മോവാബിലെ കരാര്‍
29
ഹോരേബുപര്‍വ്വതത്തില്‍ വച്ച് യഹോവ യിസ് രായേല്‍ജനതയുമായി ഒരു കരാറുണ്ടാക്കി. ആ കരാ ര്‍ കൂടാതെ അവരുമായി, അവര്‍ മോവാബിലായിരിക്കെ മറ്റൊരു കരാര്‍ കൂടിയുണ്ടാക്കാന്‍ യഹോവ മോശെ യോ ടു കല്പിക്കുകയും ചെയ്തു. ഇതാണ് ആ കരാര്‍.
എല്ലാ യിസ്രായേലുകാരെയും മോശെ വിളിച്ചു കൂ ട്ടി. അവന്‍ അവരോടു പറഞ്ഞു, “ഈജിപ്തില്‍ യഹോവ ചെയ്തതെല്ലാം നിങ്ങള്‍ കണ്ടു. ഫറവോനോടും അവന്‍ റെ ഉദ്യോഗസ്ഥന്മാരോടും അവന്‍റെ രാജ്യത്തോടു മു ഴുവനും ചെയ്ത കാര്യങ്ങളും നിങ്ങള്‍ കണ്ടു. അവന്‍ അ വര്‍ക്കു നല്‍കിയ വലിയ ദുരിതങ്ങള്‍ നിങ്ങള്‍ കണ്ടു. അ വന്‍ ചെയ്ത അടയാളങ്ങളും അത്ഭുതകൃത്യങ്ങളും നിങ്ങ ള്‍ കണ്ടു. പക്ഷേ ഇന്നും എന്താണു സംഭവിച്ചതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. നിങ്ങള്‍ കണ്ടതും കേ ട്ടതും എന്താണെന്നറിയാന്‍ യഥാര്‍ത്ഥത്തില്‍ യഹോവ നിങ്ങളെ അനുവദിക്കുന്നില്ല. യഹോവ നിങ്ങളെ മരു ഭൂമിയിലൂടെ നാല്പതു വര്‍ഷം നയിച്ചു. ആ സമയത് തൊന്നും നിങ്ങളുടെ വസ്ത്രങ്ങളോ ചെരുപ്പോ കീ റിപ്പോയില്ല. നിങ്ങളുടെ കയ്യില്‍ ഭക്ഷണമു ണ്ടാ യിരുന്നില്ല. നിങ്ങളുടെ കയ്യില്‍ വീഞ്ഞോ മറ്റെന് തെങ്കിലുമോ കുടിക്കാനുമുണ്ടായിരുന്നില്ല. പക്ഷേ യഹോവ നിങ്ങളെ പരിപാലിച്ചു. നിങ്ങളുടെ ദൈവ മായ യഹോവ താനാണെന്നു ബോധ്യപ്പെടുത്താനാണ് അവനിങ്ങനെ ചെയ്തത്.
“്നിങ്ങള്‍ ഈ സ്ഥലത്തേക്ക് വന്നപ്പോള്‍ ഹെശ് ബോനിലെ സീഹോന്‍രാജാവും ബാശാനിലെ ഓഗുരാ ജാ വും നമുക്കെതിരെ യുദ്ധത്തിനു വന്നു. പക്ഷേ നമ്മള്‍ അവരെ തോല്പിച്ചു. അനന്തരം നമ്മള്‍ അവരുടെ ഭൂമി കയ്യടക്കി രൂബേന്‍റെയും ഗാദിന്‍റെയും കുടുംബങ്ങ ള്‍ക് കും മനശ്ശെയുടെ പകുതി കുടുംബത്തി നും നല്‍കി. ഈ കരാറിലെ എല്ലാ കല്പനകളും നിങ്ങള്‍ അനുസരിക് കുക യാണെങ്കില്‍ നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും വി ജയിക്കുന്നതു തുടരും.
10 “ഇന്ന് നിങ്ങളെല്ലാവരും നിങ്ങളുടെ ദൈവമാകു ന്ന യഹോവയുടെ മുന്പില്‍ നില്‍ക്കുകയാണ്. നിങ്ങളു ടെ നേതാക്കളും നിങ്ങളുടെ ഉദ്യോഗസ്ഥന്മാരും നിങ് ങളുടെ മൂപ്പന്മാരും മറ്റെല്ലാവരും ഇവിടെയുണ്ട്. 11 നി ങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങള്‍ക്കിടയില്‍ വസി ക്കുന്ന വിദേശികളും - നിങ്ങള്‍ക്കു വിറകു വെട്ടുന്ന വരും വെള്ളം കൊണ്ടുവരുന്നവരും - ഒക്കെയുണ്ട്. 12 നി ങളെല്ലാവരും ഇവിടെ കൂടിയിരിക്കുന്നത് നിങ്ങളുടെ ദൈവമാകുന്ന യഹോവയുമായി ഒരു കരാറിലേക്കു പ്ര വേശിക്കുന്നതിനാണ്. യഹോവ ഇന്നു നിങ്ങളുമായി ഈ കരാറുണ്ടാക്കും. 13 ഈ കരാറിലൂടെ യഹോവ നിങ്ങളെ തന്‍റെ സ്വന്തം ജനതയാക്കും. അവന്‍ തന്നെ നിങ്ങളുടെ ദൈവമാകുകയും ചെയ്യും. അവന്‍ നിങ്ങളോടിതു പറഞ് ഞു. നിങ്ങളുടെ പൂര്‍വ്വികരായ അബ്രഹാം, യാക്കോബ്, യിസ്ഹാക്ക് എന്നിവരോട് അവനിത് വാഗ്ദാനം ചെയ് തിരുന്നു. 14 നിങ്ങളുമായി മാത്രമല്ല ഈ വാഗ്ദാനങ്ങ ളോടൊപ്പമുള്ള കരാര്‍ യഹോവയുണ്ടാക്കുന്നത്. 15 ന മ്മുടെ ദൈവമായ യഹോവയുടെ മുന്പില്‍ ഇന്നു കൂടി യിരിക്കുന്ന നമ്മളോടെല്ലാം കൂടിയാണ് ഈ കരാര്‍ അവ ന്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്നു നമ്മോ ടൊ പ്പ മില്ലാത്ത നമ്മുടെ പിന്‍ഗാമികള്‍ക്കും കൂടി വേണ് ടി യാണ് ഈ കരാര്‍. 16 ഈജിപ്തില്‍ നമ്മള്‍ എങ്ങനെ ജീവി ച്ചുവെന്നത് നിങ്ങള്‍ ഓര്‍മ്മിക്കണം. നമ്മുടെ മാര്‍ഗ്ഗ ത്തിലുള്ള രാജ്യങ്ങളിലൂടെ നാം എങ്ങനെ സഞ്ച രിച് ചു എന്നതും ഓര്‍മ്മിക്കുക. 17 അവരുടെ അറപ്പുള വാക് കുന്ന സാധനങ്ങള്‍ - തടിയിലും കല്ലിലും സ്വര്‍ണ് ണത് തിലും വെള്ളിയിലും അവരുണ്ടാക്കിയ വിഗ്രഹങ്ങള്‍ - നിങ്ങള്‍ കണ്ടു. 18 നമ്മുടെ ദൈവമാകുന്ന യഹോവ യില്‍ നിന്നും വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ കുടുംബമോ ഗോത്രമോ ഇല്ലെന്ന് ഉറപ്പുവരുത്തുക. മറ്റു ജനതകളുടെ ദേവന്മാരെ ശുശ്രൂഷിക്കാന്‍ ആരും പോ കരുത്. അങ്ങനെ ചെയ്യുന്നവര്‍ കയ്പുള്ളതും വിഷമയ വുമായ ഫലങ്ങളുള്ള വൃക്ഷങ്ങള്‍ പോലെയാണ്.
19 “ഈ ശാപങ്ങള്‍ കേട്ട ഒരുവന്‍ സ്വയം സമാധാനിച്ച് ഇങ്ങനെ പറഞ്ഞേക്കാം, ‘എനിക്ക് ഇഷ്ടമുള്ള കാര്യങ് ങള്‍ ഞാന്‍ ചെയ്യും. എനിക്കൊരു കുഴപ്പവും വരികയു മില്ല.’ അയാള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും - നീതി മാന്മാര്‍ക്കും പോലും - ദുരിതങ്ങള്‍ സംഭവിക്കും. 20-21 അ യാളോട് യഹോവ ക്ഷമിക്കുകയില്ല. യഹോവ അയാ ളോട് കോപിക്കുകയും അയാളെ താറുമാറാക്കുകയും ചെയ് യും. യഹോവ അയാളെ ശിക്ഷിക്കും. യഹോവ അയാളെ യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നും വേര്‍പെടുത്തും. യഹോവ അവനെ പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്യും. ഈ പുസ്തകത്തിലെഴുതിയിരിക്കുന്ന എല്ലാ ദുരിതങ്ങളും അവനു സംഭവിക്കും. ഉപദേശങ്ങളുടെ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കരാറുകളുടെ ഭാഗമാ ണ് അക്കാര്യങ്ങള്‍.
22 “ഭാവിയില്‍ നിങ്ങളുടെ പിന്‍ഗാമികളും വിദൂര രാഷ്ട് രങ്ങളില്‍നിന്നുള്ള വിദേശികളും ഈ ഭൂമി എങ്ങനെ നശി പ്പിക്കപ്പെട്ടു എന്നറിയും. യഹോവ ഇതിലേക്കു കൊണ്ടുവന്ന രോഗങ്ങളെ അവര്‍ കാണും. 23 ദേശം മുഴുവ ന്‍ ഉപയോഗശൂന്യമാക്കും - കത്തുന്ന ഗന്ധകംകൊണ്ടു നശിപ്പിക്കപ്പെടുകയും ഉപ്പുകൊണ്ട് മൂടുകയും ചെ യ്യും. ദേശത്ത് ഒന്നും കൃഷി ചെയ്തിട്ടുണ്ടാവില്ല. ഒന് നും വളരുന്നുണ്ടാവില്ല - കളകള്‍ പോലും. സോദോം, ഗോമേര, അദ്മാ, സെബോയീം എന്നിങ്ങനെ യഹോവ കടുത്ത കോപത്താല്‍ നശിപ്പിച്ച നഗരങ്ങളെപ്പോ ലെ ഇവിടവും നശിപ്പിക്കപ്പെടും.
24 “മറ്റു രാഷ്ട്രങ്ങള്‍ മുഴുവന്‍ ചോദിക്കും, ‘ഈ ദേശ ത്തോട് യഹോവ എന്തിനാണിങ്ങനെ ചെയ്തത്? എന് തിനാണവന്‍ ഇത്ര കോപിച്ചത്?’ 25 ഉത്തരം ഇതായിരി ക്കും: ‘അവരുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോ വയുമായുള്ള കരാര്‍ അവര്‍ ലംഘിച്ചു. ഈജിപ്തി ല്‍നിന് നും മോചിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ യഹോവയു മായുണ്ടാക്കിയ കരാര്‍ അനുസരിക്കുന്നത് അവര്‍ നിര്‍ ത്തിവച്ചു. 26 യിസ്രായേല്‍ജനത മുന്പൊരിക്കലും ആരാ ധിക്കാത്ത മറ്റു ദൈവങ്ങളെ ശുശ്രൂഷിച്ചു തുടങ്ങി. ആ ദൈവങ്ങളെ ആരാധിക്കരുതെന്ന് യഹോവ തന്‍റെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 27 അതിനാലാണ് ആ ദേശത്തെ തന്‍റെ ജനതയോട് യഹോവ ഇത്ര മാത്രം കോപിച്ചത്. അതിനാല്‍ അവന്‍ ഈ പുസ്തകത്തി ലെഴു തിയിരിക്കുന്ന ശാപങ്ങള്‍ മുഴുവന്‍ അവര്‍ക്കു നല്‍കി. 28 യഹോവ അവരോട് വളരെ കോപിക്കുകയും അവരെ തകിടം മറിക്കുകയും ചെയ്തു. അതിനാല്‍ അവന്‍ അവരെ അവരുടെ നാട്ടില്‍നിന്നും പുറത്താക്കി. അവന്‍ അവരെ അവരിന്നു വസിക്കുന്ന മറ്റൊരു രാജ്യത്തേക്കു മാ റ് റി.’
29 “നമ്മുടെ ദൈവമാകുന്ന യഹോവ രഹസ്യമായി വയ് ക്കുന്ന ചില സംഗതികളുണ്ട്. അത് അവനു മാത്രമേ അറി യൂ. പക്ഷേ ചില കാര്യങ്ങളെപ്പറ്റി അവന്‍ നമ്മളോടു പറഞ്ഞു! ആ ഉപദേശങ്ങള്‍ നമുക്കും നമ്മുടെ പിന്‍ഗാ മികള്‍ക്കും നിത്യമായി നല്‍കി! എക്കാലവും ആ നിയമ ത്തിലുള്ള എല്ലാ കല്പനകളും നാം അനുസരിക്കുകയും വേണം!