യോശുവ പുതിയ നേതാവ്
31
1 അനന്തരം മോശെ യിസ്രായേല്‍ജനതയോടാകെ ഈ വാക്കുകള്‍ പറയാന്‍ പോയി.
2 മോശെ അവരോ ടു പറഞ്ഞു, “എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ് സായി. ഇനി നിങ്ങളെ നയിക്കാന്‍ എനിക്കാവില്ല. യ ഹോ വ എന്നോടു പറഞ്ഞു, ‘നീ യോര്‍ദ്ദാന്‍നദി കുറ കെ കടക്കുകയില്ല.’
3 പക്ഷേ നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ ആ നാട്ടിലേക്ക് നയിക്കും! ഈ രാഷ്ട് രങ്ങളെ യഹോവ നിങ്ങള്‍ക്കുവേണ്ടി നശിപ്പിക്കും. നിങ്ങള്‍ അവരുടെ ഭൂമി അവരില്‍നിന്നു നേടും. പക്ഷേ യോശുവ നിങ്ങളെ നയിക്കണമെന്ന് യഹോവ പറഞ് ഞു.
4 “അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെ യും അവരുടെ രാജ്യങ്ങളെയും യഹോവ നശിപ്പിച്ചു. അതേ കാര്യങ്ങള്‍ യഹോവ നിങ്ങള്‍ക്കു വേണ്ടി വീണ് ടും ചെയ്യും!
5 ഈ രാഷ്ട്രങ്ങളെ തോല്പിക്കാന്‍ യഹോ വ നിങ്ങളെ സഹായിക്കും. ഞാന്‍ നിങ്ങളോടു ചെയ് യാന്‍ കല്പിച്ച കാര്യങ്ങളെല്ലാം നിങ്ങള്‍ അവരോടു ചെയ്യണം.
6 ശക്തരും ധൈര്യശാലികളും ആയിരിക്കുക. അവരെ ഭയക്കരുത്! കാരണം, നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോടൊപ്പമുണ്ട്. അവന്‍ നിങ്ങളെ കൈവെടിയുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല.”
7 അനന്തരം മോശെ യോശുവയെ വിളിച്ചു. മോശെ, യോശുവയോടു സംസാരിക്കുന്നത് യിസ്രായേലിലെ മു ഴുവന്‍ ജനതയും നോക്കി നിന്നു, “ശക്തനും ധൈര്യ വാ നുമാകുക. അവരുടെ പൂര്‍വ്വികന്മാര്‍ക്ക് നല്‍കാമെന്ന് യഹോവ വാഗ്ദാനം ചെയ്ത ഭൂമിയിലേക്ക് ഈ ജനങ്ങളെ നീ നയിക്കണം. ഈ ഭൂമി അവരുടെ സ്വന്തമാകുന്നതിന് യിസ്രായേല്‍ജനതയെ നീ സഹായിക്കണം.
8 യഹോവ നി ന്നെ നയിക്കും. അവന്‍ സ്വയം നിന്നോടൊ പ്പമുണ് ടാകും. അവന്‍ നിന്നെ കൈവെടിയുകയോ ഉപേക്ഷിക് കു കയോ ചെയ്യില്ല. വ്യാകുലപ്പെടരുത്. ഭയക്കുക യുമ രുത്!”
മോശെ ഉപദേങ്ങള്‍ എഴുതുന്നു
9 അനന്തരം മോശെ ഉപദേശങ്ങള്‍ എഴുതുകയും അത് പു രോഹിതര്‍ക്കു നല്‍കുകയും ചെയ്തു. ലേവിയുടെ ഗോത്ര ക്കാരാണ് പുരോഹിതന്മാര്‍. യഹോവയുടെ കരാറിന്‍റെ പെട്ടകം ചുമക്കുന്ന ജോലിയാണവരുടേത്. യിസ്രായേ ലിലെ എല്ലാ മൂപ്പന്മാര്‍ക്കും മോശെ ഉപദേശങ്ങള്‍ നല്‍കി.
10 അനന്തരം മോശെ നേതാക്കളോടു സംസാരിച് ചു. അവന്‍ പറഞ്ഞു, “എല്ലാ ഏഴു വര്‍ഷത്തിന്‍റെയും അവസാനത്തില്‍, സ്വാതന്ത്ര്യത്തിന്‍റെ വര്‍ഷത്തില്‍, കൂടാരത്തിരുനാളില്‍ ഈ കല്പനകള്‍ വായിക്കുക.
11 അപ് പോള്‍ യിസ്രായേല്‍ജനത മുഴുവന്‍ നിങ്ങളുടെ ദൈവമാകു ന്ന യഹോവയെ അവന്‍ തെരഞ്ഞെടുക്കുന്ന വിശുദ്ധസ് ഥലത്തു വന്നു കാണണം. അനന്തരം നിങ്ങള്‍ ഉപദേശങ് ങള്‍ ജനങ്ങള്‍ക്കു കേള്‍ക്കത്തക്ക വിധത്തില്‍ വായിക്ക ണം.
12 എല്ലാവരെയും സ്ത്രീകള്‍, പുരുഷന്മാര്‍, കൊച് ചുകുഞ്ഞുങ്ങള്‍, നിങ്ങളുടെ നഗരങ്ങളില്‍ ജീവിക്കുന്ന വിദേശികള്‍ അങ്ങനെ എല്ലാവരെയും വിളിച്ചു കൂട്ട ണം. അവര്‍ ഉപദേങ്ങള്‍ കേള്‍ക്കുകയും നിങ്ങളുടെ ദൈവ മാകുന്ന യഹോവയെ ആദരിക്കാന്‍ അവര്‍ പഠിക്കുകയും വേണം. അപ്പോള്‍ അവര്‍ക്ക് ഉപദേശങ്ങളിലെ എല്ലാക് കാര്യങ്ങളും ചെയ്യാന്‍ കഴിയും.
13 പിന്‍ഗാമികള്‍ക്ക് ഉപ ദേശങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ അതു കേള്‍ക്കണം. നിങ്ങളുടെ ദൈവമാകുന്ന യഹോവയെ ആദരിക്കാന്‍ നി ങ്ങള്‍ പഠിക്കണം. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തു ജീവി ച്ചിരിക്കുന്ന കാലത്തോളം അവര്‍ അവനെ ആദരിക്ക ണം. നിങ്ങള്‍ ഉടന്‍ തന്നെ യോര്‍ദ്ദാന്‍നദി കടന്ന് ആ സ്ഥ ലം നിങ്ങളുടെ സ്വന്തമാക്കും.”
യഹോവ മോശെയേയും യോശുവയേയും വിളിക്കുന്നു
14 യഹോവ മോശെയോടു പറഞ്ഞു, “നിനക്കു മരി ക്കുവാനുള്ള സമയമിതാ അടുത്തിരിക്കുന്നു. യോശുവ യേയും കൂട്ടി സമ്മേളനക്കൂടാരത്തിനടുത്തെത്തുക. യോ ശുവയോട് അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.”അ തിനാല്‍ മോശെയും യോശുവയും സമ്മേളനക്കൂടാ രത്തി ലേക്കു പോയി.
15 യഹോവ ഒരു ഉയരം കൂടിയ മേഘത്തില്‍ കയറി കൂടാര ത്തില്‍ പ്രത്യക്ഷപ്പെട്ടു. മേഘം കൂടാരത്തിന്‍റെ കവാടം മൂടിനിന്നു.
16 യഹോവ മോശെയോടു പറഞ്ഞു, “നീ ഉടനെ മരിക്കും. നീ നിന്‍റെ പൂര്‍വ്വികരുടെയടു ത്തേ ക്കു പോയതിനുശേഷം ഇവര്‍ എന്നോട് വിശ്വ സ്തത പുലര്‍ത്തുകയില്ല. ഞാന്‍ അവരുമായി ഉണ്ടാക്കിയ കരാ ര്‍ അവര്‍ ലംഘിക്കും. അവര്‍ എന്നെ ഉപേക്ഷിക്കുകയും അവര്‍ പോകുന്ന ദേശത്തെ വ്യാജദൈവങ്ങളെ ആരാധി ക്കാന്‍ തുടങ്ങുകയും ചെയ്യും.
17 അപ്പോള്‍ ഞാന്‍ അവ രോട് അത്യധികം കോപിക്കുകയും അവരെ ഉപേക്ഷി ക് കുകയും ചെയ്യും. അവരെ സഹായിക്കാന്‍ ഞാന്‍ വിസമ്മ തിക്കുകയും അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഭീകരമായ സംഗതികള്‍ അവര്‍ക്കു സംഭവിക്കുകയും അവര്‍ ക്ക് അനേകം യാതനകള്‍ ഉന്ടാകുകയും ചെയ്യും. അപ്പോ ള്‍ അവര്‍ പറയും, ‘നമ്മുടെ ദൈവം നമ്മോടൊപ്പ മില് ലാത്തതിനാലാണ് ഈ ദുരിതങ്ങള്‍ നമുക്കു സംഭവിച് ചത്.’
18 അവരെ സഹായിക്കാന്‍ ഞാന്‍ വിസമ്മതിക്കും, എ ന്തെന്നാല്‍ അവര്‍ തിന്മ ചെയ്യുകയും മറ്റു ദൈവങ്ങ ളെആരാധിക്കുകയും ചെയ്തു.
19 “അതിനാല്‍ ഈ ഗാനം എഴുതിയെടുക്കുകയും യിസ്രാ യേല്‍ജനതയെ അതു പഠിപ്പിക്കുകയും ചെയ്യുക. ഈ ഗാനം പാടാന്‍ അവരെ പഠിപ്പിക്കുക. അപ്പോള്‍ ഈ ഗാ യിസ്രായേല്‍ജനതയ്ക്കെതിരെ എനിക്ക് സാക്ഷിയായി രിക്കും.
20 അവരുടെ പൂര്‍വ്വികര്‍ക്കു നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്ത, അനേകം നന്മകള്‍ നിറഞ്ഞ ഭൂമിയിലേ ക്കു ഞാനവരെ കൊണ്ടുപോകും. അവര്‍ക്കു തിന്നാനാ ഗ്രഹമുള്ളതെല്ലാം കിട്ടുകയും ചെയ്യും. അവര്‍ക്ക് ധന് യമായ ഒരു ജീവിതമുണ്ടാകും. പക്ഷേ അപ്പോള്‍ അവര്‍ മറ്റു ദൈവങ്ങളിലേക്കു തിരിയുകയും അവരെ ആരാധി ക്കുകയും ചെയ്യും. അവര്‍ എന്നില്‍നിന്ന് വ്യതിചലി ക്കുകയും എന്‍റെ കരാര്‍ ലംഘിക്കുകയും ചെയ്യും.
21 അന ന്തരം അവര്‍ക്ക് വലിയ ദുരിതങ്ങളുണ്ടാകും. അവര്‍ക്ക് അനവധി യാതനകളും ഉണ്ടാകും. അപ്പോള്‍ അവരുടെ ജന ത ആ ഗാനം ഓര്‍മ്മിക്കുകയും എത്ര തെറ്റായ മാര്‍ഗ്ഗത് തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അത് അവര്‍ക്ക് കാ ണിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ക്കു നല്‍കാ മെന്ന് ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമിയിലേക്ക് ഇതേവരെ ഞാന്‍ അവരെ കൊണ്ടു പോയിട്ടില്ല. പക്ഷേ ഞാന്‍ അ വിടെ എന്തു ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് എ നി ക്കിപ്പോള്‍ത്തന്നെ അറിയാം.”
22 അതിനാല്‍ ആ ദിവസം തന്നെ മോശെ ഗാനം എഴുതി. യിസ്രായേല്‍ജനതയെ അവന്‍ ആ ഗാനം പഠിപ്പിക്കുക യും ചെയ്തു.
23 അനന്തരം യഹോവ നൂന്‍റെ പുത്രനായ യോശുവ യോടു സംസാരിച്ചു. യഹോവ പറഞ്ഞു, “ശക്തനും ധൈര്യശാലിയുമായിരിക്കുക. യിസ്രായേല്‍ജനതയെ, അവര്‍ക്കു നല്‍കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമിയി ലേക്ക് നീ നയിക്കണം. ഞാന്‍ നിന്നോടൊത് തുണ്ടായി രിക്കുകയും ചെയ്യും.”
യിസ്രായേല്‍ജനതയെ മോശെ താക്കീതു ചെയ്യുന്നു
24 മോശെ ഈ ഉപദേശങ്ങളെല്ലാം ഒരു പുസ്തകത്തില്‍ എഴുതിവച്ചു. എഴുതിക്കഴിഞ്ഞപ്പോള്‍,
25 അവന്‍ യ ഹോവയുടെ കരാറിന്‍റെ പെട്ടകം ചുമക്കുന്നവരായ ലേ വ്യര്‍ക്ക് ഒരു കല്പന നല്‍കി. മോശെ പറഞ്ഞു,
26 “ഉപദേ ശങ്ങളുടെ പുസ്തകം എടുത്ത് നിന്‍റെ ദൈവമാകുന്ന യ ഹോവയുടെ കരാറിന്‍റെ പെട്ടകത്തിന്‍റെ അടുത്തു വയ്ക് കുക. അപ്പോള്‍ അത് നിങ്ങള്‍ക്കെതിരെയുള്ള സാക്ഷ്യ മാകും.
27 നിങ്ങള്‍ വളരെ കഠിനഹൃദയരാണെന്നെനിക്കറിയാം. നിങ്ങള്‍ നിങ്ങളുടെ വഴിയില്‍ ജീവിക്കാനാഗ്രഹിക്കുന്നുവെന്നും എനിക്ക റിയാം. നോക്കൂ, ഞാന്‍ നിങ്ങളോടൊപ്പമുണ്ടാ യിരു ന്നപ്പോള്‍ നിങ്ങള്‍ യഹോവയെ അനുസരിക്കാന്‍ വിസ മ്മതിച്ചു. അതിനാല്‍ എന്‍റെ മരണശേഷം അവനെ അനു സരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുമെന്ന് എനിക്കറി യാം.
28 എല്ലാ ഉദ്യോഗസ്ഥന്മാരെയും ഗോത്രനേതാക്ക ന്മാരെയും ഒരുമിച്ചു വരുത്തുക. ഈ കാര്യങ്ങള്‍ ഞാന്‍ അവരോടു പറയാം. അവര്‍ക്ക് സാക്ഷികളായി ഞാന്‍ സ്വ ര്‍ഗ്ഗത്തെയും ഭൂമിയേയും വിളിക്കാം.
29 എന്‍റെ മരണശേഷ നിങ്ങള്‍ തിന്മയിലേക്കു തിരിയുമെന്ന് എനിക്കറിയാം. പിന്തുടരാന്‍ ഞാന്‍ കല്പിച്ച മാര്‍ഗ്ഗത്തില്‍നിന്നും നി ങ്ങള്‍ വ്യതിചലിക്കും. ഭാവിയില്‍ നിങ്ങള്‍ക്കു ദുരിത ങ്ങ ള്‍ സംഭവിക്കും. കാരണം, തിന്മയെന്നു യഹോവ വി ധിച്ചതായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളാഗ്രഹിക്കും. നിങ്ങള്‍ ചെയ്യുന്ന തിന്മകള്‍ യഹോവയെ കോപാകു ല നാക്കും.”
മോശെയുടെ ഗാനം
30 യിസ്രായേല്‍ജനത മുഴുവനും ഒത്തുകൂടിയിരുന്നു. അവര്‍ക്കു വേണ്ടി മോശെ ഈ ഗാനം പാടുകയും ചെയ്തു. ഗാനം മുഴുവനും മോശെ പാടി: