യെഹെസ്കേല്‍
ആമുഖം
1
1-3 ബൂസിയുടെ മകന്‍ യെഹെസ്കേല്‍ എന്ന പുരോഹിതനാകുന്നു ഞാന്‍. ബാബിലോ ണിലെ കെബാര്‍നദിയുടെ കരയില്‍ ഞാന്‍ പ്രവാസിയായിരുന്നപ്പോള്‍ ആകാശം തുറക്ക പ്പെടുകയും ദൈവത്തിന്‍െറ ദര്‍ശനങ്ങള്‍ ഞാന്‍ കാണുകയും ചെയ്തു. അത് മുപ്പതാമാണ്ട് നാലാംമാസം (ജൂലായ്) അഞ്ചാംതീയതി ആയി രുന്നു.
യെഹോയാഖീന്‍രാജാവ് പ്രവാസത്തിലായ തിന്‍െറ അഞ്ചാമാണ്ടിലായിരുന്നു യെഹെസ് കേലിന് യഹോവയുടെ അരുളപ്പാടുണ്ടായത്. അവിടെവച്ച് യഹോവയുടെ ശക്തി അവന്‍െറ മേല്‍ വന്നു.
യഹോവയുടെ രഥം-ദൈവത്തിന്‍െറ സിംഹാസനം
വടക്കുനിന്ന് ഒരു വലിയ കൊടുങ്കാറ്റു വരു ന്നത് യെഹെസ്കേല്‍ എന്ന ഞാന്‍ കണ്ടു. അത് ഊക്കന്‍കാറ്റോടു കൂടിയ ഒരു വലിയ മേഘമായിരുന്നു. അതില്‍നിന്ന് തീ ആളുന്നു ണ്ടായിരുന്നു. അതിനുചുറ്റും പ്രകാശം മിന്നുന്നു ണ്ടായിരുന്നു. അത് തീയില്‍ തിളങ്ങുന്ന കാച്ചിയ ലോഹം പോലെയിരുന്നു. മേഘത്തിന്‍െറ ഉള്ളില്‍ മനുഷ്യരെപ്പോലെയുള്ള നാലു മൃഗങ്ങ ളുണ്ടായിരുന്നു. പക്ഷേ ഓരോ മൃഗത്തിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായി രുന്നു.
അവയുടെ കാലുകള്‍ നേരെയും പാദം പശു വിന്‍േതുപോലെയും ആയിരുന്നു. മിനുക്കിയ പിച്ചളപോലെ അവ തിളങ്ങി. 8-9 അവയുടെ ചിറ കുകള്‍ക്കു കീഴെ മനുഷ്യന്‍െറ കൈകളുണ്ടായി രുന്നു. ആകെ നാലുമൃഗങ്ങളും അവയ്ക്കോരോ ന്നിനും നാലുമുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു. ചിറകുകള്‍ അന്യോന്യം തൊ ട്ടിരുന്നു. മൃഗങ്ങള്‍ നീങ്ങുന്പോള്‍ എങ്ങോട്ടും തിരിഞ്ഞില്ല. നോക്കിയിടത്തേക്കുതന്നെ അവ സഞ്ചരിച്ചു.
10 ഓരോ മൃഗത്തിനും നാലു മുഖങ്ങളുണ്ടായി രുന്നു. മുന്‍വശത്ത് അവ ഓരോന്നിനും മനുഷ്യ മുഖവും വലത്തുവശത്ത് സിംഹമുഖവും ഇട ത്തുവശത്ത് കാളമുഖവും പിന്‍വശത്ത് കഴുക മുഖവുമായിരുന്നു. 11 മൃഗങ്ങളുടെ ചിറകുകള്‍ അവയ്ക്കു മീതെ വിടര്‍ത്തിയിരുന്നു. ഓരോ മൃഗവും അതിന്‍െറ രണ്ടു ചിറകുകള്‍ നീട്ടി അടുത്തുള്ള മൃഗങ്ങളെ തൊടുകയും മറ്റേ രണ്ടു ചിറകുകള്‍കൊണ്ട് സ്വന്തം ശരീരം മറയ്ക്കുക യും ചെയ്തു. 12 ഓരോ മൃഗവും അതു നോക്കിയി ടത്തേക്കു തന്നെ സഞ്ചരിച്ചു. ആത്മാവിനു തോന്നിയിടത്തേക്കെല്ലാം അവ ചെന്നു. എന്നാല്‍ നീങ്ങുന്പോള്‍ അവ എങ്ങോട്ടും തിരി ഞ്ഞില്ല. 13 ഇങ്ങനെയാണ് മൃഗങ്ങള്‍ കാഴ്ചയില്‍ തോന്നിച്ചത്.
മൃഗങ്ങളുടെ ഇടയിലുള്ള സ്ഥലത്ത് ആളി ക്കൊണ്ടിരുന്ന തീക്കനല്‍പോലെ എന്തോ ഒന്നു ണ്ടായിരുന്നു. ആ തീ മൃഗങ്ങളുടെ ഇടയില്‍ ചലിച്ചുകൊണ്ടേയിരുന്ന ചെറിയ തീപ്പന്ത ങ്ങള്‍പോലെ ആയിരുന്നു. തീ പ്രകാശത്തോടെ ജ്വലിക്കുകയും അതില്‍നിന്ന് മിന്നല്‍ ഒളിചിത റുകയും ചെയ്തു! 14 മൃഗങ്ങള്‍ മിന്നല്‍പോലെ വേഗത്തില്‍ പിന്നോട്ടും മുന്നോട്ടും ഓടി!
15-16 ഞാന്‍ മൃഗങ്ങളെ നോക്കിക്കൊണ്ടിരിക്കു ന്പോള്‍ നിലത്തു തൊട്ടനിലയില്‍ നാലുചക്ര ങ്ങള്‍ ശ്രദ്ധിച്ചു. ഓരോ മൃഗത്തിന്‍െറയും നേരെ ഒരു ചക്രമുണ്ടായിരുന്നു. എല്ലാ ചക്രങ്ങളും ഒരേ പോലെയിരുന്നു. അവ നിര്‍മ്മലമായ മഞ്ഞ രത്നക്കല്ലില്‍ ഉണ്ടാക്കിയതുപോലെയിരുന്നു. ഒരു ചക്രത്തിനകത്ത് വേറൊരു ചക്രം ഉള്ളതുപോ ലെയും അവ തോന്നിച്ചു. 17 ചക്രങ്ങള്‍ക്ക് ഏതു ദിശയിലേക്കും ചലിക്കാമായിരുന്നു. പക്ഷേ മൃഗ ങ്ങള്‍ അവ ചലിച്ചപ്പോള്‍ ചലിച്ചില്ല. 18 ചക്രങ്ങ ളുടെ പട്ടകള്‍ പൊക്കമുള്ളതും ഭയങ്കരവുമായി രുന്നു! നാലുചക്രങ്ങളുടെയും പട്ടകളില്‍ കണ്ണു കളുണ്ടായിരുന്നു.
19 ചക്രങ്ങള്‍ എല്ലായ്പ്പോഴും മൃഗങ്ങളോടൊ പ്പം നീങ്ങി. മൃഗങ്ങള്‍ മുകളില്‍ വായുവിലേക്കു പോയെങ്കില്‍ ചക്രങ്ങളും അവയോടൊപ്പം പോയി. 20 അവ ആത്മാവ് പോയിടത്തെല്ലാം പോയി. ചക്രങ്ങളും അവയോടൊപ്പം ചെന്നു. എന്തുകൊണ്ടെന്നാല്‍ മൃഗത്തിന്‍െറ ആത്മാവ് ചക്രങ്ങളിലായിരുന്നു. 21 അതുകൊണ്ട് മൃഗങ്ങള്‍ നീങ്ങുന്പോള്‍ ചക്രങ്ങളും നീങ്ങും. മൃഗങ്ങള്‍ നില്‍ക്കുന്പോള്‍ ചക്രങ്ങളും നില്‍ക്കും. മൃഗങ്ങള്‍ വായുവിലേക്കു പോകുന്പോള്‍ ചക്രങ്ങളും കൂടെപോകും. എന്തുകൊണ്ടെന്നാല്‍ മൃഗങ്ങളു ടെ ആത്മാവ് ചക്രങ്ങളിലായിരുന്നു.
22 മൃഗങ്ങളുടെ തലകള്‍ക്കുമീതെ ഒരത്ഭുത വസ്തു ഉണ്ടായിരുന്നു. അത് കമഴ്ത്തിവച്ച ഒരു കോപ്പ പോലെയിരുന്നു. ആ കോപ്പ സ്ഫടികം പോലെ നിര്‍മ്മലമായിരുന്നു. 23 കോപ്പയുടെ അടിയില്‍ മൃഗങ്ങള്‍ക്കോരോന്നിനും തൊട്ടടുത്തു ള്ള മൃഗങ്ങള്‍വരെ എത്തുന്ന ചിറകുകളുണ്ടായി രുന്നു. സ്വന്തം ശരീരത്തെ മൂടിക്കൊണ്ടു രണ്ടു ചിറകുകള്‍ ഒരു ഭാഗത്തേക്കും രണ്ടു ചിറകുകള്‍ മറു ഭാഗത്തേക്കും വിരിഞ്ഞു നിന്നു.
24 അപ്പോള്‍ ഞാന്‍ ചിറകുകളുടെ ശബ്ദം കേട്ടു. മൃഗങ്ങള്‍ ചലിച്ചപ്പോഴെല്ലാം ചിറകു കള്‍ വലിയ ശബ്ദമുണ്ടാക്കി. അവ കുത്തിയൊ ഴുകുന്ന വെള്ളംപോലെ മുഴങ്ങി. സര്‍വശക്ത നായ ദൈവത്തെപ്പോലെ അവ മുഴങ്ങി. ഒരു സൈന്യംപോലെയോ ഒരു ആള്‍ക്കൂട്ടംപോലെ യോ അവ മുഴങ്ങി. മൃഗങ്ങള്‍ നില്‍ക്കുന്പോള്‍ അവ ചിറകുകള്‍ തങ്ങളുടെ പാര്‍ശ്വങ്ങളില്‍ താഴ്ത്തിവച്ചു.
25 മൃഗങ്ങള്‍ നില്‍ക്കുകയും ചിറകുകള്‍ താഴ് ത്തുകയും ചെയ്തപ്പോള്‍ അവയുടെ തലയ്ക്കു മീതെയുള്ള കോപ്പയുടെ മുകളില്‍നിന്ന് വേറൊരു വലിയ ഇരന്പലുണ്ടായി. 26 കോപ്പ യുടെ മുകളില്‍ സിംഹാസനം പോലെ എന്തോ ഒന്നുണ്ടായിരുന്നു. അത് ഇന്ദ്രനീലക്കല്ലുപോലെ നീലയായിരുന്നു. അതില്‍ മനുഷ്യനെപ്പോലെ യുള്ള ഒരു രൂപം ഇരുന്നിരുന്നു! 27 അവന്‍െറ അരയ്ക്കു മേലോട്ടുള്ള ഭാഗത്ത് ഞാന്‍ നോക്കി. അവന്‍ ചുട്ടലോഹം പോലെയിരുന്നു. അവ ന്‍െറ ചുറ്റും തീ ഉള്ളതുപോലെ തോന്നി! അവ ന്‍െറ അരയ്ക്കു താഴോട്ടുള്ള ഭാഗത്തും ഞാന്‍ നോക്കി. അത് അഗ്നിപോലെ ദൃശ്യമായി. അവനുചുറ്റും തീപ്പൊരി ചിതറുന്നുണ്ടായിരു ന്നു. 28 അവന്‍െറ ചുറ്റും പ്രകാശിച്ച വെളിച്ചം മേഘത്തിലെ മഴവില്ലുപോലെയിരുന്നു. അത് യഹോവയുടെ തേജസ്സായിരുന്നു. അതു ദര്‍ശി ച്ചതും ഞാന്‍ നിലത്തു കമിഴ്ന്നുവീണു സാഷ് ടാംഗം നമസ്കരിച്ചു. അപ്പോള്‍ ഒരു ശബ്ദം എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.