പത്തു കല്പനകള്‍
5
മോശെ യിസ്രായേല്‍ജനതയെ മുഴുവന്‍ വിളിടച്ചു കൂ ട്ടി അവരോടു പറഞ്ഞു, “യിസ്രായേല്‍ജനമേ, ഞാനി ന്നു നിങ്ങളോടു പറയുന്ന നിയമങ്ങളും ചട്ടങ്ങളും നി ങ്ങള്‍ കേള്‍ക്കുക. ഈ നിയമങ്ങള്‍ പഠിക്കുകയും തീര്‍ച്ച യായും അത് അനുസരിക്കുകയും ചെയ്യുക. നമ്മുടെ ദൈവമായ യഹോവ നമ്മളുമായി ഹോരേബുപര്‍ വ്വത ത്തില്‍ വച്ച് ഒരു കരാറുണ്ടാക്കി. നമ്മുടെ പൂര്‍വ്വികരു മായല്ല, മറിച്ച് നമ്മളുമായാണ് യഹോവ ഈ കരാറുണ്ടാ ക്കിയത്- അതെ, ഇന്നിവിടെ ജീവിച്ചിരിക് കുന്ന എല് ലാവരുമായി. ആ മലയില്‍ വച്ച് യഹോവ നിങ്ങളോടു മുഖാമുഖം സംസാരിച്ചു. അഗ്നിയില്‍ നിന്നാണവന്‍ നി ങ്ങളോടു സംസാരിച്ചത്. പക്ഷേ നിങ്ങള്‍ അഗ്നിയെ ഭയന്നു. നിങ്ങള്‍ മലയിലേക്കു കയറുകയുണ്ടായില്ല. അതിനാല്‍ യഹോവ പറഞ്ഞതു നിങ്ങളോടു പറയാന്‍ ഞാന്‍ യഹോവയ്ക്കും നിങ്ങള്‍ക്കും ഇടയില്‍ നിന്നു. യ ഹോവ പറഞ്ഞു: നിങ്ങളുടെ ദൈവമായ യഹോവ ഞാ നാകുന്നു. നിങ്ങള്‍ അടിമകളായിരുന്ന ഈജിപ്തില്‍നിന് നും ഞാന്‍ നിങ്ങളെ നയിച്ചു. അതിനാല്‍ നിങ്ങള്‍ ഈ ക ല്പനകള്‍ അനുസരിക്കണം:
“എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നിങ്ങള്‍ ആ രാധിക്കരുത്.
“നിങ്ങള്‍ ഒരു വിഗ്രഹവും ഉണ്ടാക്കരുത്. ആകാശത് തിലോ ഭൂമിയിലോ സമുദ്രത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ പടമോ ഉണ്ടാക്കരുത്. ഒരു തരത്തിലുള്ള വിഗ്രങ്ങളെയും ആരാധിക്കരുത്. എന്തെന്നാല്‍ നിങ്ങ ളുടെ ദൈവമായ യഹോവ ഞാനാകുന്നു. എന്‍റെ ജനത മറ് റു ദൈവങ്ങളെ ആരാധിക്കുന്നത് ഞാന്‍ വെറുക്കുന് നു* എന്‍റെ … വെറുക്കുന്നു അഥവാ “അസഹിഷ്ണുവായ ദൈവം-ഏല്‍കാനാ ഞാനാകുന്നു.” . എനിക്കെതിരെ പാപം ചെയ്യുന്നവര്‍ എന്‍റെ ശത്രു വാ കും. അവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും ഞാന്‍ ശിക് ഷിക്കും! 10 പക്ഷേ എന്നെ സ്നേഹിക്കുന്നവരോടും എ ന്‍റെ കല്പനകളനുസരിക്കുന്നവരോടും ഞാന്‍ കാരുണ്യം കാട്ടും. ആയിരം തലമുറവരെ ഞാന്‍ അവരുടെ കുടുംബങ്ങ ളോട് കരുണ കാട്ടും പക്ഷേ … കരുണകാട്ടും അഥവാ “എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകളനുസരിക്കുകയും ചെയ്യുന്ന ആയിരക്കണക്കിനാളുകളോട് ഞാന്‍ കരുണ കാട്ടും.” !
11 “നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം തെറ്റായ രീതിയില്‍ ഉപയോഗിക്കരുത്. യഹോവയുടെ നാ മം ആരെങ്കിലും തെറ്റായി ഉപയോഗിച്ചാല്‍ അവന്‍ കു റ്റക്കാരനായിരിക്കും. യഹോവ അവനെ നിഷ്കളങ് കനാ ക്കുകയുമില്ല.
12 “നിങ്ങളുടെ ദൈവമായ യഹോവ കല്പിച്ച തു പോലെ ശബ്ബത്ത് ഒരു വിശേഷ ദിവസമായി നിങ്ങള്‍ ആചരിക്കണം. 13 ആഴ്ചയില്‍ ആറു ദിവസം നിങ്ങള്‍ ജോ ലി ചെയ്യണം. 14 പക്ഷേ ഏഴാം ദിവസം നിങ്ങളുടെ ദൈവ മായ യഹോവയെ ആദരിക്കാനുള്ള വിശ്രമദിനമായി ആച രിക്കണം. അതിനാല്‍ ആ ദിവസം ആരും ജോലിയൊന്നും ചെയ്യരുത്. നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രി മാരും നിങ്ങളുടെ നഗരങ്ങളുടെ സ്ത്രീ-പുരുഷ അടിമക ളെയും ഒന്നും ഒരു ജോലിയും ചെയ്യരുത്! നിങ്ങളുടെ പ ശുക്കളും കഴുതകളും മറ്റു മൃഗങ്ങളും ഒന്നും ഒരു ജോ ലി യും ചെയ്യരുത്! നിങ്ങളുടെ അടിമകള്‍ക്കും നിങ്ങളെ പ് പോലെ വിശ്രമിക്കാന്‍ കഴിയണം. 15 നിങ്ങള്‍ ഈജിപ് തി ല്‍ അടിമകളായിരുന്നുവെന്ന കാര്യം മറക്കരുത്. നിങ്ങ ളുടെ ദൈവമായ യഹോവയാണ് നിങ്ങളെ തന്‍റെ മഹാശക് തികൊണ്ട് ഈജിപ്തില്‍നിന്നും മോചിപ്പിച്ചത്. അവ ന്‍ നിങ്ങളെ സ്വതന്ത്രരാക്കി. അതിനാലാണ് നിങ്ങ ളു ടെ ദൈവമായ യഹോവ ശബ്ബത്ത് ഒരു വിശേഷദി വസ മായി ആചരിക്കുവാന്‍ കല്പിക്കുന്നത്.
16 “നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ ആദരിക് ക ണം. നിങ്ങളുടെ ദൈവമായ യഹോവയാണ് നിങ്ങളോട് അങ്ങനെ ചെയ്യുവാന്‍ കല്പിക്കുന്നത്. ഈ കല്പന നിങ്ങള്‍ അനുസരിച്ചാല്‍ നിങ്ങള്‍ വളരെക്കാലം ജീ വി ക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരു ന്ന ഭൂമിയില്‍ നിങ്ങള്‍ക്ക് എല്ലാ നന്മകളും ഉണ്ടാകും. 17 “നിങ്ങള്‍ ആരെയും കൊല്ലരുത്. 18 “നിങ്ങള്‍ വ്യഭി ചാ രം ചെയ്യരുത്. 19 “നിങ്ങള്‍ ഒന്നും മോഷ്ടിക്കരുത്. 20 “മറ്റുള്ളവരെപ്പറ്റി നുണകള്‍ പറയരുത്.
21 “മറ്റൊരുവന്‍റെ ഭാര്യയെ നിങ്ങള്‍ ആഗ്രഹി ക്ക രുത്. അവന്‍റെ വീട്, വയലുകള്‍ അവന്‍റെ സ്ത്രീ-പുരുഷ അടിമകള്‍, അവന്‍റെ പശുക്കള്‍, കഴുതകള്‍, ഒന്നും ആഗ്ര ഹിക്കരുത്. മറ്റൊരാളുടേതായ ഒന്നും നിങ്ങള്‍ ആഗ്ര ഹി ക്കരുത്!”
ജനങ്ങള്‍ക്ക് ദൈവഭയം
22 മോശെ പറഞ്ഞു, “പര്‍വ്വതത്തില്‍ നിങ്ങള്‍ ഒത്തു കൂടിയ സമയത്താണ് യഹോവ നിങ്ങള്‍ക്ക് ഈ കല്പനക ള്‍ നല്‍കിയത്. അഗ്നിയില്‍ നിന്നും മേഘത്തില്‍നിന്നും കടുത്ത ഇരുട്ടില്‍ നിന്നും ആണ് യഹോവ നിങ്ങളോട് അത്യുച്ചത്തില്‍ സംസാരിച്ചത്. ഈ കല്പന നമ്മള്‍ക്കു തന്നതിനുശേഷം യഹോവ ഒന്നും ഉരിയാടിയില്ല. തന്‍ റെ വാക്കുകള്‍ അവന്‍ രണ്ടു കല്ലുകളില്‍ എഴുതി എന്നെ ഏല്പിച്ചു.
23 “മലയില്‍ തീ കത്തവേ നിങ്ങള്‍ ഇരുട്ടില്‍ നിന്ന് ആ ശബ്ദം കേട്ടു. അനന്തരം എല്ലാ മൂപ്പന്മാരും നിങ്ങളു ടെ ഗോത്രങ്ങളുടെ നേതാക്കന്മാരും എന്‍റെയടുത്തു വ ന്നു. 24 അവര്‍ പറഞ്ഞു, ‘നമ്മുടെ ദൈവമായ യഹോവ ത ന്‍റെ മഹത്വവും പ്രതാപവും നമ്മെ കാണിച്ചു! അവന്‍ അഗ്നിയില്‍നിന്നും സംസാരിക്കുന്നതു നമ്മള്‍ കേട്ടു. ദൈവം ആരോടെങ്കിലും സംസാരിച്ചാല്‍ അതിനുശേഷ വും അയാള്‍ക്ക് തുടര്‍ന്നു ജീവിക്കാനാവുമെന്ന് നമ്മളി തു കണ്ടു. 25 പക്ഷേ ഇനിയും നമ്മുടെ ദൈവമായ യഹോ വ നമ്മോടു സംസാരിക്കുന്നതു കേട്ടാല്‍ തീര്‍ച്ചയായും നാം മരിക്കും! ആ ഭീകരാഗ്നി നമ്മെ നശിപ്പിക്കും! നമു ക്കു മരിക്കാനാഗ്രഹമില്ല! 26 തീയുടെ നടുവില്‍നിന്നു ജീവനുള്ള ദൈവം സംസാരിക്കുന്നത് നമ്മളെപ്പോലെ ഇതുവരെ മറ്റാരും കേള്‍ക്കുകയോ അതിനുശേഷം ജീവി ക് കുകയോ ചെയ്തിട്ടില്ല! 27 മോശെ, നീ അടുത്തു ചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതൊക്കെ കേള്‍ക് കുക. എന്നിട്ട് യഹോവ നിന്നോടു പറയുന്നതൊക്കെ ഞങ്ങളോട് വന്നു പറയുക. നീ പറയുന്നതു ഞങ്ങള്‍ ശ്ര ദ്ധിക്കുകയും നീ പറയുന്നതെല്ലാം അനുസരി ക്കു ക യും ചെയ്യാം.’
യഹോവ മോശെയോടു സംസാരിക്കുന്നു
28 “നിങ്ങള്‍ പറഞ്ഞതു യഹോവ കേട്ടു. യഹോവ എ ന്നോട് ഇങ്ങനെ പറയുകയും ചെയ്തു. ‘ജനങ്ങള്‍ പറ ഞ്ഞതു ഞാന്‍ കേട്ടു. അതു കൊള്ളാം. 29 അവരുടെ ചിന്താ ഗതി മാറുന്നതേ ഞാനാഗ്രഹിച്ചുള്ളൂ - മനസ്സു തുറന്ന് അവര്‍ എന്‍റെ എല്ലാ കല്പനകളും അനുസരിക്കുകയും എന്നെ ആദരിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹി ച്ചു. അനന്തരം അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും എന്നും നന്മയുണ്ടാകും.
30 “ജനങ്ങളോട് തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ് ങിപ്പോകാന്‍ ചെന്നു പറയുക. 31 പക്ഷേ മോശെ, നീയി വിടെ എന്‍റെ അടുത്തു നില്‍ക്കുക. എല്ലാ കല്പനകളും നിയമങ്ങളും ചട്ടങ്ങളും ഞാന്‍ നിന്നോടു പറയാം. നീ അവ അവരെ പഠിപ്പിക്കണം. ഞാനവര്‍ക്ക് താമസി ക്കാ ന്‍ കൊടുക്കുന്ന ഭൂമിയില്‍ വച്ച് അവര്‍ അക്കാര്യങ്ങള്‍ ചെയ്യണം.’
32 “അതിനാല്‍ യഹോവ നിങ്ങള്‍ക്കു നല്‍കിയ കല്പ നകള്‍ അനുസരിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലു ക്കളായിരിക്കുക. ദൈവത്തെ അനുഗമിക്കുന് നതവസാ നിപ്പിക്കരുത്! 33 നിങ്ങളുടെ ദൈവമായ യഹോവ നിങ് ങളോടു കല്പിച്ച മാര്‍ഗ്ഗത്തില്‍ത്തന്നെ നിങ്ങള്‍ ജീ വിക്കുക. അപ്പോള്‍ എല്ലാ നന്മകളോടെയും നിങ്ങ ള്‍ക്കു ജീവിക്കാനാകും. നിങ്ങളുടേതായ ദേശത്ത് ദീര്‍ഘ കാലം നിങ്ങള്‍ക്കു ജീവിക്കാനാവും.