ദാനീയേലിന്‍െറ പ്രാര്‍ത്ഥന
9
1 ദാര്യാവേശ് രാജാവായിരുന്നതിന്‍െറ ഒന്നാം വര്‍ഷമായിരുന്നു ഇതൊക്കെ സംഭവിച്ചത്. അഹശ്വേരോശിന്‍െറ പുത്രനായിരുന്നു ദാര്യാ വേശ്. മേദ്യവംശജനായിരുന്നു ദാര്യാവേശ്. അവന്‍ ബാബിലോണിന്‍െറ രാജാവായി.
2 ദാര്യാവേശ് രാജാവായതിന്‍െറ ആദ്യവര്‍ഷം ഞാന്‍, ദാനീയേല്‍, ചില പുസ്തകങ്ങള്‍ വായി ക്കുകയായിരുന്നു. യെരൂശലേം പുനര്‍നിര്‍മ്മിക്ക പ്പെടുംമുന്പ് എത്ര സംവത്സരങ്ങള്‍ കടന്നുപോ കുമെന്ന് ആ പുസ്തകങ്ങളില്‍ യഹോവ യിരെ മ്യാവിനോടു പറഞ്ഞതായി ഞാന്‍ കണ്ടു. എഴു പതു വര്‍ഷങ്ങള്‍ കടന്നുപോകുമെന്നാണ് യഹോവ പറഞ്ഞത്.
3 അനന്തരം ഞാന്‍ എന്‍െറ യജമാനനായ ദൈവത്തിന്‍െറ നേര്‍ക്കു തിരിഞ്ഞു. അവനോടു ഞാന്‍ പ്രാര്‍ത്ഥിക്കുകയും അവന്‍െറ സഹായ ത്തിനായി അപേക്ഷിക്കുകയും ചെയ്തു. ഞാന്‍ ഉപവസിക്കുകയും ദു:ഖസൂചകമായ വസ്ത്ര ങ്ങള്‍ ധരിക്കുകയും തലയില്‍ ചെളി പൂശുക യും ചെയ്തു.
4 ഞാന്‍ എന്‍െറ ദൈവമാകുന്ന യഹോവയോടു പ്രാര്‍ത്ഥിച്ചു. എന്‍െറ സകല പാപങ്ങളെയും പറ്റി ഞാന്‍ അവനോടു പറ ഞ്ഞു. ഞാന്‍ പറഞ്ഞു: “യഹോവേ, നീ മഹാ നും ഭയങ്കരനുമായ ദൈവമാകുന്നു. നിന്നെ സ്നേഹിക്കുന്നവരുമായുള്ള സ്നേഹത്തി ന്‍െറയും കാരുണ്യത്തിന്‍െറയും കരാര്‍ നീ പാലിക്കുന്നു. നിന്‍െറ കല്പനകളനുസരിക്കുന്ന വരുമായി നീ നിന്‍െറ കരാര്‍ പാലിക്കുന്നു.
5 “എന്നാല്‍ യഹോവേ, ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു! ഞങ്ങള്‍ തെറ്റു ചെയ്തിരിക്കു ന്നു. മോശമായത് ഞങ്ങള്‍ ചെയ്തിരിക്കുന്നു. ഞങ്ങള്‍ നിനക്കെതിരായി. നിന്‍െറ കല്പനക ളില്‍നിന്നും ന്യായവിധികളില്‍നിന്നും ഞങ്ങള കന്നു.
6 പ്രവാചകരെ ഞങ്ങള്‍ ചെവിക്കൊ ണ്ടില്ല. അവര്‍ നിന്‍െറ ദാസന്മാരായിരുന്നു. പ്രവാചകന്മാര്‍ നിനക്കുവേണ്ടി സംസാരിച്ചു. അവര്‍ ഞങ്ങളുടെ രാജാക്കന്മാരോടും നേതാക്ക ളോടും പിതാക്കന്മാരോടും സംസാരിച്ചു. സക ലയിസ്രായേലുകാരോടും അവര്‍ സംസാരിച്ചു. എന്നാല്‍ ഞങ്ങള്‍ ആ പ്രവാചകര്‍ക്കു ചെവി കൊടുത്തില്ല!
7 “യഹോവേ, നീ നല്ലവനാകുന്നു, നന്മ നിന്‍േറതുമാകുന്നു! എന്നാല്‍ ഇന്നു ഞങ്ങള്‍ക്കാ കട്ടെ ലജ്ജയായിരിക്കുന്നു. യെഹൂദക്കാര്‍ക്കും യെരൂശലേംകാര്‍ക്കും ലജ്ജയുണ്ടായിരിക്കുന്നു. അടുത്തും അകലെയുമുള്ള സകല യിസ്രായേ ലുകാര്‍ക്കും ലജ്ജ അനുഭവപ്പെടും. യഹോവേ, ആ ജനങ്ങളെ നീ നിരവധി രാഷ്ട്രങ്ങളിലായി ചിതറിച്ചു. ആ സകല രാഷ്ട്രങ്ങളിലുമുള്ള യിസ്രായേലുകാര്‍ ലജ്ജിക്കണം. യഹോവയായ നിനക്കെതിരെ ചെയ്ത സകലപാപങ്ങള്‍ക്കും അവര്‍ അപമാനിതരാകണം.
8 “യഹോവേ, ഞങ്ങളെല്ലാം നാണം കെടണം. ഞങ്ങളുടെ സകല രാജാക്കന്മാരും നേതാക്കളും പൂര്‍വികന്മാരും നാണം കെടണം. എന്തുകൊ ണ്ടെന്നാല്‍, യഹോവേ, ഞങ്ങള്‍ നിനക്കെതിരെ പാപം ചെയ്തു.
9 “പക്ഷേ യഹോവേ, നീ കാരുണ്യവാനാകു ന്നു. മനുഷ്യര്‍ ചെയ്യുന്ന തിന്മകള്‍ക്ക് നീ അവ രോടു ക്ഷമിക്കുന്നു. ഞങ്ങള്‍ സത്യമായും നിന ക്കെതിരാവുകയും ചെയ്തു.
10 ഞങ്ങള്‍ ഞങ്ങ ളുടെ ദൈവമാകുന്ന യഹോവയെ അനുസരി ച്ചിട്ടില്ല. യഹോവ തന്‍െറ ദാസന്മാരിലൂടെയും പ്രവാചകരിലൂടെയും ഞങ്ങള്‍ക്ക് നിയമങ്ങള്‍ നല്‍കി. പക്ഷേ ഞങ്ങള്‍ അവന്‍െറ നിയമങ്ങ ളൊന്നും അനുസരിച്ചില്ല.
11 യിസ്രായേല്‍ജനങ്ങ ളിലാരും നിന്‍െറ ഉപദേശങ്ങളനുസരിച്ചില്ല. അവരെല്ലാം വഴിതെറ്റിപ്പോയി. അവര്‍ നിന്നെ അനുസരിച്ചില്ല. ദൈവത്തിന്‍െറ ദാസനായി രുന്ന മോശെയുടെ നിയമത്തില്‍ ശാപങ്ങളും വാഗ്ദാനങ്ങളും എഴുതിയിട്ടുണ്ട്. നിയമങ്ങളനു സരിക്കാതിരുന്നാലുള്ള ശാപങ്ങളെപ്പറ്റിയും ശപഥങ്ങളെപ്പറ്റിയുമായിരുന്നു അത്. യഹോവ യ്ക്കെതിരെ ഞങ്ങള്‍ പാപം ചെയ്തതിനാല്‍ അതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുകയും ചെയ്തു.
12 “അതെല്ലാം ഞങ്ങള്‍ക്കും നേതാക്കള്‍ക്കും സംഭവിക്കുമെന്ന് ദൈവം പറഞ്ഞു. അവന്‍ അവയൊക്കെ സംഭവിപ്പിക്കുകയും ചെയ്തു. അവന്‍ ഞങ്ങള്‍ക്ക് മഹാ അനര്‍ത്ഥങ്ങള്‍ വരു ത്തി. യെരൂശലേം അനുഭവിച്ചതുപോലെ മറ്റൊ രുനഗരവും അനുഭവിച്ചിട്ടുണ്ടാവില്ല.
13 മോശെ യുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നെയാണതൊക്കെ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ യഹോവയോടു സഹായ ത്തിനപേക്ഷിച്ചില്ല! പാപം ചെയ്യുന്നത് ഞങ്ങള്‍ നിര്‍ത്തുകയും ചെയ്തില്ല. യഹോവേ, നിന്‍െറ സത്യത്തോടു ഞങ്ങള്‍ എന്നിട്ടും ചെവിയോര്‍ത്തില്ല.
14 യഹോവ ഞങ്ങള്‍ക്ക് അനര്‍ത്ഥങ്ങള്‍ തയ്യാറാക്കിവച്ചു. അതൊക്കെ അവന്‍ ഞങ്ങള്‍ക്കു സംഭവിപ്പിക്കുകയും ചെയ്തു. തന്‍െറ പ്രവര്‍ത്തികളിലൊക്കെ നീതി മാനായതുകൊണ്ടാണ് യഹോവ ഇതൊക്കെ ചെയ്തത്. എന്നിട്ടും ഞങ്ങളവനെ ചെവിക്കൊ ണ്ടില്ല.
15 “യഹോവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങ ളെ ഈജിപ്തില്‍നിന്നും മോചിപ്പിക്കുന്നതിന് നീ നിന്‍െറശക്തി ഉപയോഗിച്ചു. ഞങ്ങള്‍ നിന്‍െറ ജനമാകുന്നു. അക്കാരണംകൊണ്ട് നീ ഇന്നും പ്രസിദ്ധനാകുന്നു. യഹോവേ, ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു. ഞങ്ങള്‍ ക്രൂരകൃത്യ ങ്ങള്‍ ചെയ്തിരിക്കുന്നു.
16 യഹോവേ, യെരൂശ ലേമിനോടുള്ള കോപം അവസാനിപ്പിക്കേ ണമേ. യെരൂശലേം നിന്‍െറ വിശുദ്ധപര്‍വത ത്തിന്മേലാകുന്നു. നീ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു, അതിനാല്‍ യെരൂശലേമിനോടുള്ള കോപം അവസാനിപ്പിക്കേണമേ. ചുറ്റുമുള്ളവര്‍ ഞങ്ങളെ അപമാനിക്കുകയും നിന്‍െറ ജനത്തെ അപമാനിക്കുകയും ചെയ്യുന്നു. ഞങ്ങളും ഞങ്ങ ളുടെ പൂര്‍വികരും നിനക്കെതിരെ പാപം ചെയ്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
17 “ഇപ്പോള്‍ യഹോവേ എന്‍െറ പ്രാര്‍ത്ഥന കേട്ടാലും. ഞാന്‍ നിന്‍െറ ദാസനാകുന്നു. സഹാ യത്തിനായുള്ള എന്‍െറ പ്രാര്‍ത്ഥന ചെവി ക്കൊണ്ടാലും. നിന്‍െറ വിശുദ്ധസ്ഥലത്തിനായി നന്മകള്‍ ചെയ്താലും. ആ മന്ദിരം തകര്‍ക്കപ്പെ ട്ടിരിക്കുന്നു. പക്ഷേ യജമാനനേ, അങ്ങയുടെ തന്നെ നന്മയ്ക്കായി ഈ നന്മകള്‍ ചെയ്താലും.
18 എന്‍െറ ദൈവമേ, എന്നെ ചെവിക്കൊണ്ടാ ലും. കണ്ണുകള്‍ തുറന്ന് ഞങ്ങള്‍ക്കു സംഭവിച്ചിരി ക്കുന്ന ദുരിതങ്ങള്‍ കണ്ടാലും! നിന്‍െറ നാമ ത്തില്‍ വിളിക്കപ്പെടുന്ന നഗരത്തിന് എന്തു പറ്റിയെന്നു കാണുക! ഞങ്ങള്‍ നല്ലവരാണെ ന്നല്ല ഞാന്‍ പറയുന്നത്. അതിനാലാണ് ഞാനി തപേക്ഷിക്കുന്നത്. നീ ദയാവാനാണെന്ന് എനി ക്കറിയാമെന്നതുകൊണ്ടാണ് ഞാന്‍ ഇക്കാര്യ ങ്ങള്‍ ചോദിക്കുന്നത്.
19 യഹോവേ, എന്‍െറ വാക്കുകള്‍ കേട്ടാലും! യഹോവേ, ഞങ്ങളോടു ക്ഷമിച്ചാലും! യഹോവേ, ശ്രദ്ധിച്ചാലും എന്നി ട്ടെന്തെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്താ ലും! താമസിക്കരുതേ! ഇപ്പോള്‍ എന്തെങ്കിലും ചെയ്താലും! നിന്‍െറ തന്നെ നന്മയ്ക്കായി ഇതു ചെയ്താലും! എന്‍െറ ദൈവമേ, ഇപ്പോള്‍ത്ത ന്നെ നിന്‍െറ നാമത്തില്‍ വിളിക്കപ്പെടുന്ന നിന്‍െറ നഗരത്തിനും ജനത്തിനും വേണ്ടി എന്തെങ്കിലും ചെയ്താലും.”
എഴുപത് ആഴ്ചകളെപ്പറ്റിയുള്ള ദര്‍ശനം
20 ദൈവത്തോടുള്ള എന്‍െറ പ്രാര്‍ത്ഥനയില്‍ ഞാന്‍ അക്കാര്യങ്ങള്‍ പറയുകയായിരുന്നു. എന്‍െറയും യിസ്രായേലുകാരുടെയും പാപങ്ങ ളെപ്പറ്റി ഞാന്‍ പറയുകയായിരുന്നു. ദൈവത്തി ന്‍െറ വിശുദ്ധപര്‍വതങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ ത്ഥിക്കുകയായിരുന്നു.
21 ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കവേ, ഗബ്രീയേല്‍ എന്നയാള്‍ എന്‍െറയടുത്തേക്കു വന്നു. ദര്‍ശനത്തില്‍ ഞാന്‍ കണ്ട ആളായിരുന്നു ഗബ്രീയേല്‍. വേഗത്തില്‍ പറന്നാണ് അയാള്‍ എന്‍െറയടുത്തു വന്നത്. സായാഹ്നബലിയുടെ സമയത്തായിരുന്നു അയാള്‍ വന്നത്.
22 ഞാനറിയാനാഗ്രഹിച്ച കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഗബ്രീയേല്‍ എന്നെ സഹായിച്ചു. ഗബ്രീയേല്‍ പറഞ്ഞു, “ദാനീയേലേ, നിനക്കു ജ്ഞാനം നല്‍കാനും ഗ്രഹിക്കുന്നതിനു സഹായിക്കാനുമാണ് ഞാന്‍ വന്നിരിക്കുന്നത്.
23 നിന്‍െറ ആദ്യപ്രാര്‍ത്ഥന യില്‍തന്നെ കല്പന നല്‍കപ്പെട്ടിരുന്നു. നിന്നോ ടു പറയാന്‍ ഞാന്‍ വന്നിരിക്കുന്നു. ദൈവം നിന്നെ വളരെ സ്നേഹിക്കുന്നു! നീ ഈ കല്പന മനസ്സിലാക്കുകയും ദര്‍ശനം മനസ്സിലാക്കുകയും ചെയ്യും.
24 “ദാനീയേലേ, നിന്‍െറ ജനത്തിനും നിന്‍െറ വിശുദ്ധനഗരത്തിനും വേണ്ടി എഴുപത് ആഴ്ച കള്‍ അനുവദിച്ചിരിക്കുന്നു. ദൈവം ഇതിനൊ ക്കെയായിട്ടാണ് എഴുപത് ആഴ്ചകള്‍ കല്പിച്ചി രിക്കുന്നത്: തിന്മകള്‍ ചെയ്യുന്നതു തടയാന്‍, പാപങ്ങള്‍ തടയാന്‍, മനുഷ്യരെ ശുദ്ധീകരി ക്കാന്‍, നിത്യമായി തുടരുന്ന നന്മകൊണ്ടുവ രാന്‍, ദര്‍ശനങ്ങളെയും പ്രവാചകന്മാരെയും മുദ്ര വയ്ക്കുവാന്‍, പിന്നെ അതിവിശുദ്ധമാ യൊരിടം സമര്‍പ്പിക്കാനും.
25 “ദാനീയേലേ, ഇക്കാര്യങ്ങള്‍ പഠിക്കുക. ഇക്കാര്യങ്ങള്‍ മനസ്സിലാക്കുക! സന്ദേശം തിരി കെപോകുകയും യെരൂശലേം പുനര്‍നിര്‍മ്മിക്കു കയും ചെയ്യുന്ന കാലംമുതല്‍ തെരഞ്ഞെടുക്ക പ്പെട്ട രാജാവിന്‍െറ വരവിന്‍െറ കാലംവരെ ഏഴാഴ്ചത്തെ സമയമുണ്ടാകും. പിന്നെ യെരൂ ശലേം പുനര്‍നിര്‍മ്മിക്കപ്പെടും. യെരൂശലേമില്‍ വീണ്ടും ജനങ്ങള്‍ക്കു സമ്മേളിക്കാന്‍ സ്ഥലമു ണ്ടാകും. നഗരത്തെ സംരക്ഷിക്കാന്‍ അതിനു ചുറ്റിലും ഒരു കിടങ്ങുമുണ്ടാകും. അറുപത്തി രണ്ട് ആഴ്ചകൊണ്ട് യെരൂശലേം പുനര്‍നിര്‍മ്മി ക്കപ്പെടും. പക്ഷേ ആ സമയത്ത് യെരൂശലേമില്‍ നിരവധി കുഴപ്പങ്ങളുണ്ടായിരിക്കും.
26 അറുപ ത്തിരണ്ട് ആഴ്ചകള്‍ക്കുശേഷം, തെരഞ്ഞെടുക്ക പ്പെട്ടവന്‍ വധിക്കപ്പെടും. അവന്‍ ഇല്ലാതാകും. അനന്തരം ഭാവിയിലെ നേതാവിന്‍െറ ജനം നഗരവും വിശുദ്ധസ്ഥലവും നശിപ്പിക്കും. അന്ത്യം ഒരു പ്രളയംപോലെ വരും. അന്ത്യം വരെ യുദ്ധം തുടരും. ആ സ്ഥലം പൂര്‍ണ്ണമായും തകര്‍ക്കപ്പെടണമെന്നാണു ദൈവം കല്പിച്ചിരി ക്കുന്നത്.
27 “അനന്തരം ഭാവിയിലെ ഭരണാധിപന്‍ നിര വധിപേരുമായി ഒരു കരാര്‍ ഉണ്ടാക്കും. ആ കരാര്‍ ഒരാഴ്ചത്തേക്കു തുടരും. ഒരാഴ്ചയുടെ പകുതിക്കാലത്തേക്കു വഴിപാടുകളും ബലിക ളും നിലയ്ക്കും. പിന്നെ വിനാശകന്‍ വരും. അവന്‍ കൊടിയ വിനാശപ്രവൃത്തികള്‍ ചെയ്യും! എന്നാല്‍ ആ വിനാശകന്‍ പൂര്‍ണ്ണമാ യും നശിപ്പിക്കപ്പെടാന്‍ ദൈവം കല്പിച്ചിരി ക്കുന്നു.”