ആദ്യ വിളവെടുപ്പ്
26
1 “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്ന നാട്ടിലേക്കു നിങ്ങള്‍ ഉടന്‍ പ്രവേശി ക് കും. നിങ്ങള്‍ ആ ദേശം കൈവശപ്പെടുത്തുകയും അതില്‍ വസിക്കുകയും ചെയ്യും.
2 യഹോവ നിങ്ങള്‍ക്കു തരുന്ന ഭൂമിയില്‍ വളരുന്ന വിളവുകള്‍ നിങ്ങള്‍ സമാഹരിക്കണം. ആദ്യത്തെ വിളവ് നിങ്ങള്‍ കൂടകളിലാക്കണം. അനന്തരം നിങ്ങള്‍ ശേഖരിച്ച വിളവിന്‍റെ ആദ്യഭാഗം നിങ്ങളുടെ ദൈവമാകുന്ന യഹോവ തെരഞ്ഞെടുക്കുന്ന തന്‍റെ വി ശുദ്ധഭവനത്തിലേക്കു കൊണ്ടുവരണം.
3 അവിടെ അപ് പോള്‍ ശുശ്രൂഷ നടത്തുന്നപുരോഹിതന്‍റെയടുത്തേക്കു പോവുക. അവനോട് ഇങ്ങനെ പറയുക, ‘ഞങ്ങള്‍ക്ക് കുറേ സ്ഥലം തരാമെന്ന് യഹോവ ഞങ്ങളുടെ പൂര്‍വ് വി കന്മാരോട് വാഗ്ദാനം ചെയ്തിരുന്നു. ഇന്നു ഞാന്‍ ഇവി ടെ വന്നത് നിന്‍റെ ദൈവമാകുന്ന യഹോവയോട് ഞാന്‍ ഈ നാട്ടിലെത്തി എന്നു പറയാനാണ്.’
4 “അനന്തരം പുരോഹിതന്‍ നിങ്ങളുടെ കൂട എടുക്ക ണം. അവനത് നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ യാഗപീഠത്തിനു മുന്പിലിടണം.
5 അനന്തരം നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ മുന്പില്‍ നിങ്ങള്‍ ഇങ്ങ നെ പറയണം: ‘എന്‍റെ പൂര്‍വ്വികന്‍ അലഞ്ഞു തിരിഞ് ഞു നടന്നിരുന്ന ഒരു അരാമ്യനായിരുന്നു. അവന്‍ ഈജി പ്തിലേക്കു പോയി അവിടെ താമസിച്ചു. അവിടെ യെ ത്തുന്പോള്‍ അവന്‍റെ കുടുംബത്തില്‍ കുറച്ചംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഈജിപ്തില്‍ അവന്‍ ഒരു മഹാ ജനതയും അനേകം പേരുള്ള ശക്തമായ ഒരു രാഷ്ട്ര വുമാ യിത്തീര്‍ന്നു.
6 ഈജിപ്തുകാര്‍ ഞങ്ങളോട് മോശമായി പെരുമാറി. അവന്‍ ഞങ്ങളെ അടിമകളാക്കി. അവന്‍ ഞങ് ങളെ പീഡിപ്പിക്കുകയും ഞങ്ങളെക്കൊണ്ട് കഠിന മാ യി പണിയെടുപ്പിക്കുകയും ചെയ്തു.
7 അപ്പോള്‍ ഞങ് ങള്‍, ഞങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവ യോടു പ്രാര്‍ത്ഥിക്കുകയും അവര്‍ക്കെതിരെ പരാതി പ് പെടുകയും ചെയ്തു. യഹോവ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തു. ഞങ്ങളുടെ പ്രശ്നങ്ങളും ഞങ്ങ ളുടെ കഠിനാദ്ധ്വാനവും ഞങ്ങളുടെ യാതനയും അവന്‍ ക ണ്ടു.
8 അനന്തരം യഹോവ തന്‍റെ മഹത്വവും ശക്തി യു മുപയോഗിച്ച് ഞങ്ങളെ ഈജിപ്തിനു പുറത്തേക്കു കൊണ്ടുവന്നു. മഹാത്ഭുതങ്ങളും അടയാളങ്ങളും അവന്‍ ഉപയോഗിച്ചു. അത്ഭുതങ്ങള്‍ അവന്‍ പ്രവര്‍ത്തിച്ചു.
9 അങ്ങനെ അവന്‍ ഞങ്ങളെ ഈ സ്ഥലത്തേക്കു കൊണ് ടുവന്നു. അനേകം നന്മകള്‍ നിറഞ്ഞ ഈ സ്ഥലം അവന്‍ ഞങ്ങള്‍ക്കു തന്നു.
10 യഹോവേ, ഇപ്പോള്‍ ഞാന്‍, അങ് ങെനിക്കു നല്‍കിയ ഭൂമിയിലെ ആദ്യവിളവ് അങ്ങയ് ക് കായിട്ടു കൊണ്ടുവന്നിരിക്കുന്നു.’
“അനന്തരം നിങ്ങള്‍ വിളവ്, നിങ്ങളുടെ ദൈവമാകു ന്ന യഹോവയുടെ മുന്പിലിട്ട് നമസ്കരിച്ച് അവനെ ആരാധിക്കണം.
11 അനന്തരം നിങ്ങള്‍ ഒന്നിച്ച് ഒരു സദ് യ ഉണ്ണുകയും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത് തി നും ദൈവമായ യഹോവ നല്‍കിയ നന്മകള്‍ ആസ്വദിക് കുകയും വേണം. അവ നിങ്ങള്‍ ലേവ്യരും നിങ്ങളോടൊ പ്പം വസിക്കുന്ന വിദേശികളുമായി പങ്കുവയ്ക് കുക യും വേണം.
12 “എല്ലാ മൂന്നാം വര്‍ഷവും ദശാംശങ്ങളുടെ വര്‍ഷമാ യിരിക്കണം. ആ വര്‍ഷം, നിങ്ങളുടെ വിളവിന്‍റെ പത്തി ലൊന്ന് ലേവ്യര്‍ക്കും നിങ്ങളുടെ ഇടയില്‍ വസിക്കു ന്ന വിദേശികള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും നല്‍ കണം. അപ്പോള്‍ അവര്‍ക്ക് എല്ലാ നഗരങ്ങളിലും സമൃ ദ്ധമായി ഭക്ഷണമുണ്ടാകും.
13 നിങ്ങളുടെ ദൈവമാകുന്ന യഹോവയോട് നിങ്ങള്‍ ഇങ്ങനെ പറയണം, ‘എന്‍റെ വി ളവിന്‍റെ വിശുദ്ധ ഭാഗം ഞാന്‍ എന്‍റെ വീട്ടില്‍നിന്നും പു റത്തെടുത്തു. ഞാനത് ലേവ്യര്‍ക്കും വിദേശികള്‍ക്കും അ നാഥര്‍ക്കും വിധവകള്‍ക്കും നല്‍കി. നീ എനിക്കു തന്ന കല്പനകളെല്ലാം ഞാന്‍ അനുസരിച്ചു. നിന്‍റെ കല്പ നകളിലൊന്നുപോലും അനുസരിക്കാന്‍ ഞാന്‍ വിസ മ്മതം കാണിച്ചില്ല. ഞാന്‍ അവ മറക്കുകയും ചെയ് തി ട്ടില്ല.
14 ദു:ഖിതനായിരുന്നപ്പോള്‍ ഞാന്‍ ഈ ഭക്ഷണം തിന്നിട്ടില്ല* ദുഃഖിതനായിരുന്നപ്പോള്‍ … തിന്നിട്ടില്ല ദൈവം അവര്‍ക്കു നല്‍കിയ നന്മകളെക്കുറിച്ച് ആഹ്ലാദിക്കുവാനാണ് ജനങ്ങള്‍ ഈ ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ ദുഃഖവേളകളിലുപയോഗിക്കുന്ന ഭക്ഷണത്തില്‍ നിന്നാകരുത് ഇത്. . ഈ ഭക്ഷണം ശേഖരിക്കുന്പോള്‍ എനി ക്ക് അശുദ്ധിയുണ്ടായിരുന്നില്ല† ഈ … അശുദ്ധിയുണ്ടായിരുന്നില്ല യഹോവയെ മഹത്വപ്പെടുത്തുന്ന ആഘോഷവേളയില്‍ മറ്റു ജനങ്ങള്‍ ഈ ഭക്ഷണം കഴിക്കരുത് എന്നായിരിക്കാം ഇതിനര്‍ത്ഥം. . ഇതില്‍ അല്പം പോ ലും ഞാന്‍ മരിച്ചവര്‍ക്കായി സമര്‍പ്പിച്ചിട്ടില്ല. എ ന്‍റെ ദൈവമാകുന്ന യഹോവയായ അങ്ങയെ ഞാന്‍ അനു സരിച്ചു. അങ്ങ് എന്നോടു കല്പിച്ചതെല്ലാം ഞാന്‍ ചെയ്തു.
15 അങ്ങയുടെ വിശുദ്ധ ഗൃഹത്തില്‍നിന്നും സ് വര്‍ഗ്ഗത്തില്‍നിന്നും താഴേക്കു നോക്കുകയും യിസ് രാ യേല്‍ജനതയെ അനുഗ്രഹിക്കുകയും ചെയ്തു. അങ്ങ് ഞ ങ്ങള്‍ക്കു തന്ന ഭൂമിയെയും അനുഗ്രഹിക്കേണമേ. ഈ ഭൂമി, അനേകം നന്മകള്‍ നിറച്ച ഈ ഭൂമി, ഞങ്ങള്‍ക്കു തരാമെന്ന് അങ്ങ് ഞങ്ങളുടെ പൂര്‍വ്വികര്‍ക്കു വാഗ്ദാനം ചെയ്തിരുന്നു.’
യഹോവയുടെ കല്പനകള്‍ അനുസരിക്കുക
16 “ഈ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുവാന്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ ഇന്നു നിങ്ങളോടു കല്പിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണമനസ്സോടും ആത്മാ വോടും അവ അനുസരിക്കാന്‍ ശ്രദ്ധിക്കുക.
17 ഇന്നു നീ പറഞ്ഞു, യഹോവ നിന്‍റെ ദൈവമാകുന്നുവെന്ന്. അവ ന്‍റെ വഴിയിലൂടെ ജീവിക്കാമെന്നു നീ വാഗ്ദാനം ചെയ് തു. അവന്‍റെ വചനങ്ങള്‍ പിന്തുടരാമെന്നും അവന്‍റെ നി യമങ്ങളും കല്പനകളും അനുസരിക്കാമെന്നും നീ വാഗ് ദാനം ചെയ്തു. അവന്‍ നിന്നോട് ചെയ്യാന്‍ പറയുന്ന തെ ല്ലാം ചെയ്യാമെന്ന് നീ പറഞ്ഞു.
18 ഇന്ന് യഹോവ നി ങ്ങളെ തന്‍റെ സ്വന്തം ജനതയായി സ്വീകരിക്കുകയും ചെയ്തു. അവന്‍ നിങ്ങള്‍ക്കിതു വാഗ്ദാനം ചെയ്തി രുന് നു. അവന്‍റെ എല്ലാ കല്പനകളും നിങ്ങള്‍ അനുസ രിക് കണമെന്നും യഹോവ പറഞ്ഞിരുന്നു.
19 യഹോവ സൃ ഷ്ടിച്ച എല്ലാ ജനതകളെക്കാളും അവന്‍ നിങ്ങളെ മഹ നീയമാക്കും. അവന്‍ നിങ്ങള്‍ക്കു സ്തുതിയും കീര്‍ ത്തി യും ബഹുമതിയും നല്‍കും. അവന്‍ വാഗ്ദാനം ചെയ്ത തു പോലെ നിങ്ങള്‍ അവന്‍റെ സ്വന്തം വിശിഷ്ട ജനത യാ വുകയും ചെയ്യും.”