യിസ്രായേലുകാര്‍ മരുഭൂമിയിലൂടെ അലയുന്നു
2
“അനന്തരം യഹോവ എന്നോടു കല്പിച്ചത് നമ്മള്‍ ചെയ്തു. നമ്മള്‍ ചെങ്കടലിലേക്കുള്ള വഴിയിലെ മരു ഭൂമിയിലേക്കു മടങ്ങി. സേയീര്‍മലകള്‍ക്കു ചുറ്റും വളരെ നാള്‍ നടന്നു. അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, ‘വളരെക്കാലം നിങ്ങള്‍ ഈ മലകള്‍ക്കു ചുറ്റിലും അലഞ് ഞു. വടക്കോട്ടു തിരിയുക. ജനങ്ങളോട് ഇങ്ങനെ പറ യുക: നിങ്ങള്‍ സേയീരിലൂടെ പോവുക. ഈ ഭൂമി നിങ്ങ ളുടെ ബന്ധുക്കളായ ഏശാവിന്‍റെ പിന്‍ഗാമികളുടേതാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. വളരെ ശ്രദ്ധി ക്കു ക. അവരോട് ഏറ്റുമുട്ടരുത്. അവരുടെ സ്ഥലത്ത് ഒരടി സ്ഥലം പോലും ഞാന്‍ നിങ്ങള്‍ക്കു തരില്ല. എന്തു കൊണ്ടെന്നാല്‍ സേയീര്‍ മലന്പ്രദേശം ഞാന്‍ ഏശാവിനു സ്വന്തമായി നല്‍കിയതാണ്. ഏശാവിന്‍റെ ജനതയില്‍ നിന്നും നിങ്ങള്‍ വാങ്ങുന്ന ഭക്ഷണത്തിനും വെള്ള ത് തിനും നിങ്ങള്‍ വില കൊടുക്കണം. നിങ്ങള്‍ ചെയ്ത എ ല്ലാ കാര്യത്തിലും നിങ്ങളുടെ ദൈവമായ യഹോവ നി ങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ ഓ ര്‍മ്മിക്കുക. നിങ്ങള്‍ മഹാമരുഭൂമിയിലൂടെ നടന്ന കാര്യം അവനറിയാം. ഈ നാല്പതു വര്‍ഷവും നിങ്ങളുടെ ദൈവ മായ യഹോവ നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ് ങള്‍ക്കു വേണ്ടതെല്ലാം കിട്ടുകയും ചെയ്തിരുന്നു.’
“അതിനാല്‍ നമ്മള്‍ സേയീരില്‍ വസിക്കുന്ന നമ്മുടെ ബന്ധുക്കളായ ഏശാവിന്‍റെ പിന്മുറക്കാരെ കടന്നു പോയി. യോര്‍ദ്ദാന്‍താഴ്വരയില്‍ നിന്നും ഏലാത്ത്, എ സ്യോന്‍-ഗേബെര്‍ എന്നീ പട്ടണങ്ങളിലേക്കുള്ള വഴി യേ നമ്മള്‍ പോയി. മോവാബിലെ മരുഭൂമിയിലേക്കുള്ള വഴിയിലേക്കു നമ്മള്‍ തിരിഞ്ഞു.
യിസ്രായേല്‍ജനത ആര്‍ എന്ന ദേശത്ത്
“യഹോവ എന്നോടു പറഞ്ഞു, ‘മോവാബുകാരെ പീഡിപ്പിക്കരുത്. അവര്‍ക്കെതിരെ യുദ്ധം തുടങ്ങരുത്. അവരുടെ സ്ഥലം ഒട്ടും ഞാന്‍ നിങ്ങള്‍ക്കു തരില്ല. ലോ ത്തിന്‍റെ പിന്‍ഗാമികളായ അവര്‍ക്കു ഞാന്‍ നല്‍കിയതാണ് ആര്‍ നഗരം.’”
10 മുന്പ്, ഏമ്യരായിരുന്നു ആര്‍ ദേശത്തു താമസിച് ചിരുന്നത്. അതിശക്തരായ അനേകം പേര്‍ അവിടെ ഉണ്ടാ യിരുന്നു. അവര്‍ വളരെ പൊക്കമുള്ളവരും അനാക്യ രെ പ്പോലെയുള്ളവരുമായിരുന്നു. 11 രെഫായിയരുടെ ഭാഗമാ യിരുന്നു അനാക്യര്‍. ഏമ്യരും രെഫായിയ രായിരുന് നു വെന്ന് ജനങ്ങള്‍ കരുതി. പക്ഷേ മോവാബുകാര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചു. 12 ഹോര്യരും മുന്പ് സേയീ രി ല്‍ വസിച്ചിരുന്നുവെങ്കിലും ഏശാവിന്‍റെ ജനത അവ രുടെ ദേശം പിടിച്ചെടുത്തു. യഹോവ നല്‍കിയ ഭൂമി യി സ്രായേലുകാര്‍ സ്വന്തമാക്കിയതു പോലെ തന്നെ യാ യിരുന്നു അത്.
13 “യഹോവ എന്നോടു പറഞ്ഞു, ‘ഇനി സേരെദു താ ഴ്വരയുടെ മറുവശത്തേക്കു പോവുക, അതിനാല്‍ നമ്മള്‍ സേരെദുതാഴ്വര മുറിച്ചു കടന്നു. 14 നമ്മള്‍ കാദേശ്ബ ര്‍ ന്നേയ വിട്ട് സേരെദുതാഴ്വര കടക്കും വരെ മുപ്പത് തെ ട്ട് വര്‍ഷമായിരുന്നു. നമ്മുടെ പാളയത്തില്‍ ആ തലമുറ യിലുണ്ടായിരുന്ന ഭടന്മാരെല്ലാം മരിച്ചു. അതു സംഭ വിക്കുമെന്ന് യഹോവ നിശ്ചയിച്ചിരുന്നു. 15 അവ രെ ല്ലാം നമ്മുടെ പാളയത്തില്‍ നിന്നും ചത്തൊ ടുങ്ങും വ രെ യഹോവ അവര്‍ക്കെതിരായിരുന്നു.
16 “പടയാളികളെല്ലാം മരിച്ചതിനു ശേഷം, 17 യഹോവ എന്നോടു പറഞ്ഞു, 18 ‘ഇന്നു നിങ്ങള്‍ ആര്‍ ദേശത്തി ന്‍ റെ അതിര്‍ത്തി കടന്ന് മോവാബിലേക്കു പോവുക. 19 അമ് മോന്യരുടെ അടുത്തേക്ക് നിങ്ങള്‍ പോകും. അവരെ ഉപ ദ്രവിക്കരുത്. അവരോട് യുദ്ധം ചെയ്യരുത്. കാരണം അ വരുടെ ദേശത്തില്‍ അല്പം പോലും ഞാന്‍ നിങ്ങള്‍ക്കു തരില്ല. എന്തെന്നാല്‍ ലോത്തിന്‍റെ പിന്‍ഗാമികളായ അവര്‍ക്കു ഞാന്‍ നല്‍കിയതാണ് ആ സ്ഥലം.’”
20 രെഫിയാമിന്‍റെ നാട് എന്നും ആ രാജ്യം അറിയ പ് പെടുന്നു. മുന്പ് രെഫിയാംകാരനായിരുന്നു അവിടെ താ മസിച്ചിരുന്നത്. അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു വിളിച്ചു. 21 സംസുമ്മ്യര്‍ അനേകം പേര്‍ അവി ടെ യുണ്ടായിരുന്നു. അവര്‍ അതിശക്തരുമായിരുന്നു. അനാ ക്യരെപ്പോലെ ഉയരം കൂടിയവരായിരുന്നു അവര്‍. പക് ഷേ സംസുമ്മ്യരെ നശിപ്പിക്കാന്‍ യഹോവ അമ്മോ ന് യരെ സഹായിച്ചു. അമ്മോന്യര്‍ ആ സ്ഥലം കയ്യടക്കി ഇപ്പോള്‍ അവിടെ താമസിക്കുന്നു. 22 ഏശാവിന്‍റെ ജന തയോടും ദൈവം അങ്ങനെ തന്നെ ചെയ്തു. മുന്പ് ഹോ ര്യരായിരുന്നു സേയീരില്‍ വസിച്ചിരുന്നത്. ഏശാ വി ന്‍റെ പിന്‍ഗാമികള്‍ ഇപ്പോഴും അവിടെ താമസിക്കുന്നു. 23 കഫ്തോര്യരോടും ദൈവം അങ്ങനെ തന്നെ ചെയ്തു. ഗസ്സയ്ക്കു ചുറ്റുമുള്ള പട്ടണങ്ങളില്‍ അവ്യ രായിരു ന്നു വസിച്ചിരുന്നത്. പക്ഷേ കഫ്തോരില്‍നിന്നു വന് ന ചിലര്‍ അവ്യരെ നശിപ്പിച്ചു. കഫ്തോരില്‍നിന്നു വന്ന അവര്‍ ആ ദേശം കയ്യടക്കി ഇപ്പോള്‍ അവിടെ വ സിക്കുന്നു.
അമോര്യരോടു യുദ്ധം ചെയ്യുന്നു
24 “യഹോവ എന്നോടു പറഞ്ഞു, ‘അര്‍ന്നോ ന്‍താഴ് വര മുറിച്ചു കടക്കാന്‍ ഒരുങ്ങുക. ഹെശ്ബോന്‍റെ രാജാ വും അമോര്യനുമായ സീഹോനെ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. അവന്‍റെ രാജ്യം കയ്യടക്കാന്‍ നിങ്ങളെ ഞാനനുവദിക്കാം. അതിനാല്‍ അവനോടു യുദ് ധം ചെയ്ത് അവന്‍റെ രാജ്യം കയ്യടക്കുക. 25 ഇന്ന് എല് ലായിടവുമുള്ളവര്‍ നിങ്ങളെ ഭയപ്പെടുന്നതു പോലെ ഞാനാക്കിത്തീര്‍ക്കാം. നിങ്ങളെപ്പറ്റിയുള്ള വാര്‍ത്തക ള്‍ കേട്ട് അവര്‍ ഭയന്നു വിറയ്ക്കും.’
26 “നമ്മള്‍ കെദേമോത്തു മരുഭൂമിയിലായി രുന്ന പ്പോ ള്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍റെയടുത്തേക്ക് ഞാന്‍ സന്ദേശവുമായി ആളെ അയച്ചു. സന്ദേശവാഹകര്‍ സീഹോനു സമാധാനം വാഗ്ദാനം ചെയ്തു. അവര്‍ പറഞ് ഞു, 27 ‘ഞങ്ങളെ നിങ്ങളുടെ രാജ്യത്തുകൂടി കടന് നു പോകാന്‍ അനുവദിക്കുക. പാതയിലൂടെ മാത്രം ഞങ്ങള്‍ പോകാം. വഴിയില്‍നിന്നും ഞങ്ങള്‍ ഇടത്തോട്ടോ വല ത്തോട്ടോ ഇറങ്ങുകയില്ല. 28 നിങ്ങളുടെ നാട്ടില്‍നി ന് നും തിന്നുന്ന ഭക്ഷണത്തിനും കുടിക്കുന്ന വെള്ളത്തി നും ഞങ്ങള്‍ വെള്ളിയില്‍ വില തരാം. നിങ്ങളുടെ രാജ്യത് തുകൂടി കടന്നുപോവുകയേ ഞങ്ങള്‍ക്കു വേണ്ടൂ. 29 യോ ര്‍ദ്ദാന്‍നദി കടന്ന്, ഞങ്ങളുടെ ദൈവമായ യഹോവ ഞങ് ങള്‍ക്കു തരുന്ന ഭൂമിയിലേക്കു ഞങ്ങള്‍ പ്രവേശി ക് കും വരെ നിങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകുവാന്‍ ഞ ങ്ങളെ അനുവദിക്കുക. മറ്റു ജനതകളായ സേയീരില്‍ വ സിക്കുന്ന ഏശാവിന്‍റെ ജനതയും ആരില്‍ വസിക്കുന്ന മോവാബ്യരും തങ്ങളുടെ രാജ്യത്തു കൂടി ഞങ്ങളെ കട ത്തി വിട്ടു.’
30 “പക്ഷേ, ഹെശ്ബോനിലെ രാജാവായ സീഹോന്‍ നമ്മളെ അവന്‍റെ രാജ്യത്തു കൂടി കടത്തിവിട്ടില്ല. നിങ്ങളുടെ ദൈവമായ യഹോവ അവനെ കഠിനഹൃ ദയ നാക്കി. നിങ്ങള്‍ക്കു സീഹോന്‍രാജാവിനെ തോല്പി ക്കാന്‍ കഴിയുന്നതിനാണ് യഹോവ ഇതു ചെയ്തത്. സത് യത്തില്‍ അതു സംഭവിച്ചുവെന്ന് ഇന്നു നാമറിയുന്നു!’ 31 “യഹോവ എന്നോടു പറഞ്ഞു, ‘സീഹോന്‍ രാജാവി നെയും അവന്‍റെ രാജ്യത്തെയും ഞാന്‍ നിങ്ങള്‍ക്കു തരുന് നു. അവന്‍റെ ഭൂമി സ്വന്തമാക്കുക!’
32 “സീഹോന്‍രാജാവും അവന്‍റെ ജനതയും നമ്മോടു യുദ്ധം ചെയ്യാന്‍ യാഹാസില്‍ വന്നു. 33 പക്ഷേ നമ്മുടെ ദൈവമായ യഹോവ അവനെ നമുക്കു തന്നു. സീഹോ ന്‍ രാജാവിനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ മുഴു വന്‍ ജനതയെയും നാം കീഴടക്കി. 34 അപ്പോള്‍ സീഹോന്‍ രാജാവിന്‍റേതായിരുന്ന എല്ലാ നഗരങ്ങളും നമ്മള്‍ പിടി ച്ചടക്കി. എല്ലാ നഗരങ്ങളിലുമുള്ള ജനങ്ങളെ യാകമാ നം-സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും - നാം നശിപ്പിച്ചു. ഒരുവനെയും നമ്മള്‍ ജീവനോടെ വിട്ടില് ല. 35 ആ നഗരങ്ങളിലെ കന്നുകാലികളെയും വിലപിടി ച്ച വസ്തുക്കളെയും മാത്രം നാം എടുത്തു. 36 അര്‍ന്നോ ന്‍താഴ്വരയുടെ അരികിലുള്ള അരോവേര്‍ പട്ടണവും താഴ് വരയുടെ മദ്ധ്യത്തിലുള്ള ഒരു പട്ടണവും നമ്മള്‍ കീഴടക് കി. അര്‍ന്നോന്‍ താഴ്വരയ്ക്കും ഗിലെയാദിനും ഇടയ്ക് കുള്ള എല്ലാ നഗരങ്ങളും കീഴടക്കാന്‍ യഹോവ നമ്മെ അനുവദിച്ചു. ഒരു നഗരവും നമുക്കു ശക്തമായി തോ ന്നിയില്ല. 37 പക്ഷേ നിങ്ങള്‍ അമ്മോന്യരുടെ ദേശ ത്തേക്കു പോയതേ ഇല്ല. യബ്ബോക്ക് നദീ തീരത്തേ ക്കോ മലന്പ്രദേശത്തേക്കോ നഗരങ്ങളിലേക്കോ നിങ്ങള്‍ പോയില്ല. നമുക്കായി ദൈവമായ യഹോവ അനുവദിക്കാത്ത ഒരു സ്ഥലത്തേക്കും നിങ്ങള്‍ സമീപി ച്ചില്ല.