സുരക്ഷിതത്വത്തിന്‍റെ നഗരങ്ങള്‍
19
“മറ്റു ജനതകളുടെ ദേശമാണ് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്നത്. യഹോവ ആ ജന തകളെ നശിപ്പിക്കും. അവര്‍ താമസിച്ചിരുന്നിടത്ത് നിങ്ങള്‍ താമസിക്കും. അവരുടെ നഗരങ്ങളും വീടുകളും നിങ്ങള്‍ എടുക്കും. അങ്ങനെ സംഭവിക്കുന്പോള്‍ 2-3 നിങ്ങള്‍ ദേശത്തെ മൂന്നായി വീതിക്കണം. ഓരോ ഭാഗ ത്തിലും എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പാകത്തില്‍ മൂന്നു നഗരങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുക്കണം. ആ നഗര ങ്ങളിലേക്ക് നിങ്ങള്‍ വഴികളും തുറക്കണം. അപ്പോള്‍ ഒ രു കൊലയാളിക്ക് സുരക്ഷിതമായ ആ നഗരത്തില്‍ അഭ യം പ്രാപിക്കാം.
“ഒരാളെ കൊല ചെയ്തിട്ട് ഈ മൂന്നു സുരക്ഷാനഗര ങ്ങളിലൊന്നിലേക്ക് ഓടിയെത്തുന്നവനുള്ള നിയമം ഇ താണ്: അയാള്‍ യാദൃച്ഛികമായിട്ടായിരിക്കണം കൊല നടത്തിയത്. കൊല്ലപ്പെട്ടവനോട് കൊലപാതകിക്ക് വെറുപ്പുണ്ടായിരിക്കരുത്. ഇതാ ഒരു ഉദാഹരണം: ഒരാള്‍ മറ്റൊരാളോടൊപ്പം മരം വെട്ടാന്‍ വനത്തിലേക്കു പോകുന്നു. മരം വെട്ടാന്‍ അയാള്‍ കോടാലി ആഞ്ഞു വീ ശിയപ്പോള്‍ കോടാലിയുടെ തല അതിന്‍റെ പിടിയില്‍നി ന്നും വിട്ടുപോകുന്നു. കോടാലിത്തല മറ്റേയാളുടെമേ ല്‍ കൊണ്ട് അയാള്‍ മരിക്കുന്നു. കോടാലി വീശിയ ആള്‍ ആ മൂന്നു നഗരങ്ങളിലൊന്നിലെത്തിയാല്‍ അയാള്‍ സു രക്ഷിതനായിരിക്കും. പക്ഷേ നഗരം വളരെ ദൂരെയാ ണെ ങ്കില്‍ വേഗം അങ്ങോട്ടോടിയെത്താന്‍ അയാള്‍ക്കു കഴി ഞ്ഞെന്നുവരില്ല. കൊല്ലപ്പെട്ടവന്‍റെ അടുത്ത ഒരു ബന്ധു അവനെ ആ നഗരത്തിലെത്തും മുന്പ് ഓടിച്ചി ട്ടു പിടിച്ചേക്കാം. ബന്ധു വളരെ കോപത്തോടെ അയാ ളെ കൊന്നേക്കാം. പക്ഷേ അയാള്‍ വധാര്‍ഹനല്ല. അയാള്‍ കൊന്നവനെ വെറുത്തിരുന്നില്ല. നഗരങ്ങള്‍ എല്ലാ വര്‍ക്കും എത്താവുന്നത്ര അടുത്തായിരിക്കണം. അതിനാ ലാണ് മൂന്നു വിശിഷ്ടനഗരങ്ങള്‍ തെരഞ്ഞെടുക്കാന്‍ നി ങ്ങളോടു കല്പിച്ചത്.
“നിങ്ങളുടെ ദേശത്തെ വലുതാക്കുമെന്ന് നിങ്ങളു ടെ ദൈവമാകുന്ന യഹോവ നിങ്ങളുടെ പൂര്‍വ്വികരോടു വാഗ്ദാനം ചെയ്ത ഭൂമി മുഴുവന്‍ നിങ്ങളുടെ ദൈവമാകു ന്ന യഹോവ നിങ്ങള്‍ക്കു തരും. ഞാന്‍ നിങ്ങള്‍ക് കിന്നു തരുന്ന അവന്‍റെ കല്പനകള്‍ മുഴുവന്‍ അനുസരിക്കുകയും നിങ്ങളുടെ ദൈവമാകുന്ന യഹോവയെ നിങ്ങള്‍ സ്നേ ഹിക്കുകയും അവനാഗ്രഹിക്കുന്ന വഴിയില്‍ ജീവിക് കു കയും ചെയ്താല്‍ മാത്രമേ അവന്‍ അങ്ങനെ ചെയ്യൂ. അപ് പോള്‍,നിങ്ങളുടെ രാജ്യം വളരുന്പോള്‍ ആദ്യത്തെ മൂന് നു നഗരങ്ങളോടൊപ്പം മൂന്നു നഗരങ്ങള്‍ കൂടി സുരക് ഷിതത്വത്തിന് നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം. 10 അപ് പോള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്ന ദേശത്ത് നിരപരാധികള്‍ കൊല്ലപ്പെ ടാതിരിക് കും. ഒരു മരണത്തിനും നിങ്ങള്‍ കുറ്റവാളികളായി രിക്കുക യുമില്ല.
11 “പക്ഷേ ഒരുവന്‍ മറ്റൊരാളെ വെറുത്തേക്കാം. അയാ ള്‍ താന്‍ വെറുക്കുന്നവനെ വധിക്കാന്‍ ഒളിച്ചിരു ന്നേക് കാം. അവനെ വധിച്ച് അയാള്‍ സുരക്ഷാനഗരങ് ങളി ലൊ ന്നിലേക്ക് ഓടിപ്പോയെന്നുവരാം. 12 അങ്ങനെ സംഭവി ച്ചാല്‍ അവന്‍റെ സ്വന്തം പട്ടണത്തിലെ മൂപ്പന്മാര്‍ ആളെ വിട്ട് അവനെ ആ സുരക്ഷാനഗരത്തില്‍നിന്നും പി ടിച്ചുകൊണ്ടുപോരണം. നേതാക്കള്‍ അവനെ കൊല്ല പ്പെട്ടവന്‍റെ അടുത്ത ബന്ധുവിനെ ഏല്പിക്കണം. കൊലപാതകി മരിക്കണം. 13 അവനെച്ചൊല്ലി വ്യസ നിക്കരുത്. നിഷ്കളങ്കനായ ഒരാളുടെ വധത്താല്‍ അപരാ ധിയാണവന്‍. യിസ്രായേലില്‍നിന്നും നിങ്ങള്‍ ആ അപരാ ധം നീക്കം ചെയ്യണം. അനന്തരം നിങ്ങള്‍ക്കെല്ലാം ന ല്ലതായിത്തീരും.
അതിര്‍ത്തിരേഖകള്‍
14 “നിങ്ങളുടെ അയല്‍ക്കാരനുമായുള്ള അതിര്‍ത്തിക്ക ല്ലുകള്‍ നിങ്ങള്‍ മാറ്റരുത്. ഓരോരുത്തരുടെയും സ്ഥല ത്തിന്‍റെ അതിരു കുറിക്കാനാണ് ആ കല്ലുകള്‍ സ്ഥാപി ച്ചിരിക്കുന്നത്. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു നല്‍കുന്ന ഭൂമിയെ ആ കല്ലുകല്‍ സൂചിപ് പിക്കുന്നു.
സാക്ഷികള്‍
15 “ഒരാള്‍ നിയമത്തിനെതിരെ എന്തെങ്കിലും തെറ്റു ചെയ്താല്‍ അയാള്‍ കുറ്റവാളിയെന്നു തെളിയിക്കാന്‍ ഒ രൊറ്റ സാക്ഷി മാത്രം പോരാ. അയാള്‍ യഥാര്‍ത്ഥത്തില്‍ തെറ്റു ചെയ്തുവെന്നു കണ്ട രണ്ടോ മൂന്നോ സാക് ഷികളുണ്ടായിരിക്കണം. 16 ഒരാള്‍ തെറ്റു ചെയ്തുവെന്ന് മറ്റൊരാള്‍ കള്ളസാക്ഷി പറഞ്ഞേക്കാം. 17 അങ്ങനെയുണ്ടായാല്‍ രണ്ടുപേരും യഹോവയുടെ വി ശുദ്ധഭവനത്തില്‍ പോയി അധികാരത്തിലുള്ള ന്യായാധി പന്മാരാലും പുരോഹിതന്മാരാലും ന്യായവിധിക്കു വി ധേയരാകണം. 18 ന്യായാധിപന്മാര്‍ ശ്രദ്ധയോടെ ചോദ്യ ങ്ങള്‍ ചോദിച്ചേക്കാം. സാക്ഷി മറ്റേയാള്‍ക്കെതിരെ നു ണ പറഞ്ഞു എന്ന് അവര്‍ കണ്ടുപിടിച്ചേക്കാം. സാക് ഷി നുണ പറഞ്ഞാല്‍ 19 നിങ്ങള്‍ അവനെ ശിക്ഷിക്കണം. അയാള്‍ മറ്റേയാളോടെന്തു ചെയ്യാനാഗ്രഹിച്ചുവോ അതു തന്നെ അയാളോടും ചെയ്യുക. അങ്ങന നിങ്ങള്‍ ആ തിന്മയെ നിങ്ങളുടെ സമൂഹത്തില്‍നിന്നും നീക്കം ചെയ്യണം. 20 മറ്റുള്ളവര്‍ ഇതേപ്പറ്റി കേട്ട് ഭയപ്പെടട് ടെ. മേലില്‍ അവര്‍ അത്തരം തിന്മകള്‍ ചെയ്യാതെയു മിരി ക്കട്ടെ.
21 “കുറ്റം പോലെ തന്നെ കഠിനമായിരിക്കണം ശിക് ഷയും. തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുന്പോള്‍ അ വനോട് സഹതപിക്കരുത്. ഒരാള്‍ ഒരു ജീവിനെടുത്താല്‍ അവന്‍റെ ജീവന്‍ തന്നെ അതിനു പകരമായെടുക്കണം. ഇ താണു ചട്ടം: കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈ യ്ക്കു കൈ, കാലിനു കാല്.