10
അപ്പോള്‍ കെരൂബുമാലാഖമാരുടെ തല കള്‍ക്കു മുകളിലുള്ള താലത്തിനു* താലം ഉല്പ. 1:6-7 ല്‍ ആകാശത്തിനു മുകളിലുള്ള മകുടത്തിനുപയോഗിച്ച അതേ വാക്ക് തന്നെയാണി വിടെയും നേരെ ഞാന്‍ കണ്ണുകളുയര്‍ത്തി. താലം ഇന്ദ്രനീലക്ക ല്ലുപോലെ തെളിഞ്ഞ നീലയായിരുന്നു. താല ത്തിന്‍െറ മുകളില്‍ സിംഹാസനം പോലെ ഒരു വസ്തുവും ഉണ്ടായിരുന്നു. അപ്പോള്‍ സിംഹാ സനത്തില്‍ ഇരിക്കുന്നവന്‍ ചണയുടുപ്പു ധരി ച്ചവനോടു പറഞ്ഞു, “കെരൂബുമാലാഖമാരുടെ കീഴെ ചക്രങ്ങള്‍ക്കിടയിലുള്ള സ്ഥലത്തു കയറി നില്‍ക്കുക. കെരൂബുമാലാഖമാരുടെ നടുക്കു നിന്ന് ഒരു കൈ നിറയെ തീക്കനലെടുത്തു ചെന്ന് യെരൂശലേംനഗരത്തിന്മേല്‍ എറിയുക.”
ആ മനുഷ്യന്‍ എന്നെയും കടന്നുനടന്നു. അവന്‍ കെരൂബുമാലാഖമാരുടെ നേരെ നടക്കു ന്പോള്‍ അവര്‍ ആലയത്തിന്‍െറ തെക്കുവശത്തു ള്ള സ്ഥലത്തു നില്‍ക്കുകയായിരുന്നു. അകത്തെ മുറ്റം മേഘംകൊണ്ടു നിറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സ് കെരൂബുമാലാഖമാ രില്‍ നിന്നുയര്‍ന്ന് ആലയത്തിന്‍െറ ഉമ്മറപ്പ ടിക്ക് മീതെ നിന്നു. അപ്പോള്‍ ആലയം മേഘം കൊണ്ടു നിറഞ്ഞു. മുറ്റം മുഴുവന്‍ യഹോവ യുടെ തേജസ്സിന്‍െറ ജ്വലിക്കുന്ന പ്രകാശം കൊ ണ്ടും നിറഞ്ഞു. കെരൂബുമാലാഖമാരുടെ ചിറ കുകളില്‍നിന്നുള്ള ശബ്ദം പുറത്തെ മുറ്റംവരെ യും കേള്‍ക്കാമായിരുന്നു. ആ ശബ്ദം അത്യു ച്ചത്തിലായിരുന്നു-സര്‍വശക്തനായ ദൈവം സംസാരിക്കുന്പോഴത്തെ ഇടിമുഴങ്ങുന്ന ശബ്ദം പോലെ തന്നെ.
ദൈവം ചണയുടുപ്പുകളിട്ടവന് ഒരു കല്പന കൊടുത്തിരുന്നു. കെരൂബുമാലാഖ മാര്‍ക്കിടയി ലുള്ള ചക്രങ്ങളുടെ നടുക്കുപോയി നില്‍ക്കാ നും കുറച്ചു കനല്‍ക്കട്ടകള്‍ എടുക്കാനും ദൈവം അവനോടു കല്പിച്ചിരുന്നു. അതുകൊണ്ട് അവന്‍ അവിടെച്ചെന്ന് ചക്രത്തിന്‍െറ അടുത്തുനിന്നു. കൂട്ടത്തിലുള്ള ഒരു കെരൂബുമാലാഖ കൈ നീട്ടി കെരൂബുമാലാഖമാരുടെ നടുക്കുള്ള സ്ഥലത്തു നിന്ന് കുറച്ചു കനല്‍ക്കട്ടകള്‍ എടുക്കുകയും അതു മനുഷ്യന്‍െറ കൈകളിലേക്കു ചൊരിയു കയും ചെയ്തു. അതോടെ മനുഷ്യന്‍ സ്ഥലം വിട്ടു. കെരൂബുമാലാഖമാര്‍ക്ക് അവരുടെ ചിറ കുകള്‍ക്കു കീഴെ മനുഷ്യരുടേതു പോലുള്ള കൈ കളുണ്ടായിരുന്നു.
ചക്രങ്ങള്‍ നാലെണ്ണമുണ്ടായിരുന്നെന്ന് അ പ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. ഓരോ കെരൂബുമാലാ ഖയുടെയും അരികെ ഓരോ ചക്രമുണ്ടായി രുന്നു. ചക്രങ്ങളാവട്ടെ ഒരു തെളിഞ്ഞ മഞ്ഞരത്ന ക്കല്ലുപോലെയിരുന്നു. 10 ആ ചക്രങ്ങള്‍ നാലും ഒരേപോലെയിരുന്നു. അവ ചക്രത്തിനകത്തു ചക്രമുള്ളതു പോലെയും തോന്നിച്ചു. 11 ചലിക്കു ന്പോള്‍ എങ്ങോട്ടു വേണമെങ്കിലും അവയ്ക്കു പോകാമായിരുന്നു. പക്ഷേ അവ ചലിച്ച പ്പോള്‍ കെരൂബുമാലാഖമാര്‍ എങ്ങോട്ടും തിരി ഞ്ഞില്ല. തല നോക്കിയ ദിക്കിലേക്കു തന്നെ അവര്‍ സഞ്ചരിച്ചു. ചലിച്ചപ്പോള്‍ അവര്‍ എങ്ങോട്ടും തിരിഞ്ഞില്ല. 12 അവരുടെ ദേഹങ്ങള്‍ നിറയെ കണ്ണുകളുണ്ടായിരുന്നു. അവരുടെ ചുമ ലുകളിലും കൈകളിലും ചിറകുകളിലും ചക്ര ങ്ങളിലും കണ്ണുകളുണ്ടായിരുന്നു. അതെ, നാലു ചക്രങ്ങളിലും കണ്ണുകളുണ്ടായിരുന്നു! 13 “ചക്ര ങ്ങള്‍ക്കിടയിലുള്ള സ്ഥലം”എന്നു ശബ്ദം പറയുന്നതു ഞാന്‍ കേട്ടത് ഈ ചക്രങ്ങളെ പ്പറ്റിയായിരുന്നു.
14-15 ഓരോ കെരൂബുമാലാഖയ്ക്കും നന്നാലു മുഖങ്ങളുണ്ടായിരുന്നു. ആദ്യത്തേത് കെരൂബി ന്‍െറ മുഖം. രണ്ടാമത്തേത് മനുഷ്യമുഖം. മൂന്നാ മത്തേത് സിംഹമുഖം. നാലാമത്തേത് കഴുകു മുഖം. കെബാര്‍നദിയുടെ അടുത്തുവെച്ച് എനി ക്കു ലഭിച്ച ദര്‍ശനത്തില്‍ ഞാന്‍ കണ്ടതും ഇതു തന്നെയായിരുന്നുവെന്ന് അപ്പോള്‍ എനിക്കു ബോദ്ധ്യമായി! ആ “മൃഗങ്ങള്‍”കെരൂബുമാലാ ഖമാരായിരുന്നു!
അപ്പോള്‍ കെരൂബുമാലാഖമാര്‍ ആകാശത്തി ലേക്കുയര്‍ന്നു. 16 ചക്രങ്ങളും അവരോടൊപ്പം പൊങ്ങി. കെരൂബുമാലാഖമാര്‍ അവരുടെ ചിറ കുകള്‍ ഉയര്‍ത്തി ആകാശത്തിലേക്കു പറന്ന പ്പോള്‍ ചക്രങ്ങള്‍ അവരുടെയടുക്കല്‍നിന്നും തിരിഞ്ഞില്ല. 17 കെരൂബുമാലാഖമാര്‍ ആകാശ ത്തിലേക്കു പറന്നെങ്കില്‍ ചക്രങ്ങളും അവയോ ടൊപ്പം ചെന്നു. കെരൂബുമാലാഖമാര്‍ അന ങ്ങാതെ നിന്നെങ്കില്‍ ചക്രങ്ങളും അതുതന്നെ ചെയ്തു. എന്തുകൊണ്ടെന്നോ? “മൃഗത്തിന്‍െറ”ജീവന്‍െറ ആത്മാവ് അവയിലുണ്ടായിരുന്നു.
18 അപ്പോള്‍ യഹോവയുടെ തേജസ്സ് ആലയ ത്തിന്‍െറ ഉമ്മറപ്പടിയില്‍നിന്നു പൊങ്ങുകയും കെരൂബുമാലാഖമാരുടെ മുകളിലുള്ള സ്ഥല ത്തു ചെന്നു നില്‍ക്കുകയും ചെയ്തു. 19 അപ്പോള്‍ കെരൂബുമാലാഖമാര്‍ ചിറകുകള്‍ ഉയര്‍ത്തി ആകാശത്തിലേക്കു പറന്നു. അവര്‍ ആലയം വിട്ടുപോകുന്നത് ഞാന്‍ കണ്ടു! ചക്ര ങ്ങളും അവരോടൊപ്പം പോയി. പിന്നെ യഹോ വയുടെ ആലയത്തിന്‍െറ കിഴക്കേ വാതിലില്‍ അവര്‍ നിന്നു. യിസ്രായേലിന്‍െറ ദൈവത്തി ന്‍െറ തേജസ്സ് ആകാശത്തില്‍ അവരുടെ മീതെ ഉണ്ടായിരുന്നു.
20 അപ്പോള്‍ കെബാര്‍നദിക്കടുത്തുവെച്ചു ണ്ടായ ദര്‍ശനത്തില്‍ യിസ്രായേലിന്‍െറ ദൈവത്തിന്‍െറ തേജസ്സിനു കീഴെ കണ്ട മൃഗ ങ്ങളെ ഞാന്‍ ഓര്‍ത്തു. ആ മൃഗങ്ങള്‍ കെരൂബു മാലാഖമാരായിരുന്നെന്ന് എനിക്കു ബോദ്ധ്യ മായി. 21 ഞാന്‍ അര്‍ത്ഥമാക്കുന്നത് ഓരോ മൃഗ ത്തിനും നാലു മുഖങ്ങളും നാലുചിറകുകളും അവരുടെ ചിറകുകള്‍ക്കടിയില്‍ മനുഷ്യന്‍െറ കൈകള്‍പോലുള്ള എന്തോ ഒന്നും ഉണ്ടായിരു ന്നെന്നാണ്. 22 കെരൂബുമാലാഖമാരുടെ മുഖ ങ്ങള്‍ കെബാര്‍നദിക്കടുത്തുവെച്ചുണ്ടായ ദര്‍ശ നത്തിലെ മൃഗങ്ങളുടെ നാലുമുഖങ്ങള്‍ പോലെ തന്നെ ആയിരുന്നു. അവയെല്ലാം അവ പോയി ക്കൊണ്ടിരുന്ന ദിക്കിലേക്കു നേരെ മുന്പോട്ടു നോക്കി.