11
അപ്പോള്‍ ആത്മാവ് എന്നെ യഹോവ യുടെ ആലയത്തിന്‍െറ കിഴക്കേ വാതില്‍ ക്കലേക്കു കൊണ്ടുപോയി. ഈ വാതില്‍ കിഴക്കു ദിശയിലാണ്. അതിന്‍െറ പ്രവേശനത്തില്‍ ഇരുപത്തിയഞ്ചു പുരുഷന്മാരെ ഞാന്‍ കണ്ടു. അസ്സൂരിന്‍െറ മകന്‍ യയസന്യാവും ബെനാ യാവിന്‍െറ മകന്‍ പെലത്യാവും അവരുടെ കൂട്ട ത്തിലുണ്ടായിരുന്നു. പെലത്യാവായിരുന്നു കൂട്ട ത്തിന്‍െറ തലവന്‍.
അപ്പോള്‍ ദൈവം എന്നോടിങ്ങനെ പറ ഞ്ഞു, “മനുഷ്യപുത്രാ, ഈ നഗരത്തിനുവേണ്ടി ദുരാലോചനകള്‍ നടത്തുന്നത് ഇവരാണ്. ദുഷ്പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ സദാ ജന ത്തോടു പറയുന്നു. ‘അടു ത്തകാലത്തൊന്നും നാം നമ്മുടെ വീടുകള്‍ വീണ്ടും പണിയില്ല.* അടുത്തകാലത്തൊന്നും … പണിയില്ല എന്തെന്നാല്‍ വീടുകള്‍ യുദ്ധത്തില്‍ നശിക്കില്ലാത്തതുകൊണ്ട് അവ പുനര്‍നിര്‍മ്മിക്കപ്പെടേണ്ടിവരില്ല. കലത്തിലുള്ള മാംസംപോലെ നാം ഈ നഗര ത്തില്‍ സുരക്ഷിതരാണ്!’ എന്നു അവര്‍ പറയു ന്നു. അവര്‍ ഈ കള്ളങ്ങള്‍ പറയുകയാണ്. അതുകൊണ്ട് എനിക്കുവേണ്ടി നീ അവരോടു തീര്‍ച്ചയായും സംസാരിക്കണം. മനുഷ്യപുത്രാ, പോയി ജനത്തോടു പ്രവചിക്കുക.”
അപ്പോള്‍ യഹോവയുടെ ആത്മാവ് എന്‍െറ മേല്‍ വന്നു. അവന്‍ എന്നോടു പറഞ്ഞു, “ഇതെ ല്ലാം യഹോവ അരുളിച്ചെയ്തതായി അവരോടു പറയണം, യിസ്രായേല്‍ഭവനമേ, നിങ്ങള്‍ വന്‍ കാര്യങ്ങള്‍ കണക്കുകൂട്ടുന്നുണ്ട്. പക്ഷേ നിങ്ങള്‍ ആലോചിക്കുന്നതെന്തെന്ന് എനിക്കറിയാം! ഈ നഗരത്തില്‍ പലരെയും നിങ്ങള്‍ കൊന്നി ട്ടുണ്ട് തെരുവുകള്‍ ശവശരീരങ്ങള്‍കൊണ്ട് നിങ്ങള്‍ നിറച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ യജ മാനനായ യഹോവ ഇങ്ങനെ പറയുന്നു: ‘ആ ശവശരീരങ്ങളാണ് മാംസം. നഗരം കലവും. പക്ഷേ അവന്‍ വന്ന് നിങ്ങളെ സംരക്ഷിക്കുന്ന തെന്നു നിങ്ങള്‍ കരുതിയ ഈ കലത്തില്‍നിന്ന് നിങ്ങളെ എടുത്തുകൊണ്ടുപോകും! നിങ്ങള്‍ക്ക് വാളിനെ പേടിയാണ്. പക്ഷേ ഞാന്‍ വാളിനെ ത്തന്നെ നിങ്ങള്‍ക്കെതിരെ വരുത്തുന്നുണ്ട്!’”നമ്മുടെ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറഞ്ഞു. അതുകൊണ്ട് അതു സംഭവിക്കും!
ദൈവം ഇതുംകൂടി പറഞ്ഞു, “ഞാന്‍ നിങ്ങളെ ഈ നഗരത്തിനു വെളിയിലേക്കു കൊണ്ടുപോവുകയും അപരിചിതരെ ഏല്പിക്കു കയും ചെയ്യും. ഞാന്‍ നിങ്ങളെ ശിക്ഷിക്കും! 10 നിങ്ങള്‍ വാളാല്‍ മരിക്കും. ഞാന്‍ നിങ്ങളെ ഇവിടെ യിസ്രായേലിന്‍െറ അതിര്‍ത്തിയില്‍ ശിക്ഷിക്കും. നിങ്ങളെ ശിക്ഷിക്കുന്നവന്‍ യഹോ വയായ ഞാനാണെന്ന് അങ്ങനെ നിങ്ങളറിയും. 11 അതെ, ഈ സ്ഥലമായിരിക്കും പാചകക്കലം. അതില്‍ വേവുന്ന മാംസം നിങ്ങളും. കലം നിങ്ങ ള്‍ക്കുള്ള സംരക്ഷണമായിരിക്കില്ല. ഇവിടെ യിസ്രായേലിന്‍െറ അതിര്‍ത്തിയില്‍ നിങ്ങളെ ഞാന്‍ ശിക്ഷിക്കും. 12 ഞാനാണ് യഹോവ എന്ന് അപ്പോള്‍ നിങ്ങളറിയും. എന്‍െറ ചട്ടങ്ങളാണ് നിങ്ങള്‍ തെറ്റിച്ചത്! എന്‍െറ കല്പനകള്‍ നിങ്ങള്‍ അനുസരിച്ചില്ല. നിങ്ങള്‍ക്കു ചുറ്റുമുള്ള രാഷ്ട്ര ങ്ങളെപ്പോലെ ജീവിക്കാന്‍ നിങ്ങള്‍ നിശ്ച യിച്ചു.”
13 ദൈവത്തിനുവേണ്ടി ഞാന്‍ സംസാരിച്ചു തീര്‍ന്നതും ബെനായാവിന്‍െറ മകന്‍ പെല ത്യാവ് മരിച്ചു! ഞാന്‍ നിലത്തു കമിഴ്ന്നു കിടന്നു നമസ്കരിച്ചുകൊണ്ട് ഉച്ചത്തില്‍ നില വിളിച്ചു, “അയ്യോ, എന്‍െറ യജമാനനായ യഹോവേ, യിസ്രായേലില്‍ ശേഷിക്കുന്നവരെ മുഴുവന്‍ നീ അപ്പാടെ മുടിച്ചുകളയാന്‍ പോകുന്നു!”
14 പക്ഷേ അപ്പോള്‍ യഹോവയുടെ അരുള പ്പാട് എനക്കുണ്ടായി. അവന്‍ പറഞ്ഞു, 15 മനു ഷ്യപുത്രാ, നിന്‍െറ സഹോദരങ്ങളേ, യിസ്രാ യേല്‍കുടുംബത്തെ ഓര്‍ക്കുക. അവര്‍ തങ്ങളുടെ രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. പക്ഷേ ഞാന്‍ അവരെ തിരിച്ചു കൊണ്ടുവരും! എന്നാല്‍ ഇപ്പോള്‍ യെരൂശലേമില്‍ പാര്‍ക്കുന്ന വര്‍ ഇങ്ങനെ പറയുന്നുണ്ട്, ‘യഹോവയില്‍ നിന്ന് വളരെ ദൂരെ മാറിനില്‍ക്കുക. ഈ ദേശം നമുക്ക് തന്നതാണ്-ഇത് നമ്മുടേതാണ്!’
16 “അതുകൊണ്ട് ആ ജനത്തോടു ഈ കാര്യ ങ്ങള്‍ പറയുക: നമ്മുടെ യജമാനനായ യഹോവ അരുളിച്ചെയ്യുന്നു, ‘എന്‍െറ ജനത്തെ വളരെ ദൂരെ അന്യരാഷ്ട്രങ്ങളിലേക്കു നിര്‍ബ ന്ധിച്ചയച്ചത് ഞാനാണെന്നതു നേരുതന്നെ. പല രാജ്യങ്ങളില്‍ ഞാന്‍ അവരെ ചിതറിച്ചി ട്ടുണ്ട്. പക്ഷേ അവര്‍ അന്യരാജ്യങ്ങളില്‍ കഴി യുന്ന ചുരുങ്ങിയകാലം അവരുടെ ആലയം ഞാനായിരിക്കും. 17 എങ്കിലും അവരുടെ യജമാ നനായ യഹോവ അവരെ തിരിച്ചു കൊണ്ടുവ രുമെന്ന് നീ അവരോടു പറയണം. ഞാന്‍ നിങ്ങളെ പല രാഷ്ട്രങ്ങളുടെ ഇടയില്‍ ചിത റിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ നിങ്ങളെ ശേഖ രിച്ച് ആ രാഷ്ട്രങ്ങളില്‍നിന്ന് തിരിച്ചുകൊ ണ്ടുവരും. യിസ്രായേല്‍ദേശം ഞാന്‍ നിങ്ങള്‍ക്കു തിരിച്ചുതരും! 18 എന്‍െറ ജനം തിരിച്ചുവരു ന്പോള്‍ അവര്‍ ഇപ്പോള്‍ ഇവിടെയുള്ള ഭയങ്ക രവും വൃത്തികെട്ടതുമായ സകല വിഗ്രഹങ്ങ ളെയും നശിപ്പിക്കുകയും ചെയ്യും. 19 ഞാന്‍ അവ രെ ഒരുമിച്ചുചേര്‍ത്ത് ഒരൊറ്റയാളെപ്പോലെ ആക്കും. ഞാന്‍ അവരില്‍ ഒരു പുതിയ ആത്മാ വിനെ വയ്ക്കും. ആ കല്ലിന്‍െറ ഹൃദയം എടുത്തു മാറ്റി അതിന്‍െറ സ്ഥാനത്ത് ഞാന്‍ ഒരു യഥാര്‍ ത്ഥഹൃദയം വയ്ക്കും. 20 അപ്പോള്‍ അവര്‍ എന്‍െറ നിയമങ്ങളും കല്പനകളും അനുസരിക്കും, ഞാന്‍ ആവശ്യപ്പെടുന്നത് അവര്‍ ചെയ്യും. ശരിക്കും അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈ വവും ആയിരിക്കും.’’’
21 അപ്പോള്‍ ദൈവം പറഞ്ഞു, “പക്ഷേ ഇപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ആ ഭയങ്കരവും വൃത്തികെട്ടതുമായ വിഗ്രഹങ്ങള്‍ക്കു സ്വന്തമാ ണ്. അവര്‍ ചെയ്ത ദുഷ്പ്രവൃത്തികള്‍ക്ക് അവ രെ ഞാന്‍ ശിക്ഷിക്കുകതന്നെ വേണം.”എന്‍െറ യജമാനനായ യഹോവ അക്കാര്യങ്ങള്‍ പറ ഞ്ഞു. 22 അപ്പോള്‍ കെരൂബുമാലാഖമാര്‍ അവ രുടെ ചിറകുകള്‍ ഉയര്‍ത്തി സ്വര്‍ഗ്ഗത്തിലേക്കു പറന്നുപോയി. ചക്രങ്ങളും അവരോടൊപ്പം പോയി. യിസ്രായേലിന്‍െറ ദൈവത്തിന്‍െറ തേജസ്സ് അവയ്ക്കു മുകളിലുണ്ടായിരുന്നു. 23 യ ഹോവയുടെ തേജസ്സുയര്‍ന്ന് യെരൂശലേം വിട്ട കന്നു. അവന്‍ യെരൂശലേമിന്‍െറ കിഴക്കുള്ള കുന്നിന്മേല്‍ യെരൂശലേം കുന്ന് ഒലീവ് മല ചെന്നുനിന്നു. 24 അപ്പോള്‍ ആത്മാവ് എന്നെ വായുവിലേക്കുയര്‍ത്തുകയും ബാബിലോണില്‍ മടക്കിക്കൊണ്ടുവരികയും ചെയ്തു. യിസ്രായേല്‍ വിടാന്‍ നിര്‍ബന്ധി തരായവരുടെ അടുത്തേക്ക് അതെന്നെ മടക്കി ക്കൊണ്ടുവന്നു. അപ്പോള്‍ ദൈവീകദര്‍ശന ത്തില്‍ ഞാനിതെല്ലാം കണ്ടു. അപ്പോള്‍ ഞാന്‍ കണ്ടവന്‍ ആകാശത്തേക്കുയരുകയും എന്നെ വിട്ടുപോവുകയും ചെയ്തു. 25 അപ്പോള്‍ യഹോവ എനിക്കു കാട്ടിത്തന്ന സകലകാര്യ ങ്ങളും ഞാന്‍ പ്രവാസികളോടു പറഞ്ഞു.