മോശെ മരിക്കുന്നു
34
മോശെ നെബോപര്‍വ്വതത്തിലേക്കു കയറി. മോ ശെ, മോവാബിലെ യോര്‍ദ്ദാന്‍താഴ്വരയി ല്‍നിന്ന് പിസ്ഗാ പര്‍വ്വതത്തിന്‍റെ മുകളിലേക്കു കയറി. യെരീ ഹോയില്‍നിന്നും യോര്‍ദ്ദാന്‍നദിയുടെ മറുവശത്തായി രുന്നു അത്. യഹോവ, മോശെയെ ഗിലെയാദു മുതല്‍ ദാന്‍ വരെയുള്ള പ്രദേശങ്ങള്‍ കാണിച്ചു. നഫ്താലി, എഫ്ര യീം, മനശ്ശെ എന്നിവരുടെ ദേശങ്ങള്‍ മുഴുവന്‍ യഹോവ അവനെ കാണിച്ചു. മദ്ധ്യധരണ്യാഴിവരെയുള്ള യെഹൂ ദാദേശം യഹോവ അവനെ കാണിച്ചു. യഹോവ മോശെ യെ നെഗെവും സോവാരില്‍ നിന്നു പനമരങ്ങളുടെ നഗര മായ യെരീഹോ വരെയുള്ള താഴ്വരയും കാണിച്ചു. യ ഹോവ മോശെയോടു പറഞ്ഞു, “ഇതാണ് ഞാന്‍ അബ്രാ ഹാമിനും യിസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ഭൂമി. ഞാന്‍ അവരോടു പറഞ്ഞു, ‘ഈ ഭൂമി ഞാന്‍ നിന്‍റെ പിന്‍ഗാമികള്‍ക്ക് നല്‍കും.’ ഞാന്‍ നിന്നെ ആ സ്ഥ ലം കാണിച്ചുവെങ്കിലും നിനക്ക് അവിടെ പ്രവേശി ക്കാനാവില്ല.”
അനന്തരം യഹോവയുടെ ഭൃത്യനായ മോശെ മോവാ ബു ദേശത്തു വച്ച് മരണമടഞ്ഞു. അങ്ങനെ സംഭവിക് കുമെന്ന് മോശെയോടു യഹോവ പറഞ്ഞിരുന്നു. യ ഹോവ മോശെയെ മോവാബില്‍ സംസ്കരിച്ചു. ബേത് ത്പെയോരിനെതിരെയുള്ള താഴ്വരയിലായിരുന്നു അത്. പക്ഷേ മോശെയുടെ ശവകുടീരം എവിടെയാണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. മരിക്കുന്പോള്‍ മോ ശെ യ്ക്ക് നൂറ്റിയിരുപതു വയസ്സായിരുന്നു. അവന്‍ എക് കാലവും അതിശക്തനായിരുന്നു. അവന്‍റെ കണ്ണുകള്‍ മങ്ങിയിരുന്നില്ല. യിസ്രായേല്‍ജനത മോശെയ്ക് കു വേണ്ടി മുപ്പതു ദിവസം വിലപിച്ചു. അവര്‍ മോ വാ ബിലെ യോര്‍ദ്ദാന്‍ താഴ്വരയില്‍ ദുഃഖാചരണം കഴിയും വ രെ താമസിച്ചു.
യോശുവ പുതിയ നേതാവാകുന്നു
മോശെ യോശുവയുടെമേല്‍ തന്‍റെ കൈകള്‍ വച്ച് അ വനെ പുതിയ നേതാവായി നിയമിച്ചു. അനന്തരം നൂന്‍ റെ പുത്രനായ യോശുവയില്‍ ജ്ഞാനത്തിന്‍റെ ആത്മാവ് വന്നു നിറഞ്ഞു. അതിനാല്‍ യിസ്രായേല്‍ജനത യോശു വയെ അനുസരിക്കാന്‍ തുടങ്ങി. യഹോവ മോശെയോടു കല്പിച്ചതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്. 10 യിസ്രായേലിന് മോശെയെപ്പോലെ മറ്റൊരു പ്ര വാ ചകനുണ്ടായിട്ടില്ല: യഹോവയ്ക്ക് മോശെയെ മുഖാ മുഖം അറിയാം. 11 ഈജിപ്തില്‍ ശക്തമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ മോശെയെ ആണ് യഹോവ നിയോ ഗി ച്ചത്. ഫറവോനും അവന്‍റെ ഉദ്യോഗസ്ഥന്മാരും മുഴുവ ന്‍ ഈജിപ്തുകാരും ആ അത്ഭുതങ്ങള്‍ കണ്ടു. 12 മോശെ ചെ യ്തതുപോലെ മറ്റൊരു പ്രവാചകനും ഇത്തരം ശക്തവും അത്ഭുതകരവുമായ കാര്യങ്ങള്‍ ചെയ്തിട്ടില്ല. അവന്‍ ചെയ്ത കാര്യങ്ങള്‍ യിസ്രായേല്‍ജനത മുഴുവന്‍ കണ്ടു.