ജനങ്ങളെ മോശെ അനുഗ്രഹിക്കുന്നു
33
1 ദൈവപുരുഷനായ മോശെ മരിക്കും മുന്പ് യിസ്രാ യേല്‍ജനതയ്ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഇവ യൊക്കെയാണ്.
2 മോശെ പറഞ്ഞു, “യഹോവ സീനായി മലയില്‍നിന്ന് വന്നു. സേയീരിനു മുകളില്‍ ഉദിച്ച തിള ങ്ങുന്ന പ്രാകാശം പോലെയായിരുന്നു യഹോവ. പാറാ ന്‍പര്‍വ്വതത്തില്‍നിന്നും പ്രകാശിക്കുന്ന വെളിച്ചം പോലെയായിരുന്നു അവന്‍. പതിനായിരം വിശുദ് ധ രോടൊപ്പം യഹോവ വന്നു. ദൈവത്തിന്‍റെ ശക്തരായ ഭടന്മാര്‍ അവന്‍റെ വശങ്ങളിലുണ്ടായിരുന്നു* പതിനായിരം … വശങ്ങളിലുണ്ടായിരുന്നു അഥവാ അവന്‍റെ സൈന്യം അവന്‍റെ വശങ്ങളിലായിരിക്കുന്നിടത്തു നിന്ന് യഹോവ തന്‍റെ പതിനായിരം വിശുദ്ധദൂതന്മാര്‍ക്കിടയില്‍ നിന്നും വരുന്നു. .
3 അതെ, യ ഹോവ തന്‍റെ ജനതയെ സ്നേഹിക്കുന്നു. അവന്‍റെ എല് ലാ വിശുദ്ധരും അവന്‍റെ കൈകളിലാണ്. അവര്‍ അവന്‍റെ പാദത്തിങ്കലിരുന്ന് അവന്‍റെ വചനങ്ങള്‍ പഠിക്കുന്നു!
4 മോശെ നമുക്കു നിയമം തന്നു. ആ വചനങ്ങള്‍ യാക് കോ ബിന്‍റെ ജനതയ്ക്കുള്ളതാണ്.
5 അപ്പോള്‍ യിസ് രാ യേല്‍ജനതയും അവരുടെ നേതാക്കന്മാരും ഒത്തുകൂടുകയും യഹോവയെ ശൂരൂനിന്‍റെ രാജാവാകുകയും ചെയ്തു!
രൂബേനുള്ള അനുഗ്രഹങ്ങള്‍
6 “രൂബേന്‍ ജീവിക്കട്ടെ, മരിക്കാതിരിക്കട്ടെ! പക്ഷേ അവന്‍റെ കുടുംബത്തില്‍ കുറച്ചാളുകള്‍ മാത്രം ഉണ്ടാ യി രിക്കട്ടെ!”
യെഹൂദയ്ക്കുള്ള അനുഗ്രഹം
7 യെഹൂദയെപ്പറ്റി മോശെ ഇക്കാര്യങ്ങള്‍ പറഞ്ഞു: “യഹോവേ, സഹായത്തിന് യെഹൂദയുടെ നേതാവ് വിളി ക്കുന്പോള്‍ ചെവിക്കൊള്ളണമേ. അവനെ അവന്‍റെ ജന തയിലേക്കു കൊണ്ടുവരേണമേ. തന്‍റെ ശത്രുക്കളെ തോ ല്പിക്കാന്‍ അവനെ ശക്തനാക്കേണമേ!”
ലേവിക്കുള്ള അനുഗ്രഹം
8 ലേവിയെപ്പറ്റി മോശെ ഇക്കാര്യങ്ങള്‍ പറഞ്ഞു: “ലേവി, അങ്ങയുടെ യഥാര്‍ത്ഥ അനുയായി. ഊറീമും തുമ് മീമും അവന്‍ സൂക്ഷിക്കുന്നു. മസ്സയില്‍ നീ ലേവ്യരെ പരീക്ഷിച്ചു. മെരീബയുടെ ജലത്തിനടുത്തുവച്ച് അ വര്‍ നിന്‍റെ ജനതയാണെന്ന് നീ തെളിയിച്ചു.
9 യഹോ വേ, സ്വന്തം കുടുംബങ്ങളെക്കാള്‍, അവര്‍ നിന്നെ ഗൌ നിച്ചു. അവര്‍ തങ്ങളുടെ മാതാപിതാക്കളെ ഗൌനി ച് ചില്ല. അവര്‍ തങ്ങളുടെ സഹോദരന്മാരെ തിരിച് ചറി ഞ്ഞില്ല. അവര്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിച്ചില്ല. പക്ഷേ അവര്‍ നിന്‍റെ കല്പനകള്‍ അനുസരിച്ചു. നിന്‍റെ കരാര്‍ അവര്‍ പാലിച്ചു.
10 നിന്‍റെ ചട്ടങ്ങള്‍ അവര്‍ യാക്കോബിനെ പഠിപ് പി ക്കും. നിന്‍റെ നിയമങ്ങള്‍ അവര്‍ യിസ്രായേലിനെ പഠിപ് പിക്കും. നിനക്കു മുന്പില്‍ അവര്‍ ധൂപങ്ങള്‍ കത്തിക് കും. നിന്‍റെ യാഗപീഠത്തില്‍ അവര്‍ ഹോമയാഗങ്ങള്‍ അര്‍ പ്പിക്കും.
11 യഹോവേ, ലേവിയുടെ വസ്തുക്കളെ അനു ഗ്രഹിക്കേണമേ. അവന്‍റെ ചെയ്തികള്‍ സ്വീകരിക് കേണ മേ. അവനെ ആക്രമിക്കുന്നവരെ നശിപ്പിക്കേണമേ! അ വനെ വീണ്ടും ആക്രമിക്കാതിരിക്കാന്‍ അവന്‍റെ ശത്രുക് കളെ നശിപ്പിക്കേണമേ.”
ബെന്യാമീനുള്ള അനുഗ്രഹങ്ങള്‍
12 ബെന്യാമീനെപ്പറ്റി മോശെ ഇങ്ങനെ പറഞ്ഞു: “യഹോവ ബെന്യാമീനെ സ്നേഹിക്കുന്നു. ബെന്യാ മീ ന്‍ യഹോവയോടൊപ്പം സുരക്ഷിതനായി വസിക്കും. യഹോവ എപ്പോഴും അവനെ സംരക്ഷിക്കുന്നു. യ ഹോവ അവന്‍റെ ദേശത്ത് ജീവിക്കുകയും ചെയ്യും† യഹോവ … ചെയ്യും “അവന്‍ അവന്‍റെ ചുമലുകള്‍ക്കിടയില്‍ വസിക്കും” എന്നു വാച്യാര്‍ത്ഥം. ബെന്യാമീന്‍റെയും യെഹൂദയുടെയും ദേശത്തിന്‍റെ അതിര്‍ത്തിക്കിടയിലാണ് യെരൂശലേമില്‍ യഹോവയുടെ ആലയം എന്നായിരിക്കാം ഇതിനര്‍ത്ഥം. .”
യോസേഫിനുള്ള അനുഗ്രഹങ്ങള്‍
13 യോസേഫിനെപ്പറ്റി മോശെ ഇങ്ങനെ പറഞ്ഞു: “യഹോവ യോസേഫിന്‍റെ നാടിനെ അനുഗ്രഹിക്കട്ടെ. യഹോവേ, അവര്‍ക്കു മുകളില്‍ ആകാശത്തുനിന്നും മഴ യെ അയയ്ക്കുകയും താഴെ ഭൂമിയില്‍നിന്നും വെള്ളത്തെ അയയ്ക്കുകയും ചെയ്യേണമേ.
14 സൂര്യന്‍ അവര്‍ക്കു ന ല്ല വിളവുകള്‍ നല്‍കട്ടെ. ഓരോ മാസവും അവര്‍ക്കു ന ല്ല വിളവുകള്‍ ലഭിക്കട്ടെ.
15 മലകള്‍ക്കും പുരാതന പര്‍ വ്വതങ്ങള്‍ക്കും നല്ല വിളവുകളുണ്ടാകട്ടെ.
16 ഭൂമി അതിന്‍റെ മികച്ചത് യോസേഫിനു നല്‍കട്ടെ. യോസേഫ് തന്‍റെ സഹോദരന്മാരില്‍നിന്നും വേര്‍പെട്ടു. അതിനാല്‍ എരിയുന്ന മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവ തന്‍റെ നല്ല ഭാഗം യോസേഫിനു നല്‍കട്ടെ.
17 യോസേഫ് കരുത്തനായ കാളയെപ്പോലെയും. അവന്‍ റെ രണ്ടു പുത്രന്മാര്‍ കാളക്കൊന്പുകള്‍ പോലെയും ആ യിരിക്കും. അവര്‍ അന്യജനങ്ങളെ ആക്രമിക്കുകയും അ വരെ ഭൂമിയുടെ അറ്റത്തേക്കു തള്ളിക്കൊണ് ടുപോകുക യും ചെയ്യും! അതെ, മനശ്ശെയ്ക്ക് ആയിരക്കണക്കി നാളുകളുണ്ട്, എഫ്രയീമിന് പതിനായിരക്കണക്കിനും.”
സെബൂലൂന്‍റെയും യിസാഖാരിന്‍റെയും അനുഗ്രഹ ങ് ങള്‍
18 സെബൂലൂനെപ്പറ്റി മോശെ ഇങ്ങനെ പറഞ്ഞു: “ സെബൂലൂനേ, ആഹ്ലാദിക്കുക. യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളില്‍ സന്തോഷിക്കുക.
19 അവര്‍ ജനങ്ങളെ പര്‍ വ്വതങ്ങളിലേക്കു വിളിക്കും. അവര്‍ നല്ല ബലികള്‍ അ ര്‍പ്പിക്കും. അവര്‍ കടലില്‍നിന്ന് സന്പത്തും തീര ത്തു നിന്ന് നിധിയും എടുക്കും.”
ഗാദിനുള്ള അനുഗ്രഹങ്ങള്‍
20 ഗാദിനെപ്പറ്റി മോശെ ഇങ്ങനെ പറഞ്ഞു, “ഗാദി നു കൂടുതല്‍ ഭൂമി നല്‍കിയ ദൈവത്തെ വാഴ്ത്തുക! ഗാദ് ഒരു സിംഹത്തെപ്പോലെ. അവന്‍ പതുങ്ങിക്കിടക്കുന്നു. അനന്തരം അവന്‍ മൃഗത്തെ ആക്രമിക്കുകയും പിച്ചിച് ചീന്തുകയും ചെയ്യുന്നു.
21 അതിന്‍റെ നല്ല ഭാഗം അവന്‍ തനിക്കായി എടുക്കുന്നു. രാജാവിന്‍റെ ഭാഗം അവന്‍ എടു ക്കുന്നു. ജനനേതാക്കള്‍ അവന്‍റെയടുത്തു വരുന്നു. നല് ലതെന്നു യഹോവ പറയുന്നത് അവന്‍ ചെയ്യുന്നു. യി സ്രായേല്‍ജനതയ്ക്കുവേണ്ടി നല്ലതു മാത്രം അവന്‍ ചെ യ്യുന്നു.”
ദാനുള്ള അനുഗ്രഹങ്ങള്‍
22 ദാനെപ്പറ്റി മോശെ പറഞ്ഞു: “ദാന്‍, ബാശാനി ല്‍ നിന്നും ചാടുന്ന സിംഹക്കുട്ടി.”
നഫ്താലിക്കുള്ള അനുഗ്രഹങ്ങള്‍
23 നഫ്താലിയെപ്പറ്റി മോശെ പറഞ്ഞു: “നഫ്താലീ, നിനക്കനേകം നന്മകളുണ്ടാകും. യഹോവ സത്യത്തില്‍ നിന്നെ അനുഗ്രഹിക്കും. ഗലീലത്തടാകത്തിനടുത്തു നിനക്കിടം കിട്ടും.”
ആശേരിനുള്ള അനുഗ്രഹങ്ങള്‍
24 ആശേരിനെപ്പറ്റി മോശെ പറഞ്ഞു: “പുത്ര ന്മാ രില്‍ ഏറ്റവും അനുഗ്രഹീതന്‍ ആശേരാകുന്നു. സഹോദ രന്മാരില്‍ ഏറ്റവും പ്രിയങ്കരനാകട്ടെ അവന്‍. അവന്‍ തന്‍റെ കാലുകള്‍ എണ്ണയില്‍ കഴുകട്ടെ.
25 നിന്‍റെ കവാട ങ്ങള്‍ക്ക് ഇരുന്പും ഓടും കൊണ്ടുള്ള പൂട്ടുകളു ണ്ടാക ട്ടെ. നിന്‍റെ ജീവിതകാലം ശക്തമായിരിക്കും.”
മോശെ ദൈവത്തെ വാഴ്ത്തുന്നു
26 “യെശൂരൂന്‍റെ ദൈവത്തെപ്പോലെ ആരുമില്ല! നി ന്നെ സഹായിക്കാന്‍ ദൈവം ആകാശത്തിലൂടെ തന്‍റെ മഹ ത്വത്തില്‍ മേഘങ്ങളില്‍ സഞ്ചരിക്കുന്നു.
27 ദൈവം നി ത്യനാകുന്നു. അവന്‍ നിന്‍റെ സുരക്ഷസ്ഥലം. ദൈവത് തിന്‍റെ ശക്തി നിത്യമാകുന്നു! അവന്‍ നിന്നെ സംരക് ഷിക്കുന്നു. ദൈവം നിന്‍റെ ശത്രുക്കളെ നിങ്ങളുടെ നാ ട്ടില്‍നിന്നും തുരത്തും. അവന്‍ പറയും, ‘ശത്രുവിനെ ന ശിപ്പിക്കുക!’
28 അങ്ങനെ യിസ്രായേല്‍ സുരക്ഷിത മാ യിരിക്കും. യാക്കോബിന്‍റെ കിണര്‍ അവര്‍ക്കുള്ളത്. ധാന് യത്തിന്‍റെയും വീഞ്ഞിന്‍റെയും ഭൂമി അവര്‍ക്കു കിട്ടും. ആ നാട്ടില്‍ മഴ സമൃദ്ധിയായി പെയ്യും.
29 യിസ്രായേലേ, നീ അനുഗ്രഹീതന്‍. നിന്നെപ്പോലെ മറ്റൊരു ജനത യില്ല. യഹോവ നിന്നെ രക്ഷിച്ചു. നിങ്ങളെ സംര ക്ഷിക്കുന്ന ശക്തമായ പരിചയാണ് യഹോവ. യഹോവ ശക്തമായൊരു വാള്‍ പോലെ. നിങ്ങളുടെ ശത്രുക്കള്‍ നി ങ്ങളെ ഭയക്കും. അവരുടെ വിശുദ്ധസ്ഥലങ്ങള്‍ നി ങ്ങള്‍ ചവിട്ടിയരയ്ക്കും!”