25
“രണ്ടുപേര്‍ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാകുന്പോള്‍ നിങ്ങള്‍ കോടതിയിലേക്കു പോകണം. ആരുടെ ഭാ ഗമാണ് ശരിയെന്നും ആരുടേതാണ് തെറ്റെന്നും ന്യായാ ധിപന്മാര്‍ നിശ്ചയിക്കട്ടെ. ഒരാളെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് ന്യായാധിപന്‍ നിശ്ചയിച്ചാല്‍, അയാ ളെ നിലത്തു കമഴ്ത്തി കിടത്തണം. ന്യായാധിപന്‍ നോക് കിനില്‍ക്കേ വേറെയൊരാള്‍ അവനെ അടിക്കണം. കുറ്റത് തെ ആശ്രയിച്ചിരിക്കും അതിന്‍റെ ശിക്ഷയും. ആരെ യും നിങ്ങള്‍ നാല്പത് അടിയില്‍ കൂടുതല്‍ അടിക്കരുത്. ഒരാളെ നിങ്ങള്‍ നാല്പതില്‍ കൂടുതല്‍ അടിച്ചാല്‍ അയാളു ടെ ജീവിതം നിങ്ങള്‍ക്കു പ്രധാനമല്ലെന്ന് അത് സൂചി പ്പിക്കും.
“ധാന്യം മെതിക്കാന്‍ മൃഗത്തെ ഉപയോഗിക്കു ന് പോള്‍ അതു ഭക്ഷിക്കുന്നതു തടയാന്‍ നിങ്ങള്‍ അതിന്‍റെ വായ് മൂടരുത്.
“ഒന്നിച്ചു താമസിക്കുന്ന രണ്ടു സഹോദരന്മാ രി ല്‍ ഒരുവന്‍ പുത്രന്മാരില്ലാതെ മരിച്ചാല്‍ അയാളുടെ ഭാ ര്യ കുടുംബത്തിന് പുറത്ത് ഒരപരിചിതനെ വിവാഹം കഴി ക്കരുത്. അവളുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളെ ഭാര് യയാക്കുകയും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യണം. അവ ളുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളോട് ഒരു ഭര്‍തൃസ ഹോദരന്‍റെ കടമ നിര്‍വ്വഹിക്കണം. അനന്തരം അവള്‍ക് കുണ്ടാകുന്ന ആദ്യത്തെ കുട്ടി മരിച്ചു പോയവന്‍റെ പേരു തന്നെ സ്വീകരിക്കണം. മരിച്ച സഹോദരന്‍റെ നാമം അങ്ങനെ യിസ്രായേലില്‍നിന്നും മാഞ്ഞുപോ കയില്ല. തന്‍റെ സഹോദരന്‍റെ ഭാര്യയെ സ്വീകരിക് കാന്‍ അയാള്‍ ഒരുക്കമല്ലെങ്കില്‍ സഹോദരന്‍റെ ഭാര്യ പട്ടണത്തിലെ സമ്മേളനസ്ഥലത്ത് നേതാക്കളുടെ അടു ത്തേക്കു ചെല്ലണം. എന്നിട്ടവള്‍ നേതാക്കളോട് ഇങ്ങ നെ പറയണം, ‘എന്‍റെ ഭര്‍ത്താവിന്‍റെ സഹോദരന്‍ തന്‍റെ സഹോദരന്‍റെ നാമം യിസ്രായേലില്‍ നിലനിര്‍ത്താന്‍ മടി കാണിക്കുന്നു. അവന്‍ ഒരു ഭര്‍തൃസഹോദരന്‍റെ കടമ എന് നോടു നിര്‍വ്വഹിക്കാന്‍ മടിക്കുന്നു.’ അനന്തരം നഗര നേതാക്കള്‍ അയാളെ വിളിച്ചു വരുത്തി സംസാരിക്കണം. അയാള്‍ ഹൃദയ കാഠിന്യത്തോടെ ‘എനിക്കവളെ വേണ്ട’ എന്നു പറഞ്ഞാല്‍, സഹോദരപത്നി നേതാക്കളുടെ മുന് പില്‍ അവന്‍റെയടുത്തേക്കു വരണം. അവള്‍ അവന്‍റെ ചെ രുപ്പ് അവന്‍റെ കാലില്‍നിന്നും അഴിക്കണം. അനന്തരം അവള്‍ അവന്‍റെ മുഖത്തു തുപ്പണം. അവള്‍ ഇങ്ങനെ പറ യണം, ‘സഹോദരന്‍റെ കുടുംബം വളര്‍ത്താത്തവനോട് ഇങ്ങനെ വേണം ചെയ്യുവാന്‍!’ 10 അനന്തരം ആ സഹോ ദരന്‍റെ കുടുംബം യിസ്രായേലില്‍ ‘ചെരുപ്പു നീക്കപ് പെട്ടവന്‍റെ കുടുംബം’ എന്നറിയപ്പെടും.
11 “രണ്ടുപേര്‍ പരസ്പരം ഏറ്റുമുട്ടിയെന്നിരിക്കട്ടെ. ഒരുവന്‍റെ ഭാര്യ തന്‍റെ ഭര്‍ത്താവിനെ സഹായിക്കാനെ ത്തിയെന്നുമിരിക്കട്ടെ. പക്ഷേ അവള്‍ മറ്റേയാളുടെ രഹ സ്യഭാഗങ്ങളില്‍ പിടിക്കരുത്. 12 അവള്‍ അങ്ങനെ ചെയ് താല്‍ അവളുടെ കൈ വെട്ടിക്കളയണം. അവളോട് അനു താപം പാടില്ല.
13 “വ്യാജതൂക്കമുപയോഗിച്ച് ജനങ്ങളെ വഞ്ചി ക്കരുത്. വളരെ ഭാരമുള്ളതോ ഭാരമില്ലാത്തതോ ആയ തൂക്കങ്ങള്‍ ഉപയോഗിക്കരുത്. 14 വലുതും ചെറുതുമായ അളവു പാത്രങ്ങളും നിങ്ങളുടെ വീട്ടില്‍ ഉപയോഗി ക്കരുത്. 15 കൃത്യമായ തൂക്കങ്ങളും അളവുകളും ഉപയോ ഗിക്കണം. അപ്പോള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോ വ നിങ്ങള്‍ക്കു തരുന്ന ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും. 16 വ്യജതൂക്കങ്ങളും അളവുകളും ഉപയോ ഗി ച്ച് ജനങ്ങളെ വഞ്ചിക്കുന്നവരെ നിങ്ങളുടെ ദൈവമാ കുന്ന യഹോവ വെറുക്കുന്നു. അതെ, തെറ്റു ചെയ്യു ന് നവരെ അവന്‍ വെറുക്കുന്നു.
അമാലേക്യര്‍ നശിപ്പിക്കപ്പെടണം
17 “നിങ്ങള്‍ ഈജിപ്തില്‍നിന്നും വരുന്പോള്‍ അമാലേ ക്യര്‍ നിങ്ങളോടെന്താണു ചെയ്തതെന്ന് ഓര്‍മ്മിക്കുക. 18 അമാലേക്യര്‍ ദൈവത്തെ ആദരിച്ചില്ല. ക്ഷീണിതരും ദുര്‍ബ്ബലരുമായിരുന്ന നിങ്ങളെ അവര്‍ ആക്രമിച്ചു. എല്ലാവരിലും പിന്നില്‍ വളരെ മെല്ലെ നടന്നിരുന്ന നിങ്ങളുടെ ആളുകളെ അവര്‍ കൊന്നു. 19 അതിനാല്‍ നിങ് ങള്‍ അമാലേക്യരുടെ സ്മരണയെപ്പോലും ഈ ലോക ത്തുനിന്നും തകര്‍ക്കണം. നിങ്ങളുടെ ദൈവമാകുന്ന യ ഹോവ നിങ്ങള്‍ക്കു നല്‍കുന്ന ദേശത്തേക്കു പ്രവേ ശി ക്കുന്പോള്‍ വേണം നിങ്ങളതു ചെയ്യാന്‍. അവിടെ അവ ന്‍ ചുറ്റുമുള്ള എല്ലാ ശത്രുക്കളില്‍നിന്നും നിങ്ങള്‍ക്കു വിശ്രമം നല്‍കും. പക്ഷേ അമാലേക്യരെ നശിപ്പിക്കാന്‍ മറക്കരുത്.