കടമൊഴിവിന്‍റെ വര്‍ഷം
15
“എല്ലാ വര്‍ഷങ്ങളുടെയും അന്ത്യത്തില്‍ നിങ്ങ ള്‍ കടങ്ങള്‍ എഴുതിത്തള്ളണം. ഇങ്ങനെയാണ് നിങ് ങള്‍ അതു ചെയ്യേണ്ടത്: മറ്റൊരു യിസ്രാ യേല്‍കാരന് പണം കൊടുത്ത എല്ലാവരും ആ കടം എഴുതിത്തള്ളണം. ആ കടം തിരിച്ചടയ്ക്കാന്‍ അയാള്‍ ഒരു സഹോദരനോട് (യിസ്രായേലുകാരനോട്) ആവശ്യപ്പെടരുത്. എന്തു കൊണ്ടെന്നാല്‍ ആ വര്‍ഷം കടങ്ങള്‍ എഴുതിത്തള്ളണ മെന്ന് യഹോവ പറഞ്ഞിരിക്കുന്നു. ഒരു വിദേശിയോട് നിങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കാന്‍ പറയാം. പക്ഷേ, മറ്റൊരു യിസ്രായേലുകാരന്‍ നിങ്ങളോടു വാങ്ങിയ കടം ഉപേക്ഷിക്കണം. നിങ്ങളുടെ രാജ്യത്ത് ദരിദ്രന്മാരു ണ്ടാകരുത്. കാരണം യഹോവയാണ് നിങ്ങള്‍ക്ക് ഈ ദേശം തരുന്നത്. യഹോവ നിങ്ങളെ നന്നായി അനുഗ്രഹിക് കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവയെ നിങ്ങള്‍ അനുസരിച്ചാലേ അങ്ങനെയൊ ക്കെ സംഭവിക്കൂ. ഞാന്‍ നിങ്ങളോടിന്നു പറഞ്ഞ കല് പനകളെല്ലാം നിങ്ങള്‍ അതീവ ശ്രദ്ധയോടെ അനുസരി ക്കണം. അപ്പോള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ വാഗ്ദാനം ചെയ്തതുപോലെ നിങ്ങളെ അനുഗ്രഹിക്കും. അപ്പോള്‍ മറ്റു രാഷ്ട്രങ്ങള്‍ക്കും കടം കൊടുക്കത്തക്ക ധനം നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് ആരില്‍ നിന്നും ഒന്നും കടം വാങ്ങുകയും വേണ്ടിവരില്ല. അനേ കം രാഷ്ട്രങ്ങള്‍ക്കുമേല്‍ നിങ്ങള്‍ ഭരണം നടത്തും. എന്നാ ല്‍ ആ രാഷ്ട്രങ്ങളൊന്നും നിങ്ങളെ ഭരിക്കില്ല.
“നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു നല്‍കുന്ന ഭൂമിയില്‍ താമസിക്കുന്പോള്‍, നിങ്ങള്‍ക് കിട യില്‍ ഒരു ദരിദ്രനുണ്ടായെന്നു വരാം. നിങ്ങള്‍ സ്വാര്‍ത്ഥ രാകരുത്. ദരിദ്രനായ ആ മനുഷ്യനു സഹായമെത്തിക്കാന്‍ നിങ്ങള്‍ മടിക്കരുത്. അവനോടൊപ്പം പങ്കുവയ്ക്കു ന്നതിന് നിങ്ങള്‍ തയ്യാറാകണം. അവനു വേണ്ടതെല്ലാം നിങ്ങള്‍ കടം കൊടുക്കണം.
“വിമോചനത്തിന്‍റെ വര്‍ഷമായ ഏഴാം വര്‍ഷം അടുക് കുന്നതു എന്നതു കൊണ്ടുമാത്രം ഒരുവനെ സഹായിക് കാന്‍ മടിക്കരുത്. അത്തരത്തിലൊരു തിന്മ നിങ്ങളുടെ മനസ്സില്‍ പ്രവേശിക്കാന്‍ പോലും ഇടനല്‍കരുത്. സഹാ യം ആവശ്യമായവനെപ്പറ്റി അത്തരത്തിലുള്ള ചിന്ത ഒരിക്കലും പാടില്ല. അവനെ സഹായിക്കാന്‍ നിങ്ങള്‍ മടിക്കരുത്. അവനെ നിങ്ങള്‍ സഹായിക്കാതിരുന്നാല്‍ ദരിദ്രനായ അയാള്‍ നിങ്ങള്‍ക്കെതിരെ യഹോവയോടു പരാതിപ്പെടുകയും നിങ്ങള്‍ പാപത്തിന്‍റെ അപരാധി യാണെന്നു യഹോവ കാണുകയും ചെയ്യും.
10 “ദരിദ്രനായ വ്യക്തിക്ക് നിങ്ങള്‍ ആകുന്നത്ര സഹാ യം ചെയ്തു കൊടുക്കണം. അവനു നല്‍കുന്നതില്‍ വിഷമ മൊന്നും തോന്നുവാന്‍ പാടില്ല. എന്തുകൊ ണ്ടെന് നാല്‍ ആ നന്മ ചെയ്യുന്നതുമൂലം നിങ്ങളുടെ ദൈവ മാ കുന്ന യഹോവ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ മുഴുവന്‍ ജോലികളിലും നിങ്ങളുടെ ഓരോ പ്രവൃത്തി യിലും യഹോവ നിങ്ങളെ അനുഗ്രഹിക്കും. 11 രാജ്യത്ത് എപ്പോഴും ദരിദ്ര ജനങ്ങളുണ്ടായിരിക്കും. അതിനാലാ ണ് നിങ്ങളുടെ സഹോദരനെ സഹായിക്കാന്‍ തയ്യാറാ യിരിക്കണമെന്നു ഞാന്‍ കല്പിക്കുന്നത്. നിങ്ങളുടെ ദേശത്ത് സഹായം ആവശ്യമുള്ള ദരിദ്രനു വേണ്ടത് കൊ ടുക്കുക.
അടിമകളെ സ്വതന്ത്രരാക്കല്‍
12 “നിങ്ങള്‍ ഒരു എബ്രായ സ്ത്രീയെയോ പുരുഷ നെയോ അടിമപ്പണിക്കായി വാങ്ങിയേക്കാം. ആറു വര്‍ഷം നിങ്ങള്‍ അവനെ അടിമപ്പണിക്കായി വച്ചി രുന്നുവെന്നും ഇരിക്കട്ടെ. പക്ഷേ ഏഴാം വര്‍ഷം അയാ ളെ നിങ്ങള്‍ സ്വതന്ത്രനാക്കണം. 13 പക്ഷേ അടിമയെ സ്വതന്ത്രനാക്കുന്പോള്‍ അവനെ വെറും കയ്യോടെ പറഞ്ഞയക്കരുത്. 14 നിങ്ങളുടെ മൃഗങ്ങളിലും ധാന്യ ങ്ങളിലും വീഞ്ഞിലും കുറെ വീതം നിങ്ങള്‍ അവനു നല്‍ കണം. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും സമൃദ്ധമായി നല്ല സാധനങ്ങള്‍ തരികയും ചെയ്തു. അതേപോലെ നിങ്ങള്‍ അനേകം നല്ല സാധനങ്ങള്‍ നിങ്ങളുടെ അടിമകള്‍ക്കും നല്‍കണം. 15 ഈ ജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നുവെന്ന് ഓര്‍മ്മി ക് കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സ്വത ന് ത്രരാക്കുകയും ചെയ്തു. അതിനാലാണ് ഞാനിന്നു നിങ് ങള്‍ക്ക് ഈ കല്പനകള്‍ തരുന്നത്.
16 “‘ഞാന്‍ അങ്ങയെ വിട്ടുപോവില്ല’ എന്നു നിങ് ങളുടെ അടിമകളിലൊരാള്‍ പറഞ്ഞേക്കാം. നിങ്ങളോ ടൊപ്പമുള്ള നല്ല ജീവിതം കൊണ്ടിയിരിക്കാം അത്. 17 ആ ഭൃത്യനെ കതകിനെതിരെ ചേര്‍ത്തു നിര്‍ത്തി അയാ ളുടെ ചെവിയില്‍ ഒരു മുനയന്‍ ഉപകരണംകൊണ്ട് ഒരു ദ്വാ രമിടുക. അത് അവന്‍ എക്കാലവും നിങ്ങളുടെ അടിമയാ യിരിക്കുമെന്നതിനെ കാണിക്കുന്നു. നിങ്ങളൊ ടൊത് തു കഴിയാനാഗ്രഹിക്കുന്ന സ്ത്രീ അടിമയോടും അങ്ങ നെ ചെയ്യണം.
18 “നിങ്ങളുടെ അടിമയെ സ്വതന്ത്രനായി വിടുന്ന തില്‍ ഒരു പ്രയാസവും തോന്നരുത്. കൂലിക്കാരനു കൊടു ക്കേണ്ടതിന്‍റെ പകുതി തുകയ്ക്കാണ് നിങ്ങള്‍ അവനെ ക്കൊണ്ട് ആറു വര്‍ഷത്തേക്കു ജോലി ചെയ്യി ച്ചതെ ന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ ചെയ്യുന്ന എല്ലാക്കാ ര്യ ത്തിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനു ഗ്രഹിക്കും.
കടിഞ്ഞൂല്‍ മൃഗങ്ങളെപ്പറ്റിയുള്ള നിയമങ്ങള്‍
19 “നിങ്ങളുടെ കാലിക്കൂട്ടത്തിലും ആട്ടിന്‍പറ്റ ത്തി ലും കടിഞ്ഞൂല്‍ പ്രസവിക്കുന്ന ആണ്‍മൃഗങ്ങള്‍ വിശു ദ്ധങ്ങളാണ്. നിങ്ങള്‍ അവയെ യഹോവയ്ക്കു സമര്‍പ് പിക്കണം. ആ മൃഗങ്ങളിലൊന്നിനെയും നിങ്ങള്‍ നിങ് ങളുടെ ജോലിക്ക് ഉപയോഗിക്കരുത്. ആ ചെമ്മരിയാ ടു കളില്‍ നിന്ന് നിങ്ങള്‍ രോമം മുറിച്ചെടുക് കുകയുമരുത്. 20 നിങ്ങളുടെ ദൈവമാകുന്ന യഹോവ തെരഞ്ഞെടുക് കു ന്ന സ്ഥലത്തേക്ക് എല്ലാ വര്‍ഷവും നിങ്ങള്‍ ആ മൃഗ ങ്ങളെ കൊണ്ടുവരണം. അവിടെ യഹോവയോടൊത്ത് നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ആ മാംസം ഭക് ഷിക്കണം. 21 “പക്ഷേ മൃഗങ്ങളില്‍ ഒന്ന് തളര്‍വാതം പിടി ച്ചതോ അന്ധത ബാധിച്ചതോ മറ്റെന്തെങ്കിലും കുറ വുള്ളതോ ആണെങ്കില്‍ ആ മൃഗത്തെ നിങ്ങളുടെ ദൈവ മായ യഹോവയ്ക്കു ബലിയര്‍പ്പിക്കരുത്. 22 പക്ഷേ ആ മൃഗത്തെ നിങ്ങള്‍ക്ക് വീട്ടില്‍ വച്ചു ഭക്ഷിക്കാം. ശുദ് ധിയുള്ളവനും ഇല്ലാത്തവനും അതു ഭക്ഷിക്കാം. കലമാ നുകളെയും പുള്ളിമാനുകളെയും ഭക്ഷിക്കാനുള്ള അതേ നി യമമാണ് ഈ മാംസം ഭക്ഷിക്കുന്നതിനും. 23 പക്ഷേ നി ങ് ങള്‍ മൃഗത്തിന്‍റെ രക്തം ഭക്ഷിക്കരുത്. രക്തം നിങ്ങള്‍ വെള്ളം പോലെ തറയിലൊഴിക്കണം.