യുദ്ധത്തിനുള്ള നിയമങ്ങള്‍
20
“്നിങ്ങള്‍ ശത്രുക്കളോട് യുദ്ധത്തിനു പോകു ന് പോള്‍ നിങ്ങള്‍ക്കുള്ളതിലും കൂടുതല്‍ കുതിരക ളെ യും രഥങ്ങളെയും പടയാളികളെയും ശത്രുപക്ഷത്തു ക ണ്ടാല്‍ നിങ്ങള്‍ ഭയപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോ ടൊപ് പമുണ്ട്-യഹോവയാണ് നിങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചത്.
“നിങ്ങള്‍ യുദ്ധത്തിനു പുറപ്പെടുന്പോള്‍ പുരോ ഹിതര്‍ ഭടന്മാരോടു സംസാരിക്കണം. പുരോഹിതന്‍ ഇങ്ങനെ പറയണം: ‘യിസ്രായേല്‍കാരേ എന്നെ ശ്രദ്ധി ക്കുക! ഇന്നു നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളുമായി യു ദ്ധത്തിനു പോകുന്നു. നിങ്ങള്‍ ധൈര്യം കൈവിട രുത്! കുഴങ്ങുകയോ ശത്രുക്കളെ ഭയക്കുകയോ പാടില്ല! കാരണം, നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോ ടൊപ്പമുണ്ട്. ശത്രുക്കളുമായി യുദ്ധം ചെയ്യുന്ന തി നവന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വിജയത്തിന് നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ സഹാ യി ക്കും.’
“ആ ലേവ്യ ഉദ്യോഗസ്ഥന്മാര്‍ ഭടന്മാരോടിങ്ങനെ പറയും, ‘പുതിയ വീടു വച്ചിട്ട് അതു സമര്‍പ്പിക്കാ ത്തവന്‍ ഇക്കൂട്ടത്തിലുണ്ടെങ്കില്‍ അവന്‍ വീട്ടിലേ ക് കു മടങ്ങണം. യുദ്ധത്തില്‍ അവന്‍ വധിക്കപ് പെട്ടേ ക് കാം. അപ്പോള്‍ മറ്റൊരാള്‍ അയാളുടെ വീട് സമര്‍പ്പിക് കും. മുന്തിരിത്തോട്ടം വച്ചു പിടിപ്പിച്ചിട്ട് മു ന് തിരി പറിച്ചു കൂട്ടാത്ത ആരെങ്കിലുമുണ്ടോ? അയാള്‍ വീട്ടിലേക്കു മടങ്ങണം. അയാള്‍ യുദ്ധത്തില്‍ മരിച്ചാല്‍ അയാളുടെ തോട്ടത്തിലെ മുന്തിരി മറ്റൊരാള്‍ അനുഭവി ക്കും. വിവാഹം നിശ്ചയിക്കപ്പെട്ട ആരെങ് കിലു മു ണ്ടെങ്കില്‍ അയാള്‍ വീട്ടിലേക്കു മടങ്ങണം. അയാള്‍ യു ദ്ധത്തില്‍ മരിച്ചാല്‍ മറ്റൊരാള്‍ ആ സ്ത്രീയെ വിവാഹം കഴിക്കും.’
“ആ ലേവ്യ ഉദ്യോഗസ്ഥന്മാര്‍ ജനങ്ങളോട് ഇങ് ങ നെയും പറയേണം, ‘ധൈര്യം നഷ്ടപ്പെട്ടവനും ഭയക്കു ന്നവനുമായി ആരെങ്കിലും ഇക്കൂട്ടത്തിലൂണ്ടോ? അ യാള്‍ വീട്ടിലേക്കു മടങ്ങണം. അപ്പോള്‍ അയാള്‍ മറ്റു ഭടന്മാരുടെ ധൈര്യം കുറയ്ക്കാന്‍ കാരണക്കാരനാ കില് ല.’ ഉദ്യോഗസ്ഥന്മാര്‍ സൈന്യത്തോടു സംസാരിച്ച തിനു ശേഷം ജനങ്ങളെ നയിക്കാന്‍ പടനായകന്മാരെ തെ രഞ്ഞെടുക്കണം.
10 “ഒരു നഗരം ആക്രമിക്കാന്‍ ചെല്ലുന്പോള്‍ നിങ്ങള്‍ ആദ്യം നഗരവാസികള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്യ ണം. 11 നിങ്ങളുടെ വാഗ്ദാനം സ്വീകരിച്ച് നിങ്ങള്‍ക്കു കവാടങ്ങള്‍ തുറന്നു തന്നാല്‍ നഗരവാസികള്‍ നിങ്ങള്‍ക് കു വേണ്ടി ജോലി ചെയ്യുന്ന അടിമകളാകും. 12 പക്ഷേ നിങ്ങളുമായി സമാധാനത്തില്‍ കഴിയാന്‍ അവര്‍ തുനിയാ തെ, നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ നഗരം വളയണം. 13 നിങ്ങളുടെ ദൈവമാകുന്ന യ ഹോവ ആ നഗരം എടുത്തുകൊള്ളാന്‍ നിങ്ങളെ അ നുവ ദിക്കുന്പോള്‍ അതിലുള്ള പുരുഷന്മാരെയെല്ലാം നിങ് ങള്‍ വധിക്കണം. സ്ത്രീകളെ നിങ്ങളെടുത്തുകൊള്ളുക. 14 കുട്ടികളെയും പശുക്കളെയും നഗരത്തിലുള്ള സാധന ങ്ങളെയും നിങ്ങളെടുക്കുക. ആ സാധനങ്ങളൊക്കെ നിങ്ങള്‍ക്കുപയോഗിക്കാം. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്നതാണതൊക്കെ. 15 നിങ്ങളി ല്‍നിന്നും വളരെ അകലത്തിലുള്ള നഗരങ്ങളോടും നിങ് ങള്‍ താമസിക്കാന്‍ പോകുന്ന ദേശത്തിലല്ലാതെ നഗര ങ്ങളോടും നിങ്ങള്‍ ചെയ്യേണ്ടത് അതാണ്.
16 “പക്ഷേ നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ് ങള്‍ക്കു തരുന്ന ദേശത്തുള്ള നഗരങ്ങളെ നിങ്ങള്‍ കയ്യട ക്കുന്പോള്‍ അവിടെയുള്ള എല്ലാവരെയും നിങ്ങള്‍ വധി ക്കണം. 17 ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ ഇങ്ങനെ എല്ലാവരെയും നിങ്ങ ള്‍ നശിപ്പിക്കണം. ഇതു നിങ്ങളുടെ ദൈവമാകുന്ന യ ഹോവ നിങ്ങള്‍ക്കു തരുന്ന കല്പനയാണ്. 18 എന്തു കൊ ണ്ടെന്നാല്‍ ദൈവമായ യഹോവയ്ക്കെതിരെ പാപം ചെ യ്യാന്‍ നിങ്ങളെ പഠിപ്പിക്കാന്‍ അപ്പോള്‍ അവര്‍ക് കാ വില്ല. അവര്‍ അവരുടെ ദൈവങ്ങളെ ആരാധിച്ചപ് പോഴത്തെ കടുംകൈകള്‍ ചെയ്യാന്‍ നിങ്ങളെ പഠിപ്പി ക്കാന്‍ അവര്‍ക്കാവില്ല.
19 “നിങ്ങള്‍ ഒരു നഗരത്തിനെതിരെ യുദ്ധം പ്രഖ്യാപി ക്കുന്പോള്‍ വളരെ നേരത്തേക്ക് നിങ്ങള്‍ ആ നഗരം വള ഞ്ഞേക്കാം. നഗരത്തിനു ചുറ്റുമുള്ള ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. ഈ മരങ്ങളില്‍നിന്നും നിങ്ങള്‍ക്ക് പഴങ്ങള്‍ തിന്നാം. പക്ഷേ നിങ്ങള്‍ അവ മുറിച്ചിടരുത്. ആ മരങ് ളല്ല ശത്രുക്കള്‍, അതിനാല്‍ അവയ്ക്കെതിരെ യുദ്ധം ചെ യ്യാതിരിക്കുക! 20 ഫലവൃക്ഷങ്ങളല്ലെന്നു നിങ്ങള്‍ ക്കറിയാവുന്ന മരങ്ങള്‍ വെട്ടിയിടുക. ആ നഗരത്തിനെ തിരെയുള്ള യുദ്ധത്തിനുള്ള ആയുധങ്ങള്‍ നിങ്ങള്‍ക്ക് ആ മരം കൊണ്ടുണ്ടാക്കാം. ആ നഗരം വീഴുംവരെ നിങ്ങള്‍ ക് കത് ഉപയോഗിക്കാം.