എപ്പോഴും ദൈവത്തെ സ്നേഹിക്കുക, അനുസരിക്കുക!
6
“നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പഠി പ് പിക്കാന്‍ എന്നോടു പറഞ്ഞ കല്പനകളും നിയമങ് ങളും ചട്ടങ്ങളും ഇവയൊക്കെയാണ്. നിങ്ങള്‍ താമസി ക്കാന്‍ പ്രവേശിക്കുന്ന ദേശത്തു വച്ച് ഈ നിയമങ്ങള്‍ അനുസരിക്കുക. നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും ജീവിച്ചിരിക്കുന്ന കാലമത്രയും നിങ്ങളുടെ ദൈവമായ യഹോവയെ ആദരിക്കുക. ഞാന്‍ നിങ്ങള്‍ക്കു തരുന്ന അ വന്‍റെ എല്ലാ നിയമങ്ങളും കല്പനകളും നിങ്ങള്‍ അനു സരിക്കണം. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ആ പുതിയ ഭൂമിയില്‍ നിങ്ങള്‍ക്കു ദീര്‍ഘകാലം ജീവിക്കാം. യിസ്രാ യേല്‍ജനമേ, ശ്രദ്ധിച്ചു കേട്ട് ഈ നിയമങ്ങള്‍ അനുസ രി ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാ നന്മകളും ഉണ്ടാ കും. നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവ വാ ഗ്ദാനം ചെയ്തതു പോലെ നിങ്ങള്‍ക്ക് അനേകം കുട്ടികള്‍ ഉണ്ടാകുകയും നിങ്ങളുടെ രാജ്യം അനേകം നന്മകള്‍ കൊ ണ്ട് നിറയ്ക്കപ്പെടുകയും ചെയ്യും.
“യിസ്രായേല്‍ജനമേ ശ്രദ്ധിക്കുക! യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഒരുവനേയുള്ളൂ! നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണ മനസ്സോടും പൂര്‍ണ് ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി നിങ്ങള്‍ സ്നേഹിക്കുക. ഞാന്‍ നിങ്ങള്‍ക്കിന്നു തരുന്ന ഈ കല് പനകള്‍ എല്ലായ്പ്പോഴും ഓര്‍മ്മിക്കുക. അവ നിങ്ങ ളുടെ കുട്ടികളെ തീര്‍ച്ചയായും പഠിപ്പിക്കുക. നിങ്ങ ളുടെ വീട്ടിലിരിക്കുന്പോഴും വഴിയേ നടക്കുന്പോഴും ഈ കല്പനകളെപ്പറ്റി പറയുക. കിടക്കുന്പോഴും എഴു ന്നേറ്റിക്കുന്പോഴും അവയെപ്പറ്റി സംസാരിക്കുക. ഈ കല്പനകള്‍ എഴുതുകയും അവ നിങ്ങളുടെ കൈകളില്‍ കെട്ടുകയും എന്‍റെ വചനങ്ങള്‍ ഓര്‍മ്മിക്കാന്‍ അവ നെ റ്റിയില്‍ ധരിക്കുകയും ചെയ്യുക. വീടുകളുടെ കട്ടി ളക ളിലും കവാടങ്ങളിലും അവ എഴുതിവയ്ക്കുക.
10 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പൂര്‍വ് വികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നി വരോട് ഒരു വാഗ്ദാനം ചെയ്തു. ഈ ഭൂമി നിങ്ങള്‍ക്കു നല്‍ കാമെന്നായിരുന്നു യഹോവയുടെ വാഗ്ദാനം. യഹോവ ആ ഭൂമി നിങ്ങള്‍ക്കു തരും! വലുതും സന്പന്നവുമായ നഗരങ്ങള്‍; നിങ്ങള്‍ നിര്‍മ്മിക്കാത്ത നഗരങ്ങള്‍ അവന്‍ നിങ്ങള്‍ക്കു തരും. 11 നിങ്ങള്‍ കൊണ്ടുവയ്ക്കാത്ത നന് മകള്‍ നിറഞ്ഞ വീടുകളും യഹോവ നിങ്ങള്‍ക്കു തരും. നി ങ്ങള്‍ കുഴിക്കാത്ത കിണറുകള്‍ യഹോവ നിങ്ങള്‍ക്കു ത രും. നിങ്ങള്‍ നടാത്ത മുന്തിരിയുടെയും ഒലീവിന്‍റെയും തോട്ടങ്ങള്‍ അവന്‍ നിങ്ങള്‍ക്കു നല്‍കും. നിങ്ങള്‍ക്കു സ മൃദ്ധമായി ആഹാരവും കിട്ടും.
12 “പക്ഷേ ഏറ്റവും ശ്രദ്ധാലുക്കളായി ഇരിക്കുക! യഹോവയെ മറക്കരുത്. നിങ്ങള്‍ ഈജിപ്തില്‍ അടിമ ക ളായിരുന്നുവെങ്കിലും യഹോവ നിങ്ങളെ ഈജി പ്തി ല്‍നിന്നും മോചിപ്പിച്ചു. 13 നിങ്ങളുടെ ദൈവമായ യഹോവയെ ആദരിക്കുകയും അവനെ മാത്രം ശുശ്രൂ ഷി ക്കുകയും ചെയ്യുക. അവന്‍റെ നാമത്തില്‍ മാത്രം നിങ് ങള്‍ പ്രതിജ്ഞകള്‍ ചെയ്യുക. വ്യാജദൈവങ്ങളുടെ പേരു കള്‍ ഉപയോഗിക്കാതിരിക്കുക! 14 മറ്റു ദൈവങ്ങളെ നി ങ്ങള്‍ അനുഗമിക്കരുത്. നിങ്ങള്‍ക്കു ചുറ്റും ജീവിക് കുന് ന മനുഷ്യരുടെ ദേവന്മാരെയും നിങ്ങള്‍ പിന്തുടരുത്. 15 നിങ്ങളുടെ ദൈവമായ യഹോവ എന്നും നിങ്ങ ളോ ടൊപ്പമുണ്ട്. തന്‍റെ ജനത മറ്റു ദൈവങ്ങളെ ആരാധി ക്കുന്നത് യഹോവ വെറുക്കുകയും ചെയ്യുന്നു! അതി നാല്‍ നിങ്ങള്‍ ആ മറ്റു ദൈവങ്ങളെ പിന്തുടര്‍ന്നാല്‍, യ ഹോവ നിങ്ങളോട് വളരെ കോപിക്കും. അവന്‍ നിങ്ങളെ ഭൂമുഖത്തുനിന്നു തന്നെ നശിപ്പിക്കും.
16 “മസ്സയില്‍വച്ച് നിങ്ങള്‍ യഹോവയെ പരീക്ഷി ച്ചതു പോലെ നിങ്ങളുടെ ദൈവമാകുന്ന യഹോവയെ നിങ്ങള്‍ പരീക്ഷിക്കരുത്. 17 നിങ്ങളുടെ ദൈവമായ യ ഹോവയുടെ കല്പനകള്‍ നിങ്ങള്‍ തീര്‍ച്ചയായും അനു സരിക്കണം. അവന്‍ നിങ്ങള്‍ക്കു തന്ന എല്ലാ വചനങ് ങളും നിയമങ്ങളും അനുസരിക്കണം.
18 ശരിയും നല്ലതുമായ കാര്യങ്ങള്‍ - യഹോവയെ സന് തുഷ്ടനാക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക. അപ് പോള്‍ നിങ്ങള്‍ക്കു നല്ലതേ വരൂ. അപ്പോള്‍ നിങ്ങള്‍ ക് കു കടന്നുചെന്ന് യഹോവ നിങ്ങളുടെ പൂര്‍വ്വികര്‍ക്കു വാഗ്ദാനം ചെയ്ത ആ നല്ല ഭൂമി സ്വന്തമാക്കാം. 19 യ ഹോവ പറഞ്ഞതുപോലെ തന്നെ നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ അവിടെനിന്നും തുരത്തും.
ദൈവത്തിന്‍റെ പ്രവൃത്തികള്‍ കുട്ടികളെ പഠിപ്പിക്കുക
20 “ഭാവിയില്‍ നിങ്ങളുടെ പുത്രന്‍ ചോദിച്ചേക്കാം, ‘നമ്മുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് ഉപദേശങ്ങളും നിയമങ്ങളും ചട്ടങ്ങളും തന്നു. അവയുടെ അര്‍ത്ഥമെ ന് താണ്?’ 21 അപ്പോള്‍ നിങ്ങള്‍ പുത്രനോടു പറയണം, ‘ന മ്മള്‍ ഈജിപ്തില്‍ ഫറവോന്‍റെ അടിമകളായിരുന്നു. പക് ഷേ യഹോവ അവന്‍റെ മഹാശക്തിയാല്‍ നമ്മെ അവിടെ നിന്നും മോചിപ്പിച്ചു. 22 യഹോവ മഹത്തും അത് ഭുതകരങ്ങളുമായ കാര്യങ്ങള്‍ ചെയ്തു. ഈജിപ്തുജ നത യോടും ഫറവോനും ഫറവോന്‍റെ കൊട്ടാര വാസിക ളോ ടും അവന്‍ ഇങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടു. 23 നമ് മുടെ പൂര്‍വ്വകര്‍ക്ക് യഹോവ നല്‍കിയിരിക്കുന്ന വാഗ് ദാനപ്രകാരം ഈ ഭൂമി നമുക്കു തരുന്നതിന് അവന്‍ നമ് മളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. 24 ഈ വചന ങ്ങള്‍ അനുസരിക്കാന്‍ യഹോവ നമ്മളോടു കല്പിച്ചു. നമ്മുടെ ദൈവമായ യഹോവയെ നാം ആദരിക്കണം. അപ് പോള്‍ അവന്‍ നമ്മെ എല്ലായ്പ്പോഴും നന്മയോടെ ജീ വിക്കാനിടയാക്കും. 25 നമ്മുടെ ദൈവമായ യഹോവ പറഞ് ഞതുപോലെ നമ്മള്‍ മുഴുവന്‍ നിയമങ്ങളും അനുസരി ച് ചാല്‍, നമ്മള്‍ നല്ലൊരു കാര്യം ചെയ്തെന്ന് അവന്‍ പറ യും* നമ്മുടെ … പറയും അഥവാ “ദൈവം കല്പിച്ചതു പോലെ തന്നെ നാം അവന്‍റെ മുഴുവന്‍ നിയമങ്ങളും ശ്രദ്ധയോടെ അനുസരിച്ചാല്‍ നമ്മുടെ ദൈവമാകുന്ന യഹോവ നമുക്ക് നീതിമാന്മാര്‍ എന്ന അംഗീകാരം നല്‍കും.” .’