചു. പക്ഷേ അവര്‍ക്കു ദാനീയേലില്‍ ഒരു കുറ്റവും കണ്ടെ ത്താനായില്ല. അതിനാല്‍ അവര്‍ക്ക് അവന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ആരോപി ക്കുവാനും കഴിഞ്ഞില്ല. മനുഷ്യര്‍ക്ക് ആശ്രയി ക്കാന്‍ കഴിയുന്ന ഒരാളായിരുന്നു ദാനീയേല്‍. അവന്‍ രാജാവിനെ വഞ്ചിച്ചില്ല. കഠിനാ ദ്ധ്വാനം ചെയ്യുകയും ചെയ്തു.
അവസാനം അവര്‍ പറഞ്ഞു, “ദാനീയേല്‍ എന്തെങ്കിലും തെറ്റു ചെയ്യുന്നതായി ആരോപി ക്കാന്‍ നമുക്ക് ഒരിക്കലും ഒരു കാരണം കണ്ടെ ത്താന്‍ ആവില്ല. അതിനാല്‍ അവന്‍െറ ദൈവ ത്തിന്‍െറ നിയമവുമായി ബന്ധപ്പെട്ട എന്തെ ങ്കിലും പരാതിയ്ക്കു അടിസ്ഥാനമായി നമ്മള്‍ കണ്ടെത്തണം.”
അതിനാല്‍ ആ രണ്ടു മേല്‍നോട്ടക്കാരും അധി പന്മാരും ഒരു സംഘമായി രാജാവിന്‍െറ അടു ത്തേക്കു പോയി. അവര്‍ പറഞ്ഞു: “ദാര്യാവേശു രാജാവു നീണാള്‍ വാഴട്ടെ! മേല്‍നോട്ടക്കാരും പ്രമാണിമാരും അധിപന്മാരും ഉപദേഷ്ടാക്കളും അധികാരികളുമൊക്കെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജാവ് ഇതൊരു നിയമമാക്ക ണം. എല്ലാവരും ഈ നിയമം അനുസരിക്കണം. ആ നിയമം ഇതാകുന്നു: രാജാവേ നീയൊഴികെ ആരെങ്കിലും ഏതെങ്കിലും ദേവനോടോ വ്യക്തിയോടോ അടുത്ത മുപ്പതു ദിവസത്തേ ക്കു പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അയാള്‍ സിം ഹക്കൂട്ടിലേക്കു എറിയപ്പെടണം. ഇനി, രാജാവേ, നിയമം ഏര്‍പ്പെടുത്തി ഒരു കടലാസ്സി ലെഴുതിയിരിക്കുന്നത് ഒപ്പു വച്ചാലും. അങ്ങനെ ആ നിയമം ലംഘിക്കപ്പെടാതിരിക്കുമല്ലോ. എന്തുകൊണ്ടെന്നാല്‍ മേദ്യരുടെയും പാര്‍സിക ളുടെയും നിയമങ്ങള്‍ റദ്ദാക്കുവാനോ മാറ്റുവാ നോ കഴിയില്ല.” അതിനാല്‍ ദാര്യാവേശുരാ ജാവ് നിയമം നടപ്പാക്കി ഒപ്പു വച്ചു.
10 ദാനീയേല്‍ ദിവസവും മൂന്നുനേരവും ദൈവത്തോടു പ്രാര്‍ത്ഥിച്ചു. എന്നും മൂന്നു നേര വും ദാനീയേല്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കു കയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു. പുതിയ നിയമത്തെപ്പറ്റി കേട്ടപ്പോള്‍ ദാനീ യേല്‍ തന്‍െറ വസതിയിലേക്കു പോയി. വീടി ന്‍െറ മുകളിലത്തെ നിലയിലുള്ള തന്‍െറ മുറി യിലേക്കാണയാള്‍ പോയത്. യെരൂശലേമിലേ ക്കു തുറന്നിട്ട ജനാലയുടെ അടുത്തേക്കു ചെന്ന് ദാനീയേല്‍ മുട്ടിലിരുന്ന് പതിവുപോലെ പ്രാര്‍ ത്ഥിച്ചു.
11 അനന്തരം അവര്‍ സംഘമായി വന്ന് ദാനീ യേലിനെ കണ്ടെത്തി. അവന്‍ പ്രാര്‍ത്ഥിക്കു ന്നതും ദൈവത്തോടു സഹായം തേടുന്നതും അവര്‍ കണ്ടു. 12 അതിനാലവര്‍ രാജാവിന്‍െറയ ടുത്തേക്കു പോയി. അവര്‍ അദ്ദേഹമുണ്ടാക്കിയ നിയമത്തെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചു. അവര്‍ പറഞ്ഞു, “ദാര്യാവേശുരാജാവേ, അടു ത്ത മുപ്പതുദിവസങ്ങളില്‍ രാജാവായ അങ്ങ യോടൊഴികെ ഒരു ദേവനോടോ മനുഷ്യനോ ടോ ആരെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ അവനെ സിംഹക്കൂട്ടിലെറിയുമെന്ന് അങ്ങു കല്പനയാ യിട്ട് ഒപ്പുവച്ചിട്ടുണ്ടല്ലോ. അങ്ങ് ആ നിയമം ഒപ്പു വച്ചിട്ടില്ലേ?”
രാജാവ് മറുപടി പറഞ്ഞു, “ഉവ്, ഞാന്‍ ഒപ്പു വച്ചിട്ടുണ്ട്. മേദ്യരുടെയും പാര്‍സികളു ടെയും നിയമങ്ങള്‍ റദ്ദാക്കാനോ മാറ്റാനോ പറ്റു ന്നതല്ല.”
13 അപ്പോള്‍ അവര്‍ രാജാവിനോടു പറഞ്ഞു, “ദാനീയേല്‍ എന്നു പേരായ അയാള്‍ അങ്ങയെ ശ്രവിക്കുന്നതേയില്ല. അയാള്‍ യെഹൂദയില്‍ നിന്നുള്ള തടവുകാരില്‍ ഒരാളാണ്. അങ്ങ് ഉറ പ്പിച്ച നിയമം ദാനീയേല്‍ വകവയ്ക്കുന്നതേ യില്ല. ദാനീയേല്‍ ഇന്നും ദിവസം മൂന്നുതവണ തന്‍െറ ദൈവത്തോടാണു പ്രാര്‍ത്ഥിക്കുന്നത്.”
14 ഇതു കേട്ടപ്പോള്‍ രാജാവിന് വളരെ വ്യസന മുണ്ടാവുകയും വിഷമിക്കുകയും ചെയ്തു. ദാനീയേലിനെ രക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അതിനായി ഒരു മാര്‍ഗ്ഗം കണ്ടെ ത്താന്‍ സൂര്യാസ്തമനംവരെ അദ്ദേഹം ശ്രമിച്ചു. 15 അവര്‍ ഒരു സംഘമായി രാജാവിന്‍െറയടു ത്തേക്കു പോയി. അവര്‍ അദ്ദേഹത്തോടു പറ ഞ്ഞു, “രാജാവേ, ഓര്‍മ്മിക്കുക. രാജാവ് ഉറപ്പിച്ച നിയമമോ കല്പനയോ ഒരിക്കലും റദ്ദാക്കാനോ മാറ്റാനോ പാടില്ലെന്നാണ് മേദ്യരുടെയും പാര്‍ സികളുടെയും നിയമം അനുശാസിക്കുന്നത്.”
16 അതിനാല്‍ ദാര്യാവേശുരാജാവ് കല്പന നല്‍കി. അവര്‍ ദാനീയേലിനെ കൊണ്ടുവന്ന് സിംഹഗുഹയിലേക്കെറിഞ്ഞു. രാജാവ് ദാനീ യേലിനോടു പറഞ്ഞു, “നീ ആരാധിക്കുന്ന ദൈവം നിന്നെ രക്ഷിച്ചെങ്കില്‍!” 17 സിംഹഗുഹ യുടെ വാതില്‍ ഒരു വലിയ പാറകൊണ്ട് അട യ്ക്കുകയും ചെയ്തു. അനന്തരം രാജാവ് തന്‍െറ മോതിരംകൊണ്ട് പാറയില്‍ മുദ്രവയ്ക്കുകയും ചെയ്തു. തന്‍െറ ഉദ്യോഗസ്ഥരുടെ മോതിര ങ്ങള്‍കൊണ്ട് അവരുടെ മുദ്രകളും അദ്ദേഹം പാറ യില്‍ പതിപ്പിച്ചു. ആര്‍ക്കും ആ പാറ നീക്കി ദാനീയേലിനെ സിംഹഗുഹയില്‍നിന്നും പുറ ത്തേക്കു കൊണ്ടുവരാന്‍ കഴിയില്ലെന്നാണതു കാണിക്കുന്നത്. 18 അനന്തരം ദാര്യാവേശുരാജാ വ് തന്‍െറ കൊട്ടാരത്തിലേക്കു പോയി. ആ രാത്രിയില്‍ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. ആരും വന്ന് തന്നെ രസിപ്പിക്കാന്‍ അദ്ദേഹം അനുവദി ച്ചില്ല. രാജാവിന് ആ രാത്രി മുഴുവനും ഉറങ്ങാ നായില്ല.
19 പിറ്റേന്നു രാവിലെ വെളിച്ചം വീണയുടനെ ദാര്യാവേശുരാജാവ് എഴുന്നേറ്റു. അദ്ദേഹം സിംഹഗുഹയിലേക്കു ഓടി. 20 രാജാവ് വളരെ വ്യാകുലനായിരുന്നു. സിംഹഗുഹയ്ക്കടുത്തെ ത്തി അദ്ദേഹം ദാനീയേലിനെ വിളിച്ചു. രാജാ വു പറഞ്ഞു, “ദാനീയേലേ, ജീവിക്കുന്ന ദൈവ ത്തിന്‍െറ ദാസാ, നിന്‍െറ ദൈവത്തിനു നിന്നെ സിംഹങ്ങളില്‍നിന്നും രക്ഷിക്കാനായില്ലേ? നീ എല്ലായ്പ്പോഴും നിന്‍െറ ദൈവത്തെ സേവിക്കു കയാണല്ലോ.”
21 ദാനീയേല്‍ മറുപടി പറഞ്ഞു, “രാജാവ് നീണാള്‍ വാഴട്ടെ! 22 എന്‍െറ ദൈവം എന്നെ രക്ഷിക്കാന്‍ തന്‍െറ ദൂതനെ അയച്ചു. ദൂതന്‍ സിംഹങ്ങളുടെ വായ അടച്ചു. ഞാന്‍ നിഷ്കള ങ്കനെന്ന് ദൈവത്തിനറിയാമെന്നതുകൊണ്ട് സിംഹങ്ങള്‍ എന്നെ മുറിപ്പെടുത്തിയില്ല. രാജാ വേ ഞാന്‍ അങ്ങയോടു ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല.”
23 ദാര്യാവേശുരാജാവിന് വളരെ സന്തോഷ മായി. ദാനീയേലിനെ സിംഹഗുഹയില്‍നിന്നും പുറത്തെടുക്കാന്‍ അദ്ദേഹം തന്‍െറ ദാസന്മാ രോട് ആവശ്യപ്പെട്ടു. ദാനീയേലിനെ ഗുഹയി ല്‍നിന്നും പുറത്തെടുത്തപ്പോള്‍ അവന് ഒരു മുറിവും പറ്റിയിട്ടുള്ളതായി അവര്‍ കണ്ടില്ല. അവന്‍ തന്‍െറ ദൈവത്തില്‍ ആശ്രയിച്ചിരുന്ന തിനാല്‍ സിംഹങ്ങള്‍ ദാനീയേലിനെ മുറിവേ ല്പിച്ചിരുന്നില്ല.
24 അനന്തരം ദാനീയേലിനെ കുറ്റപ്പെടുത്തിയ വരെ പിടിച്ചു സിംഹഗുഹയിലിടാന്‍ രാജാവു കല്പിച്ചു. അവരും അവരുടെ ഭാര്യമാരും കുട്ടിക ളും സിംഹഗുഹയിലെറിയപ്പെട്ടു. സിംഹഗുഹ യുടെ തറയിലെത്തും മുന്പേതന്നെ സിംഹങ്ങള്‍ അവരെ പിടികൂടുകയും അവരുടെ ശരീരങ്ങള്‍ തിന്നുകയും അസ്ഥികള്‍ ചവച്ചരയ്ക്കുകയും ചെയ്തു.
25 അനന്തരം ദാര്യാവേശുരാജാവ് ലോകത്തെ ന്പാടുമുള്ള അന്യരാജ്യക്കാര്‍ക്കും വിവിധഭാഷ ക്കാര്‍ക്കുമായി ഒരു കത്തയച്ചു:
“ആശംസകള്‍.
26 ഞാനൊരു പുതിയ നിയമമുണ്ടാക്കുന്നു. എന്‍െറ രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലുമുള്ള വര്‍ക്കു വേണ്ടിയാണ് ഈ നിയമം. നിങ്ങളെല്ലാം ദാനീയേലിന്‍െറ ദൈവത്തെ ഭയപ്പെടുകയും ബഹുമാനിക്കുകയും വേണം.
ദാനീയേലിന്‍െറ ദൈവമാകുന്നു ജീവി ക്കുന്ന ദൈവം.
ദൈവം നിത്യമായി ജീവിക്കുന്നു!
അവ ന്‍െറ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല.
അവന്‍െറ ഭരണം ഒരിക്കലും അവസാനിക്കു ന്നില്ല.
27 ദൈവം മനുഷ്യരെ സഹായിക്കുകയും രക്ഷി ക്കുകയും ചെയ്യുന്നു.
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ദൈവം അത്ഭുതകരമായ വീര്യപ്രവൃത്തികള്‍ ചെയ്യുന്നു.
ദാനീയേലിനെ ദൈവം സിംഹങ്ങ ളില്‍നിന്നും രക്ഷിച്ചു.”
28 അങ്ങനെ ദാര്യാവേശ്രാജാവായിരുന്ന കാലത്തും കോരെശ് പാര്‍സിയിലെ രാജാവാ യിരുന്നകാലത്തും ദാനീയേല്‍ വിജയിയായി രുന്നു.