ജനങ്ങള്‍ക്കുള്ള സ്മാരക ശിലകള്‍
27
1 മോശെയും യിസ്രായേല്‍ മൂപ്പന്മാരും ജനങ് ങ ളോടു സംസാരിച്ചു. മോശെ പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്കിന്നു തരുന്ന കല്പനകളെല്ലാം അനുസരി ക്കുക.
2 നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു തരുന്ന ഭൂമിയിലേക്ക് നിങ്ങള്‍ ഉടന്‍ തന്നെ യോര്‍ദ്ദാ ന്‍ നദി കടന്ന് പ്രവേശിക്കും. അന്ന് നിങ്ങള്‍ വലിയ കല്ലു കള്‍ എടുത്തു വയ്ക്കണം. ആ കല്ലുകളില്‍ കുമ്മായം തേയ് ക്കുക.
3 അനന്തരം ആ കല്ലുകളില്‍ ഈ കല്പനകളും വച നങ്ങളും എഴുതിവയ്ക്കുക. യോര്‍ദ്ദാന്‍നദി കടക്കു ന് പോള്‍ വേണം നിങ്ങള്‍ ഇതു ചെയ്യാന്‍. എന്നിട്ട്, ദൈവ മായ യഹോവ നിങ്ങള്‍ക്കു തരുന്ന അനേകം നന്മകള്‍ നിറ ഞ്ഞ ഭൂമിയിലേക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം. നിങ്ങ ളുടെ പൂര്‍വ്വികന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ ക്ക് ഈ ഭൂമി വാഗ്ദാനം ചെയ്തിരുന്നു.
4 “യോര്‍ദ്ദാന്‍നദി കടന്നതിനുശേഷം നിങ്ങള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്പിച്ച കാര്യങ്ങള്‍ ചെയ്യണം. ഏബാല്‍മലയില്‍ കല്ലുകള്‍ സ്ഥാപിക്കുകയും അതിനു കുമ്മായം പൂശുകയും വേണം.
5 നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കുവേണ്ടി യാഗപീഠം ഉണ്ടാക്കുവാനും കുറേ കല്ലുകള്‍ ഉപയോഗിക്കണം. ഈ കല്ലുകള്‍ മുറിക്കാന്‍ ഇരുന്പായുധങ്ങള്‍ ഉപയോഗിക്കരുത്.
6 നിങ്ങളുടെ ദൈ വമാകുന്ന യഹോവയ്ക്കു യാഗപീഠമുണ്ടാക്കാന്‍ ചെത് തുകല്ലുകളും ഉപയോഗിക്കരുത്. ഈ യാഗപീഠത്തില്‍ നി ങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു ഹോമയാഗം അ ര്‍പ്പിക്കുക.
7 അവിടെ നിങ്ങള്‍ സമാധാനബലികള്‍ അര്‍ പ്പിക്കുകയും അതു ഭക്ഷിക്കുകയും വേണം. അവിടെ നിങ്ങളുടെ ദൈവമാകുന്ന യഹോവയോടൊപ്പം ഭക്ഷി ക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക.
8 നിങ്ങള്‍ സ് ഥാപിക്കുന്ന കല്ലുകളില്‍ ഈ ഉപദേങ്ങള്‍ എല്ലാം എഴു തി വയ്ക്കണം. ആര്‍ക്കും എളുപ്പത്തില്‍ വായിക് കാവുന് നവിധം വേണം എഴുതാന്‍.”
ശാപത്തിന്‍റെ നിയമങ്ങള്‍ ജനം അംഗീകരിക്കുന്നു
9 മോശെയും പുരോഹിതന്മാരും യിസ്രായേല്‍ജനത യോടാകെ സംസാരിച്ചു. മോശെ പറഞ്ഞു, “യിസ്രാ യേല്‍ജനമേ ശാന്തരായി ശ്രദ്ധിക്കൂ! ഇന്ന് നിങ്ങള്‍ നിങ് ങളുടെ ദൈവമാകുന്ന യഹോവയുടെ ജനതയായി രിക്കു ന്നു.
10 അതിനാല്‍ നിങ്ങളുടെ ദൈവമാകുന്ന യഹോവ പറയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. ഞാനിന്നു നി ങ്ങള്‍ക്കു തരുന്ന അവന്‍റെ നിയമങ്ങളും കല്പനകളും നിങ്ങള്‍ അനുസരിക്കണം.”
11 അതേ ദിവസം തന്നെ മോശെ ജനങ്ങളോട് തുടര്‍ന്നു പറഞ്ഞു,
12 “നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നതിനുശേഷം ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബെന്യാമീന്‍ എന്നീ ഗോത്രങ്ങള്‍ ഗെരീസിംപ ര്‍വ്വത ത്തില്‍ ജനങ്ങള്‍ക്കുള്ള അനുഗ്രഹങ്ങള്‍ വായിക്കാന്‍ നി ല്‍ക്കണം.
13 ശാപങ്ങള്‍ വായിക്കാന്‍ രൂബേന്‍, ഗാദ്, ആശേ ര്‍, സെബൂലൂന്‍, ദാന്‍, നഫ്താലി എന്നീ ഗോത്രങ്ങള്‍ ഏ ബാല്‍പര്‍വ്വതത്തിലും നില്‍ക്കണം.
14 “ലേവ്യര്‍ യിസ്രായേല്‍ജനതയോടൊന്നായി ഉച്ച ത്തില്‍ ഇങ്ങനെ പറയുകയും വേണം:
15 ‘വ്യാജദൈവത്തെ ഉണ്ടാക്കി രഹസ്യസ്ഥാനത്തു വയ്ക്കുന്നവന്‍ ശപിക്ക പ്പെട്ടവന്‍. ചില പണിക്കാര്‍ തടിയോ കല്ലോ ലോഹ മോ ഉപയോഗിച്ചുണ്ടാക്കുന്ന പ്രതിമകള്‍ മാത്രമാണ് ആ വ്യാജദൈവങ്ങള്‍. യഹോവ അവയെ വെറുക്കുന്നു!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
16 “ലേവ്യ ര്‍ പറയണം, തന്‍റെ മാതാവിനെയോ പിതാവിനെയോ അ നുസരിക്കാതിരിക്കുകയും അവരോട് ആദരവു കാട്ടാതി രിക്കുകയും ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍!’ അ പ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
17 “ലേവ്യര്‍ പറയണം, ‘അയല്‍ക്കാരന്‍റെ അതിര്‍ത്തി മാറ്റുന്നവന്‍ ശപിക്കപ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയ ണം, ‘ആമേന്‍!’
18 “ലേവ്യര്‍ പറയണം, ‘അന്ധനോട് അപ മര്യാദയായി പെരുമാറുകയും അവനെ വഴിയില്‍ നടക്കു ന്നതില്‍നിന്നു തെറ്റിക്കുകയും ചെയ്യുന്നവന്‍ ശപി ക്കപ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ ആമേന്‍!’
19 “ലേവ്യര്‍ പറയണം, ‘വിദേശികള്‍ക്കും അനാ ഥര്‍ക്കും വിധവകള്‍ക്കും നീതി നല്‍കാത്തവന്‍ ശപിക്ക പ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആ മേന്‍!’
20 ലേവ്യര്‍ പറയണം, ‘സ്വന്തം അപ്പന്‍റെ ഭാര് യയുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നവന്‍ ശ പി ക്കപ്പെട്ടവന്‍. കാരണം അവന്‍ തന്‍റെ പിതാവിന് അപ മാനമുണ്ടാക്കുന്നു!’ “അപ്പോള്‍ എല്ലാവരും പറയ ണം, ‘ആമേന്‍!’
21 “ലേവ്യര്‍ പറയണം, ‘ഏതെങ്കിലും തരത്തില്‍പ്പെട്ട മൃഗങ്ങളുമായി ലൈംഗിക വേഴ്ചയി ലേര്‍പ്പെടുന്നവന്‍ ശപിക്കപ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
22 “ലേവ്യര്‍ പറയണം, ‘സ്വന്തം സഹോദരിയുമായോ അര്‍ദ്ധസഹോദ രിയു മായോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവന്‍ ശപി ക്കപ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
23 “ലേവ്യര്‍ പറയണം, ‘ഭാര്യാമാതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവന്‍ ശപിക്ക പ്പെ ട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
24 “ലേവ്യര്‍ പറയണം, ‘മറ്റൊരാളെ കൊല്ലുന്നവന്‍ പിടിക്കപ്പെട്ടില്ലെങ്കില്‍പോലും ശപിക്കപ്പെട് ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
25 “ലേവ്യര്‍ പറയണം, ‘നിഷ്കളങ്കനായ ഒരാളെ പണം വാ ങ്ങി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍!’ “അപ് പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’
26 “ലേവ്യര്‍ പറ യണം, ‘ഈ നിയമത്തെ പിന്തുണയ്ക്കാത്തവനും അം ഗീകരിക്കാത്തവനും ശപിക്കപ്പെട്ടവന്‍!’ “അപ്പോള്‍ എല്ലാവരും പറയണം, ‘ആമേന്‍!’”