യഹോവയെ അനുസ്മരിക്കുക
11
“അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോ വയെ സ്നേഹിക്കണം. അവന്‍ ചെയ്യാന്‍ പറയുന് ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. അവന്‍റെ നിയമങ്ങ ളും ചട്ടങ്ങളും കല്പനകളും നിങ്ങള്‍ എല്ലായ്പ്പോഴും അനുസരിക്കണം. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ പഠിപ്പിക്കാനായി ചെയ്ത എല്ലാ മഹാകാര് യങ്ങളും നിങ്ങള്‍ ഇന്ന് ഓര്‍മ്മിക്കണം. അക്കാര്യങ്ങള്‍ കാണുകയും അവയിലൂടെ ജീവിക്കുകയും ചെയ്തത് നിങ് ങളാണ്, നിങ്ങളുടെ കുട്ടികളല്ല. യഹോവയുടെ മാഹാത് മ്യം നിങ്ങള്‍ കണ്ടു. അവന്‍ എത്ര കരുത്തനാണെന്ന് നി ങ്ങള്‍ കണ്ടു. അവന്‍ ചെയ്യുന്ന ശക്തമായ കാര്യങ് ങളും നിങ്ങള്‍ കണ്ടു. അവന്‍ പ്രവര്‍ത്തിച്ച അത്ഭുത കൃത്യ ങ്ങള്‍ കണ്ടത് നിങ്ങളാണ്, നിങ്ങളുടെ കുട്ടികളല്ല. ഈ ജിപ്തില്‍ അവിടത്തെ രാജാവായ ഫറവോനോടും മുഴുവന്‍ രാജ്യത്തോടും അവന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ കണ് ടു. ഈജിപ്തുസേനയോടും അവരുടെ കുതിരകളോടും രഥ ങ്ങളോടും യഹോവ ചെയ്ത കാര്യങ്ങള്‍ നിങ്ങളാണ് കണ്ടത്, നിങ്ങളുടെ കുട്ടികളല്ല. അവര്‍ നിങ്ങളെ പിന് തുടരുകയായിരുന്നു. പക്ഷേ ചെങ്കടലിലെ വെള്ളത് താല്‍ മൂടികൊണ്ട് യഹോവ അവരെ തടയുന്നത് നിങ്ങള്‍ കണ്ടു. യഹോവ അവരെ പൂര്‍ണ്ണമായും നശിപ്പി ക്കു ന്നത് നിങ്ങള്‍ കണ്ടു. നിങ്ങളിവിടെ എത്തുംവരെ മരുഭൂ മിയില്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ ക് കുവേണ്ടി ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ കണ്ടത് നിങ്ങ ളാണ്, കുട്ടികളല്ല. രൂബേന്‍റെ കുടുംബത്തിലെ എലീയാ ബിന്‍റെ മക്കളായ ദാഥാനോടും അബീരാമിനോടും എന് താണു യഹോവ ചെയ്തതെന്ന് നിങ്ങള്‍ കണ്ടു. ഭൂമി പിള ര്‍ന്ന് അവരെ വിഴുങ്ങുന്നത് യിസ്രായേല്‍ജനത മുഴുവന്‍ കണ്ടു. അത് അവരുടെ കുടുംബങ്ങളെയും അവരുടെ കൂടാര ങ്ങളെയും അവരുടെ മുഴുവന്‍ ഭൃത്യരെയും മൃഗങ്ങളെയും അതു വിഴുങ്ങി. യഹോവ ചെയ്ത ആ മഹാകാര്യങ്ങള്‍ ക ണ്ടത് നിങ്ങളാണ്, നിങ്ങളുടെ കുട്ടികളല്ല.
“അതിനാല്‍ ഞാനിന്നു പറയുന്ന എല്ലാ കല്പനക ളും അനുസരിക്കണം. അപ്പോള്‍ നിങ്ങള്‍ ശക്തരാകും. അപ്പോള്‍ നിങ്ങള്‍ക്കു യോര്‍ദ്ദാന്‍നദി കടക്കാനും നി ങ്ങള്‍ പിടിച്ചടക്കാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യ ത്തേക്കു പ്രവേശിക്കാനും കഴിയും. അനന്തരം നിങ്ങള്‍ ദീര്‍ഘകാലം ആ രാജ്യത്തു ജീവിക്കും. നിങ്ങളുടെ പൂര്‍ വ്വികര്‍ക്കും അവരുടെ മുഴുവന്‍ പിന്‍ഗാമികള്‍ക്കും ആ ദേശം യഹോവ വാഗ്ദാനം ചെയ്തതാണ്. അനേകം നന്മകള്‍ നിറഞ്ഞ* അനേകം നന്മകള്‍ നിറഞ്ഞ “പാലും തേനും ഒഴുകുന്ന” എന്നു വാച്യാര്‍ത്ഥം. ഒരു നാടാണത്. 10 നിങ്ങള്‍ക്കു ലഭിക്കാന്‍ പോ കുന്ന പ്രദേശം നിങ്ങള്‍ വന്ന ഈജിപ്തു പോലുള്ള സ്ഥ ലമല്ല. ഈജിപ്തില്‍ നിങ്ങള്‍ വിത്തുകള്‍ നടുകയും നിങ് ങളുടെ കാലുപയോഗിച്ച് തോട്ടില്‍നിന്നും അതിന് വെള്ളമൊഴിക്കുകയും ചെയ്തു. നിങ്ങള്‍ ഒരു പച്ചക് കറി ത്തോട്ടത്തിലെന്ന പോലെ നിങ്ങളുടെ വയലുകള്‍ നന ച്ചു. 11 എന്നാല്‍ നിങ്ങള്‍ക്കു ഉടനെ ലഭിക്കാന്‍ പോ കു ന്ന സ്ഥലം അതു പോലുള്ളതല്ല. യിസ്രായേലില്‍ മലക ളും താഴ്വരകളുമുണ്ട്. ആകാശത്തുനിന്നും പെയ്യുന്ന മഴ യില്‍നിന്ന് ആ ദേശത്തിന് വെള്ളം ലഭിക്കുന്നു. 12 നി ങ്ങളുടെ ദൈവമായ യഹോവ ആ ദേശത്തെ പരിപാലി ക്കുന്നു! നിങ്ങളുടെ ദൈവമായ യഹോവ ആ ദേശത്തിനു മേല്‍ വര്‍ഷത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ നിരീ ക്ഷണം നടത്തുന്നു.
13 “യഹോവ പറയുന്നു, ‘ഞാന്‍ നിങ്ങള്‍ക്കിന്നു തരു ന്ന കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. നിങ് ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹി ക്കു കയും പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടെ ശു ശ്രൂഷിക്കുകയും വേണം. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, 14 ശരിയായ സമയത്തു നിങ്ങളുടെ ദേശത്ത് ഞാന്‍ മഴ പെ യ്യിക്കാം. ശരത്കാലമഴയും വസന്തകാലമഴയും ഞാന്‍ അയയ്ക്കും. അപ്പോള്‍ നിങ്ങള്‍ക്കു ധാന്യവും പു തു വീഞ്ഞും എണ്ണയും ശേഖരിക്കാം. 15 നിങ്ങളുടെ പശു ക്കള്‍ക്കായി നിങ്ങളുടെ വയലുകളില്‍ പുല്ലു വളര്‍ത്തും. നിങ്ങള്‍ക്കു സമൃദ്ധമായി ഭക്ഷണവും ഉണ്ടായിരിക്കും.’
16 “പക്ഷേ ഓര്‍മ്മിക്കുക! ഒരിക്കലും നിങ്ങളുടെ മന സ്സ് പ്രലോഭനത്തിനടിമപ്പെടരുത്. മറ്റു ദൈവ ങ്ങളെ ശുശ്രൂഷിക്കാനും ആരാധിക്കാനും പോകരുത്. 17 നിങ്ങള്‍ അങ്ങനെ ചെയ്താല്‍ യഹോവ നിങ്ങളോടു വളരെ കോ പിക്കും. അവന്‍ ആകാശം അടയ്ക്കുകയും മഴയില് ലാതാക് കുകയും ചെയ്യും. ആ നല്ല ദേശത്ത് വിളവുണ്ടാകുക യു മില്ല. യഹോവ നിങ്ങള്‍ക്കു തരുന്ന നല്ല ദേശത്തു നിങ്ങള്‍ വൈകാതെ തന്നെ മരിക്കും.
18 “ഞാന്‍ തരുന്ന ഈ കല്പനകള്‍ ഓര്‍മ്മിക്കുക. അവ നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക. ഈ കല്പനകള്‍ എഴുതി അതു നിങ്ങളുടെ കൈകളില്‍ കെട്ടുകയും നിങ്ങ ളുടെ നെറ്റിയില്‍ അതു ധരിക്കുകയും ചെയ്താല്‍ എന്‍റെ നിയമങ്ങള്‍ ഓര്‍ക്കുന്നതിന് നിങ്ങളെ സഹായിക്കും. 19 നിങ്ങളുടെ കുട്ടികളെ ഈ നിയമങ്ങള്‍ പഠിപ്പിക്കുക. നിങ്ങള്‍ വീടുകളിലിരിക്കുന്പോഴും വഴിയിലൂടെ നടക് കുന്പോഴും കിടക്കുന്പോഴും എഴുന്നേല്‍ക് കുന്പോഴും ഈ കാര്യങ്ങളെപ്പറ്റി പറയുക. 20 ഈ നിയമങ്ങള്‍ നി ങ്ങളുടെ വീടുകളുടെ കട്ടിളകളിലും കവാടങ്ങളിലും എ ഴുതി വയ്ക്കുക. 21 അപ്പോള്‍ നിങ്ങളും നിങ്ങളുടെ കു ട്ടികളും, യഹോവ നിങ്ങളുടെ പൂര്‍വ്വികന്മാര്‍ക്ക് വാ ഗ്ദാനം ചെയ്ത ഭൂമിയില്‍ വളരെക്കാലം ജീവിക്കും. ഭൂമി ക്കുമേല്‍ ആകാശമുണ്ടായിരിക്കുന്നിടത്തോളം കാലം നി ങ്ങള്‍ അവിടെ ജീവിക്കും.
22 “ഞാന്‍ നിങ്ങളോടു പിന്തുടരുവാന്‍ പറഞ്ഞ ഓരോ കല്പനയും അനുസരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക. നി ങ്ങളുടെ ദൈവമാകുന്ന യഹോവയെ സ്നേഹിക്കു കയും അവന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളിലും അവനെ പിന്തുടരു കയും അവനോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യു ക. 23 അപ്പോള്‍ നിങ്ങള്‍ ആ ദേശത്തേക്കു പ്രവേശിക് കുന്പോള്‍ യഹോവ മറ്റു ജനങ്ങളെ അവിടെനിന്നു പുറ ത്താക്കും. നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനതക ളുടെയെല്ലാം ഭൂമിയും നിങ്ങള്‍ സ്വന്തമാക്കും. 24 നിങ് ങള്‍ നടന്നുപോകുന്ന സ്ഥലമെല്ലാം നിങ്ങളുടേതാകും. നിങ്ങളുടെ ഭൂമി തെക്കു മരുഭൂമിയില്‍നിന്ന് വടക്ക് ലെ ബാനോന്‍ വരെ വ്യാപിച്ചിരിക്കും. കിഴക്ക് യൂഫ്രട് ടീസുനദി മുതല്‍ മധ്യധരണ്യാഴി വരെ വ്യാപിച് ചിരിക് കും. 25 നിങ്ങള്‍ക്കെതിരെ നില്‍ക്കാന്‍ ഒരുവനുമാകില്ല. നിങ്ങള്‍ ആ സ്ഥലത്തേക്കു പ്രവേശിക്കുന്പോള്‍ അവര്‍ നിങ്ങളെ ഭയക്കുന്നതിന് നിങ്ങളുടെ ദൈവമായ യഹോ വ ഇടയാക്കും. യഹോവ നിങ്ങളോടു മുന്പ് വാഗ്ദാനം ചെയ്തതും അതാണ്.
യിസ്രായേലിന്‍റെ തെരഞ്ഞെടുക്കല്‍: അനുഗ്രഹമോ ശാപമോ
26 “ഞാനിന്നു നിങ്ങള്‍ക്ക് അനുഗ്രഹമോ ശാപമോ തെരഞ്ഞെടുക്കാന്‍ അവസരം തരുന്നു. 27 ഞാന്‍ നിങ്ങ ളോടിന്നു പറഞ്ഞ, നിങ്ങളുടെ ദൈവമായ യഹോവ യു ടെ കല്പനകള്‍ ശ്രദ്ധിച്ച് അനുസരിച്ചാല്‍ നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും. 28 ഈ കല്പനകള്‍ അനുസരി ക്കാതി രുന്നാല്‍ നിങ്ങള്‍ക്കു ശാപം ലഭിക്കും. അതിനാല്‍ ദൈവ മായ ഞാന്‍ കല്പിച്ച പാതയില്‍ ജീവിക്കുന്നതു നര്‍ത്ത രുത്. മറ്റു ദൈവങ്ങളെ പിന്തുടരുകയുമരുത്. നിങ്ങള്‍ക്ക് യഹോവയെ അറിയാം. പക്ഷേ ആ ദേവന്മാരെ നിങ്ങ ള്‍ക് കറയില്ല.
29 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ നിങ്ങളു ടെ ദേശത്തേക്ക് നയിക്കും. നിങ്ങള്‍ താമസിയാതെ അവി ടെ പ്രവേശിച്ച് ആ ദേശം സ്വന്തമാക്കും. അപ്പോള്‍ നീ ഗെരിസിം മലമുകളിലേക്കു പോവുകയും ജനങ്ങള്‍ ക്കുള്ള അനുഗ്രഹങ്ങള്‍ അവിടെനിന്നും വായിക്കുകയും വേണം. അനന്തരം നീ ഏബാല്‍പര്‍വ്വതത്തില്‍ കയറി അ വിടെ നിന്ന് ജനങ്ങള്‍ക്കുള്ള ശാപങ്ങളും വായിക്കുക. 30 ഈ പര്‍വ്വതങ്ങള്‍ യോര്‍ദ്ദാന്‍നദിയുടെ മറുകരയില്‍ യോര്‍ദ്ദാന്‍താഴ്വരയില്‍ കനാന്യര്‍ വസിക്കു ന്നിടത്താ ണ്. ഈ മലകള്‍ പടിഞ്ഞാറോട്ടു തിരിഞ്ഞ് ഗില്‍ഗാല്‍ പ ട്ടണത്തിനടുത്ത് മോരെയുടെ ഓക്കു മരങ്ങളി ല്‍നി ന്ന ധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. 31 നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കണം. നിങ്ങളുടെ ദൈവമായ യഹോ വ നിങ്ങള്‍ക്കു തരുന്ന ഭൂമി നിങ്ങള്‍ എടുക്കണം. ആ ഭൂ മി നിങ്ങളുടേതാകും. നിങ്ങള്‍ അവിടെ താമസി ക്കുന് പോള്‍ 32 ഞാനിന്നു നിങ്ങള്‍ക്കു തരുന്ന നിയമങ് ങളും ചട്ടങ്ങളും സൂക്ഷ്മതയോടെ അനുസരിക്കണം.