ദൈവത്തിന്‍റെ നിയമങ്ങളനുസരിക്കാന്‍ ജനങ്ങളോട് മോശെ പറയുന്നു
4
1 “യിസ്രായേലേ, ഞാന്‍ നിന്നെ പഠിപ്പിക്കുന്ന നിയ മങ്ങളും കല്പനകളും ശ്രദ്ധിക്കുക. അവ അനുസരിച് ചു ജീവിക്കുക. അനന്തരം യഹോവ, നിങ്ങളുടെ പൂര്‍വ് വികരുടെ ദൈവം, നിങ്ങള്‍ക്കു തരുന്ന ദേശത്തേക്കു പ്ര വേശിച്ച് നിങ്ങള്‍ക്കതു സ്വന്തമാക്കാം.
2 എന്‍റെ കല്പ നയോട് നിങ്ങള്‍ ഒന്നും ചേര്‍ക്കുകയോ ഒന്നും എടുത്തു മാറ്റുകയോ ചെയ്യരുത്. ഞാന്‍ നിങ്ങള്‍ക്കു തന്ന, നിങ് ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അ നുസരിക്കണം.
3 “ബാല്‍പെയോരില്‍ യഹോവ ചെയ്തതെന്താണെന്ന് നിങ്ങള്‍ കണ്ടു. നിങ്ങളുടെ ദൈവമായ യഹോവ, ആ സ്ഥ ലത്ത് വ്യാജദൈവമായ ബാലിനെ അനുഗമിച്ചതിന് നി ങ്ങളുടെ ജനതയെ മുഴുവന്‍ നശിപ്പിച്ചു.
4 പക്ഷേ നി ങ്ങളുടെ ദൈവമായ യഹോവയെ അനുഗമിച്ച നിങ്ങ ളെ ല്ലാവരും ഇന്നും ജീവിക്കുന്നു.
5 “എന്‍റെ ദൈവമായ യഹോവ എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. നിങ്ങള്‍ പ്രവേശിച്ചു സ്വന്തമാക്കാന്‍പോകുന്ന ഭൂമി യില്‍ നിങ്ങള്‍ക്ക് അനുസരിക്കാനുതകുംവിധമാണ് ഈ നി യമങ്ങള്‍ ഞാന്‍ നിങ്ങളെ പഠിപ്പിച്ചത്.
6 ഈ നിയമ ങ് ങള്‍ ശ്രദ്ധയോടെ അനുസരിക്കുക. ഇത് നിങ്ങള്‍ ജ്ഞാ നി കളും സല്‍ബുദ്ധികളുമാണെന്ന് മറ്റു രാജ്യക്കാര്‍ കരു താ ന്‍ ഇടയാകും. ആ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ നിയമങ്ങ ളെപ്പറ്റി കേള്‍ക്കും. അപ്പോള്‍ അവര്‍ പറയും, ‘യഥാര്‍ ത്ഥത്തില്‍ ഈ മഹാരാജ്യത്തെ ജനതയാണ് വിവേകമതി കളും സല്‍ബുദ്ധികളും.’
7 “നമ്മള്‍ രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്പോള്‍ നമ്മു ടെ ദൈവമായ യഹോവ നമ്മുടെ അടുത്തുണ്ടാകും. മറ്റൊ രു ജനതയ്ക്കും അത്തരം ഒരു ദൈവമില്ല.
8 ഞാനിന്നു നി ങ്ങളെ പഠിപ്പിച്ച നിയമങ്ങളും ചട്ടങ്ങളും പോലെ നല്ല നിയമങ്ങളും ചട്ടങ്ങളും കൈവരിക്കുവാന്‍ മാത്രം മഹത്തായ മറ്റു രാജ്യങ്ങളുമില്ല.
9 പക്ഷേ നിങ്ങള്‍ ശ്ര ദ്ധാലുക്കളായിരിക്കണം! ജീവിച്ചിരിക്കുന്ന കാലം മു ഴുവനും നിങ്ങള്‍ കണ്ട കാര്യങ്ങള്‍ മറക്കില്ലെന്ന് ഉറ പ്പു വരുത്തുക. അക്കാര്യങ്ങള്‍ നിങ്ങളുടെ മക്കളെയും പേരക്കിടാങ്ങളെയും നിങ്ങള്‍ പഠിപ്പിക്കണം.
10 നിങ് ങളുടെ ദൈവമായ യഹോവയുടെ മുന്പില്‍ ഹോരേ ബുപ ര്‍വ്വതത്തില്‍ നിങ്ങള്‍ നിന്ന ദിവസം ഓര്‍മ്മിക്കുക. യഹോവ എന്നോടു പറഞ്ഞു, ‘ഞാന്‍ പറയുന്നതു കേള്‍ ക്കാന്‍ ജനങ്ങളെ വിളിച്ചു കൂട്ടുക. അനന്തരം അവര്‍ ഭൂ മിയില്‍ ജീവിക്കുന്ന കാലം മുഴുവന്‍ എന്നെ ഭയക്കാ നും ആദരിക്കാനും പഠിക്കണം. ഇക്കാര്യങ്ങള്‍ അവര്‍ അവ രു ടെ മക്കളെ പഠിപ്പിക്കുകയും വേണം.’
11 നിങ്ങള്‍ അടു ത്തു വന്ന് പര്‍വ്വതത്തിന്‍റെ ചുവട്ടില്‍ നിന്നു. ആകാശ ത്തോളം പടര്‍ന്ന തീയില്‍ പര്‍വ്വതം ജ്വലിച്ചു. കറു ത്ത കട്ടികൂടിയ മേഘങ്ങളും ഇരുട്ടും ഉണ്ടായി.
12 അനന് തരം യഹോവ അഗ്നിയില്‍ നിന്ന് നിങ്ങളോടു സംസാരി ച്ചു. ആരോ സംസാരിക്കുന്ന ശബ്ദം നിങ്ങള്‍ കേട്ടുവെ ങ്കിലും ഒരു രൂപവും നിങ്ങള്‍ക്കു കാണുവാന്‍ കഴിഞ് ഞി ല്ല. ഒരു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
13 യഹോവ നിങ്ങളോട് തന്‍റെ കരാര്‍ പറഞ്ഞു. പത്തു കല്പനകള്‍ അ വന്‍ നിങ്ങള്‍ക്കു തരികയും അവ അനുസരിക്കാന്‍ കല് പി ക്കുകയും ചെയ്തു. രണ്ടു കല്ലുകളിലായി യഹോവ ആ കരാറിന്‍റെ നിയമങ്ങള്‍ എഴുതിവച്ചു.
14 അപ്പോള്‍ യ ഹോവ എന്നോട്, നിങ്ങള്‍ കയ്യടക്കി വസിക്കാന്‍ പോ കുന്ന ഭൂമിയില്‍ നിങ്ങള്‍ പാലിക്കാനുള്ള മറ്റു നിയമങ്ങ ളും ചട്ടങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ കല്പിച്ചു.
15 “ഹോരേബുപര്‍വ്വതത്തില്‍ വച്ച് യഹോവ അ ഗ്നിയില്‍നിന്ന് നിങ്ങളോടു സംസാരിച്ചപ്പോള്‍ നിങ് ങള്‍ അവനെ കണ്ടില്ല. അവിടെ ദൈവം അരൂപി യായിരു ന്നു.
16 അതിനാല്‍ സൂക്ഷിച്ചിരിക്കുക! വ്യാജ ദൈവ ങ്ങളെയോ മറ്റേതെങ്കിലും ജീവിയുടെ പ്രതിമയോ ഉണ്ടാക്കി പാപം ചെയ്ത് സ്വയം നശിക്കാതിരിക്കുക. പുരുഷനെയോ സ്ത്രീയെയോ പോലെ തോന്നിക് കുന് ന ഒരു വിഗ്രഹവും ഉണ്ടാക്കരുത്.
17 ഭൂമിയില്‍ ഉള്ള മൃഗത് തിന്‍റെയോ ആകാശത്തു പറക്കുന്ന പക്ഷിയുടെയോ രൂപത്തില്‍ ഒരു പ്രതിമയും ഉണ്ടാക്കരുത്.
18 ഭൂമിയില്‍ ഇഴ യുന്ന എന്തിന്‍റെയെങ്കിലുമോ കടലിലെ മത്സ്യത് തിന്‍റെയോ രൂപത്തില്‍ ഒരു വിഗ്രഹവും ഉണ്ടാക്കരുത്.
19 മുകളില്‍ ആകാശത്തേക്കു നോക്കി സൂര്യനെയും ചന് ദ്രനെയും നക്ഷത്രങ്ങളെയും ആകാശത്തുള്ള മറ്റു വസ് തുക്കളെയും കാണുന്പോള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അവ യെ ആരാധിക്കാന്‍ പ്രേരിപ്പിക് കപ്പെടാതിരിക് കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതൊക്കെ ചെയ്യാന്‍ ലോക ത്തിലെ മറ്റു ജനങ്ങളെയാണ് നിങ്ങളുടെ ദൈവമായ യ ഹോവ അനുവദിച്ചിരിക്കുന്നത്.
20 പക്ഷേ യഹോവ നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന് അവന്‍റെ വിശിഷ്ട ജനതയാക്കിയിരിക്കുകയാണ്. ഇരുന്പുരു ക്കു ന്ന ചൂളയില്‍ കടന്ന് നിങ്ങളെ ആ തീയില്‍നിന്നും യ ഹോവ വലിച്ചിറക്കി രക്ഷപ്പെടുത്തിയതു പോലെ യാണത്. ഇപ്പോള്‍ നിങ്ങള്‍ അവന്‍റെ വിശുദ്ധജ നതയു മാണ്!
21 “നിങ്ങള്‍ മൂലം യഹോവ എന്നോടു കോപിച്ചു. എ നിക്കു യോര്‍ദ്ദാന്‍നദി കടക്കാനാവില്ലെന്ന് യഹോവ ഉറപ്പു പറഞ്ഞു. നിങ്ങളുടെ ദൈവമായ യഹോവ നി ങ്ങള്‍ക്കു തരുന്ന നല്ല ഭൂമിയിലേക്കു പോകാന്‍ എനി ക്കനുവാദമില്ലെന്ന് യഹോവ എന്നോടു പറഞ്ഞു.
22 അതിനാല്‍ ഞാനിവിടെ ഈ ഭൂമിയില്‍ മരിക്കും. എനിക് കു യോര്‍ദ്ദാന്‍നദി കടക്കാനാവില്ലെങ്കിലും നിങ്ങള്‍ താമസിയാതെ നദി കടന്ന് ആ ദേശം സ്വന്തമാക്കി അവി ടെ താമസിക്കും.
23 പുതിയ ഭൂമിയില്‍, നിങ്ങളുടെ ദൈവ മായ യഹോവ നിങ്ങളുമായി ഉണ്ടാക്കിയ കരാര്‍ പാലിക് കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കണം. ഒരു രൂപത്തിലുള്ള വിഗ്രഹ ങ്ങളും ഉണ്ടാക്കരുത്!
24 എന്തെന്നാല്‍ തന്‍റെ ജനത മറ്റു ദൈവങ്ങളെ ആരാധിക്കുന്നതു നിങ്ങളുടെ ദൈവമായ യഹോവ വെറുക്കുന്നു. അവന്‍ നശീകരണാഗ്നി യാവുക യും ചെയ്യും!
25 “നിങ്ങള്‍ ആ രാജ്യത്ത് വളരെക്കാലം താമസിക്കും. നിങ്ങള്‍ക്കു കുട്ടികളും പേരക്കുട്ടികളും ഉണ്ടാകും. നിങ് ങള്‍ക്കു വയസ്സാകും. നിങ്ങള്‍ നിങ്ങളുടെ ജീവിതം തുല യ്ക്കും- നിങ്ങള്‍ എല്ലാത്തരം വിഗ്രഹങ്ങളും ഉണ്ടാക് കും! അപ്പോള്‍ നിങ്ങള്‍ ദൈവത്തെ കോപിപ്പി ക്കുക യായിരിക്കും!
26 അതിനാല്‍ ഞാനിപ്പോള്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. സ്വര്‍ഗ്ഗവും ഭൂമിയും എന്‍ റെ സാക്ഷികളാകുന്നു! ആ ദുഷ്കൃത്യം നിങ്ങള്‍ ചെയ് താല്‍ വേഗത്തില്‍ നിങ്ങള്‍ നശിക്കും! ഇപ്പോള്‍ നിങ്ങള്‍ ആ പുതിയ ദേശത്തേക്കു യോര്‍ദ്ദാന്‍നദി കടന്നു പോകു ന്നു. പക്ഷേ നിങ്ങള്‍ ഏതെങ്കിലും വിഗ്രഹമു ണ്ടാക് കിയാല്‍ അവിടെ നിങ്ങള്‍ അധികകാലം ജീവിക്കില്ല. ഇ ല്ല! നിങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും!
27 യ ഹോവ നിങ്ങളെ ജനങ്ങള്‍ക്കിടയില്‍ ചിതറിക്കും. യ ഹോവ നിങ്ങളെ അയയ്ക്കുന്ന രാജ്യങ്ങളിലേക്കു പോകാന്‍ നിങ്ങളില്‍ കുറച്ചുപേര്‍ മാത്രം അവശേഷി ക്കും.
28 അവിടെ കല്ലിലും തടിയിലും ഉണ്ടാക്കപ്പെ ട്ടതും കാണാനോ കേള്‍ക്കാനോ തിന്നാനോ മണക്കാ നോ കഴിയാത്തതുമായ, മനുഷ്യരുണ്ടാക്കിയ ദേവന് മാരെ നിങ്ങള്‍ ശുശ്രൂഷിക്കും!
29 പക്ഷേ ഈ അന്യരാ ജ്യ ങ്ങളില്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ തി രയും. നിങ്ങള്‍ പൂര്‍ണ്ണമനസ്സോടെയും ആത്മാ വോ ടെയുമാണ് അന്വേഷിക്കുന്നതെങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും.
30 നിങ്ങള്‍ കുഴപ്പത്തിലാകുന്പോള്‍, ഇതെ ല്ലാം നിങ്ങള്‍ക്കു സംഭവിക്കുന്പോള്‍, നിങ്ങള്‍ നിങ്ങ ളുടെ ദൈവമായ യഹോവയുടെയടുത്തേക്ക് മടങ്ങി വന്ന് അവനെ അനുസരിക്കും. നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ഒരു ദൈവമാണ്! അവന്‍ നിങ്ങളെ അവിടെ ഉപേക്ഷിക്കില്ല. അവന്‍ നിങ്ങളെ മുഴുവന്‍ നശിപ്പിക് കുകയുമില്ല. നിങ്ങളുടെ പൂര്‍വ്വികരുമായി താനുണ്ടാ ക്കിയ കരാര്‍ അവന്‍ മറക്കുകയുമില്ല.
ദൈവം ചെയ്ത മഹാകാര്യങ്ങളെപ്പറ്റി ചിന്തി ക്കു ക
31-32 ഇതിനു മുന്പ് ഇങ്ങനെ മഹത്തായതെന്തെ ങ്കി ലും ഉണ്ടായിട്ടുണ്ടോ? ഒരിക്കലുമില്ല! പുറകോട്ടു നോക്കുക. നിങ്ങള്‍ ജനിക്കുന്നതിനു മുന്പ് ഉണ്ടായി ട്ടുള്ള എല്ലാ കാര്യങ്ങളെപ്പറ്റിയും ആലോചിക്കുക. ദൈവം ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ച കാലംവരെ പുറ കോട്ടു പോകുക. ലോകെത്തെവിടെയും സംഭവിച്ച കാ ര്യങ്ങള്‍ നോക്കുക. ഇതുപോലെ മഹത്തായ കാര്യങ്ങള്‍ എന്തെങ്കിലും സംഭവിച്ചതായി കേട്ടിട്ടുണ്ടോ? ഇല് ല!
33 ദൈവം അഗ്നിയില്‍നിന്നു നിങ്ങളോടു സംസാരി ക്കുന്നതു നിങ്ങള്‍ കേള്‍ക്കുകയും നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുകയും ചെയ്യുന്നു! മറ്റാര്‍ക്കെങ്കിലും എന്നെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഇല് ല!
34 ഏതെങ്കിലും ദൈവം മറ്റൊരു രാജ്യത്തു കടന്ന് ഒരു ജനതയെ തന്‍റേതാക്കാന്‍ എന്നെങ്കിലും ശ്രമിച്ചി ട്ടുണ്ടോ? ഇല്ല! പക്ഷേ നിങ്ങളുടെ ദൈവമായ യഹോ വ ഈ അത്ഭുതകൃത്യങ്ങളെല്ലാം ചെയ്യുന്നതു നിങ്ങ ള്‍ കണ്ടു! തന്‍റെ ശക്തിയും കരുത്തും അവന്‍ നിങ്ങള്‍ക്കു കാണിച്ചുതന്നു. അമാനുഷികമായ ക്രിയകളും അത്ഭുത ങ്ങളും നിങ്ങള്‍ കണ്ടു. യുദ്ധവും ദുരിതങ്ങളും നിങ്ങള്‍ കണ്ടു.
35 താനാണു ദൈവമെന്ന് നിങ്ങളെ ബോദ്ധ്യപ് പെടുത്താനാണ് യഹോവ ഇക്കാര്യങ്ങള്‍ നിങ്ങളെ കാ ണിച്ചത്. അവനെപ്പോലെ മറ്റൊരു ദൈവമില്ല.
36 യ ഹോവ നിങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ അവന്‍ സ്വര്‍ ഗ്ഗത്തില്‍നിന്നും തന്‍റെ ശബ്ദം നിങ്ങളെ കേള്‍പ്പിച് ചു. ഭൂമിയില്‍ അവന്‍ തന്‍റെ വലിയ അഗ്നി നിങ്ങളെ കാ ണിക്കുകയും അതില്‍ നിന്ന് നിങ്ങളോടു സംസാ രിക്കു കയും ചെയ്തു.
37 “യഹോവ നിങ്ങളുടെ പൂര്‍വ്വികരെ സ്നേഹിച്ചു. അതിനാലാണ് യഹോവ നിങ്ങളെ അവരുടെ പിന്‍ഗാമിക ളായി തെരഞ്ഞെടുത്തത്. അതിനാലാണ് അവന്‍ നിങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചതും. അവന്‍ നിങ്ങ ളോടൊപ്പമുണ്ടായിരിക്കുകയും തന്‍റെ മഹാശക്തി യാ ല്‍ നിങ്ങളെ മോചിപ്പിക്കുകയും ചെയ്തു.
38 നിങ്ങള്‍ മു ന്പോട്ടു നീങ്ങിയപ്പോള്‍ നിങ്ങളെക്കാള്‍ വലുതും ശ ക്തവുമായ ജനതകളെ യഹോവ ബലം പ്രയോഗിച്ചു മാ റ്റി. അവരുടെ ദോശത്തേക്ക് യഹോവ നിങ്ങളെ നയിക് കുകയും ചെയ്തു. അവരുടെ നാട് അവന്‍ നിങ്ങള്‍ക്കു താമ സിക്കാന്‍ തന്നു. അങ്ങനെ തന്നെ ഇന്നും ചെയ്യുന്നു.
39 “അതിനാല്‍ ഇന്ന്, യഹോവ ദൈവമാണെന്നത് നി ങ്ങള്‍ ഓര്‍മ്മിക്കുകയും സ്വീകരിക്കുകയും വേണം. മുകളി ല്‍ ആകാശത്തിലും താഴെ ഭൂമിയിലും അവനാകുന്നു ദൈ വം. മറ്റൊരു ദൈവമില്ല!
40 ഞാനിന്നു നിങ്ങള്‍ക്കു തരു ന്ന അവന്‍റെ നിയമങ്ങളും കല്പനകളും നിങ്ങള്‍ അനു സരിക്കുകയും വേണം. അപ്പോള്‍ നിങ്ങള്‍ക്കും പിന്മു റക്കാര്‍ക്കും എല്ലാ നന്മകളുമുണ്ടാകും. നിങ്ങളുടെ ദൈ വമായ യഹോവ നിങ്ങള്‍ക്കു തരുന്ന ഭൂമിയില്‍ നിങ്ങള്‍ വളരെക്കാലം ജീവിക്കുകയും അത് എക്കാലത്തേക്കും നി ങ്ങളുടേതായിരിക്കുകയും ചെയ്യും.”
മോശെ സുരക്ഷയുടെ നഗരങ്ങള്‍ തെരഞ്ഞെടുക്കുന്നു
41 അനന്തരം മോശെ യോര്‍ദ്ദാന്‍നദിയുടെ കിഴക്കേക്ക രയില്‍ മൂന്നു നഗരങ്ങള്‍ തെരഞ്ഞെടുത്തു.
42 ഒരുവനെ യാദൃച്ഛികമായി വധിച്ച ഒരുവന്‍ ആ മൂന്നു നഗരങ് ങളിലൊന്നില്‍ അഭയം പ്രാപിച്ചാല്‍ അയാള്‍ വധിക് ക പ്പെടുകയില്ല. പക്ഷേ ശത്രുത മൂലം ആസൂത്രണം ചെ യ്ത കൊലയല്ലെങ്കിലേ കൊല ചെയ്തവന് രക്ഷ കി ട്ടൂ.
43 മോശെ തെരഞ്ഞെടുത്ത മൂന്നു നഗരങ്ങള്‍ ഇവ യാ ണ്: രൂബേന്‍റെ ഗോത്രത്തിനുള്ള ഉയര്‍ന്ന സമതലങ്ങ ളി ലെ ബേസെര്‍; ഗാദിന്‍റെ ഗോത്രത്തിനുള്ള ഗിലെയാ ദി ലെ രാമോത്ത്; മനെശ്ശെയുടെ ഗോത്രക്കാരുടെ ബാ ശാ നിലെ ഗോലാന്‍.
മോശെയുടെ നിയമങ്ങള്‍ക്ക് ആമുഖം
44 മോശെ യിസ്രായേല്‍ജനതയ്ക്ക് ദൈവത്തിന്‍റെ നിയ മങ്ങള്‍ നല്‍കി.
45 ഈ വചനങ്ങളും നിയമങ്ങളും മോശെ ന ല്‍കിയത് അവര്‍ ഈജിപ്തില്‍നിന്നും പുറത്തു വന്നതിനു ശേഷമാണ്.
46 ബേത്ത്പെയോരില്‍ എതിര്‍വശമുള്ള താഴ്വര യില്‍ യോര്‍ദ്ദാന്‍നദിയുടെ കിഴക്കേ കരയിലായി രിക്കവേ യാണ് മോശെ അവര്‍ക്കു ഈ നിയമങ്ങള്‍ നല്‍കിയത്. ഹെ ശ്ബോനില്‍ വസിച്ച അമോര്യരാജാവായ സീഹോന്‍റെ രാജ്യത്തായിരുന്നു അവര്‍.
ഈജിപ്തില്‍നിന്നു വന്നപ്പോള്‍ മോശെയും യി സ്രായേല്‍ജനതയും സീഹോനെ തോല്പിച്ചു.
47 അവര്‍ സീഹോന്‍റെ നാട് സ്വന്തമാക്കി. ബാശാനിലെ രാജാവാ യ ഓഗിന്‍റെ നാടും അവര്‍ കയ്യടക്കി. ഈ രണ്ട് അമോ ര്യരാജാക്കന്മാരും യോര്‍ദ്ദാന്‍നദിക്കു കിഴക്കാണ് താ മസിച്ചിരുന്നത്.
48 അര്‍ന്നോന്‍ താഴ്വരയുടെ അരികിലു ള്ള അരോവേര്‍ മുതല്‍ സിരിയോന്‍ പര്‍വ്വതം (ഹെര്‍മ്മോ ന്‍ പര്‍വ്വതം) വരെ അതു കിടന്നു.
49 യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള യോര്‍ദ്ദാന്‍താഴ്വര മുഴുവന്‍ ഈ നാട്ടില്‍ ഉള്‍പ് പെടുന്നു. തെക്ക് ആ ദേശം ചാവുകടല്‍വരെ എത്തിയിരു ന്നു. കിഴക്കോട്ട് പിസ്ഗപര്‍വ്വതത്തിന്‍റെ ചുവട്ടില്‍ വരെയും വ്യാപിച്ചിരുന്നു.